kerala
സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 51,027 സാമ്പിളുകളാണ് പരിശോധിച്ചത്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1989 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂര്‍ 94, കാസര്‍കോട് 92, ഇടുക്കി 89, പാലക്കാട് 72, വയനാട് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (5), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 108 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 51,027 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.9 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,28,61,734 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4539 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 292, കണ്ണൂര്‍ 150, തിരുവനന്തപുരം 160, മലപ്പുറം 185, എറണാകുളം 182, കോട്ടയം 132, കൊല്ലം 137, ആലപ്പുഴ 107, പത്തനംതിട്ട 75, തൃശൂര്‍ 92, കാസര്‍കോട് 85, ഇടുക്കി 86, പാലക്കാട് 22, വയനാട് 41 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, കൊല്ലം 3, തിരുവനന്തപുരം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1865 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 175, കൊല്ലം 135, പത്തനംതിട്ട 104, ആലപ്പുഴ 111, കോട്ടയം 128, ഇടുക്കി 59, എറണാകുളം 171, തൃശൂര്‍ 185, പാലക്കാട് 45, മലപ്പുറം 185, കോഴിക്കോട് 296, വയനാട് 43, കണ്ണൂര്‍ 147, കാസര്‍കോട് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,380 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,82,668 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ 1,27,105 വിവിധ ജില്ലകളിലായി പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,23,359 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3746 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 534 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 353 ഹോട്ട് സ്പോട്ടുകളാണുള്ളത്.
kerala
വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെ; പി.എം.എ സലാം
നമുക്ക് അന്നം തരുന്ന കർഷകർക്ക് മരണമാണ് സർക്കാർ പകരം കൊടുക്കുന്നത്. വനം മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്.

വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒന്നാം പ്രതി സർക്കാരാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. കൃത്യവിലോപവും കെടുകാര്യസ്ഥതയുമാണ് ഈ സർക്കാറിന്റെ മുഖമുദ്ര. ഈ പ്രദേശത്തെ ജനം ഏഴ് മാസം മുമ്പ് പരാതി നൽകിയിട്ടുണ്ട്.
ഗുരുതരമായ അവസ്ഥയുണ്ടായിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. കൃഷിയെ വന്യമൃഗങ്ങളിൽനിന്ന് രക്ഷിക്കാനല്ല, മൃഗങ്ങളെ പിടിച്ച് ബിസിനസ്സ് നടത്താനാണ് ഇത് ചെയ്തത്. വൈദ്യുതി ബോർഡ് തിരിഞ്ഞ് നോക്കിയില്ല. വനം വകുപ്പ് അന്വേഷിച്ചില്ല.
ജനം വഴിനടക്കുന്ന തോടാണിത്. വലിയ അപകടമുണ്ടാകും എന്ന് അറിഞ്ഞ് കൊണ്ടാണ് ഇത് ചെയ്യുന്നത്. നിസ്സംഗമായി ഇത്തരം സാഹചര്യങ്ങളിൽ നിലകൊള്ളുന്നതാണ് അപകടത്തിന് കാരണം. സർക്കാർ ഉത്തരവാദിത്തം നിർവ്വഹിക്കാത്തത് കൊണ്ടാണ് വിലപ്പെട്ട ഒരു ജീവൻ പോയത്. നമുക്ക് അന്നം തരുന്ന കർഷകർക്ക് മരണമാണ് സർക്കാർ പകരം കൊടുക്കുന്നത്. വനം മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്.
വൈദ്യുതി വലിച്ചതും കുട്ടി മരിച്ചതുമൊക്കെ ഗൂഢാലോചനയുടെ ഭാഗമാണോ? കേരളത്തിലെ ഒരു ഉത്തരവാദിത്തമുള്ള മന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടത്? ആ കുട്ടിയുടെ കുടുംബത്തിന് നീതി വേണം എന്ന് പറയുന്നത് എങ്ങനെയാണ് ഗൂഢാലോചനയാകുന്നതെന്നും പി.എം.എ സലാം ചോദിച്ചു.
kerala
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
പാലില്‍ നിന്നോ, വെള്ളത്തില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയം.

തൃശൂര്‍ എരുമപ്പെട്ടി സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ. 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍. കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പാലില്‍ നിന്നോ, വെള്ളത്തില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയം.
kerala
കായംകുളത്ത് വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
ആലപ്പുഴ കായംകുളം പുതിയവിള പ്രദീപിന്റെ മകന്‍ അഭിനീത് ആണ് മരിച്ചത്.

കായംകുളത്ത് വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴ കായംകുളം പുതിയവിള പ്രദീപിന്റെ മകന്‍ അഭിനീത് ആണ് മരിച്ചത്. കളിക്കുന്നതിനിടെ വീടിനടുത്തുള്ള വെള്ളക്കെട്ടിലേക്ക് കുട്ടി വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പല്ലന കുമാരനാശാന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിനീത്.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india2 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്
-
kerala1 day ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala1 day ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച