Connect with us

News

100 രാജ്യങ്ങളും കടന്ന് കോവിഡ് ഡെല്‍റ്റ വകഭേദം അതിവേഗം പടരുന്നു

78 രാജ്യങ്ങളില്‍ നിന്നുള്ള ജിഐഎസ്എഐഡി ഡേറ്റയും ഡെല്‍റ്റ അതിവേഗം വ്യാപിക്കുന്നതായി സൂചന നല്‍കുന്നു

Published

on

കോവിഡിന്റെ ഡെല്‍റ്റ വകഭേദം നുറോളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. യഥാര്‍ത്ഥ സാര്‍സ് കോവ്2 വൈറസിനേക്കാള്‍ രണ്ടര മടങ്ങ് വ്യാപനശേഷി കൂടുതലുള്ള ഡെല്‍റ്റ വകഭേദം അമേരിക്ക, യുകെ, റഷ്യ, ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ രോഗവ്യാപനത്തിന് കാരണമാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

വൈറസ് വകഭേദങ്ങളുടെ ജീനോമുകളെ ട്രാക്ക് ചെയ്യുന്ന ജിഐഎസ്എഐഡി കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ കഴിഞ്ഞ നാലാഴ്ച സീക്വന്‍സ് ചെയ്ത 224 കേസുകളില്‍ 67 ശതമാനവും ഡെല്‍റ്റ വകഭേദവുമായി ബന്ധപ്പെട്ടതാണ്. 78 രാജ്യങ്ങളില്‍ നിന്നുള്ള ജിഐഎസ്എഐഡി ഡേറ്റയും ഡെല്‍റ്റ അതിവേഗം വ്യാപിക്കുന്നതായി സൂചന നല്‍കുന്നു.

ഡെല്‍റ്റ വകഭേദം മൂലം ചില രാജ്യങ്ങളില്‍ കേസുകളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. വരും മാസങ്ങളില്‍ ലോകത്തെ ഏറ്റവും പ്രബലമായ കോവിഡ് വകഭേദമായി ഡെല്‍റ്റ മാറുമെന്നും ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

‘മലപ്പുറം പെരുമ’; ലൈവ് കുക്കറി ഷോയുടെ പോസ്റ്റര്‍ പ്രകാശനം നടത്തി

Published

on

മസ്‌കറ്റ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഫെബ്രുവരി 14 ന് ബറക ഹല്‍ബാന്‍ ഫാമില്‍ സംഘടിപ്പിക്കുന്ന ‘മലപ്പുറം പെരുമ’ പരിപാടികളിലൊന്നായ ലൈവ് കുക്കറി ഷോയുടെ പോസ്റ്റര്‍ പ്രകാശനം ഷാഹി ഫുഡ്‌സ് എം.ഡി. അഷ്റഫ് നിര്‍വഹിച്ചു. മസ്‌കറ്റ് കെഎംസിസി മലപ്പുറം ജില്ല നേതാക്കളായ നജീബ് കുനിയില്‍, നജ്മുദീന്‍ മങ്കട, റാഷിദ് പൊന്നാനി, ഫിറോസ് പരപ്പനങ്ങാടി, സുഹൈല്‍ എടപ്പാള്‍, സഫീര്‍, കോട്ടക്കല്‍, നൗഷാദ് തിരൂര്‍, അഷ്റഫലി ഒതുക്കുങ്ങല്‍, സി.വി.എം ബാവ വേങ്ങര, ഷാഹി ഫുഡ്‌സ് പ്രതിനിധികളായ അബൂബക്കര്‍ പൊന്നാനി,എം എസ് ബദര്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading

kerala

തിരുവനന്തപുരത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍

കണിയാപുരം കരിച്ചാറയിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കഴിഞ്ഞ ദിവസം വിജിയുടെ മൃതദേഹം കണ്ടെത്തിയത്

Published

on

തിരുവനന്തപുരത്ത് വീട്ടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. കണിയാപുരം കരിച്ചാറയിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കഴിഞ്ഞ ദിവസം വിജിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയായ രങ്കനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

രാവിലെ വിജിയുടെ കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ വീട്ടില്‍ വിജിയും രങ്കനുമുണ്ടായിരുന്നു. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ മരിച്ച് കിടക്കുന്ന വിജിയെയാണ് കുട്ടികള്‍ കണ്ടത്. ആദ്യ ഭര്‍ത്താവിന്റെ മരണത്തിന് ശേഷം തമിഴ്‌നാട് സ്വദേശിയായ രങ്കനൊപ്പം 3 മാസമായി താമസിച്ചുവരുകയായിരുന്നു വിജി. രങ്കനും വിജിയും ഒരേ ഹോട്ടലിലാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ സംഭവത്തിന് ശേഷം രങ്കനെ കാണാതാവുകയായിരുന്നു.

Continue Reading

kerala

പീച്ചി ഡാം റിസര്‍വോയറില്‍ പെണ്‍കുട്ടികള്‍ വീണ അപകടത്തില്‍ മരണം മൂന്നായി

പട്ടിക്കാട് മുരിങ്ങാത്തുപറമ്പില്‍ ബിനോജിന്റെ മകള്‍ എറിന്‍ (16) ആണ് മരിച്ചത്

Published

on

തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ വീണ് പെണ്‍കുട്ടികള്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാള്‍ക്കൂടി മരിച്ചു. പട്ടിക്കാട് മുരിങ്ങാത്തുപറമ്പില്‍ ബിനോജിന്റെ മകള്‍ എറിന്‍ (16) ആണ് മരിച്ചത്. തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ഡാമില്‍ വീണ അലീന(16), ആന്‍ ഗ്രേയ്സ്(16) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. സംസ്‌കാരം പട്ടിക്കാട് സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍ ബുധനാഴ്ച നടക്കും.

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയ പെണ്‍കുട്ടികളാണ് റിസര്‍വോയറില്‍ വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ്(16), അലീന(16), എറിന്‍(16), പീച്ചി സ്വദേശി നിമ(15) എന്നിവരാണ് അപകടത്തില്‍പെട്ടത്.

കുട്ടികള്‍ ഡാമിന്റെ കൈവരിയില്‍ കയറി നില്‍ക്കവേ പാറയില്‍നിന്ന് വഴുതി വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കുളിക്കാന്‍ വേണ്ടിയാണ് ഡാമിലേക്ക് വന്നത്. നാലുപേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. ലൈഫ് ഗാര്‍ഡും നാട്ടുകാരും ഉടന്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Continue Reading

Trending