Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,09,935 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4875 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര് 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂര് 251, വയനാട് 241, കൊല്ലം 212, ആലപ്പുഴ 194, തിരുവനന്തപുരം 181, ഇടുക്കി 57, കാസര്ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 52,655 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 67,55,630 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി ആരിഫ ബീവി (70), ചിറയിന്കിഴ് സ്വദേശി സലിം (63), കുളത്തൂര് സ്വദേശിനി സത്യഭാമ (68), കൊല്ലം ആണ്ടൂര് സ്വദേശി സാമുവല് ജോര്ജ് (68), പത്തനാപുരം സ്വദേശിനി മേരികുട്ടി (68), പുത്തൂര് സ്വദേശിനി ഭവാനി അമ്മ (89), പത്തനംതിട്ട ആനന്ദപള്ളി സ്വദേശി സുരേഷ് (54), കൈപ്പട്ടൂര് സ്വദേശിനി തങ്കമണിയമ്മ (80), പന്തളം സ്വദേശിനി അയിഷാമ്മാള് (65), ചൂരാകോട് സ്വദേശിനി മറിയ (62), പേട്ട സ്വദേശിനി ആരിഫ ബീവി (65), കോഴഞ്ചേരി സ്വദേശി ഗോപി (65), മല്ലപ്പള്ളി സ്വദേശി കെ.എം. അസീസ് (81), കുമ്പഴ സ്വദേശി ആര് അച്യുതന് (62), ആലപ്പുഴ തണ്ണീര്മുക്കം സ്വദേശി സഹദേവന് (82), കായംകുളം സ്വദേശി ബാബു രാജേന്ദ്രന് (63), ചേര്ത്തല സ്വദേശിനി ഷിന്റുമോള് (21), തൃശൂര് ചെറുതുരുത്തി സ്വദേശിനി നഫീസ (68), അഞ്ചേരി സ്വദേശി ഇഗ്നേഷ്യസ് (57), തൃശൂര് സ്വദേശിനി സുഭദ്ര മുകുന്ദന് (68), പുന്നയൂര്കുളം സ്വദേശിനി പാത്തുമ്മ (75), എലവള്ളി സ്വദേശി ആന്റോ (61), മലപ്പുറം മറ്റത്തൂര് സ്വദേശിനി നഫീസ (70), അരിമ്പ്ര സ്വദേശിനി ഇട്ടിച്ചു (75), വെളിയംകോട് സ്വദേശിനി അയിഷ (66), ഇന്താനൂര് സ്വദേശി അബ്ദുള് അസീസ് (48), വിലയില് സ്വദേശി കുഞ്ഞുമുട്ടി (70), പഴകാട്ടിരി സ്വദേശി മുഹമ്മദ് മുസലിയാര് (80), ഇടയൂര് സ്വദേശിനി അജി (44), കോഴിക്കോട് നടക്കാവ് സ്വദേശി അപ്പു (75), കണ്ണൂര് നരികോട് സ്വദേശിനി ലീലാമ്മ (67), പിലാകൂല് സ്വദേശിനി ഫാത്തിമ അമിര് (64), ചിറയ്ക്കല് സ്വദേശി കെ.വി. മൊയ്ദീന് (73), പെരിങ്ങോട്ടൂര് സ്വദേശി നജുമുനിസ (56), ചൂഴാലി സ്വദേശി നാരായണന് (81) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2507 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 94 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4230 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 508 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 562, മലപ്പുറം 643, കോഴിക്കോട് 614, തൃശൂര് 496, കോട്ടയം 496, പാലക്കാട് 188, പത്തനംതിട്ട 190, കണ്ണൂര് 209, വയനാട് 226, കൊല്ലം 209, ആലപ്പുഴ 188, തിരുവനന്തപുരം 113, ഇടുക്കി 47, കാസര്ഗോഡ് 49 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
43 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 9, പാലക്കാട് 7, എറണാകുളം 6, പത്തനംതിട്ട 5, വയനാട് 4, തിരുവനന്തപുരം, തൃശൂര് 3 വീതം, മലപ്പുറം, കോഴിക്കോട്, കാസര്ഗോഡ് 2 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4647 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 401, കൊല്ലം 281, പത്തനംതിട്ട 182, ആലപ്പുഴ 363, കോട്ടയം 311, ഇടുക്കി 56, എറണാകുളം 532, തൃശൂര് 470, പാലക്കാട് 437, മലപ്പുറം 612, കോഴിക്കോട് 610, വയനാട് 111, കണ്ണൂര് 217, കാസര്ഗോഡ് 64 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,923 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,86,998 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,09,935 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,95,771 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 14,164 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1499 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ 3 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ പുലിയൂര് (കണ്ടെന്മെന്റ് സോണ് വാര്ഡ് 11), ഇടുക്കി ജില്ലയിലെ കട്ടപ്പന (സബ് വാര്ഡ് 9, 13), പാലക്കാട് ജില്ലയിലെ കല്ലങ്കോട് (1, 11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്.
4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയാണ്. ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ.

