Connect with us

kerala

വിദ്യാര്‍ഥിനിക്ക് അരലക്ഷം രൂപ നഷ്ടപരിഹാരത്തിന് കോടതി ഉത്തരവ്

ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ വിദ്യാര്‍ഥിനിക്ക് അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു.

Published

on

തേഞ്ഞിപ്പലം: റീവാല്യുവേഷന് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആയിരക്കണക്കിന് രൂപ ഫീസടച്ചാലും നോ ചെയ്ഞ്ച് എന്ന മറുപടിയാണ് പലപ്പോഴും ലഭിക്കാറ്. ഉത്തരക്കടലാസുകള്‍ തിരഞ്ഞിട്ടും കാണാതാകുന്ന സംഭവങ്ങളിലാണ് ഇത്തരം മെമ്മോ സാധാരണ നല്‍കാറ്. ഇതുപോലെ പരീക്ഷ എഴുതിയ പേപ്പറുകള്‍ കാണാതായാല്‍ വീണ്ടും പരീക്ഷ നടത്തി വിദ്യാര്‍ഥികളെ ദ്രോഹിക്കുന്ന സര്‍വകലാശാല അധികാരികള്‍ക്ക് മുന്നറിയിപ്പെന്നോണം ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ വിദ്യാര്‍ഥിനിക്ക് അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു.

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ 1997 ല്‍ ഡിഗ്രി പരീക്ഷ എഴുതിയ വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസ് കാണാതായതില്‍ 50007 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവനുസരിച്ച് സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. കെ.ഷീന എന്ന പെണ്‍കുട്ടി 1997 ല്‍ രണ്ടാം വര്‍ഷ ബി.എസ്.സി സ്റ്റാറ്റിസ്റ്റിക് സ്‌പേപ്പര്‍ . പുനര്‍ മൂല്യനിര്‍ണയത്തിന് നല്‍കിയെങ്കിലും ഫലം വരാതിരുന്നതിനാല്‍ അന്വേഷിച്ചപ്പോള്‍ പേപ്പര്‍ കാണാനില്ലെന്നായിരുന്നു സര്‍വകലാശാലയുടെ മറുപടി. തുടര്‍ന്ന് വിദ്യാര്‍ഥിനി നല്‍കിയ പരാതിയെ തുടര്‍ന്ന് ഗ്രേസ് മാര്‍ക്കിന് സര്‍വകലാശാലയില്‍ അപേക്ഷ നല്‍കാനും നഷ്ടപരിഹാരം നല്‍കാനും തലശേരി സിവില്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ഗ്രേസ് മാര്‍ക്കിന് കഴിയില്ലെന്നു പറഞ്ഞ സര്‍വകലാശാല നഷ്ടപരിഹാരം നല്‍കിയില്ല.

2014 ല്‍ ആറ് ശതമാനം പലിശയടക്കം ഇരുപതിനായിരം രൂപ നഷ്ടപരിഹാരത്തിന് കോടതി ഉത്താവിട്ടു. ഇതും സര്‍വകലാശാല ലംഘിച്ചു. കോടതി വിധി നടപ്പാക്കാന്‍ പരപ്പനങ്ങാടി കോടതിയെ തലശേരി സിവില്‍ കോടതി ചുമതലപ്പെടുത്തി. 2021 ഒക്ടോബറില്‍ സര്‍വകലാശാലയോട് വിധി നടപ്പാക്കാന്‍ സര്‍വകലാശാലക്ക് പരപ്പനങ്ങാടി കോടതി നിര്‍ദേശം നല്‍കി. രണ്ട് കമ്പ്യൂട്ടര്‍, രണ്ട് അലമാര, രണ്ടു മേശ എന്നിവ സര്‍വകലാശാലയില്‍ നിന്ന് ജപ്തി ചെയത് തനിക്ക് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനി ഷീന വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പലിശയടക്കം 50007 രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇത് നടപ്പാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. സര്‍വകലാശാലയുടെ തനത് ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം നല്‍കും. ഈ തുക ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി തിരിച്ചു പിടിക്കാന്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കമ്മലിട്ടവനു പകരം കടുക്കനിട്ടവന്‍

