Connect with us

GULF

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി കോടതി; മാപ്പ് നൽകി കൊല്ലപ്പെട്ട സൗദി യുവാവിന്‍റെ കുടുംബം

റിയാദ് ക്രിമിനൽ കോടതി ചൊവ്വാഴ്​ച ഉച്ചക്കാണ് വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള​ ഉത്തരവ് പുറപ്പെടുവിച്ചത്

Published

on

റിയാദ്: സ്വദേശി ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്​ദുൽ റഹീമിന്റെ ധശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ കോടതി ചൊവ്വാഴ്​ച ഉച്ചക്കാണ് വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള​ ഉത്തരവ് പുറപ്പെടുവിച്ചത്​. രാവിലെ റിയാദ് ക്രിമിനൽ കോടതിയിൽ റഹീമിനെ ഹാജരാക്കിയിരുന്നു.

ദയാധനം സ്വീകരിച്ച് മാപ്പു നൽകാമെന്ന് കുടുംബം ഔദ്യോഗികമായി അറിയിച്ചതോടെ റഹീമിന്‍റെ മോചനം ഉടൻ സാധ്യമാകും. ദയാധനമായി കൊല്ലപ്പെട്ട  അനസ് അൽ ശഹ്റിയുടെ കുടുംബം ആവശ്യപ്പെട്ട പതിനഞ്ചു മില്യൻ റിയാൽ നേരത്തെ തന്നെ റിയാദ് ക്രിമിനിൽ കോടതിക്ക് ചെക്ക് വഴി കൈമാറിയിരുന്നു.

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, റഹീമിന്റെ കുടുംബത്തി​െൻറ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂർ എന്നിവരും റഹീമിനോപ്പം കോടതിയിൽ ഹാജരായി.വിർച്വൽ സംവിധാനത്തിലൂടെയാണ് കോടതിയിൽ റഹീമിനെ ഹാജരാക്കിയത്. രേഖകളെല്ലാം കോടതി പരിശോധിച്ചതിന് ശേഷമാണ് വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവിൽ ഒച്ചുവെച്ചത്.

GULF

ഗൾഫ് സംഗമം വിജയിപ്പിക്കുക: ഡോ. ഹുസൈൻ മടവൂർ

Published

on

കുവൈത്ത് സിറ്റി: ജൂലൈ ഇരുcപത്തിയേഴിന്ന് ശനിയാഴ്ച മലപ്പുറം പുളിക്കൽ ജാമിഅ സലഫിയ്യ കേമ്പസിൽ നടക്കുന്ന ഗൾഫ് ഇസ്ലാഹീ സംഗമത്തിൽ നാട്ടിലുള്ള എല്ലാ പ്രവാസി ഇസ്‌ലാഹി പ്രവർത്തകരും പങ്കെടുത്ത് വിജയിപ്പിക്കണമെന് കേരള നദ്വതുൽ മുജാഹിദീൻ ഉപാദ്ധ്യൻ ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.

ഹ്രസ്വ സന്ദർശനാർത്ഥം കുവൈറ്റിലെത്തിയ അദ്ദേഹം ഹുദാ സെൻ്റർ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി സംഗമത്തിൻ്റെ വിശദാംശങ്ങൾ ചർച്ച ചെയ്തു. ഇതൊരു കുടുംബ സംഗമമായതിനാൽ സ്ത്രീകൾക്കും കുട്ടികൾക്കും കൗമാരക്കാർക്കും പ്രത്യേകം പരിപാടികളുണ്ടാകും.

മതവിഷയങ്ങൾക്ക് പുറമെ പാരൻ്റിംഗ്, കൗൺസലിംഗ്, സാമ്പത്തിക അച്ചടക്കം, കുടുംബ ഭദ്രത തുടങ്ങിയ വിഷയങ്ങളും അവതരിപ്പിക്കും. നവോത്ഥാന പ്രവർത്തന രംഗത്ത് ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്ന കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് എല്ലാ ഗൾഫ് രാജ്യങ്ങളിലും നിയമാനുസൃതം പ്രവർത്തിക്കുന്ന പോഷക സംഘടനകളും സ്ഥാപനങ്ങളുമുണ്ട്. അന്താരാഷ്ട്ര ഖുർആൻ പഠന സംവിധാനങ്ങളും മലയാളത്തിലുള്ള ജുമുഅ ഖുതുബകളും ഈദ് ഗാഹുകളും മദ്റസകളും ഓൺലൈൻ ക്ലാസുകളും അതിൽ പ്രധാനമാണ്. ഗൾഫ് രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങൾ ഇസ്‌ലാഹി സെൻ്ററുകൾക്ക് നല്ല സഹായവും പ്രോത്സാഹനവും നൽകുന്നുണ്ട്.

