Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published

on

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 8253 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര് 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര് 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സുന്ദര് രാജ് (75), കരമന സ്വദേശിനി നിര്മ്മല (68), പാച്ചല്ലൂര് സ്വദേശി ഗോപകുമാര് (53), പൂവാര് സ്വദേശിനി അരുണ (58), കന്യാകുമാരി കുഴിത്തുറ സ്വദേശി ദിവാകരന് നായര് (74), കൊല്ലം കല്ലുവാതുക്കല് സ്വദേശി സുധാകരന് പിള്ള (59), തടിക്കാട് സ്വദേശിനി ഹവാമ്മ (90), കൊല്ലം സ്വദേശിനി രാധ (74), ആലപ്പുഴ മാന്നാര് സ്വദേശി നൂറുദ്ദീന് (55), കോട്ടയം ചങ്ങനാശേരി സ്വദേശി കുഞ്ഞുമോന് ജോസഫ് (55), കോട്ടയം സ്വദേശി ചാക്കോ മാത്യൂ (80), എറണാകുളം തൃകുന്നത്ത് നഗര് സ്വദേശി വര്ഗീസ് (85), കടുങ്ങല്ലൂര് സ്വദേശി പി.കെ. സോമന് (60), ആലുവ സ്വദേശി കെ.വി. സെയ്ദു (73), തൃശൂര് പൂച്ചിണ്ണിപാടം സ്വദേശി അബു (84), അഴീകോട് സ്വദേശി കരീം (66), ചിറ്റിലപ്പള്ളി സ്വദേശി സുജന് (54), മലപ്പുറം മാമ്പാട് സ്വദേശി രവീന്ദ്രന് (63), കോഴിക്കോട് കൊളത്തറ സ്വദേശി അമനുള്ള ഖാന് (68), കൊയിലാണ്ടി സ്വദേശി മുഹമ്മദ് (83), കണ്ണൂര് ചേലാട് സ്വദേശി ഡി. മൂര്ത്തി (77), രാമന്തളി സ്വദേശി മെഹമ്മൂദ് (71), ചൊക്ലി സ്വദേശി ദാസന് (78), കണ്ണൂര് സ്വദേശി സി.പി. മൂസ (75), കാസര്ഗോഡ് പെരുവാത്ത് സ്വദേശിനി ഷംഭാവി (70) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1306 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 163 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7084 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 939 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 894, തൃശൂര് 1070, തിരുവനന്തപുരം 751, കോഴിക്കോട് 738, കൊല്ലം 730, മലപ്പുറം 688, ആലപ്പുഴ 693, കോട്ടയം 391, പാലക്കാട് 179, കണ്ണൂര് 326, പത്തനംതിട്ട 278, ഇടുക്കി 87, കാസര്ഗോഡ് 186, വയനാട് 73 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
67 ആരോഗ്യ പ്രവര്ത്തകര്ക്കാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 17, തിരുവനന്തപുരം, കണ്ണൂര് 9 വീതം, കോഴിക്കോട് 8, കാസര്ഗോഡ് 6, തൃശൂര് 5, കോട്ടയം 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, വയനാട് 2 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6468 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 951, കൊല്ലം 738, പത്തനംതിട്ട 250, ആലപ്പുഴ 472, കോട്ടയം 517, ഇടുക്കി 49, എറണാകുളം 538, തൃശൂര് 481, പാലക്കാട് 459, മലപ്പുറം 207, കോഴിക്കോട് 940, വയനാട് 126, കണ്ണൂര് 355, കാസര്ഗോഡ് 385 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 97,417 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,87,261 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,83,517 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,60,062 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 23,455 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3429 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,593 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന് സാമ്പിള്, എയര്പോര്ട്ട് സര്വയിലന്സ്, പൂള്ഡ് സെന്റിനല്, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്ഐഎ, ആന്റിജന് അസ്സെ എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 42,80,204 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര് ജില്ലയിലെ വരവൂര് (കണ്ടൈന്മെന്റ് സോണ് വാര്ഡ് 10), താന്ന്യം (14, 18), കൊടശേരി (10, 11), നടത്തറ (1, 3, 10, 14), മലപ്പുറം ജില്ലയിലെ മലപ്പുറം മുന്സിപ്പാലിറ്റി (26), പെരിന്തല്മണ്ണ മുന്സിപ്പിലിറ്റി (6), കോട്ടയം ജില്ലയിലെ നെടുങ്കുന്നം (10), അയര്കുന്നം (12, തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് (സബ് വാര്ഡ് 8, 11), ചെറിന്നിയൂര് (2), പത്തനംതിട്ട ജില്ലയിലെ കുറ്റൂര് (സബ് വാര്ഡ് 13), ആറന്മുള (സബ് വാര്ഡ് 18), ആലപ്പുഴ ജില്ലയിലെ എടത്വ (സബ് വാര്ഡ് 6), കൊല്ലം ജില്ലയിലെ മണ്ട്രോതുരുത്ത് (5), എറണാകുളം ജില്ലയിലെ തിരുമാടി (സബ് വാര്ഡ് 11), പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്.
8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 624 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