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ശീതസമരങ്ങളും അസ്വാരസ്യങ്ങളും പലപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും മോദി സര്‍ക്കാറില്‍ അത് പക്ഷേ പരസ്പര ബഹുമാനത്തില്‍ ഒതുങ്ങിത്തീരാറില്ലെന്നാതാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് നോക്കിയാല്‍ വ്യക്തമാകുക

Published

on

അങ്ങനെ പിണറായി വിജയനുമായുള്ള ദീര്‍ഘനാളത്തെ അയ്യപ്പനും കോശിയും കളിക്കുശേഷം കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്ര സര്‍ക്കാര്‍ ബിഹാറിലേക്ക് മാറ്റി. ബി.ജെ.പിക്കു വേണ്ടി ഇടക്കിടെ പിണറായി സര്‍ക്കാറുമായി പോരടിച്ചും താലോലിച്ചും മുന്നോട്ടു പോയ ഒരേ ഒരു ഗവര്‍ണര്‍ എന്ന് വേണമെങ്കില്‍ ആരിഫ് മുഹമ്മദ് ഖാനെ വിശേഷിപ്പിക്കാം. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ശീതസമരങ്ങളും അസ്വാരസ്യങ്ങളും പലപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും മോദി സര്‍ക്കാറില്‍ അത് പക്ഷേ പരസ്പര ബഹുമാനത്തില്‍ ഒതുങ്ങിത്തീരാറില്ലെന്നാതാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് നോക്കിയാല്‍ വ്യക്തമാകുക.

ഇതിന്റെ ഒരു ചെറു പതിപ്പ് തന്നെയായിരുന്നു ആരിഫ് മുഹമ്മദ് ഖാനും. മോദിയുടെ ആളായതിനാല്‍ നേരിട്ട് എതിരിടുന്നതില്‍ പിണറായിക്കും സംഘത്തിനും വലിയ താല്‍പര്യമില്ലാത്തതിനാല്‍ കുട്ടിസഖാക്കളായ എസ്.എഫ്.ഐയെ ഉപയോഗിച്ചാണ് പ്രതിഷേധമൊക്കെ തയ്യാറാക്കിയിരുന്നത്. അതും തെരുവിലിറങ്ങിക്കൊണ്ട്. തനിക്ക് സര്‍ക്കാര്‍ സുരക്ഷനല്‍കുന്നില്ലെന്ന് രാഷ്ട്രപതിക്ക് കത്ത് നല്‍കി പരിഭവം പങ്കുവെച്ച ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടുന്ന കാര്യത്തില്‍ സര്‍ക്കാരിനെ പലപ്പോഴും ധര്‍മസങ്കടത്തിലാക്കിയെങ്കിലും നിര്‍ണായക ഘട്ടത്തില്‍ സഹായവുമായി എത്തി തന്റെ ഭക്തിയും പ്രകടമാക്കിയിട്ടുണ്ട്. കാര്‍ഷികസമരത്തിന്റെ കാര്യത്തിലും പൗരത്വ നിയമഭേദഗതിയുടെ കാര്യത്തിലും ഗവര്‍ണര്‍ കേന്ദ്ര ത്തിന്റെ വക്താവെന്നോണം പരസ്യമായി പ്രതികരിച്ചു കൊണ്ടായിരുന്നു രംഗത്തുണ്ടായിരുന്നത്. ഇതില്‍ രണ്ടിലും പ്രതിപക്ഷം സര്‍ക്കാരിനൊപ്പമായിരുന്നുവെന്നതാവാം ഗവര്‍ണറുടെ ഈ നിലപാടിന് കാരണമെന്നുവേണം മനസിലാക്കാന്‍.

ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്ന പ്രമേയം കൊ ണ്ടുവരണമെന്ന ആവശ്യംപോലും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനൊന്നും പിണറായി സര്‍ക്കാര്‍ തയ്യാറായില്ലെന്നുവേണം കരുതാന്‍. സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം, സിന്‍ഡിക്കേറ്റ് അംഗങ്ങളെ നിശ്ചയിക്കല്‍, ഇതേത്തുടര്‍ന്നുണ്ടായ എസ്.എഫ്.ഐ പ്രതിഷേധം, ബില്ലുകള്‍ പിടിച്ചുവെക്കല്‍ ഇതൊക്കെ വന്നതോടെ മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്പരം പോര്‍മുഖ ത്തക്കിറങ്ങിയെന്ന പ്രതീതിയായിരുന്നു. എന്നാല്‍ പ്രതിപക്ഷം എപ്പോഴൊക്കെ സര്‍ക്കാറിനെതിരെ രംഗത്തു വരുന്നുവോ അപ്പോഴെല്ലാം നിര്‍ണായക സഹായവുമായി എത്തി പിണറായിയോടുള്ള തന്റെ ഭക്തിയും ആരിഫ് മുഹമ്മദ് ഖാന്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

കേരളത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയുമായി കടുത്ത പോരാണെന്നാണ് എല്ലാവരും പറയാറുള്ളത്. എന്നാല്‍ അങ്ങനെയല്ലെന്നാണ് ഗവര്‍ണറുടേയും മുഖ്യന്റേയും നാളിതുവരെയുള്ള ചെയ്തികള്‍ നോക്കിയാല്‍ മനസിലാക്കുക. ഇരുവരും തമ്മില്‍ അയ്യപ്പനും കോശിയും കളിച്ച് ശരിക്കും വിഡ്ഢികളാക്കിയത് മലയാളികളേയാണ്. അതായത് ഇരുവരും തമ്മില്‍ പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആണെങ്കിലും ഇവര്‍ തമ്മിലുള്ള അന്തര്‍ ധാര സജീവമായിരുന്നുവെന്ന് വേണം കരുതാന്‍. ബി.ജെ.പി നയം കേരളത്തില്‍ നടപ്പിലാക്കാനായാണ് ഗവര്‍ണറിലൂടെ കേന്ദ്രം ശ്രമിച്ചതെങ്കിലും പിണറായി സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം ബി.ജെ.പി കേരളം ഭരിക്കണമെന്നി ല്ലന്ന് തെളിയിച്ചു കൊണ്ടേ ഇരിക്കുകയാണ്.

അവര്‍ ആഗ്രഹിക്കുന്നതൊക്കെ യഥാ സമയത്ത് ഇവിടെ സര്‍ക്കാര്‍ തന്നെ നടപ്പിലാക്കുമെന്നതാണ് നാളിതുവരെ കണ്ടുവരുന്ന പ്രവണത. പിണറായി സര്‍ക്കാറിന്റെ ബില്ലുകള്‍ പിടിച്ചു വെച്ചതിന് സുപ്രീംകോടതിയില്‍ നിന്നും കണക്കിനു കിട്ടിയെങ്കിലും അതൊന്നും ആരിഫ് മുഹമ്മദ് ഖാനെ സംബന്ധിച്ച് വലിയ കാര്യമൊന്നുമല്ല. ടിയാന്‍ ഉദ്ദേശിച്ചതൊക്കെ സുഖമായി നടന്നിട്ടുണ്ട്. കേരള, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് എത്രയോ കാലമായി ബി.ജെ.പിക്കാര്‍ കിണഞ്ഞ് ശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണ് ഗവര്‍ണര്‍ വഴി നടന്നത്. സര്‍ക്കാരിന്റെ ശുപാര്‍ശപ്പട്ടിക പൂര്‍ണമായി തള്ളി
ക്കളഞ്ഞ്, കേരള സര്‍വകലാശാല സെനറ്റിലേക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 17 പ്രതിനിധികളെയാണ് നാമനിര്‍ദ്ദേശം ചെയ്തത്.

