Connect with us

kerala

സംസ്ഥാനത്ത് മുപ്പത് രൂപ മുതല്‍ കോപ്പി കച്ചവടം; ചോദ്യോത്തരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ സുലഭം

പണം കൊടുത്തും സൗജന്യമായും പ്രത്യേകം തയ്യാറാക്കിയ കോപ്പികള്‍ വാട്സപ്പ്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളില്‍ സുലഭം.

Published

on

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളെ കോപ്പി അടിക്കാന്‍ സഹായിക്കാന്‍ സജീവമായി സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പുകള്‍. പണം കൊടുത്തും സൗജന്യമായും പ്രത്യേകം തയ്യാറാക്കിയ കോപ്പികള്‍ വാട്സപ്പ്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളില്‍ സുലഭം.

മുപ്പത് രൂപ മുതലാണ് സംസ്ഥാനത്തെ കോപ്പി കച്ചവടം ആരംഭിക്കുന്നത്. പരീക്ഷകള്‍ക്ക് രണ്ട് ദിവസം മുന്‍പ് തന്നെ കോപ്പികള്‍ വന്ന് തുടങ്ങും. കൂടുതല്‍ വരാന്‍ സാധ്യതയുള്ള ചോദ്യോത്തരമാണെങ്കില്‍ പണം നല്‍കണം. പണമയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചുനല്‍കിയാല്‍ നിങ്ങള്‍ക്ക് കോപ്പികള്‍ ലഭിക്കും.

മൈക്രോ ലെവലില്‍ എഴുതിയ കോപ്പികള്‍ പ്രിന്റ് ചെയ്ത് ഇത് കട്ട് ചെയ്ത് ശരീരത്തിലോ വസ്ത്രത്തിലോ ഒളിപ്പിച്ചാണ് കുട്ടികള്‍ പരീക്ഷ ഹാളില്‍ എത്തുന്നത്. തങ്ങള്‍ക്ക് തടിതപ്പാനായി പഠന മെറ്റീരിയല്‍ ദുരുപയോഗം ചെയ്യരുതെന്ന സന്ദേശം കൂടി ഗ്രൂപ്പ് അഡ്മിന്‍മാര്‍ ഗ്രൂപ്പ് നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കുട്ടികള്‍ പഠന മെറ്റീരിയല്‍ പരീക്ഷാ സമയത്ത് ഒപ്പം കൊണ്ടുപോകുന്ന തുണ്ടുകളായാണ് ഉപയോഗിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കിയില്‍ വീടിന് തീപിടിച്ച് നാല് പേര്‍ മരിച്ച സംഭവം; അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം

മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Published

on

ഇടുക്കിയില്‍ വീടിന് തീപിടിച്ച് നാല് പേര്‍ മരിച്ചതില്‍ അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

കൊമ്പൊടിഞ്ഞാല്‍ സ്വദേശി ശുഭ, മക്കളായ അഭിനവ്, അഭിനന്ദ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരാണ് മരിച്ചത്. വീട് പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ആത്മഹത്യയാകുമെന്ന് കരുതുന്നില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

Continue Reading

kerala

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ നടപടികളുമായി സിനിമാ സംഘടനകള്‍

അടുത്തിടെ ലഹരി കേസുകളില്‍ സിനിമ താരങ്ങളെയും ടെക്‌നീഷന്‍ മാരെയും പൊലിസ് പിടികൂടിയിരുന്നു.

Published

on

നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഇടപെടലിന് പിന്നാലെ സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ നടപടികളുമായി സിനിമാ സംഘടനകള്‍. ഉടന്‍ തന്നെ യോഗം ചേരാനും ലഹരി ഉപയോഗം തടയുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനുമാണ് സംഘടനകളുടെ തീരുമാനം.

കഴിഞ്ഞ ദിവസം എന്‍സിബിയുടെ നേതൃത്വത്തില്‍ സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, മാക്ട അംഗങ്ങള്‍ തുടങ്ങി വിവിധ സിനിമ സംഘടനകളുടെ യോഗം ചേര്‍ന്നിരുന്നു. സിനിമാ സെറ്റുകളില്‍ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സിനിമ സംഘടനകളുമായി ചര്‍ച്ച നടത്തിയത്.

അടുത്തിടെ ലഹരി കേസുകളില്‍ സിനിമ താരങ്ങളെയും ടെക്‌നീഷന്‍ മാരെയും പൊലിസ് പിടികൂടിയിരുന്നു. പിന്നാലെയാണ് സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടികള്‍ എടുക്കാന്‍ നാര്‍കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോ കൂടി തീരുമാനം എടുത്തത്.

Continue Reading

kerala

ഇടുക്കിയില്‍ വീടിന് തീ പിടിച്ചു; നാല് പേര്‍ മരിച്ച നിലയില്‍

വീട് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്.

Published

on

ഇടുക്കിയില്‍ വീടിന് തീ പിടിച്ച് നാല് പേര്‍ മരിച്ച നിലയില്‍. പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലില്‍ തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ അമ്മ പൊന്നമ്മ (75) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ അഭിനവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ആള്‍ താമസം കുറവുള്ള പ്രദേശത്താണ് ഇവരുടെ വീട് ഉള്ളത്. വീട് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്.

പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അപകടം കാരണം വ്യക്തമല്ല. വെള്ളത്തൂവല്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending