Connect with us

main stories

സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.2532 പേര്‍ രോഗമുക്തരായി. 3013 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 313 ഉറവിടമറിയാത്ത രോഗബാധയാണ്. 89 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 466 ആയി.

തിരുവനന്തപുരം- 656, മലപ്പുറം- 348, ആലപ്പുഴ- 338, കോഴിക്കോട്- 260, എറണാകുളം- 239, കൊല്ലം- 234, കണ്ണൂര്‍- 213, കോട്ടയം- 192, തൃശൂര്‍- 188, കാസര്‍ഗോഡ്- 172, പത്തനംതിട്ട- 146, പാലക്കാട്- 136, വയനാട്- 64, ഇടുക്കി- 29 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വെണ്‍മനാട് സ്വദേശി മുഹമ്മദ് അലി ഹാജി (87), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ മലപ്പുറം വളവന്നൂര്‍ സ്വദേശി മാധവന്‍ (63), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ലീല (60), തിരുവനന്തപുരം സ്വദേശി ഹരീന്ദ്രന്‍ (67), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിനി ഷഹുനാതുമ്മ (64), തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി നാരായണ പിള്ള (89), കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍ (69), തൃശൂര്‍ പാമ്പൂര്‍ സ്വദേശി പോള്‍സണ്‍ (53), തൃശൂര്‍ വഴനി സ്വദേശി ചന്ദ്രന്‍നായര്‍ (79), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശി സ്റ്റാന്‍ലി (54), എറണാകുളം കുന്നത്തേരി സ്വദേശി ഇസ്മയില്‍ (55), ആഗസ്റ്റ് 6ന് മരണമടഞ്ഞ പാലക്കാട് അമ്പലപ്പാറ സ്വദേശി ഖാലിദ് (55) എന്നിവരുടേതാണ് ഇന്ന് സ്ഥിരീകരിച്ച മരണങ്ങൾ.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 70 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 626, ആലപ്പുഴ 327, മലപ്പുറം 324, കോഴിക്കോട് 256, കൊല്ലം, എറണാകുളം 229 വീതം, കോട്ടയം 189, തൃശൂര്‍ 180, കാസര്‍ഗോഡ് 168, കണ്ണൂര്‍ 165, പാലക്കാട് 132, പത്തനംതിട്ട 99, വയനാട് 62, ഇടുക്കി 27 എന്നിങ്ങനെയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ 31, തിരുവനന്തപുരം 23, മലപ്പുറം 8, എറണാകുളം 7, പത്തനംതിട്ട 6, തൃശൂര്‍ 5, കാസര്‍ഗോഡ് 4, പാലക്കാട് 3, ആലപ്പുഴ, വയനാട് 1 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2532 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം- 268, കൊല്ലം- 151, പത്തനംതിട്ട- 122, ആലപ്പുഴ- 234, കോട്ടയം- 138, ഇടുക്കി- 43, എറണാകുളം- 209, തൃശൂര്‍- 120, പാലക്കാട് -120, മലപ്പുറം- 303, കോഴിക്കോട്- 306, വയനാട്- 32, കണ്ണൂര്‍- 228, കാസര്‍ഗോഡ് -258 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 31,156 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 82,345 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,08,141 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,85,514 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 22,627 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2324 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 41,054 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 21,98,858 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,90,612 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ രാജകുമാരി (കണ്ടൈന്‍മെന്റ് സോണ്‍ 10, 12(സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ ആലംകോട് (6, 7), അരീക്കോട് (8, 10), തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി (സബ് വാര്‍ഡ് 4), പുതൂര്‍ (സബ് വാര്‍ഡ് 13, 19), കഴൂര്‍ (8, 9 (സബ് വാര്‍ഡ്), കോട്ടയം ജില്ലയിലെ പനച്ചിക്കാട് (9), പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ (3, 4, 18, 22), കൊല്ലം ജില്ലയിലെ പോരുവഴി (9), വയനാട് ജില്ലയിലെ തൊണ്ടര്‍നാട് (5, 6 (സബ് വാര്‍ഡ്), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 3, 27, 28), പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശേരി (സബ് വാര്‍ഡ് 3, 4) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തിരുനാവായ (സബ് വാര്‍ഡ് 17), തൃശൂര്‍ ജില്ലയിലെ ചാലക്കുടി (സബ് വാര്‍ഡ് 32), പഞ്ചാല്‍ (12), ചാഴൂര്‍ (സബ് വാര്‍ഡ് 17), കൊടകര (സബ് വാര്‍ഡ് 2, 14), വള്ളത്തോള്‍ നഗര്‍ (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ കടപ്ലാമറ്റം (8), വെച്ചൂര്‍ (4), പാലക്കാട് ജില്ലയിലെ മുതുതല (8), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (സബ് വാര്‍ഡ് 1) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 617 ഹോട്ട് സ്പോട്ടുകളാണുള്ളത്.

kerala

വയനാട് ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍

വ്യാഴാഴ്ച പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കും.