മുന്‍കാലങ്ങളില്‍ സര്‍ക്കാരിന്റെ ശുപാര്‍ശ സ്വീകരിച്ചായിരുന്നു നാമനിര്‍ദ്ദേശം നടത്തിയിരുന്നതെങ്കില്‍ ഇത്തവണ സ്വന്തം നിലയിലാണ്. ആര്‍ക്കും എതിര്‍പ്പില്ല. കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ സര്‍ക്കാര്‍ നല്‍കിയ പാനലില്‍ നിന്ന് രണ്ടു പേരെ മാത്രമാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. അന്തര്‍ധാര സജീവമായതിനാല്‍ ഗവര്‍ണറെ സര്‍ക്കാറും സര്‍ക്കാറിനെ ഗവര്‍ണറും പഴിചാരി ജനത്തിന്റെ കണ്ണില്‍ മണ്ണിട്ട് നിയമനം ഭംഗിയായി നടക്കുകയും ചെയ്തു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വി.സി ക്ക് പുനര്‍ നിയമനം നല്‍കാനായി മുഖ്യനും ഉന്നത വിദ്യാഭ്യാസ മന്ത്രിയും വഴിവിട്ട നീക്കത്തിലൂടെ നാട്ടുകാരനെ നിയമിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട ഗവര്‍ണര്‍ക്ക് ഇതൊക്കെ എന്ത്. കണ്ണൂര്‍ വിസിയായി ഗോ പിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് സമ്മര്‍ദം ഉണ്ടായതെന്ന് പച്ചക്ക് പറഞ്ഞ ഗവര്‍ണര്‍ ആരുടെയും രാജി ആവശ്യപ്പെടുന്നില്ലെന്നും അത് ധാര്‍മികതയുടെ പ്രശ്നമാണെന്നും പറഞ്ഞ് മുഖ്യനെ രക്ഷപ്പെടുത്താനും മറന്നിരുന്നില്ല. ഇവിടെയാണ് ഇവരുടെ അളിയന്‍ മച്ചമ്പി കളി മനസിലാവുക. വി.സി നിയമനത്തിനായി കത്തെഴുതിയ മന്ത്രിയെ ഉപകരണമാക്കുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയില്‍ നിന്നു സമ്മര്‍ദം ഉണ്ടായതിനാലാണ് നിയമവിരുദ്ധമാണെങ്കിലും പുനര്‍നിയമന ഉത്തരവില്‍ ഒപ്പുവെച്ചതെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ഒരുവെടിക്ക് മൂന്നു പക്ഷി. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ രക്ഷപ്പെടുത്താന്‍ മുഖ്യനെ പഴിചാരി. മുഖ്യന്റെ സമ്മര്‍ദ്ദത്തിന് നിയമവിരുദ്ധമായിട്ടു പോലും താന്‍ കൂട്ടു നിന്നു എന്നു പറഞ്ഞതിലൂടെ മുഖ്യനൊപ്പം താനും ഇതിലുണ്ടെന്ന് സ്ഥാപിച്ച് ആരുടേയും രാജിവേണ്ട എല്ലാം പറഞ്ഞ് കോംപ്രമൈസ് ആക്കിയെന്ന് ഗവര്‍ണര്‍ തന്നെ വിളിച്ചു പറഞ്ഞു. ഇത്തരത്തില്‍ കോംപ്രമൈസുകളുടെ തോഴനായ ആരിഫ് മുഹമ്മദ് ഖാന്‍ പണ്ടും സി.പി.എമ്മുകാര്‍ കൊണ്ടു നടന്ന തുരുപ്പു ചീട്ടായിരുന്നു. ഇനി കളി അങ്ങു ബിഹാറിലാണ്.

Continue Reading

kerala

എന്തൊരു നികൃഷ്ട ജന്മമാണ് അഡ്വ. ശ്രീധരന്റേത്; രൂക്ഷമായി വിമര്‍ശിച്ച്‌ വി.ടി ബൽറാം

അഭിഭാഷക വൃത്തിക്ക് മാത്രമല്ല, മനുഷ്യൻ എന്ന വിശേഷണത്തിന് പോലും യോഗ്യതയില്ലാത്ത കൊടും വഞ്ചകനെതിരെ കൂടിയാണ് സി.ബി.ഐ കോടതി വിധിയെന്നും വി.ടി ബൽറാം പോസ്റ്റിൽ പറയുന്നു.

