Connect with us

News

അമേരിക്ക നാടുകടത്തുന്ന ഇന്ത്യക്കാരെ താല്‍ക്കാലികമായി പാര്‍പ്പിക്കാന്‍ സന്നദ്ധത അറിയിച്ച് കോസ്റ്റാറിക്ക

കുടിയേറ്റക്കാരെ തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിക്കാന്‍ തയ്യാറാണെന്നാണ് അറിയിച്ചിരിക്കുന്നത്.

Published

on

അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുള്‍പ്പടെയുള്ള അനധികൃത കുടിയേറ്റക്കാരെ താല്‍ക്കാലികമായി പാര്‍പ്പിക്കാന്‍ സന്നദ്ധത അറിയിച്ച് കോസ്റ്റാറിക്ക. കുടിയേറ്റക്കാരെ തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിക്കാന്‍ തയ്യാറാണെന്നാണ് അറിയിച്ചിരിക്കുന്നത്. അതോടൊപ്പം കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന നടപടിക്ക് അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും കോസ്റ്ററീക്ക പ്രസിഡന്‍ഷ്യല്‍ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

ഗ്വാട്ടിമലയ്ക്കും പനാമയ്ക്കും പിന്നാലെയാണ് കോസ്റ്റാറിക്കയും ഇന്ത്യയില്‍ നിന്നും മധ്യേഷ്യയില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് താത്കാലിക അഭയമൊരുക്കാന്‍ സന്നദ്ധത അറിയിച്ചത്. ഇതുപ്രകാരം ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള 200 കുടിയേറ്റക്കാരെ യാത്രാ വിമാനത്തില്‍ ബുധനാഴ്ച കോസ്റ്റാറിക്കയില്‍ എത്തിക്കും.

കുടിയേറ്റക്കാരെ കോസ്റ്ററീക്കയിലേക്ക് കൊണ്ടുപോകുന്നതും അവിടെ നിന്നവരെ അതാത് രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ നിയന്ത്രണത്തിലാകുമെന്നാണ് വിവരം. യുഎസ് വിമാനത്തിലാണ് ഇവരെ കോസ്റ്റാ റീക്കയിലെത്തിക്കുക. തുടര്‍ന്ന് കുടിയേറ്റക്കാരെ ആദ്യം പാനമ അതിര്‍ത്തിക്കടുത്തുള്ള ഒരു താല്‍ക്കാലിക മൈഗ്രന്റ് കെയര്‍ സെന്ററിലേക്കും പിന്നീട് അവരവരുടെ ജന്മദേശങ്ങളിലേക്ക് അയക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. പൂര്‍ണമായും അമേരിക്കന്‍ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശ്ശൂരില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണനാണ് മരിച്ചത്

Published

on

തൃശ്ശൂരില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൃശ്ശൂര്‍ ആനന്ദപുരം ഷാപ്പില്‍ വെച്ചുണ്ടായ തര്‍ക്കത്തിലാണ് അതി ദാരൂണമായ സംഭവം ഉണ്ടായത്. ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണനാണ് മരിച്ചത്. സംഭവത്തിന് ശേഷം ജ്യേഷ്ഠന്‍ വിഷ്ണു രക്ഷപ്പെട്ടു.

Continue Reading

kerala

ലാന്‍ഡ് റവന്യൂ വകുപ്പിലെ പട്ടികജാതി-വര്‍ഗ സംവരണത്തില്‍ വന്‍ അട്ടിമറി

2014ല്‍ 522 ഗസറ്റഡ് തസ്തികകള്‍ ഉണ്ടായിരുന്ന വകുപ്പില്‍ പിറ്റേവര്‍ഷം മുതല്‍ അത് നേര്‍പകുതിയാക്കിയാണ് കാണിച്ചിരിക്കുന്നത്

Published

on

സംസ്ഥാനത്തെ ലാന്‍ഡ് റവന്യൂ വകുപ്പില്‍ പട്ടികജാതി-വര്‍ഗ സംവരണത്തില്‍ വന്‍ അട്ടിമറി. വകുപ്പിലെ ഗസറ്റഡ് തസ്തികകളുടെ എണ്ണം പകുതിയായി കാണിച്ചാണ് കഴിഞ്ഞ പത്ത് വര്‍ഷമായി പട്ടികജാതി-വര്‍ഗ സംവരണം അട്ടിമറിക്കുന്നത്. 2014ല്‍ 522 ഗസറ്റഡ് തസ്തികകള്‍ ഉണ്ടായിരുന്ന വകുപ്പില്‍ പിറ്റേവര്‍ഷം മുതല്‍ അത് നേര്‍പകുതിയാക്കിയാണ് കാണിച്ചിരിക്കുന്നത്.