ഔഖാഫ് ഇസ്ലാമിക മന്ത്രാലയങ്ങൾ, ജാലിയാത്ത് ഓഫീസുകൾ, ദഅ് വാ സെൻ്ററുകൾ, ചാരിറ്റി സ്ഥാപനങ്ങൾ തുടങ്ങിയവയുമായി സഹകരിച്ച് മലയാളി ഇസ്‌ലാഹി പ്രവർണങ്ങൾ നല്ല നിലയിൽ നടന്ന് വരുന്നു.

ആയിരത്തോളം പ്രവാസി പ്രവർത്തകർ ഗൾഫ് ഇസ് ലാഹി സംഗമത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹുസൈൻ മടവൂർ പറഞ്ഞു.
കുവൈത്ത് ഹുദാ സെന്റർ സംഘടിപ്പിച്ച പ്രസ്തുത എക്സിക്യൂട്ടീവ് യോഗത്തിൽ സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് കൊടുവള്ളി ട്രഷറർ ജസീർ പുത്തൂർ പള്ളിക്കൽ എന്നിവരും മറ്റ്‌ എക്വക്യൂട്ടീവ് അംഗങ്ങളും സംബന്ധിച്ചു.

Continue Reading

FOREIGN

കെഎൻഎം ഗൾഫ് സെക്ടർ  പൊതു പരീക്ഷയിൽ ദമ്മാം സലഫി മദ്രസക്ക് 100% വിജയം, റെക്കോർഡ് A+

Published

on

2023-24 അദ്ധ്യായന വർഷത്തെ കെ.എൻ.എം പൊതു പരീക്ഷയിൽ (ഗൾഫ് സെക്ടർ) ദമ്മാം സലഫി മദ്രസയിൽ നിന്നും പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിക്കുകയും, റെക്കോർഡ് A+ കരസ്ഥമാക്കുകയും ചെയ്തു.

റഫാൻ ലബീബ് പനക്കൽ, സെഹൻ അഹമ്മദ്, മുഹമ്മദ് ജഹാൻ, ഫൈഹ പിസി, അസാ മറിയം ,  ഇൻഷാ ശിഹാബുദ്ധീൻ,  എന്നിവർ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കി.

വിജയികളെ അനുമോദിക്കലും സമ്മാനവിതരണവും മദ്രസയുടെ വാർഷിക ദിനത്തിൽ നടക്കുമെന്ന് മദ്രസ മാനേജ്മെന്റ് അറിയിച്ചു.മദ്റസയിൽ 2024-25 വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
വിസിറ്റിംഗ് വിസയിലുള്ളവർക്കും അഡ്മിഷൻ ലഭ്യംമാണ്.

വെള്ളിയാഴ്ചകളിൽ 3pm മുതൽ 8.30pm വരെയാണ് മദ്രസയുടെ പ്രവർത്തന സമയം.

Continue Reading

GULF

കെ എം സി സി നാഷണൽ സോക്കർ : ബദറും ഖാലിദിയ്യയും സെമിയിൽ ഏറ്റ് മുട്ടും

Published

on

ദമ്മാം: സൗദി കെ എം സി സി കായിക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എൻജിനീയർ സി ഹാഷിം സ്മാരക നാഷണൽ സോക്കർ ടൂർണ്ണമെൻ്റിൻ്റെ സെമി ഫൈനൽ പോരാട്ടത്തിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ്സിയും, ദിമ ടിഷ്യൂ ഖാലിദിയ്യ എഫ്സിയും തമ്മിൽ ഏറ്റ് മുട്ടും.

ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയഷൻ്റെ സഹകരണത്തോട് കൂടി അൽതറജ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ റിയാദിലെ ഫുട്ബോൾ അധികായൻമാരായ ഫ്യൂച്ചർ മൊബൈലിറ്റി യൂത്ത് ഇന്ത്യയുടെയും, കറിപോട്ട് ഫോക്കസ് ലൈൻ എഫ്സിയുടെയും വെല്ല് വിളികളെ അതിജയിച്ചാണ് ദമ്മാമിൻ്റെ ഇരു ടീമുകളും സെമി ഫൈനലിലേക്ക് കടന്നത്.