Published

on

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ ആദ്യം വാദികളുടെ അഭിഭാഷകനാകുകയും പിന്നീട് പ്ര​തി​ക​ളു​ടെ വ​ക്കാ​ല​ത്ത് ഏ​റ്റെ​ടുക്കുകയും ചെയ്ത കാ​ഞ്ഞ​ങ്ങാ​ട്ടെ മു​തി​ർ​ന്ന ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. സി.​കെ. ശ്രീ​ധ​ര​നെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി ബൽറാം. ‘എന്തൊരു നികൃഷ്ട ജന്മമാണ് ഇയാളുടേത്!’ എന്നാണ് വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

അഭിഭാഷക വൃത്തിക്ക് മാത്രമല്ല, മനുഷ്യൻ എന്ന വിശേഷണത്തിന് പോലും യോഗ്യതയില്ലാത്ത കൊടും വഞ്ചകനെതിരെ കൂടിയാണ് സി.ബി.ഐ കോടതി വിധിയെന്നും വി.ടി ബൽറാം പോസ്റ്റിൽ പറയുന്നു.

ഫേസിബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്തൊരു നികൃഷ്ട ജന്മമാണ് ഇയാളുടേത്!

അതിക്രൂരമായ ഒരു ഇരട്ടക്കൊലപാതകത്തിൽ ആദ്യം ഇരകൾക്കൊപ്പം നിൽക്കുക, അവരെ സമാശ്വസിപ്പിച്ച് നിയമവഴിയിൽ നീതി വാങ്ങി നൽകുമെന്ന് വാഗ്ദാനം ചെയ്യുക, പഠിക്കാനെന്ന പേരിൽ പ്രതികൾക്കെതിരായ മുഴുവൻ രേഖകളും തെളിവുകളും ഫയലുകളും വിശദമായി പരിശോധിക്കുക, പിന്നീട് ലവലേശം ലജ്ജയില്ലാതെ പണത്തിന് വേണ്ടി മറുകണ്ടം ചാടി പ്രതികളുടെ വക്കീലാവുക, ക്രൂരമായി കൊല ചെയ്യപ്പെട്ട രണ്ട് യുവാക്കളുടെ അമ്മമാരേയും സഹോദരിമാരേയും പ്രതിഭാഗത്തിന് വേണ്ടി കോടതി മുറിയിലിട്ട് നേരിട്ട് ക്രോസ് വിസ്താരം നടത്തുക.

അഭിഭാഷക വൃത്തിക്ക് മാത്രമല്ല, മനുഷ്യൻ എന്ന വിശേഷണത്തിന് പോലും യോഗ്യതയില്ലാത്ത ഈ കൊടും വഞ്ചകനെതിരായി കൂടിയാണ് ഇന്നത്തെ കോടതി വിധി.

പാഴ് ജന്മം.

അതേസമയം, പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ 14 സി.പി.എം നേതാക്കളെ കുറ്റക്കാരായി കണ്ടെത്തിയ സി.​ബി.​ഐ കോ​ട​തി വി​ധി, പ്ര​തി​ക​ളു​ടെ വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ത്ത അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. സി.​കെ. ശ്രീ​ധ​ര​നും തി​രി​ച്ച​ടി​യാ​യി. കെ.​പി.​സി.​സി പ്ര​സി​ഡന്‍റ്​ കെ. ​സു​ധാ​ക​ര​നു​മാ​യി ഇ​ട​ഞ്ഞ സി.​കെ. ശ്രീ​ധ​ര​നെ സി.​പി.​എം അ​ട​ർ​ത്തി​യെ​ടു​ത്ത്​ പ്ര​തി​ക​ളു​ടെ കേ​സ് ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ഏ​​റ്റെ​ടു​ക്കു​ന്ന​തി​നു​മു​മ്പ്​ കോ​ൺ​ഗ്ര​സി​ലാ​യി​രി​ക്കെ സി.​കെ. ശ്രീ​ധ​ര​ൻ കേ​സ്​ സം​ബ​ന്ധി​ച്ച്​ കോ​ൺ​ഗ്ര​സിന്‍റെ നി​യ​മോ​പ​ദേ​ശ​ക​​ന്‍റെ റോ​ളി​ലാ​യി​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ൽ ചെ​ന്ന്​ കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി കേ​സ്​ പ​ഠി​ച്ച​ ശേ​ഷ​മാ​ണ്​ മ​റു​പ​ക്ഷ​ത്ത് ചേ​ർ​ന്ന​തെ​ന്ന്​ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചി​രു​ന്നു. ഈ ‘​ച​തി’ വിധി വന്ന ദിവസവും കു​ടും​ബം ആ​വ​ർ​ത്തി​ച്ച്​ ഉ​ന്ന​യി​ച്ചിരുന്നു.

