Connect with us

kerala

സംസ്ഥാനത്ത് ഇന്നും നാലായിരത്തിലേറെ കോവിഡ് രോഗികള്‍

Published

on

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 കോവിഡ് സ്ഥിരീകരിച്ചു. 19 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. സമ്പര്‍ക്കത്തിലൂടെ 3463 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 412 രോഗബാധിതരുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 3007 പേരാണ് രോഗമുക്തരായത്.

തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍കോട് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

19 മരണങ്ങളാണ് ഇന്ന് കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം സ്വദേശി ആനന്ദന്‍ (76), സെപ്റ്റംബര്‍ 11-ന് മരണമടഞ്ഞ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനി ലത (40), സെപ്റ്റംബര്‍ 13-ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധര്‍മ്മദാസന്‍ (67), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷന്‍ നായര്‍ (68), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശി സത്യവതി (70), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം അരുവിക്കര സ്വദേശി രാധാകൃഷ്ണന്‍ (68), മലപ്പുറം തണലൂര്‍ സ്വദേശിനി ഫാത്തിമ (67), പാലക്കാട് ഒറ്റപ്പാലം സ്വദേശി രാജന്‍ (58), സെപ്റ്റംബര്‍ 17-ന് മരണമടഞ്ഞ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഗോപാല മേനോന്‍ (79), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ തിരുവനന്തപുരം കരിമടം കോളനി സ്വദേശി സെയ്ദാലി (30), മലപ്പുറം പുതുപൊന്നാനി സ്വദേശി അബു (72), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ബീവികുഞ്ഞ് (68), സെപ്റ്റംബര്‍ 19-ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശിനി പ്രീജി (38), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷമീര്‍ (38), തിരുവനന്തപുരം പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി (68), സെപ്റ്റംബര്‍ 20-ന് മരണമടഞ്ഞ തിരുവനന്തപുരം പെരുങ്കുഴി സ്വദേശി അപ്പു (70), തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ബാലകൃഷ്ണന്‍ (81), എറണാകുളം സ്വദേശി പി. ബാലന്‍ (86), സെപ്റ്റംബര്‍ 21-ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സുരേന്ദ്രന്‍ (54) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 572 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍.ഐ.വി. ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 122 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടും കൂടെ ആകെ സമ്പര്‍ക്ക രോഗികള്‍ 3875. തിരുവനന്തപുരം 656, മലപ്പുറം 431, എറണാകുളം 379, ആലപ്പുഴ 365, കോഴിക്കോട് 383, തൃശൂര്‍ 352, കൊല്ലം 341, പാലക്കാട് 240, കാസര്‍കോട് 176, കോട്ടയം 163, പത്തനംതിട്ട 159, കണ്ണൂര്‍ 117, വയനാട് 75, ഇടുക്കി 38 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 23, കണ്ണൂര്‍ 17, കാസര്‍കോട് 15, തൃശൂര്‍ 13, എറണാകുളം 10, ആലപ്പുഴ 4, മലപ്പുറം 3, പത്തനംതിട്ട 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 8 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3007 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 469, കൊല്ലം 215, പത്തനംതിട്ട 117, ആലപ്പുഴ 231, കോട്ടയം 114, ഇടുക്കി 42, എറണാകുളം 250, തൃശൂര്‍ 240, പാലക്കാട് 235, മലപ്പുറം 468, കോഴിക്കോട് 130, വയനാട് 61, കണ്ണൂര്‍ 214, കാസര്‍കോട് 221 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 40,382 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,01,731 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,20,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,94,488 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,782 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2430 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,92,757 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,97,282 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (കണ്‍ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 6), ആര്യങ്കോട് (7), ചെറുന്നിയൂര്‍ (11), കോട്ടയം ജില്ലയിലെ ചെമ്പ് (14), മറവന്‍തുരത്ത് (4), പത്തനംതിട്ട ജില്ലയിലെ കടപ്ര (5, 9), ആനിക്കാട് (9), മലപ്പുറം ജില്ലയിലെ പുല്‍പറ്റ (2), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (സബ് വാര്‍ഡ് 7, 8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 639 ഹോട്ട് സ്പോട്ടുകളാണുള്ളത്.

kerala

സ്വര്‍ണവും പണവും നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; 27 ജോഡികള്‍ സമൂഹവിവാഹം ബഹിഷ്‌കരിച്ചു

പണവും സ്വര്‍ണവും നല്‍കാത്തിനെ തുടര്‍ന്നുണ്ടായ വാക് തര്‍ക്കം സംഘര്‍ഷത്തിലാണ് അവസാനിച്ചത്

Published

on

ചേര്‍ത്തലയില്‍ സമൂഹവിവാഹത്തിന് സ്വര്‍ണവും പണവും നല്‍കാമെന്ന് പറഞ്ഞ് സംഘാടകര്‍ കബളിപ്പിച്ചതായി പരാതി. ഇതിനെ തുടര്‍ന്ന് 27 ജോഡികള്‍ സമൂഹവിവാഹം ബഹിഷ്‌കരിച്ചു. 2 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നല്‍കുമെന്ന് പറഞ്ഞാണ് പറ്റിച്ചത്. വിവാഹത്തിനായി ഒരു ഒറ്റമുണ്ടും ഒരു ഗ്രാം തികയാത്ത താലിയും സാരിയും ബ്ലൗസും മാത്രമാണ് ദമ്പതികള്‍ക്ക് നല്‍കിയതെന്നാണ് ആരോപണം. ചേര്‍ത്തല വാരനാട് അഖിലാജ്ഞലി ഓഡിറ്റോറിയത്തിലാണ് നാടകീയമായ രംഗങ്ങള്‍ നടന്നത്.