Published

on

ന്യൂഡല്‍ഹി: ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയാണ്. ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ.

പത്താം ക്ലാസ് പരീക്ഷയ്ക്ക് 2,53,384 വിദ്യാര്‍ഥികളും 12 ാം ക്ലാസ് പരീക്ഷയ്ക്ക് 1,00067 വിദ്യാര്‍ഥികളും രജിസ്റ്റര്‍ ചെയ്തു. വിശദ വിവരങ്ങള്‍ cisce.org വെബ്സൈറ്റില്‍ ലഭ്യമാണ്.

 

 

Continue Reading

kerala

കൊല്ലത്ത് അധ്യാപിക കുളത്തില്‍ മരിച്ച നിലയില്‍

കടയ്ക്കല്‍ ഗവ. യുപി സ്‌കൂളിലെ  അധ്യാപിക ശ്രീജയെ ആണ് വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

കൊല്ലം കടയ്ക്കലില്‍ അധ്യാപികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ഗവ. യുപി സ്‌കൂളിലെ  അധ്യാപിക കാഞ്ഞിരത്തുമൂട് കുന്നുംപുറത്ത് വീട്ടില്‍ ശ്രീജയെ (36) ആണ് വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജയുടെ ഭര്‍ത്താവ് രാഗേഷ് വിദേശത്താണ്. ഭര്‍ത്താവുമായി ശ്രീജ പിണങ്ങി കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയ ശ്രീജയെ പിന്നീട് ആരും കണ്ടിരുന്നില്ല. കുളത്തില്‍ ചെരുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ചിതറ പൊലീസും കടയ്ക്കല്‍ ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ സംസ്‌കരിക്കും.

 

 

Continue Reading

kerala

ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കി; തോല്‍പ്പെട്ടി റേഞ്ച് ഓഫീസിന് മുന്നില്‍ ഗോത്ര വിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം

വേണ്ടത്ര ക്രമീകരണങ്ങള്‍ ഇല്ലാതെ വനംവകുപ്പ് കുടിലുകള്‍ പൊളിച്ചു മാറ്റിയതിലാണ് പ്രതിഷേധം.

Published

on

ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ച് ഓഫിസിന് മുന്നില്‍ ഗോത്രവിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം. വേണ്ടത്ര ക്രമീകരണങ്ങള്‍ ഇല്ലാതെ വനംവകുപ്പ് കുടിലുകള്‍ പൊളിച്ചു മാറ്റിയതിലാണ് പ്രതിഷേധം. മൂന്ന് കുടുംബങ്ങളുടെ കുടിലുകളാണ് വനംവകുപ്പ് പൊളിച്ചത്. കുടില്‍ പൊളിച്ച സ്ഥലത്താണ് കുടുംബം ഇന്നലെ ഉറങ്ങിയത്. സമരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കുചേര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ ടി സിദ്ദിഖ് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സ്ഥിതി അതീവ ഗുരുതരമെന്നും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതെന്നും ടി സിദ്ദിഖ് പറഞ്ഞു. താമസിക്കാന്‍ മറ്റൊരു സൗകര്യം അനുവദിക്കാതെ ഗര്‍ഭിണിയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബത്തെ തെരുവിലിറക്കിയത് ക്രൂരമായ നടപടിയാണെന്നും ടി സിദ്ദിഖ് പറഞ്ഞു. വയനാടിന്റെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രന്റെ ഉദ്യോഗസ്ഥരാണ് ഈ പ്രവര്‍ത്തി ചെയ്‌തെന്നും ഇതാണോ ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending