Connect with us

kerala

പുതുപ്പള്ളിയിൽ വോട്ടെണ്ണൽ തുടങ്ങി; ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകള്‍

8.10 നാണ് വോട്ടെണ്ണല്‍ തുടങ്ങിയത്

Published

on

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഉടന്‍ തുടങ്ങി. സ്‌ട്രോങ് റൂം തുറന്നു. കോട്ടയം ബസേലിയസ് കോളജില്‍ രാവിലെ 8.10 നാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.

ആദ്യ ഫലസൂചന ഒന്‍പതോടെ ലഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. പിന്നാലെ എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. പത്തോടെ ഫലം അറിയാമെന്നാണു കരുതുന്നത്. 7 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 72.86% പേര്‍ വോട്ട് ചെയ്‌തെന്ന് ഔദ്യോഗിക കണക്ക്.

kerala

ഗ്ലാസ് തകര്‍ത്ത് കവര്‍ച്ച; കോഴിക്കോട് നിര്‍ത്തിയിട്ട കാറില്‍ നിന്ന് കവര്‍ന്നത് 40 ലക്ഷം രൂപ

കോഴിക്കോട് പൂവാട്ടുപറമ്പിലാണ് സംഭവം.

Published

on

കോഴിക്കോട് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി. കോഴിക്കോട് പൂവാട്ടുപറമ്പിലാണ് സംഭവം. കാറിന്റെ ഗ്ലാസ് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്.

പണം കാര്‍ഡ് ബോര്‍ഡ് കവറിലാക്കി ചാക്കില്‍ കെട്ടിയാണ് കാറില്‍ സൂക്ഷിച്ചിരുന്നതെന്ന് റഹീസ് പൊലീസിനോട് പറഞ്ഞു. ഭാര്യാ പിതാവ് നല്‍കിയ പണവും മറ്റൊരിടത്തുനിന്ന് ലഭിച്ച പണവും ഒന്നിച്ചു സൂക്ഷിക്കുകയായിരുന്നുവെന്നും റഹീസ് പൊലീസിനോട് വ്യക്തമാക്കി.

അതേസമയം പണത്തിന്റെ ഉറവിടം സംബന്ധിച്ചും ഇത്രയും തുക ഉണ്ടായിരുന്നോയെന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

 

 

Continue Reading

kerala

പ്രതി ലൈംഗിക വൈകൃതമുള്ളയാളെന്ന് പൊലീസ്; പെണ്‍കുട്ടികളുടെ അമ്മയേയും പ്രതി ചേര്‍ക്കും

പെണ്‍കുട്ടികളെ പ്രതി പീഡിപ്പിച്ചിരുന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് പ്രതി ധനേഷ് പൊലീസിന് മൊഴി നല്‍കിയതിനു പിന്നാലെയാണ് നീക്കം.

Published

on

എറണാകുളം കുറുപ്പംപടിയില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കുട്ടികളുടെ അമ്മയേയും പ്രതിചേര്‍ക്കും. പെണ്‍കുട്ടികളെ പ്രതി പീഡിപ്പിച്ചിരുന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് പ്രതി ധനേഷ് പൊലീസിന് മൊഴി നല്‍കിയതിനു പിന്നാലെയാണ് നീക്കം. അവസാന മൂന്ന് മാസത്തോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

അതേസമയം പ്രതി ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തി. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. മൊഴിയുടെ പകര്‍പ്പ് ലഭ്യമായ ശേഷമായിരിക്കും അമ്മയെ പ്രതി ചേര്‍ക്കുക.

പെണ്‍കുട്ടികളുടെ അച്ഛന്‍ മരിച്ചതിനു ശേഷമാണ് അമ്മ അയ്യമ്പുഴ സ്വദേശിയായ ധനേഷുമായി ബന്ധത്തിലാകുന്നത്. പെണ്‍കുട്ടികളെ രണ്ട് വര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വിഷയത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടിട്ടുണ്ട്. പെണ്‍കുട്ടികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. പെണ്‍കുട്ടികള്‍ക്ക് സിഡബ്ല്യുസി കൗണ്‍സിലിംഗ് നല്‍കും.

പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളാണ് രണ്ടു വര്‍ഷത്തോളം പീഡനത്തിനിരയായത്.

Continue Reading

kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Published

on

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശനിയാഴ്ചയും ഞായറാഴ്ചയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

 

 

 

 

 

 

 

 

Continue Reading

Trending