kerala

കർഷകന് പുല്ലുവില പോലുമില്ലാത്ത അവസ്ഥ: കുറുക്കോളി മൊയ്തീൻ

കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ബജറ്റിൽ വാഗ്ദാനം ചെയ്ത മോദി സർക്കാർ ഇപ്പോൾ കർഷകരുടെ വരുമാനം ഇടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Published

on

പാലക്കാട്: കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകർക്ക് പുല്ലുവില പോലും കൽപിക്കുന്നില്ലെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളി മൊയ്തീൻ എം എൽ എ അഭിപ്രായപ്പെട്ടു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ബജറ്റിൽ വാഗ്ദാനം ചെയ്ത മോദി സർക്കാർ ഇപ്പോൾ കർഷകരുടെ വരുമാനം ഇടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നെല്ല് സംഭരിക്കാതെയും കർഷകരുടെ ജീവനും ഭീഷണി നേരിടുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണാതെയും ജപ്തി ഭീഷണിയിലൂടെയും കർഷകരെ ദ്രോഹിക്കുന്ന നയമാണ് സംസ്ഥാന സർക്കാരും സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വതന്ത്ര കർഷകസംഘം ജില്ലാ കമ്മിറ്റി പാലക്കാട് കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് എംപി. എ ബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു .സംസ്ഥാന ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി .മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് മരക്കാർ മാരായമംഗലം, ജനറൽ സെക്രട്ടറി അഡ്വ. ടി. എ സിദ്ദീഖ് , കർഷക സംഘം സംസ്ഥാന നേതാക്കളായ കെ കെ അബ്ദുറഹ്മാൻ മാസ്റ്റർ , അഹമ്മദ് പുന്നക്കൽ ,നസീർ വളയം ,ജില്ലാ ജനറൽ സെക്രട്ടറി കെ ടി എ ലത്തീഫ്, ട്രഷറർ പി.കെഅബ്ദുള്ളക്കുട്ടി ,കെ.കെ.എ അസീസ് ,എം എം ഹമീദ്, അഡ്വ. നാസർ കൊമ്പത്ത്, അബ്ദുറഹീം അയിലൂർ, കെ.പി ജലീൽ , എസ്. കുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading

kerala

‘സമുദായ ഐക്യം കാലത്തിന്റെ അനിവാര്യത’; ഹറം ഇമാമുമായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച നടത്തി

വിഭാഗീയതയില്ലാതെ സമുദായത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രീയ, സാമൂഹിക സംഘടന ഈ രാജ്യത്ത് നിലനില്‍ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ഹറം ഇമാം പറഞ്ഞു.

