Connect with us

india

അഴിമതി സൂചിക: 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 93ാമത്

ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലാണ് ഈ പട്ടിക പുറത്തുവിട്ടത്.

Published

on

അഴിമതി ധാരണാ സൂചികയില്‍ (കറപ്ഷന്‍ പേര്‍സപ്ഷന്‍സ് ഇന്‍ഡക്‌സ് 2023ലെ പ്രകാരം) ഇന്ത്യ 93ാം സ്ഥാനത്ത്. 180 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഈ സ്ഥാനം സ്വീകരിക്കേണ്ടി വന്നത്. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലാണ് ഈ പട്ടിക പുറത്തുവിട്ടത്. വിദഗ്ധരുടെയും വ്യവസായികളുടെയും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുമേഖലയിലെ അഴിമതി സൂചിപ്പിക്കുന്നതാണ് പട്ടിക.

പൂജ്യം മുതല്‍ 100വരെയുള്ള സ്‌കെയിലില്‍ പൂജ്യം ഏറ്റവും കടുത്ത അഴിമതിയും 100 അഴിമതിയില്ലായ്മയെയും സൂചിപ്പിക്കുന്നു. 2022ല്‍ 40 സ്‌കോര്‍ നേടിയ ഇന്ത്യ 2023ല്‍ 39 ലേക്ക് കുറഞ്ഞു. 2022ല്‍ ഇന്ത്യയുടെ റാങ്ക് 85 ആയിരുന്നു. മാലദീപ്, കസാക്കിസ്ഥാന്‍, ലെസോതോ എന്നീ രാജ്യങ്ങളും 39 സ്‌കോറുമായി ഇന്ത്യക്കൊപ്പം 93ാം സ്ഥാനത്തുണ്ട്.

ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി, മൗലികാവകാശങ്ങള്‍ക്ക് ‘ഗുരുതരമായ ഭീഷണി’ ആയേക്കാവുന്ന (ടെലികമ്മ്യൂണിക്കേഷന്‍) ബില്‍ പാസാക്കിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൗരന്മാരുടെ ഇടം കൂടുതല്‍ സങ്കുചിമാക്കുന്നതായി റിപ്പോര്‍ട്ട് പറഞ്ഞു.

https://twitter.com/anticorruption/status/1752213131206533388?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1752213131206533388%7Ctwgr%5Ef91ff36d9d4a602e638cf066d70fc3466bdd3572%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Fcorruption-perceptions-index-india-ranks-93rd-in-the-list-of-180-countries-244094

100ല്‍ 90 സ്‌കോര്‍ നേടിയ ഡെന്മാര്‍ക്കാണ് പട്ടികയില്‍ ഒന്നാമത്. 87 സ്‌കോറുള്ള ഫിന്‍ലന്‍ഡ് രണ്ടാമതും 85 സ്‌കോര്‍ നേടിയ ന്യൂസിലന്‍ഡ് മൂന്നാമതുമാണ്. 84 സ്‌കോറുമായി നോര്‍വേ നാലാമത്, 83 സ്‌കോറുമായി സിംഗപ്പൂര്‍ അഞ്ചാമത്, 82 സ്‌കോറുമായ സ്വീഡനും സ്വിറ്റ്‌സര്‍ലന്‍ഡും ആറാമത്, 79 സ്‌കോറുമായി നെതര്‍ലന്‍ഡ് എട്ടാമത്, 78 സ്‌കോറുമായി ജര്‍മനിയും ലക്‌സംബര്‍ഗും ഒമ്പതാമത് എന്നിങ്ങനെയാണ് പട്ടികയിലെ അടുത്ത സ്ഥാനങ്ങള്‍.

11 സ്‌കോറുമായി സോമാലിയയാണ് 180 രാജ്യങ്ങളുള്ള പട്ടികയില്‍ ഏറ്റവും ഒടുവിലുള്ളത്. 13 സ്‌കോറുമായി വെനിസ്വേല, സിറിയ, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങള്‍ 177ാം സ്ഥാനത്താണ്. 16 സ്‌കോറുമായി യമന്‍ 176മതും 17 സ്‌കോറുമായി നോര്‍ത്ത് കൊറിയ, നിക്കരാഗ്വ എന്നീ രാജ്യങ്ങള്‍ 172മതുമാണ്.

ദക്ഷിണേഷ്യയിലെ രാജ്യങ്ങളായ പാകിസ്താന്‍ 133 മതും ശ്രീലങ്ക 115ാമതുമാണ് സ്ഥാനം നേടിയത്. സാമ്പത്തിക രാഷ്ട്രീയ അനിശ്ചിതത്വമാണ് ഈ രാജ്യങ്ങള്‍ക്ക് വിനയായത്. 24 സ്‌കോറുമായി ബംഗ്ലാദേശ് 149ാമതും 20 സ്‌കോറുമായി മ്യാന്‍മര്‍ 162ാമതുമാണ്. 35 സ്‌കോറുമായ നേപ്പാള്‍ 108ാമതും 42 സ്‌കോറുമായി ചൈന 76ാമതുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുംബൈയില്‍ യാത്രാബോട്ട് മുങ്ങി ഒരു മരണം; 20 ഓളം യാത്രക്കാര്‍കാകായി തിരച്ചില്‍ തുടരുകയാണ്

യാത്ര ബോട്ടില്‍ മറ്റൊരു സ്പീഡ് ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണം

Published

on

മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം യാത്രക്കാരുമായി പോയ ബോട്ട് അപകടത്തില്‍ പെട്ട് ഒരു മരണം. ഗേറ്റ്‌വേയില്‍ നിന്ന് മുംബൈക്ക് സമീപമുള്ള എലിഫന്റ ദ്വീപിലേക്ക് പോവുകയായിരുന്ന ബോട്ടാണ് മുങ്ങിയത്. ഇതില്‍ 80 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് അറിയാന്‍ സാധിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.