Published

on

വയനാട് ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനുളള കരട് പദ്ധതി മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു. ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. വ്യാഴാഴ്ച പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കും. വയനാട് പുനരധിവാസ പദ്ധതിയുടെ ചര്‍ച്ച്ക്കായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ചീഫ് സെക്രട്ടറി പുനരധിവാസ പദ്ധതിയുടെ കരട് മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. ഒന്ന് കല്‍പ്പറ്റയിലും മറ്റൊന്ന് മേപ്പാടി നെടമ്പാലയിലുമാണ് നിര്‍മ്മിക്കുക. രണ്ട് ടൗണ്‍ഷിപ്പുകളും ഒറ്റഘട്ടമായി പൂര്‍ത്തിയാക്കാനാണ് തീരുമാനം. 1000 സ്‌ക്വയര്‍ ഫീറ്റുളള ഒറ്റനില വീടുകളാകും നിര്‍മ്മിക്കുക. 750 കോടിരൂപയാണ് എല്ലാ സൗകര്യങ്ങളോടും കൂടിയുളള ടൗണ്‍ഷിപ്പുകള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ വിവരങ്ങലും കരട് പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചു.

സഹായ വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തും. 50 വീടുകള്‍ മുതല്‍ വാഗ്ദാനം ചെയ്തവരെ പ്രധാന സ്പോണ്‍സര്‍മാരായി കണക്കാക്കും. പുനരധിവാസ പദ്ധതി അടുത്ത വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

Continue Reading

kerala

‘മേയര്‍ തികഞ്ഞ പരാജയം’; സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം

എസ്എഫ്ഐ അക്രമകാരികളുടെ സംഘടനയായി മാറിയെന്നും ഡിവൈഎഫ്‌ഐ നിര്‍ജ്ജീവമായെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

Published

on

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്നും ആര്യാ രാജേന്ദ്രന്‍ തികഞ്ഞ പരാജയമാണെന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു. ഈ സ്ഥിതിയിലാണെങ്കില്‍ നഗരസഭ ഭരണം ബിജെപി പിടിച്ചെടുക്കുമെന്നും പ്രതിനിധികള്‍ പറഞ്ഞു.

സമ്മേളനത്തില്‍ എസ്എഫ്ഐക്കെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. എസ്എഫ്ഐ അക്രമകാരികളുടെ സംഘടനയായി മാറിയെന്നും ഡിവൈഎഫ്‌ഐ നിര്‍ജ്ജീവമായെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു.

 

Continue Reading

kerala

അന്ധമായ മുസ്‌ലിം വിരുദ്ധതയാണ് വിജയരാഘവനിലൂടെ പുറത്തുവന്നത്: രമേശ് ചെന്നിത്തല

എ.വിജയരാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് രമേശ് ചെന്നിത്തല

Published

on

വര്‍ഗ്ഗീയ വിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ എ.വിജയരാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല. അദ്ദേഹത്തെ സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കാന്‍ വര്‍ഗീയ വിഷം തുപ്പുകയാണ് വിജയരാഘവനെന്നും സി.പി.എം ആര്‍.എസ്.എസിന്റെ നാവായി മാറിയിരിക്കുന്നെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

അന്ധമായ മുസ്‌ലിം വിരുദ്ധതയാണ് വിജയരാഘവനിലൂടെ പുറത്തുവന്നതെന്നും കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തി സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ സി.പി.എം അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വയനാട്ടിലെ ജനങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന തരത്തിലുള്ള പ്രതികരണമാണ് വിജയരാഘവന്‍ നടത്തിയതെന്നും കേരളത്തോടും വയനാട്ടിലെ ജനങ്ങളോടും മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

 

Continue Reading

Trending