ദമ്മാമിലെ ഫുട്ബോൾ പ്രേമികളുടെ ആവേശാരവങ്ങളോട് കൂടി വെള്ളിയാഴ്ച അൽ-തറജിൽ നടന്ന ആദ്യ മത്സരത്തിൽ ഖാലിദിയ്യയും ഫോക്കസ് ലൈൻ എഫ്സിയും കനത്ത പോരാട്ടം തന്നെയാണ് കാഴ്ച വെച്ചത്. ഇരുഭാഗത്തും പ്രതിരോധവും ആക്രമണവും ഒരു പോലെ ശക്തമാക്കി പൊരുതിയപ്പോൾ മത്സരഫലം ഇരുടീമുകളും രണ്ട് വീതം ഗോളുകൾ നേടി സമനിലയിലായി. ആദ്യ പകുതിയുടെ ഇരുപത്തി രണ്ടാം മിനുട്ടിൽ യാസർ ഖാലിദിയ്യക്കായി ആദ്യം സ്കോർ ചെയ്തപ്പോൾ ഏറെ വൈകാതെ മുപ്പത്തി ഏഴാം മിനുട്ടിൽ ക്യാപ്റ്റൻ അബ്ബാസ് ഫോക്കസ് ലൈനിനായി ഗോൾ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ കളി തുടങ്ങി അൻപത്തി അഞ്ചാം മിനുട്ടിൽ ജസീം ഖാലിദിയ്യക്കായി ലീഡ് നേടിയെങ്കിലും, പത്ത് മിനുട്ടിനകം ഒരിക്കൽ കൂടി പോരാട്ടം ശക്തമാക്കിയ ഫോക്കസ് ലൈൻ മഹ്റോഫിൻ്റെ തകർപ്പൻ ഫിനിഷിങ്ങിലൂടെ മത്സരം സമനിലയിലാക്കി. ഇതോട് കൂടി ഗ്രൂപ്പ് ഘട്ടത്തിൽ ഒരു കളിയും തോൽക്കാതെ ഗ്രൂപ്പ് ചാമ്പ്യൻമാരായി ഖാലിദിയ്യ സെമിയിലേക്ക് കടന്നപ്പോൾ, മൂന്ന് കളികളിൽ നിന്നായി രണ്ട് സമനിലയും ഒരു തോൽവിയുമായി ഫോക്കസ് ലൈൻ പുറത്തായി. മത്സരത്തിൽ ഫോക്കസ് ലൈനിനായി മികച്ച പ്രകടനം നടത്തിയ ക്യാപ്റ്റൻ അബ്ബാസ് ആണ് പ്ലയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

‘ഡെത്ത് ക്വോർട്ടർ, വിശേഷണവുമായി നടന്ന രണ്ടാം മത്സരത്തിൽ കനത്ത വെല്ല് വിളിയുയർത്തിയ യൂത്ത് ഇന്ത്യാ റിയാദിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ബദർ എഫ്സി സെമിയിലേക്ക് കടന്നത്. ആക്രമണ പ്രത്യാക്രമണങ്ങളുടെ തിരമാലകൾ ഏറെ കണ്ട മത്സരത്തിൻ്റെ ഇരുപത്തിയെട്ടാം മിനുട്ടിൽ കെ എസ് ഇ ബി താരം സഫ് വാൻ്റെ ത്രൂപാസ് സ്വീകരിച്ച് ഒറ്റക്ക് മുന്നേറി ഹസ്സൻ മുസ്ലിയാരകത്ത് ആണ് ബദറിനായി നിർണ്ണായക ഗോൾ നേടിയത്. ടൂർണ്ണമെൻ്റിൽ ഹസ്സൻ്റെ തുടർച്ചയായ മൂന്നാം ഗോൾ ആയിരുന്നു ഇത്. ഗോൾ മടക്കാനായി യൂത്ത് ഇന്ത്യ രാജുവിൻ്റെയും, അജിത്ശിവൻ്റേയും, അഖിലിൻ്റെയും ഒക്കെ നേതൃത്വത്തിൽ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഡിഫൻസിൽ അനസ് – റഫീഖ് എന്നിവരും, ഗോൾബാറിന് കീഴിൽ സാദിഖും ഉരുക്ക് കോട്ട കണക്കേ നിൽപ്പുറപ്പിച്ചതോടെ വിജയം ബദറിനൊപ്പം നിന്നു. ബദറിനായി ഗോൾ നേടിയ ഹസ്സനെ തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്.