വിവാഹത്തിനെത്തിയ വധു വരന്മാര്‍ സംഭവത്തെ പറ്റി അന്വേഷിച്ചപ്പോള്‍ സംഘാടകരെ കാണാനില്ലായിരുന്നു അറിയാന്‍ കഴിഞ്ഞത്. ഇത് കൂടാതെ, ചടങ്ങിനെത്തിയ വധുവരന്മാര്‍ക്ക് കുടിവെള്ളം പോലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. പണവും സ്വര്‍ണവും നല്‍കാത്തിനെ തുടര്‍ന്നുണ്ടായ വാക് തര്‍ക്കം സംഘര്‍ഷത്തിലാണ് അവസാനിച്ചത്.

ചേര്‍ത്തല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സല്‍സ്നേഹഭവന്‍ ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെയാണ് വിവാഹം ബഹിഷ്‌കരിച്ച വധുവരന്മാര്‍ പരാതി നല്‍കിയത്. സംഘാടനയുടെ രക്ഷാധികാരി ഡോ ബിജു കൈപ്പാറേഡന്‍, പ്രസിഡന്റ് എ ആര്‍ ബാബു, മറ്റ് ഭാരവാഹികളായ കെ അനിരുദ്ധന്‍, സനിതസജി, അപര്‍ണ്ണ ഷൈന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമൂഹ വിവാഹത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. സമൂഹ വിവാഹത്തിന്റെ പേരില്‍ വ്യാപകമായ പണപ്പിരിവ് നടന്നുവെന്നും ആരോപണമുയരുന്നുണ്ട്.

ആലപ്പുഴ ജില്ലയിലുള്ള സംഘാടകര്‍ മറ്റ് ജില്ലയില്‍ നിന്നാണ് ദമ്പതികളെ തിരഞ്ഞെടുത്തത്. 35 പേരുണ്ടായിരുന്ന സമൂഹവിവാഹത്തില്‍ നിന്നും സംഘാടകര്‍ കബളിപ്പിച്ചെന്ന് ആരോപിച്ച് 27 പേരാണ് പിന്മാറിയത്. ഇടുക്കി മുതുകാന്‍ മന്നന്‍ സമുദായത്തില്‍ നിന്ന് മാത്രം 22 ദമ്പതികളാണ് സമൂഹവിവാഹത്തിനായെത്തിയത്.

Continue Reading

kerala

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍

വെഞ്ഞാറമൂട്ടിലാണ് അപകടം ഉണ്ടായത്

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍ പെട്ടു. എം.സി. റോഡില്‍ വെച്ച് കമാന്‍ഡോ വാഹനത്തിന് പിന്നില്‍ ലോക്കല്‍ പൊലീസിന്റെ വാഹനം ഇടിക്കുകയായിരുന്നു. വെഞ്ഞാറമൂട്ടിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Continue Reading

kerala

ഗഗാറിനെ വോട്ടെടുപ്പില്‍ തോല്‍പ്പിച്ച് യുവനേതാവ്: കെ റഫീക്ക് സിപിഎം വയനാട് ജില്ലാ സെക്രട്ടറി

അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് സിപിഎം റഫീഖിനെ പാര്‍ട്ടി സെക്രട്ടറി ആക്കിയത്

Published

on

വയനാട്: ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം. പി. ഗഗാറിനെ മാറ്റി കെ. റഫീഖിനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറിയാണ് കെ. റഫീഖ്. അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് സിപിഎം റഫീഖിനെ പാര്‍ട്ടി സെക്രട്ടറി ആക്കിയത്.

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായി. പതിനൊന്നിനെതിരെ പതിനാറ് വോട്ടുകള്‍ക്കാണ് പി. ഗഗാറിനെതിരെ കെ. റഫീഖിന്റെ വിജയം. 27 അംഗ ജില്ലാകമ്മിറ്റിയില്‍ കമ്മിറ്റിയില്‍ അഞ്ച് പേര്‍ പുതുമുഖങ്ങളാണ്. പി. കെ. രാമചന്ദ്രന്‍, സി. യൂസഫ്, എന്‍. പി. കുഞ്ഞുമോള്‍, പി. എം. നാസര്‍, പി. കെ. പുഷ്പന്‍ എന്നിവരാണ് കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. സുല്‍ത്താന്‍ ബത്തേരി ഏരിയാ കമ്മിറ്റിയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടയാളാണ് പി.കെ. രാമചന്ദ്രന്‍.

 

Continue Reading

Trending