ലാന്‍ഡ് റവന്യൂ വകുപ്പില്‍ വര്‍ഷംതോറും കര്‍ശനമായി പ്രസിദ്ധീകരിക്കേണ്ട പ്രാതിനിധ്യ റിപ്പോര്‍ട്ടില്‍ തിരിമറി നടത്തിയാണ് ഇത്തരത്തില്‍ അട്ടിമറി നടക്കുന്നത്. 2015 മുതല്‍ പിന്നീട് പ്രസിദ്ധീകരിച്ച അഞ്ച് കൊല്ലത്തേയും പ്രാതിനിധ്യ റിപ്പോര്‍ട്ടിലും തസ്തികകള്‍ യഥാര്‍ത്ഥ കണക്കിന്റെ പകുതിയായി തന്നെ തുടര്‍ന്നു.

2014 ല്‍ റിപ്പോര്‍ട്ടില്‍ കാണിച്ച 522 ഗസറ്റഡ് തസ്തികകള്‍ തൊട്ടടുത്ത വര്‍ഷം ഒറ്റയടിക്ക് 269 ആയി കുറഞ്ഞു.2016 ല്‍ – അത് 258 ഉം 2017 ല്‍ – 254 ഉം 2018 ലും 2019 ലും 263 ഉം 2020 ല്‍ – 260 ഉമായാണ് റിപ്പോര്‍ട്ടില്‍ കാണിച്ചത്.

2014 വരെ കൃത്യമായി പ്രസിദ്ധീകരിച്ചു വന്ന പ്രാതിനിധ്യറിപ്പോര്‍ട്ട് 2015 മുതല്‍ അട്ടിമറിയാന്‍ ഒരു കാരണമുണ്ട്. 2013 – 14 കാലഘട്ടത്തിലെ വാര്‍ഷിക പ്രാതിനിധ്യറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലാന്‍ഡ് റവന്യൂ വകുപ്പിലെ ഗസറ്റഡ് തസ്തികകളില്‍ സംവരണ വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ദിഷ്ട എണ്ണത്തിലും കുറവാണെന്ന് കണ്ടെത്തി. പിന്നാലെ സ്‌പെഷ്യന്‍ റിക്രൂട്ട്‌മെന്റ് നടത്തിയ PSC, SC/ST വിഭാഗത്തില്‍ നിന്നുള്ള ആറു പേരെ ലാന്‍ഡ് റവന്യൂ വകുപ്പില്‍ നിയമിച്ചു. ഇതോടെയാണ് തൊട്ടടുത്ത വര്‍ഷം മുതല്‍ ഗസറ്റ് എടുത്ത് തസ്തികകളുടെ എണ്ണം പാതിയോളമായി വെട്ടി കുറച്ച് കാണിക്കാന്‍ തുടങ്ങിയത്.

തസ്തികകളുടെ എണ്ണം കുറഞ്ഞത് താല്‍കാലിക നിയമനങ്ങള്‍ ഒഴിവാക്കിയതോടെയാണെന്നാണ് വിവരാവകാശ വകുപ്പിന്റെ മറുപടി. എന്നാല്‍ താല്‍കാലിക തസ്തികകളില്‍ സംവരണം അനിവാര്യമാണെന്ന സുപ്രിംകോടതിയുടെ പലപ്പോഴായുള്ള വിധികള്‍ നിലനില്‍ക്കെയാണ് ഈ അട്ടിമറി.

കഴിഞ്ഞ മാര്‍ച്ച് 11 ന് നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യത്തിന് സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയും അട്ടിമറി വെളിവാക്കുന്നതാണ്. ലാന്‍ഡ് റവന്യൂ വകുപ്പിലെ മൊത്തം തസ്തികകളുടെയും അവയില്‍ സംവരണ തസ്തികകളുടെയും എണ്ണം സംബന്ധിച്ച് പ്രാതിനിധ്യ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചതില്‍ നിന്ന് തികച്ചും വ്യത്യസ്തമായൊരു റിപ്പോര്‍ട്ടാണ് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.

Continue Reading

india

കര്‍ണാടകയില്‍ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയ നിലയില്‍

കണ്ണൂര്‍ സ്വദേശി കൊയിലി പ്രദീപിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

Published

on

കര്‍ണാടകയിലെ വിരാജ്‌പേട്ടയില്‍ മലയാളി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. കണ്ണൂര്‍ സ്വദേശി കൊയിലി പ്രദീപിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബി.ഷെട്ടിഗേരിയിലെ കാപ്പിത്തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂര്‍ കൊയിലി ആശുപത്രി സ്ഥാപകന്‍ ഭാസ്‌കരന്റെ മകനാണ് പ്രദീപ്. കൊയിലി ആശുപത്രിയുടെ നടത്തിപ്പ് ചുമതലയും ഇദ്ദേഹം വഹിച്ചിട്ടുണ്ടായിരുന്നു.

സംഭവത്തില്‍ വിരാജ്‌പേട്ട പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളില്‍ അപരിചിതരായ മൂന്ന് പേരെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്.

Continue Reading

Trending