ദമ്മാമിലെ രണ്ടാം വാരാന്ത്യത്തിലേ മത്സരങ്ങൾ സൗദി കെ എം സി സി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞുമോൻ കാക്കിയ ഉൽഘാടനം ചെയ്തു. സൗദി നാഷണൽ ബാങ്ക് ഇന്ത്യൻ കമ്മ്യൂണിറ്റി മാനേജർ ഹൈദർ അൽ ഷൈഖ്, നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള, കിഴക്കൻ പ്രവിശ്യ പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂർ, നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഉസ്മാൻ അലി പാലത്തിങ്ങൽ, ആലിക്കുട്ടി ഒളവട്ടൂർ, മുജീബ് ഉപ്പട, മാലിക് മക്ബൂൽ ആലുങ്ങൽ, കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല ഈസ്റ്റേൺ പ്രൊവിൻസ് ഓർഗ സെക്രട്ടറി റഹ്‌മാൻ കാരയാട് വൈസ് പ്രസിഡന്റ് മാരായ ഖാദർ മാസ്റ്റർ വാണിയമ്പലം, അബ്ദുൽ മജീദ് കൊടുവള്ളി, അസീസ് എരിവാട്ടി, സെക്രട്ടറിമാരായ ഒ. പി ഹബീബ്, ടി.ടി കരീം വിവിധ സെൻട്രൽ – ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഹമീദ് വടകര, മുജീബ് കൊളത്തൂർ, ഹുസൈൻ വേങ്ങര, ജൗഹർ കുനിയിൽ, ജമാൽ മീനങ്ങാടി, മുഷ്താഖ് പേങ്ങാട്, ജുനൈദ് കാസർകോട്, സമദ് വേങ്ങര, ഫഹദ് കൊടിഞ്ഞി, ഖാദർ അണങ്കൂർ, ഷെരീഫ് പാറപ്പുറത്ത്, അസീസ് കാരാട്, ജമാൽ ആലമ്പാടി, അമീൻ കളിയിക്കാവിള, കലാം മീൻചന്ത ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ഷമീർ കൊടിയത്തൂർ, റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ബഷീർ ചേലേമ്പ്ര, ഇന്ത്യൻ ഡോക്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി ഡോക്ടർ ഇസ്മായിൽ, തമിഴ് കമ്മ്യൂണിറ്റി പ്രതിനിധി ഉമാശങ്കർ, മാധ്യമപ്രവർത്തകൻ മുജീബ് കളത്തിൽ, മുൻ ഡിഫ പ്രസിഡണ്ട് റഫീഖ് കൂട്ടിലങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു. സഹീർ മുസ്ലിയാരങ്ങാടി അവതാരകനായിരുന്നു.
ഡിഫ കോർ കമ്മിറ്റി അംഗങ്ങളായ ഫസൽ ജിഫ്രി, അബ്ദുൾ റഷീദ്, ലയാൻ ഹൈപ്പർ മാർക്കറ്റ് അഡ്മിൻ മാനേജർ അഷ്റഫ് ആളത്ത്, പർച്ചേഴ്സ് മാനേജർ ഷഫീർ, ബഷീർ ഷഹബാസ്- (ഫഫബേക്കറി), അബ്ദുൾ കബീർ മച്ചിഞ്ചേരി കെൻസോടെക്, അഷ്റഫ് കുന്നുമ്മൽ, മരക്കാർഹാജി, റഹ്മത്ത്,(ബി ടീം),
തുടങ്ങിയവർ കളിക്കാരുമായി പരിജയപ്പെട്ടു. സ്വദേശി റഫറിമാരായ ഫൈസൽ അൽ-ഖാലിദി, ഖാലിദ് അൽ ഖാലിദി, വാഹിൽ അൽ ഫൈഹാനി, അബ്ദുറഹ്മാൻ വാണിയമ്പലം എന്നിവർ ചേർന്ന് മത്സരങ്ങൾ നിയന്ത്രിച്ചു. ഡിഫ കോർ- ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ ഷഫീർ മണലോടി, റഷീദ് ചേന്ദമംഗല്ലൂർ, ഫസൽ ജിഫ്രി, ഫവാസ് കോഴിക്കോട് എന്നിവർ മത്സരങ്ങൾ നിരീക്ഷിച്ചു.

ആസിഫ് മേലങ്ങാടി, ഫസൽ മഞ്ചേരി, ഹുസൈൻ ചേലേമ്പ്ര, റിയാസ് വണ്ടൂർ നൗഷാദ് തിരുവനന്തപുരം, ബഷീർ വെട്ടുപാറ, നൗഷാദ് കെ എസ് പുരം, ശംസുദ്ധീൻ പള്ളിയാളി, അറഫാത്ത് കാസർഗോഡ്, മുഹമ്മദ്‌ കരിങ്കപ്പാറ, ഷബീർ തേഞ്ഞിപ്പലം, ബൈജു കുട്ടനാട്, അബ്ദു റഹ്‌മാൻ താനൂർ, അലി ബായ് ഊരകം തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

Trending