അപകടത്തില്‍പ്പെട്ട 60 ലേറെ പേരെ ഇതുവരെ രക്ഷപ്പെടുത്തി. യാത്ര ബോട്ടില്‍ മറ്റൊരു സ്പീഡ് ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തില്‍ ബോട്ട് മറിയുകയായിരുന്നു.

Continue Reading

india

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഡല്‍ഹി കോടതി ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചത്.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഡല്‍ഹി കോടതി ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചത്.

ജാമ്യമോ വിചാരണയോ ഇല്ലാതെ 2020 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്. ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബര്‍ 14ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ പോലുള്ള പ്രത്യേക നിയമങ്ങളുടെ പരിധിയില്‍വരുന്ന കുറ്റങ്ങള്‍ക്ക് പോലും ജാമ്യം നല്‍കാമെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. ജാമ്യം തേടി നിരവധി തവണ ഉമര്‍ ഖാലിദ് പല കോടതികളെയും സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.

2020 ലെ കലാപവുമായി ബന്ധപ്പെട്ട കേസുകളിലൊന്നില്‍ ഖാലിദിനെ മറ്റ് 17 പേര്‍ക്കൊപ്പം പൊലീസ് പ്രതിയാക്കി. അവരില്‍ പലരും ജാമ്യത്തിലിറങ്ങിയെങ്കിലും ജയിലിലടച്ച് ഒന്നര വര്‍ഷത്തിന് ശേഷം 2022 മാര്‍ച്ചില്‍ കര്‍ക്കര്‍ദൂമ കോടതി ഖാലിദിന് ആദ്യമായി ജാമ്യം നിഷേധിക്കുകയായിരുന്നു. പിന്നീട്, ഡല്‍ഹി ഹൈകോടതിയും ജാമ്യം നിഷേധിച്ചു. തുടര്‍ന്ന് ഖാലിദ് സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പിച്ചു. 11 മാസത്തിനിടെ 14 തവണ സുപ്രീംകോടതിക്ക് മുമ്പാകെയുള്ള ഉമര്‍ ഖാലിദിന്റെ ഹരജി മാറ്റിവെച്ചു.

 

Continue Reading

india

ലാപതാ ലേഡീസ് ഓസ്‌കാര്‍ റെയ്സില്‍ നിന്ന് പുറത്ത്

2025ലെ മികച്ച വിദേശ ഭാഷ മത്സര വിഭാഗത്തിലേക്കാണ് ചിത്രം മത്സരിച്ചിരുന്നത്.

Published

on

97ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ലാപതാ ലേഡീസ് ചറെയ്സില്‍ നിന്ന് പുറത്ത്. 2025ലെ മികച്ച വിദേശ ഭാഷ മത്സര വിഭാഗത്തിലേക്കാണ് ചിത്രം മത്സരിച്ചിരുന്നത്. ബുധനാഴ്ച രാവിലെയാണ് ചുരുക്കപ്പട്ടികയിലുള്ള ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തെത്തിയത്. കിരണ്‍ റാവു സംവിധാനം ചെയ്ത ചിത്രം ‘ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയില്‍ ഇടം നേടാനായില്ല. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രതികരണവുമായി ചിത്രത്തിന്റെ നിര്‍മാതാവായ ആമിര്‍ ഖാന്‍ രംഗത്തെത്തിയിരുന്നു.

അതേസമയം ഗുനീത് മോങ്ക നിര്‍മിച്ച ‘അനൂജ’ ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തില്‍ ഷോര്‍ട് ലിസ്റ്റിലുണ്ട്. ആദം ജെ ഗ്രേവസ്, സുചിത്ര മത്തായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം.

ഐആം സ്റ്റില്‍ ഹീയര്‍ – ബ്രസീല്‍, യൂണിവേഴ്സല്‍ ലംഗ്വേജ് – കാനഡ, വേവ്‌സ് -ചെക്ക് റിപ്പബ്ലിക്, ദ ഗേള്‍ വിത്ത് നീഡില്‍ – ഡെന്‍മാര്‍ക്ക്, എമിലിയ പെരെസ് – ഫ്രാന്‍സ്, ദ സീഡ് ഓഫ് സെക്രട്ട് ഫിഗ് -ജര്‍മ്മനി, ടെച്ച് – ഐസ്ലാന്‍ഡ്, ക്നക്യാപ് – അയര്‍ലാന്റ്, വെര്‍മിലിയന്‍ – ഇറ്റലി, ഫ്‌ലോ -ലാത്വിയ, അര്‍മാന്‍ഡ് – നോര്‍വേ, ഫ്രം ഗ്രൗണ്ട് സീറോ – പാലസ്തീന്‍, ഡഹോമി- സെനഗള്‍, ഹൗടു മേയ്ക്ക് മില്ല്യണ്‍ ബിഫോര്‍ ഗ്രാന്റ്മാ ഡൈസ് – തായ്ലന്‍ഡ്, സന്തോഷ് – യുകെ എന്നിവയാണ് ഓസ്‌കാര്‍ ഷോര്‍ട് ലിസ്റ്റില്‍ ഇടംനേടിയ മറ്റുചിത്രങ്ങള്‍.

കിരണ്‍ റാവുവിന്റെ സംവിധാനത്തില്‍ മാര്‍ച്ച് 1 ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് ലാപതാ ലേഡീസ്. ചിത്രം നിരവധി നിരൂപക പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒരു ട്രെയിന്‍ യാത്രയ്ക്കിടെ നവ വധൂവരന്മാര്‍ മാറിപ്പോകുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ലാപതാ ലേഡീസ് പറയുന്നത്.

 

 

Continue Reading

Trending