local
ക്ഷേമ പെന്ഷന് മുടങ്ങിയതില് പ്രതിഷേധവുമായി ദമ്പതികള്; ദയാവധത്തിന് തയ്യാറെന്ന് ബോര്ഡ് സ്ഥാപിച്ചു
അംഗപരിമിതയായ ഓമനയും (63) ഭര്ത്താവ് ശിവദാസനുമാണ് (72) പ്രതിഷേധിച്ചത്.

ഇടുക്കിയില് ക്ഷേമ പെന്ഷന് മുടങ്ങിയതില് പ്രതിഷേധവുമായി ദമ്പതികള്. ദയാവധത്തിന് തയ്യാറെന്ന് ബോര്ഡ് സ്ഥാപിച്ചാണ് ഇവരുടെ പ്രതിഷേധം. അംഗപരിമിതയായ ഓമനയും (63) ഭര്ത്താവ് ശിവദാസനുമാണ് (72) പ്രതിഷേധിച്ചത്.
അടിമാലി അമ്പലപ്പടിയിലെ പെട്ടിക്കടയ്ക്ക് മുന്നിലാണ് ദയാവധത്തിന് തയാര് എന്ന ബോര്ഡ് ദമ്പതികള് സ്ഥാപിച്ചത്. അമ്മിണി വികലാംഗയാണ്. ഒരാഴ്ചയില് ചികിത്സയ്ക്കും മരുന്നിനും മറ്റുമായി 3000 രൂപയോളം വേണം. ക്ഷേമ പെന്ഷന് മുടങ്ങിയതോടെ മരുന്ന് വാങ്ങാന് സാധിക്കുന്നില്ല എന്നതാണ് അമ്മിണിയുടെ പരാതി.
local
എയ്റോസ്പേസ് നിർമ്മാണത്തിൽ നേട്ടവുമായി അമൃതയിലെ ഗവേഷക വിദ്യാർത്ഥി

കോയമ്പത്തൂർ: എയ്റോസ്പേസ് നിർമ്മാണത്തിൽ സൊസൈറ്റി ഓഫ് ഇന്ത്യൻ എയ്റോസ്പേസ് ടെക്നോളജീസ് ആന്റ് ഇൻഡസ്ട്രീസ് (എസ് ഐ എ ടി ഐ) ഏർപ്പെടുത്തിയ ഗവേഷണ പുരസ്കാരം സ്വന്തമാക്കി അമൃതയിലെ ഗവേഷക വിദ്യാർത്ഥി. അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂർ ക്യാമ്പസിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്നുള്ള വിശ്വജിത്ത് എസ് നായരാണ് അഭിമാന നേട്ടത്തിന് അർഹനായത്. ബെംഗളൂരുവിലെ ഡോ. വി എം ഘാടേജ് കൺവെൻഷൻ സെന്ററിൽ നടന്ന 2025 ലെ എസ് ഐ എ ടി ഐയുടെ വാർഷിക പരിപാടിയിലാണ് വിശ്വജിത്ത് എസ് നായർ അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസറും ചെയർപേഴ്സണുമായ ഡോ. കെ രമേഷ്കുമാർ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എസ് ശരവണ മുരുകൻ എന്നിവരുമായി ചേർന്ന് തയ്യാറാക്കിയ പ്രബന്ധത്തിന് അംഗീകാരം ലഭിച്ചത്. ടൈറ്റാനിയം അലോയ്കളുടെയും മറ്റ് എയ്റോസ്പേസ്-ഗ്രേഡ് വസ്തുക്കളുടെയും അതിവേഗ നേർത്ത-ഭിത്തി യന്ത്രവൽക്കരണത്തിനായി മെഷീൻ-ലേണിംഗ് അധിഷ്ഠിത ഡിജിറ്റൽ ട്വിൻസിന്റെ നിർമാണത്തെക്കുറിച്ചുള്ള പ്രബന്ധത്തിനാണ് പുരസ്കാരം.
എസ് ഐ എ ടി ഐ പ്രസിഡന്റ് ഡോ. സി ജി കൃഷ്ണദാസ് നായരുടെ സാന്നിധ്യത്തിൽ കേന്ദ്ര എം എസ് എം ഇ വകുപ്പ് സഹമന്ത്രി ശോഭ കരന്ദ്ലാജെ പുരസ്കാരം സമ്മാനിച്ചു. എൻഎഎൽ ഡയറക്ടർ ഡോ. അഭയ് പാഷിൽക്കർ, എച്ച്എഎൽ സിഇഒ ജയകൃഷ്ണൻ, ഇന്ത്യയിലെ പ്രമുഖ എയ്റോസ്പേസ് ഓർഗനൈസേഷനുകളിൽ നിന്നുള്ള മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഈ അവാർഡ് ലഭിച്ചത് ഒരു ബഹുമതിയായി കണക്കാക്കുന്നുവെന്നും തന്നെപ്പോലുള്ള യുവഗവേഷകർക്ക് ഇത്തരത്തിലുള്ള അംഗീകാരം നൽകാൻ തയ്യാറാക്കുന്നതിന് എസ് ഐ എ ടി ഐയോട് നന്ദിയുണ്ടെന്നും വിശ്വജിത്ത് എസ് നായർ പറഞ്ഞു. ഈയൊരു പുരസ്കാരം തീർച്ചയായും ബഹിരാകാശ ഗവേഷണത്തിൽ താൽപര്യമുള്ള മറ്റു വിദ്യാർത്ഥികളെയും പ്രോത്സാഹിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്തുത ഗവേഷണവുമായി ബന്ധപ്പെട്ട വിശ്വജിത്തിന്റെ പ്രബന്ധങ്ങൾ പ്രോസീഡിയ കമ്പ്യൂട്ടർ സയൻസ്, ഇന്റർനാഷണൽ ജേണൽ ഓഫ് പ്രോഗ്നോസ്റ്റിക്സ് ആൻഡ് ഹെൽത്ത് മാനേജ്മെന്റ്, അറേബ്യൻ ജേണൽ ഫോർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹകരണവകുപ്പിൽ നിന്നും ജോയിന്റ് രജിസ്ട്രാറായി വിരമിച്ച വി സുരേന്ദ്രമോഹന്റെയും പാതിരിപ്പാല ഗവൺമെന്റ് ആർട്സ് ആന്റ് സയൻസസ് കോളേജിൽ നിന്നും പ്രിൻസിപ്പലായി വിരമിച്ച ഡോ. വി പി വിമലയുടെയും മകനായ വിശ്വജിത്ത് എസ് നായർ മലമ്പുഴ കടുക്കാംകുന്നം സ്വദേശിയാണ്.
local
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി

ജുബൈൽ:സഊദി കെഎംസിസി ജുബൈൽ കേന്ദ്ര കമ്മിറ്റി റമദാൻ 2025 റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കളമശ്ശേരി മെഡിക്കൽ കോളേജ് ആസ്ഥാനമാക്കി സൗജന്യ ഡയാലിസിസ്, വൃക്ക- അർബുദ രോഗ നിർണ്ണയം തുടങ്ങിയ ചികിൽസാ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹെൽത്ത് കെയർ ട്രസ്റ്റിന് ധന സഹായം നൽകി.
കെഎംസിസിയുടെ ധന സഹായം ട്രസ്റ്റ് ചെയർമാനും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വികെ ഇബ്രാഹിം കുഞ്ഞ് സൗദി കിഴക്കൻ പ്രവിശ്യാ കെഎംസിസി മുൻ ജനറൽ സെക്രട്ടറി സിറാജ് ആലുവയിൽ നിന്നും ഏറ്റുവാങ്ങി.
കളമശ്ശേരി മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറിയും അൽകോബാർ കെഎംസിസി സ്ഥാപക ജനറൽ സെക്രട്ടറിയുമായ
അഷറഫ് പാനായിക്കുളം,ആലങ്ങാട് പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി അമീറലി ചിറയം എന്നിവർ പങ്കെടുത്തു.സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുള്ള സി എച്ച് സെൻ്ററുകളും ശിഹാബ് തങ്ങൾ റിലീഫ് സെൻ്ററുകൾ അടക്കം ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി 24 ലക്ഷം രൂപയുടെ ധനസഹായം കൈമാറിയതായി ജൂബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എ ആർ സലാം ആലപ്പുഴ,ബഷീർ വെട്ടുപാറ, അസീസ് ഉണ്ണിയാൽ, ഷിബു കവലയിൽ പല്ലാരിമംഗലം എന്നിവർ അറിയിച്ചു.
kerala
കോഴിക്കോട് കുന്ദമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ മദ്രസാധ്യാപകൻ മരിച്ചു
കൂടെയുണ്ടായിരുന്ന കാവനൂർ സ്വദേശി ഷഹബാസ് അഹമ്മദും ഗുരുതര പരിക്കുകളുമായി ചികിത്സയിലാണ്.

കോഴിക്കോട് കുന്നമംഗലത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു. തോട്ടുമുക്കം ഹയാത്തുൽ ഇസ്ലാം മദ്രസയിലെ അധ്യാപകൻ മലപ്പുറം മുതുവല്ലൂർ സ്വദേശി മുഹമ്മദ് ജസീൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കാവനൂർ സ്വദേശി ഷഹബാസ് അഹമ്മദും ഗുരുതര പരിക്കുകളുമായി ചികിത്സയിലാണ്.
ഇന്ന് പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. മടവൂർ സിഎം മഖാം ഉറൂസ് കഴിഞ്ഞു മടങ്ങുകയായിരുന്നു ഇരുവരും. തിരിച്ചു വരുന്ന വഴിയിൽ കുന്നമംഗലം പത്താം മൈലിൽ വെച്ച് ബൈക്കും കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
കെഎസ്ആർടിസി ബസ് കുന്നമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സഹയാത്രികനായിരുന്ന ഷഹബാസ് അഹമ്മദ് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
-
kerala15 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള് ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്ഥിനികള്ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില് സ്കൂള് അധികൃതര്ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
അഭിഭാഷകയെ മര്ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര് ജ്യോതി മല്ഹോത്ര പാകിസ്താന് ഏജന്സികളുമായി സമ്പര്ക്കം പുലര്ത്തിയതായി കണ്ടെത്തല്
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്സിബി-എസ്ആര്എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില് നിന്ന് ലഖ്നൗവിലേക്ക് മാറ്റി