Published

on

മസ്ജിദുന്നബവി ഇമാം അബ്ദുള്ള അബ്ദുര്‍ റഹ്‌മാന്‍ അല്‍ ബുഅയ്ജാനുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടിലായിരുന്നു കൂടിക്കാഴ്ച. വിഭാഗീയതയില്ലാതെ സമുദായത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രീയ, സാമൂഹിക സംഘടന ഈ രാജ്യത്ത് നിലനില്‍ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് ഹറം ഇമാം പറഞ്ഞു. സമുദായ ഐക്യം ഏറ്റവും അനിവാര്യമായ സമയമാണിത്. ലോക മുസ്ലിംകള്‍ അത് ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയില്‍, വിശിഷ്യാ കേരളത്തില്‍ സുന്നി, സലഫി വിഭാഗങ്ങളെല്ലാം മുസ്ലിംലീഗിന്റെ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നത് മാതൃകാപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചിരുത്തുന്ന പ്ലാറ്റ്ഫോം ശക്തിപ്പെടേണ്ടത് ആവശ്യമാണ്. കേരളത്തില്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ അങ്ങനെയൊരു സംവിധാനമുണ്ട് എന്ന് നേരത്തെ അറിയാം. അതില്‍ വലിയ സന്തോഷമുണ്ട്. സമുദായം ഐക്യപ്പെടണം. ഇന്ത്യയിലെ ന്യൂനപക്ഷത്തിന്റെ കാര്യങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക് എം.പിമാരുണ്ട് എന്നത് വലിയ കാര്യമാണ്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നേതൃത്വം നല്‍കുന്ന ഒരു മുസ്ലിം സംഘടനക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. സര്‍ക്കാര്‍ തലങ്ങളില്‍ ഇടപെടലുകള്‍ നടത്തി സമുദായത്തിന്റെ അന്തസ്സ് നിലനിര്‍ത്താന്‍ സാധിക്കും.- അബ്ദുള്ള അബ്ദുര്‍റഹ്‌മാന്‍ അല്‍ ബുഅയ്ജാന്‍ പറഞ്ഞു.

സാദിഖലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം വലിയ സന്തോഷം പ്രകടിപ്പിച്ചു. മത സഹിഷ്ണുതയും സമാധാനവും പ്രചരിപ്പിക്കുന്നതിന്റ ഭാഗമായി സൗദി ഗവണ്‍മെന്റിന്റെ നിര്‍ദേശ പ്രകാരം ഇരു ഹറമുകളിലെയും ഇമാമുമാര്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവരികയാണ്. ഈ സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് മസ്ജിദുന്നബവി ഇമാം അബ്ദുള്ള അബ്ദുര്‍ റഹ്‌മാന്‍ അല്‍ ബുഅയ്ജാന്‍ ഇന്ത്യയിലെത്തിയത്. സമുദായ ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഹറം ഇമാം ഇന്ത്യ സന്ദര്‍ശിച്ചതില്‍ സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ആത്മബന്ധം ശക്തിപ്പെടുത്താന്‍ ഈ സന്ദര്‍ശനം ഉപകരിക്കുമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

 

Continue Reading

kerala

എഡിഎമ്മിന്റെ മരണം; പരാതിയിലെ ഒപ്പ് തന്റേതാണെന്ന് ടി. വി പ്രശാന്ത്

തനിക്ക് രണ്ട് ഒപ്പുകള്‍ ഉണ്ടെന്നും തന്റെ ഒപ്പ് മാധ്യമങ്ങള്‍ക്ക് അറിയില്ലെന്നും ടി. വി പ്രശാന്ത് മൊഴി നല്‍കി.

Published

on

എഡിഎം നവീന്‍ ബാബുവിനെതിരായ പരാതിയിലെ ഒപ്പ് തന്റേതാണെന്ന് പരാതിക്കാരന്‍ ടി. വി പ്രശാന്ത്. തനിക്ക് രണ്ട് ഒപ്പുകള്‍ ഉണ്ടെന്നും തന്റെ ഒപ്പ് മാധ്യമങ്ങള്‍ക്ക് അറിയില്ലെന്നും ടി. വി പ്രശാന്ത് മൊഴി നല്‍കി. പ്രത്യേക അന്വേഷണ സംഘം പ്രശാന്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി.

പെട്രോള്‍ പമ്പിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു 91,500 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പെട്രോള്‍ പമ്പ് ഉടമയായ ടി. വി പ്രശാന്ത് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച പരാതിയില്‍ പറയുന്നത്.

അതേസമയം മുഖ്യമന്ത്രിക്ക് അയച്ച പരാതിക്കത്തിലും പെട്രോള്‍ പമ്പ് സ്ഥലമുടമകളുമായുള്ള കരാറിലും രണ്ടു പേരാണ് നല്‍കിയിരിക്കുന്നത്. ഒന്നില്‍ പ്രശാന്തന്‍ ടി. വി എന്നും പെട്രോള്‍ പമ്പ് സ്ഥലമുടമകളുമായുള്ള കരാറില്‍ പ്രശാന്ത് എന്നുമാണ് നല്‍കിയിട്ടുള്ളത്. രണ്ടിലും ഒപ്പിലും വൈരുദ്ധ്യമുണ്ടായിരുന്നു

 

Continue Reading

Trending