Connect with us

kerala

കോവിഡ്: കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

കര്‍ശന മാനദണ്ഡങ്ങളോടെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌

Published

on

കോഴിക്കോട്: ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കളക്ടര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. വിവാഹ ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണത്തിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ ഇളവുകൾ

1,കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് വിവാഹം- അനുബന്ധചടങ്ങുകളിൽ പരമാവധി 50 ആളുകൾക്കും ശവസംസ്കാരം-മരണാനനന്തര ചടങ്ങുകളിൽ പരമാവധി 20 ആളുകൾക്കും പങ്കെടുക്കാവുന്നതാണ് ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ രജിസ്ട്രറിൽ എഴുതി സൂക്ഷിക്കേണ്ടതാണ് .

2. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് യോഗസെന്ററുകൾ ,ജിംനേഷ്യങ്ങൾ , ടർഫ് ഗ്രൗണ്ടുകൾ എന്നിവ പരിശീലനത്തിനായി തുറന്നുപ്രവർത്തികാവുന്നതാണ് എന്നാൽ പരിശിലിപ്പിക്കുന്നവരും,പരിശീലനത്തിൽ ഏർപ്പെടുന്നവരുമൊഴികെ മറ്റാർക്കും ഗ്രൗണ്ടുകളിലേക്ക് പ്രവേശനം ഉണ്ടിയിരിക്കില്ല .

3. സ്റ്റേഡിയങ്ങൾ ,ഓപ്പൺ ഗ്രൗണ്ടുകൾ എന്നിവയിലും കായിക -പരിശീലനങ്ങൾ
നടത്താവുന്നതാണ്

4. മേൽപറഞ്ഞ എല്ലാ കൂടിച്ചേരലുകളിലും പങ്കെടുക്കുന്നവർ മാസ്ക് ധരിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും ,മറ്റ് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നവെന്നും ഉറപ്പാക്കേണ്ടതാണ്

5. രോഗവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടയെന്റ് സോണുകളല്ലാത്ത , പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ഇനിയൊരുത്തരവുണ്ടാവുന്നത് വരെ വൈകിട്ട് 7.00 മണിവരെയായിരിക്കും

6,വ്യാപര സ്ഥാപനങ്ങൾ,കായിക പരിശീലന കേന്ദ്രങ്ങൾ,സ്റ്റേഡിയങ്ങൾ എന്നിവിടങ്ങളിൽ എത്തുന്നവരുടെ വിവരങ്ങൾ കോവിഡ് 19 ജാഗ്രത പോർട്ടലിലെ വിസിറ്റേഴ്സ് രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ് . ഇതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾ / കായിക പരിശീലന കേന്ദ്രങ്ങൾ തുടർന്നു പ്രവർത്തിക്കാൻ അനുവദിക്കുന്നതല്ല.

മേൽപറഞ്ഞ ഇളവുകൾ അനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും ചടങ്ങുകളിലും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെടുന്നപക്ഷം 2020 ലെ എമ്മിഡമിക് ഓർഡിനൻസ് ദുരന്ത നിവാരണ നിയമം 2005 ,ഐ.പി.സി സെക്ഷൻ (188 എന്നിവ പ്രകാരം നടപടി സ്വീകരിക്കുന്നതും നിബന്ധനകൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ടതുമാണ്.

kerala

ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; ഒളിവിലായിരുന്ന പ്രതികളെ പൊലീസ് പിടികൂടി

പ്രതികളായ നബീല്‍, വിഷ്ണു എന്നിവരെ കോഴിക്കോട് നിന്നാണ് പിടികൂടിയത്

Published

on

കോഴിക്കോട്: ആദിവാസി യുവാവിനെ കാറില്‍ കുരുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികളെ പൊലീസ് പിടികൂടി. പ്രതികളായ നബീല്‍, വിഷ്ണു എന്നിവരെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമ പ്രകാരവും വധശ്രമത്തിനും കേസ് എടുക്കും. കേസില്‍ ഹര്‍ഷിദ്, അഭിരാം എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കമ്പളക്കാട് സ്വദേശികളായ ഹര്‍ഷിദും 3 സുഹൃത്തുക്കളുമാണ് ആദിവാസി യുവാവിനെ അക്രമിച്ചത്. ചെക്ക് ഡാം കാണാന്‍ എത്തിയ ഇവര്‍ കൂടല്‍ കടവില്‍ വച്ച് മറ്റൊരു കാര്‍ യാത്രക്കാരുമായി വാക്കുതര്‍ക്കം നടന്നിരുന്നു. ഇതില്‍ ഇടപ്പെട്ട നാട്ടുകാര്‍ക്ക് നേരെയായി പിന്നിട് അതിക്രമം. പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ മാതന്‍ തടഞ്ഞു. പിന്നീട് കാറില്‍ വിരല്‍ കുടുങ്ങിയ മാതനെ കൈ വാഹനത്തോട് ചേര്‍ത്തു പിടിച്ച് അരക്കിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കള്‍ വലിച്ചിഴക്കുകയായിരുന്നു. പിന്നാലെ വന്ന കാര്‍ യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് മാതനെ വഴിയില്‍ തള്ളിയത്.

Continue Reading

kerala

മദ്യലഹരിയില്‍ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി സഹോദരി

വാഴച്ചാല്‍ സ്വദേശിനി ചന്ദ്രമണിയാണ് സഹോദരനായ സത്യനെ (45) വെട്ടിക്കൊലപ്പെടുത്തിയത്

Published

on

അതിരപ്പിള്ളി വാഴച്ചാലില്‍ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി സഹോദരി. അതിരപ്പിള്ളി വടാട്ടുപാറയിലാണ് സംഭവം നടന്നത്. വാഴച്ചാല്‍ സ്വദേശിനി ചന്ദ്രമണിയാണ് സഹോദരനായ സത്യനെ (45) വെട്ടിക്കൊലപ്പെടുത്തിയത്.

ആക്രമണ സമയത്ത് ചന്ദ്രമണി മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് വിവരം. ആക്രമണത്തില്‍ സത്യന്റെ ഭാര്യയ്ക്കും പരിക്കേറ്റു. കഴുത്തിനാണ് ഇവര്‍ക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല

Continue Reading

kerala

കൈക്കൂലികുപ്പിയുമായി രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിയില്‍

ഔട്ട്‌ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ എക്‌സൈസ് സിഐ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍ സാബു എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്

Published

on

കൊച്ചിയില്‍ മദ്യം കൈക്കൂലി വാങ്ങിയ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിയില്‍. ഔട്ട്‌ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ എക്‌സൈസ് സിഐ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍ സാബു എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. ഇവരില്‍ നിന്ന് നാല് ലിറ്റര്‍ മദ്യം കണ്ടെടുത്തു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

ബാറുകളിലേക്കും ഔട്ടലെറ്റുകളിലേക്കും മദ്യം വിതരണം നടത്തുന്നത് വെയര്‍ഹൗസില്‍ നിന്നാണ്. തൃപ്പൂണിത്തുറ വെയര്‍ഹൗസില്‍ നിന്നും ഒരു ലോഡ് പോകുന്നതിനായി രണ്ട് കുപ്പി വീതം കൈക്കൂലി വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഇവര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Continue Reading

Trending