Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,269 സാമ്പിളുകളാണ് പരിശോധിച്ചത്

Published

on

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5615 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര് 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385, പാലക്കാട് 259, കണ്ണൂര് 252, വയനാട് 175, ഇടുക്കി 131, കാസര്ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില് നിന്നും വന്ന 2 പേര്ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില് നിന്നും വന്ന 41 പേര്ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള് തുടര്പരിശോധനക്കായി എന്ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില് 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,269 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.16 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 81,60,890 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3184 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 59 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5037 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 475 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 655, കോട്ടയം 670, പത്തനംതിട്ട 602, തൃശൂര് 603, കൊല്ലം 432, കോഴിക്കോട് 399, ആലപ്പുഴ 382, തിരുവനന്തപുരം 271, മലപ്പുറം 360, പാലക്കാട് 110, കണ്ണൂര് 204, വയനാട് 167, ഇടുക്കി 126, കാസര്ഗോഡ് 56 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
44 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 8, തൃശൂര്, കോഴിക്കോട് 6 വീതം, എറണാകുളം 5, തിരുവനന്തപുരം, കണ്ണൂര് 4 വീതം, മലപ്പുറം 3, കൊല്ലം, വയനാട്, കാസര്ഗോഡ് 2 വീതം, കോട്ടയം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4922 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 284, കൊല്ലം 283, പത്തനംതിട്ട 327, ആലപ്പുഴ 304, കോട്ടയം 707, ഇടുക്കി 140, എറണാകുളം 401, തൃശൂര് 520, പാലക്കാട് 251, മലപ്പുറം 495, കോഴിക്കോട് 655, വയനാട് 171, കണ്ണൂര് 341, കാസര്ഗോഡ് 43 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,17,311 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,90,990 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 1,79,868 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 11,122 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1082 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ അടിമാലി (കണ്ടെന്മെന്റ് സോണ് സബ് വാര്ഡ് 1), ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (സബ് വാര്ഡ് 12), തൃശൂര് ജില്ലയിലെ മൂരിയാട് (7), കാസര്ഗോഡ് ജില്ലയിലെ പുതിഗെ (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്.
ഇന്ന് 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കി. ഇതോടെ നിലവില് ആകെ 445 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുതുവര്‍ഷ ആഘോഷത്തിനെന്ന വ്യാജേന ഫോര്‍ട്ട് കൊച്ചിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയില്‍ അഷ്‌കറിനെ (21) ആണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കൊച്ചി: വിദ്യാര്‍ഥിനിയെ പുതുവര്‍ഷ ആഘോഷത്തിനെന്ന വ്യാജേന ഫോര്‍ട്ട് കൊച്ചിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയില്‍ അഷ്‌കറിനെ (21) ആണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കാഞ്ഞാര്‍ പൊലീസ് സ്‌റ്റേഷനിലും സമാന രീതിയിലുള്ള കേസ് നിലവിലുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുതുവര്‍ഷാഘോഷത്തിനെന്ന പേരില്‍ വിദ്യാര്‍ഥിനിയെ അഷ്‌കര്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് കൊച്ചിയിലെത്തിച്ചശേഷം പീഡനത്തിനിരയാക്കുകയായിരുന്നു.

Continue Reading

kerala

വയനാട് പുനരധിവാസത്തില്‍ വലിയ വീടിനേക്കാള്‍ കൂടുതല്‍ സ്ഥലമാണ് അവര്‍ക്ക് ആവശ്യം; വി.ഡി സതീശന്‍

വീടുകള്‍ നിര്‍മിച്ച് നല്‍കിയാല്‍ മാത്രം അവസാനിക്കുന്ന പ്രശ്‌നമല്ല വയനാട്ടിലേതെന്നും മൈക്രോ ലെവല്‍ ഫാമിലി പാക്കേജ് വേണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്

Published

on

വര്‍ക്കല: വയനാട് മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തില്‍ വലിയ വീടിനേക്കാള്‍ കൂടുതല്‍ സ്ഥലമാണ് അവര്‍ക്ക് ആവശ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വീടുകള്‍ നിര്‍മിച്ച് നല്‍കിയാല്‍ മാത്രം അവസാനിക്കുന്ന പ്രശ്‌നമല്ല വയനാട്ടിലേതെന്നും മൈക്രോ ലെവല്‍ ഫാമിലി പാക്കേജ് വേണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

ഉപജീവനമാര്‍ഗവും വരുമാനവും ഉണ്ടാക്കിക്കൊടുക്കണം. വലിയ വീടിനേക്കാള്‍ കൂടുതല്‍ സ്ഥലമാണ് അവര്‍ക്ക് ആവശ്യം. കാലിത്തൊഴുത്ത് പോലും നിര്‍മിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയുണ്ടാകരുത്. അവരെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാനുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് യോഗത്തില്‍ ആവശ്യപ്പെട്ടത്.