പ്ര​തി​ക​ളു​ടെ വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ത്ത​ത് സി.​പി.​എം നി​ർ​ദേ​ശ​പ്ര​കാ​ര​മ​ല്ലെ​ന്നും കേ​സി​ൽ ഹാ​ജ​രാ​കു​മ്പോ​ൾ രാ​ഷ്ട്രീ​യം നോ​ക്കാ​റി​ല്ലെ​ന്നും കേ​സ് ഏ​ൽ​പി​ക്കു​ന്ന ക​ക്ഷി​ക​ളു​ടെ വി​ശ്വാ​സ്യ​ത സം​ര​ക്ഷി​ക്കു​ക​യാ​ണ് ക​ട​മ​യെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു ശ്രീ​ധ​ര​ൻ കേ​സ് ഏ​റ്റെ​ടു​ത്ത​ത്. എ​ന്നാ​ൽ, കേ​സി​ൽ പ്ര​ധാ​ന പ്ര​തി​ക​ള​ട​ക്കം ഭൂ​രി​ഭാ​ഗം പ്ര​തി​ക​ളും കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ത്തി.

ശ്രീ​ധ​ര​ന്‍റെ ആ​ത്മ​ക​ഥ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ക്കൊ​ണ്ട്​ പ്ര​കാ​ശ​നം ചെ​യ്യി​ച്ചാ​ണ്​ ഇ​ട​തു​പ​ക്ഷ​വു​മാ​യി ശ്രീ​ധ​ര​ൻ അ​ടു​ത്ത​ത്. കേ​സ് ന​ട​ത്താ​ൻ സി.​പി.​എം കീ​ഴ്​​ഘ​ട​ക​ങ്ങ​ളി​ൽ​ നി​ന്ന്​ ഫ​ണ്ട്​ ശേ​ഖ​രി​ച്ചി​രു​ന്നു. സി.​കെ വാ​ദി​ക്കു​ന്ന​തോ​ടെ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​മെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കി​യാ​ണ്​ ഫ​ണ്ട്​ ശേ​ഖ​രി​ച്ച​തെ​ന്ന്​ സി.​പി.​എം വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. കേ​സ്​ വി​ജ​യി​ക്കു​ന്ന പ​ക്ഷം ശ്രീ​ധ​ര​ന്​ വ​ലി​യ പ​ദ​വി​ക​ൾ ക​രു​തി​വെ​ച്ച​താ​യി പ​റ​യു​ന്നു.

Continue Reading

gulf

മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന “മലപ്പുറം പെരുമ” കുടുംബ സംഗമ പോസ്റ്റർ പ്രകാശനം ചെയ്തു

Published

on

മസ്കറ്റ്: മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി 2025 ഫെബ്രുവരി 7ന് ബർകയിൽ വെച്ച് നടത്തുന്ന “മലപ്പുറം പെരുമ” കുടുംബ സംഗമത്തിൻ്റെ പോസ്റ്റർ പ്രകാശനം മസ്കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് അഹമ്മദ് റയീസ് നിർവ്വഹിച്ചു.

കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ റഹീം വറ്റലൂർ, പി.ടി.കെ. ഷമീർ, എ.കെ. കെ. തങ്ങൾ, അഷ്റഫ് കിണ വക്കൽ,ഉസ്മാൻ പന്തലൂർ,ഇബ്രാഹിം ഒറ്റപ്പാലം,നവാസ് ചെങ്കള, ഷാജഹാൻ, ഷാനവാസ് മൂവാറ്റുപുഴ, സമീർ പാറയിൽ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളായ
നജീബ് കുനിയിൽ, , ഫിറോസ് പരപ്പനങ്ങാടി, ഇസ്ഹാഖ് കോട്ടക്കൽ, റാഷിദ് പൊന്നാനി, സുഹൈൽ എടപ്പാൾ,അഹമ്മദ് മുർഷിദ് തങ്ങൾ, യാകൂബ് തിരൂർ, അമീർ കാവനൂർ, സി.വി.എം. ബാവ വേങ്ങര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Continue Reading

Trending