Connect with us

More

ഇംഗ്ലണ്ടിന് ലീഡ്, മെല്‍ബണില്‍ ഡബിള്‍ തികച്ച് കുക്ക്, റണ്‍വേട്ടയില്‍ ലാറയെ മറികടന്നു

Published

on

മെല്‍ബണ്‍ : ആഷസ് പരമ്പരയില്‍ നാലാം ടെസ്റ്റില്‍ മാനം രക്ഷിക്കാന്‍ മെല്‍ബണിലിറങ്ങിയ ഇംഗ്ലണ്ടിന് മുന്‍ നായകന്‍ അലസ്റ്റിര്‍ കുക്കിന്റെ ഡബിള്‍ സെഞ്ച്വറി മികവില്‍ സന്ദര്‍ശകര്‍ക്ക് ലീഡ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 327 പിന്തുടര്‍ന്ന ഇംഗ്ലണ്ട് മൂന്നാം ദിനം കളിനിര്‍ത്തുബോള്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 491 റണ്‍സ് നേടിയിട്ടുണ്ട്. 164 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനിപ്പോള്‍ ഉള്ളത്.

മോശം ഫോമിന്റെ പേരില്‍ ടീമിലെ സ്ഥാനം തന്നെ തുലാസിലായ സാഹചര്യത്തിലാണ് കുക്കിന്റെ പ്രകടനം. ആഷസ് പരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റില്‍ കാര്യമായ ചലനങ്ങള്‍ നടത്താനാവാഞ്ഞ കുക്ക് മെല്‍ബണില്‍ 360 പന്തില്‍ 23 ഫോറിന്റെ അകമ്പടിയോടെയാണ് കരിയറിലെ അഞ്ചാമത്തെ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 244 റണ്‍സുമായി പുറത്താകാതെ ക്രീസിലുണ്ട് കുക്ക്. പതിനഞ്ചു പന്തില്‍ റണ്ണൊന്നും നേടാനാവാതെ ആന്‍ഡേഴ്‌സണാണ് കുക്കിന് കൂട്ടായിട്ടുള്ളത്. 63 പന്തില്‍ 56 റണ്‍സുമായി മിന്നിയ ഇംഗ്ലീഷ് ബൗളര്‍ സ്റ്റുവേര്‍ഡ് ബ്രോഡിന്റെ ഇന്നിങ്‌സാണ് മൂന്നാം ദിവസത്തെ മറ്റൊരു ഹൈലെറ്റ്. ഒമ്പതാം വിക്കറ്റില്‍ കുക്കിനൊപ്പം ചേര്‍ന്ന ബ്രോഡ് 100 റണ്‍സിന്റെ പാര്‍ട്ടണര്‍ഷിപ്പ് ഉയര്‍ത്തിയ ശേഷമാണ് പിരിഞ്ഞത്. ആതിഥേയര്‍ക്കായി ഹസില്‍വുഡ്, ലിയോണ്‍, കമ്മിന്‍സ് എന്നിവര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

 

അതേസമയം മെല്‍ബണിലെ ഇന്നിങ്‌സിന്റെ ബലത്തില്‍ ടെസ്റ്റ് ക്രിക്കറ്റ് റണ്‍വേട്ടയില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയെ (11953 റണ്‍സ്) പിന്തള്ളി ആറാം സ്ഥാനത്ത് എത്താനും കുക്കിനായി. 11956 റണ്‍സാണ് കുക്കിന്റെ സമ്പാദ്യം. 151 മത്സരങ്ങളില്‍ നിന്നായി 46.52 ശരാശരിയിലാണ് ഇത്രയും റണ്‍സ് താരം അടിച്ചു കൂട്ടിയത്. നിലവില്‍ 15921 റണ്‍സുമായി ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്നമെന്ന റെക്കോര്‍ഡിനുടമ. ടെസ്റ്റില്‍ 12000 റണ്‍സെന്ന നാഴികകല്ല് പിന്നിടാന്‍ വെറും 44 റണ്‍സ്മാത്രം അകലയാണ് മുപ്പതിമൂന്നു കാരനായ കുക്ക്.

india

ഹോളി കളർ ശരീരത്തിലാക്കാൻ സമ്മതിച്ചില്ല; യുപിയിൽ മുസ്‌ലിമിനെ അടിച്ചുകൊന്ന് ആൾക്കൂട്ടം

രോഷാകുലരായ ജനം തെരുവിലിറങ്ങിയെങ്കിലും ഇതുവരെ ആക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല

Published

on

ഉത്തർപ്രദേശിലെ ഉന്നാവിൽ പള്ളിയിലേക്കുള്ള യാത്രയിലാണ് സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ശരീഫ് (48) കൊല്ലപ്പെട്ടത്. തന്റെ ദേഹത്ത് കളർ ഒഴിക്കാൻ സമ്മതിക്കാതിരുന്ന ശരീഫിനെ ഹോളി ആഘോഷിക്കുന്ന ആൾക്കൂട്ടം ക്രൂരമായി മർദ്ധിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുന്നേ ശരീഫ് മരണപ്പെട്ടിരുന്നു. രോഷാകുലരായ ജനം തെരുവിലിറങ്ങിയെങ്കിലും ഇതുവരെ ആക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല.

Continue Reading

kerala

ലഹരിക്കെതിരെ തെരുവുനാടകവുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Published

on

ലഹരി ഉപയോഗത്തെ ചെറുക്കുന്നതിനായി ബോധവത്ക്കരണ നാടകവുമായി നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ലഹരിക്കെതിരെ വ്യത്യസ്ത ബോധവല്‍ക്കരണ പരിപാടിയുമായി എത്തിയിക്കുകയാണ് ഈ കുട്ടികള്‍. ലഹരി ഉപയോഗത്തിനെതിരെ ജാഗ്രതയും, ശ്രദ്ധയും നല്‍കാന്‍ സഞ്ചരിക്കുന്ന തെരുവു നാടക സംഗീത ശില്പമാണ് കുട്ടികള്‍ അവതരിപ്പിക്കുന്നത്.

ആദ്യപ്രദര്‍ശനം മലപ്പുറം കലക്ടറേറ്റില്‍ നടന്നു. ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ പി.വി അബ്ദുവഹാബ് എം.പിയടക്കം പല നേതാക്കളും പങ്കെടുത്തു. മനസ്സുകളെ സ്വാധീനിക്കുന്ന രീതിയിലാണ് കുട്ടികള്‍ ഈ സംഗീത ശില്പം ഒരുക്കിയിരിക്കുന്നത്. ലഹരിക്കെതിരെ ആരെയും കാത്തുനില്‍ക്കാതെ രംഗത്തിറങ്ങേണ്ട കാലമാണിത്. ഈ ദുരന്തത്തില്‍ നിന്ന് നമ്മുടെ നാടിനെ രക്ഷപ്പെടുത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണം.

Continue Reading

crime

വീട്ടിൽ എം.ഡി.എം.എ വിൽപന; മൂന്നു പേർ പിടിയിൽ

Published

on

കണ്ണൂർ: വാടകവീട് കേന്ദ്രീകരിച്ചു എം.ഡി.എം.എ വിൽപന നടത്തുന്ന യുവതിയടക്കം മൂന്നുപേർ കണ്ണൂരിൽ പിടിയിൽ. ഉളിക്കൽ നുച്ചിയാട് സ്വദേശി മുബഷീർ (31), കർണാടക സ്വദേശികളായ കോമള (31), അബ്ദുൽ ഹക്കിം (32) എന്നിവരെയാണ് ഉളിക്കൽ പൊലീസും ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ഇരിട്ടി ഡിവൈ.എസ്‌.പിയുടെ കീഴിലുള്ള സ്ക്വാഡും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് ഇവർ താമസിക്കുന്ന നുച്ചിയാട് വാടക ക്വോർട്ടേഴ്‌സിൽനിന്ന് മയക്കുമരുന്നുമായി മൂവർ സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

നുച്ചിയാട് ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ക്വോർട്ടേഴ്സ് കോംപ്ലക്സിൽ കുടുംബാംഗങ്ങൾ എന്ന വ്യാജേന താമസിച്ചാണ് ഇവർ മയക്കുമരുന്നു വിൽപന നടത്തിയിരുന്നത്. വീട്ടിലെത്തിയ പൊലീസ് സംഘം ഇവരുടെ മുറിയുടെ വാതിലിൽ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറക്കാത്തതിനെതുടർന്ന്, പൊളിച്ച് അകത്തുകയറി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Continue Reading

Trending