മൈക്രോ ലെവല്‍ പാക്കേജിനെ കുറിച്ച് ആലോചിക്കാമെന്നു പറയുന്ന സര്‍ക്കാര്‍, പക്ഷെ അതിന് ആവശ്യമായ പദ്ധതികളൊന്നും തയാറാക്കിയിട്ടില്ല. ആരാണ് യാഥാര്‍ത്ഥ ഗുണഭോക്താക്കള്‍ എന്നതു സംബന്ധിച്ച് കൃത്യമായ പട്ടിക തയാറാക്കാത്തത് വിഷമകരമാണ്. പുനരധിവാസത്തില്‍ സര്‍ക്കാരുമായി യോജിച്ച് പോകാന്‍ തീരുമാനിച്ചതു കൊണ്ടാണ് പലതും പറയാത്തത്.

ഇത്രയും മാസമായിട്ടും ഗുണഭോക്താക്കളുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ കണക്കുകളില്ല. ആദ്യം തയാറാക്കിയ പട്ടികയില്‍ ഇരട്ടിപ്പുണ്ടായി. പഞ്ചായത്ത് അധികൃതരുമായി പോലും ഉദ്യോഗസ്ഥര്‍ സംസാരിച്ചിട്ടില്ല. വേണ്ട രീതിയിലല്ല ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. പുനരധിവാസത്തില്‍ സര്‍ക്കാര്‍ കുറേക്കൂടി ശ്രദ്ധ നല്‍കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Continue Reading

kerala

‘പൊള്ളുന്ന ഇന്ത്യ’, 2024 ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ചൂട് രേഖപ്പെടുത്തിയ വര്‍ഷം

1991-2020 കാലഘട്ടത്തെ ശരാശരിയേക്കാള്‍ 0.90 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് ഈ വര്‍ഷത്തെ ശരാശരി കുറഞ്ഞ താപനില

Published

on

ന്യൂഡല്‍ഹി: 34 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ചൂട് രേഖപ്പെടുത്തിയ വര്‍ഷമാണ് 2024. 1991-2020 കാലഘട്ടത്തെ ശരാശരിയേക്കാള്‍ 0.90 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് ഈ വര്‍ഷത്തെ ശരാശരി കുറഞ്ഞ താപനില.

2024ല്‍ ഇന്ത്യയില്‍ എല്ലായിടങ്ങളിലും ശരാശരി കര ഉപരിതല വായുവിന്റെ താപനില ദീര്‍ഘകാല ശരാശരിയേക്കാള്‍ 0.65 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നുവെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹാപത്ര വ്യക്തമാക്കി.

ഇതിന് മുമ്പ് 2016 ആയിരുന്നു 1991ന് ശേഷമുള്ള ചൂടേറിയ വര്‍ഷം. അന്ന് ഭൂമിയുടെ ഉപരിതല വായുവിന്റെ ശരാശരി താപനില സാധാരണയേക്കാള്‍ 0.54 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്.

കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ ഗ്രൂപ്പുകളുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടുകളായ വേള്‍ഡ് വെതര്‍ ആട്രിബ്യൂഷനും ക്ലൈമറ്റ് സെന്‍ട്രലും 2024ല്‍ ലോകം ശരാശരി 41 ദിവസം കൂടുതല്‍ അപകടകരമായ ചൂട് അനുഭവിച്ചതായി പറയുന്നു.

യൂറോപ്യന്‍ കാലാവസ്ഥാ ഏജന്‍സിയായ കോപ്പര്‍നിക്കസിന്റെ അഭിപ്രായത്തില്‍, 2024 ഏറ്റവും ചൂടേറിയ വര്‍ഷമായും ആഗോള ശരാശരി താപനില പ്രി ഇന്‍ഡസ്ട്രിയല്‍ ലെവലിനേകാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള ആദ്യ വര്‍ഷമായുമാണ് അവസാനിക്കുന്നത്.

Continue Reading

Trending