Connect with us

india

ജയലളിതയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ തമിഴ്‌നാട് സര്‍ക്കാറിന് കൈമാറാന്‍ കോടതി ഉത്തരവ്

2004ലെ ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ഉത്തരവ്.

Published

on

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ തമിഴ്‌നാട് സര്‍ക്കാറിന് കൈമാറാന്‍ ബംഗളൂരുവിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിറക്കി. ഫെബ്രുവരി 15ന് മുമ്പ് കൈമാറ്റ നടപടി പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. 2004ലെ ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ഉത്തരവ്.

എസ്റ്റേറ്റുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍, 28 കിലോ സ്വര്‍ണം, 700 കിലോ വെള്ളി ആഭരണങ്ങള്‍, വജ്രം, രത്‌നാഭരണങ്ങള്‍, 11,000 ത്തിലേറെ സാരികള്‍, 750 അലങ്കാര പാദരക്ഷകള്‍, 44 എ.സികള്‍, ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയായ വേദനിലയം തുടങ്ങി കോടികളുടെ സ്വത്തുക്കളാണ് ജയലളിതയുടേതായി കണ്ടുകെട്ടിയത്. സ്വത്തുക്കള്‍ കൈമാറാന്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ സി.ബി.ഐ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ. ദീപയും ജെ. ദീപക്കും നല്‍കിയ അപ്പീലില്‍ ഹൈകോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. 1991 ജൂലൈ ഒന്നു മുതല്‍ 1996 ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ ജയലളിത ശേഖരിച്ച സ്വത്തുക്കളുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

കണ്ടുകെട്ടിയ വസ്തുക്കള്‍ ഏതെങ്കിലും പ്രസ്തുത കാലയളവിലല്ല വാങ്ങിയതെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ ഹാജരാക്കിയാല്‍ ആ സ്വത്തിന്റെ ഉടമസ്ഥാവകാശം ഹരജിക്കാര്‍ക്ക് അനുവദിക്കാമെന്നും വസ്തു ലേലം ചെയ്തിട്ടുണ്ടെങ്കില്‍പോലും അവകാശം തിരിച്ചുനല്‍കാമെന്നും ദീപക്കിനോടും ദീപയോടും ഹൈകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇരുവര്‍ക്കും മതിയായ രേഖകള്‍ ഹാജരാക്കാനായില്ല. ജനുവരി 13ന് ഹരജി ഹൈകോടതി തള്ളി. തുടര്‍ന്നാണ് സി.ബി.ഐ കോടതി സ്വത്തുക്കള്‍ സര്‍ക്കാറിന് കൈമാറാന്‍ നിര്‍ദേശിച്ചത്.

india

പഹൽഗാം ഭീകരാക്രമണം; ഭീകരന്‍ ആദിലിന്‍റെ വീട് തകര്‍ത്തു; തിരച്ചില്‍ ഊര്‍ജിതമാക്കി സൈന്യം

സുരക്ഷാസേനയും ,പ്രാദേശിക ഭരണകൂടവും ചേർന്ന് സ്ഫോടനത്തിലൂടെ ആണ് വീടുകൾ തകർത്തതെന്നാണ് റിപ്പോർട്ട്

Published

on

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കശ്മിരി സ്വദേശികളായ രണ്ടു ഭീകരരുടെ വീടുകൾ തകർത്തു. ആസിഫ് ഷെയ്ക് ,ആദിൽ തോക്കർ എന്നിവരുടെ വീടുകളാണ് തകർന്നത്. ത്രാൽ ,ബീജ് ബെഹാര എന്നിവിടങ്ങളിലെ വീടുകളാണ് തകർത്തത്. സുരക്ഷാസേനയും ,പ്രാദേശിക ഭരണകൂടവും ചേർന്ന് സ്ഫോടനത്തിലൂടെ ആണ് വീടുകൾ തകർത്തതെന്നാണ് റിപ്പോർട്ട്. അതിനിടെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരുടെ ഒളിയിടം പിർ പഞ്ജാലെന്ന് സൂചന ലഭിച്ചു. ആസൂത്രകരിലൊരാളായ സുലൈമാൻ എന്ന ഹാഷിം മൂസ പാകിസ്താൻ പൗരനെന്നും വിവരം ലഭിച്ചു.

വീടുകള്‍ക്കുള്ളില്‍ സ്ഫോടക വസ്തു സൂക്ഷിച്ചിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയാണ് അനന്ത്നാഗ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ആദില്‍ തോകര്‍, അലി ഭായ്, ഹാഷിം മൂസ എന്നിവര്‍ക്കായാണ് ഊര്‍ജിതമായ തിരച്ചില്‍ നടക്കുന്നത്.

ഹാഷിം മുസ, അലി ഭായ് എന്നിവർ രണ്ട് വർഷം മുൻപാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പൊലീസ് കണ്ടെത്തി. ഇരുവർക്കും ഒപ്പം കശ്മീർ സ്വദേശിയായ ആദിൽ ഹുസൈൻ തോക്കറും ഭീകര ആക്രമണത്തിൽ പങ്കെടുത്തതായി ജമ്മു കശ്മീർ പൊലീസ് കണ്ടെത്തി. ഹാഷിം മുസ മുമ്പും ഭീകരാക്രമണം നടത്തിയിട്ടുള്ളതായി കേന്ദ്ര ഏജൻസികൾ പറഞ്ഞു.
2019ന് ശേഷം നടക്കുന്ന ഏറ്റവും  വലിയ ഭീകരാക്രമണമാണിത്. ഭീകരരില്‍ ചിലര്‍ സൈനികവേഷത്തിലായിരുന്നുവെന്നും പേര് ചോദിച്ച ശേഷം നെറ്റിയില്‍ നിറയൊഴിക്കുകയായിരുന്നുവെന്നും രക്ഷപെട്ടവര്‍ മൊഴി നല്‍കിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പുല്‍മേട്ടില്‍ വിശ്രമിച്ചിരുന്ന സഞ്ചാരികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

Continue Reading

india

വീണ്ടും പാക് പ്രകോപനം; നിയന്ത്രണ രേഖയിൽ വെടിവയ്പ്പ്, ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

Published

on

ന്യൂഡല്‍ഹി: ഷിംല കരാർ റദ്ദാക്കിയതിന് പിന്നാലെ നിയന്ത്രണ രേഖയിൽ പാക് പ്രകോപനം. പാക് പോസ്റ്റുകളിൽ നിന്ന് ഇന്ത്യൻ അതിർത്തി മേഖലയിലേക്ക് വെടിവെപ്പ്. ബന്ദിപ്പോരയിൽ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷ സേനയുടെ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്.

ബന്ദിപ്പോരയിലെ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സേന അംഗങ്ങൾക്ക് പരിക്കേറ്റു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്ന് ആയിരുന്നു സുരക്ഷ തിരച്ചിൽ നടത്തിയത്.

അതിനിടെ പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ വീട് തകർത്തു.പ്രാദേശിക ഭരണകൂടമാണ് വീടുകൾ തകർത്തതെന്നാണ് നിഗമനം. പുൽവാമയിലെ ത്രാൽ , അനന്ത്നാഗിലെ ബിജ് ബെഹാര എന്നിവിടങ്ങളിലെ ഭീകരരുടെ വീടുകളാണ് തകർത്തത്.

Continue Reading

india

കേന്ദ്ര സർക്കാരിന്റെ സുരക്ഷാ വീഴ്ച്ച ചോദ്യം ചെയ്‌തു; ജമ്മുവിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച് ബി.ജെ.പി പ്രവർത്തകർ

Published

on

പഹൽ​ഗാമിലുണ്ടായ ആക്രമണത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായ സുരക്ഷാ വീഴ്ചയെ ചോദ്യം ചെയ്തതിന് ജമ്മു കശ്മീരിലെ ദൈനിക് ജാ​ഗരൺ റിപ്പോർട്ടർ രാകേഷ് ശർമയെയാണ് ബി.ജെ.പി എം.എൽ.എ അടക്കമുള്ള സംഘം ആക്രമിച്ചത്.

ജമ്മു കശ്മീരിലെ സുരക്ഷ മേൽനോട്ടത്തി​ന്റെ പൂർണ ചുമതല കേന്ദ്ര സർക്കാറിനാണ്. പഹൽ​ഗാമിലെ ആക്രമണം സർക്കാറി​ന്റെ ഭാ​ഗത്ത് നിന്നുണ്ടായ സുരക്ഷ വീഴ്ചയല്ലേ എന്ന ചോദിച്ചതിനാണ് മാധ്യമപ്രവർത്തകനെ മർദിച്ചത്. പരിക്കേറ്റ മാധ്യമപ്രവർത്തകനെ ​ഗവൺമെ​ന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Continue Reading

Trending