Connect with us

EDUCATION

അറബിക് , ഉർദു ഭാഷാ അധ്യാപക വിദ്യാർത്ഥികൾക്കായി കോൺവെക്കേഷൻ സംഘടിപ്പിച്ചു

രണ്ടു വർഷത്തെ ഭാഷാ അധ്യാപക വിദ്യാർത്ഥി കോഴ്സ് പൂർത്തീകരിച്ച നൂറോളം വിദ്യാർഥികൾക്കാണ് കോൺവെക്കേഷൻ സംഘടിപ്പിച്ചത്

Published

on

കോഴിക്കോട്: പഠനം പൂർത്തീകരിച്ച ഡി എൽ എഡ് അറബിക്, ഉർദു വിദ്യാർത്ഥികൾക്കായി കോൺവെക്കേഷൻ സംഘടിപ്പിച്ച് നടക്കാവ് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജുക്കേഷൻ (ജി.ഐ.ടി.ഇ). രണ്ടു വർഷത്തെ ഭാഷാ അധ്യാപക വിദ്യാർത്ഥി കോഴ്സ് പൂർത്തീകരിച്ച നൂറോളം വിദ്യാർഥികൾക്കാണ് കോൺവെക്കേഷൻ സംഘടിപ്പിച്ചത്. വർണ്ണാഭമായ കോൺവെക്കേഷനിൽ മുഴവൻ വിദ്യാർഥികളും സർട്ടിഫിക്കറ്റ് സ്വീകരിച്ചു.

ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജുക്കേഷൻ (വുമൺ) പ്രിൻസിപ്പൽ ശ്രീമതി ജ്യോതി ഇ എം പ്രസ്തുത പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ഒന്നാംവർഷ ഭാഷാ വിദ്യാർഥി അംജദ് സുലൈമാൻ സ്വാഗതം പറഞ്ഞു. കോഴിക്കോട് ഡി.ഡി.ഇ മനോജ് കുമാർ.സി പരിപാടി ഉദ്ഘാടനം ചെയ്തു.

അബ്ദുൽ വഹാബ് (ടീച്ചർ എഡ്യൂക്കേറ്റർ അറബിക് ഭാഷാ വിഭാഗം) ലത്തീഫ് സി എം (ടീച്ചർ എഡ്യൂക്കേറ്റർ ഉർദു ഭാഷാ വിഭാഗം) ഷഹനാസ് (ടീച്ചർ എഡ്യൂക്കേറ്റർ ഭാഷാ വിഭാഗം) സരിൻകുമാർ (ടീച്ചർ എഡ്യൂക്കേറ്റർ ജനറൽ വിഭാഗം) ഷുഹൈബ് കടലുണ്ടി ( അറബിക് ഭാഷാ വിദ്യാർത്ഥി ) ഷഹനാസ് എച്ച് എം ( മോഡൽ നഴ്സറി വിഭാഗം ) സീനത്ത് (പ്രീ പ്രൈമറി വിഭാഗം ടീച്ചർ എഡ്യൂക്കേറ്റർ) എന്നിവർ ആശംസകൾ അറിയിച്ചു.

കോളേജ് മുൻ ഉർദു ഡിപ്പാർട്ട്മെന്റ് ലീഡറും , കോളേജ് വൈസ് ചെയർമാനും ആയിരുന്ന അനസ് ഉള്ളാട്ടിൽ നന്ദി ആശംസിച്ചു.

EDUCATION

മലയാള സര്‍വ്വകലാശാലയില്‍ പിഎച്ച്ഡി റാങ്ക് ലിസ്റ്റില്‍ അട്ടിമറി

മുസ്‌ലിം സംവരണ സീറ്റില്‍ ജനറല്‍ വിഭാഗത്തിന് അഡ്മിഷണ്‍ നല്‍കി.

Published

on

തിരൂര്‍ തുഞ്ചത്ത് എഴുത്തച്ചന്‍ മലയാള സര്‍വ്വകലാശാലയില്‍ പിഎച്ച്ഡി റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതായി പരാതി. മുസ്‌ലിം സംവരണ സീറ്റില്‍ ജനറല്‍ വിഭാഗത്തിന് അഡ്മിഷണ്‍ നല്‍കി. സര്‍വ്വകലാശാല സാഹിത്യരചനാ പിച്ച്ഡി വിഭാഗത്തിലാണ് അട്ടിമറി നടന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. പി.എസ്.സി റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരം 16ാം സീറ്റിലെ മുസ്‌ലിം സംവരണമാണ് അട്ടിമറിച്ചതായി ആരോപണം ഉയര്‍ന്നത്.

ഈ സീറ്റില്‍ ജനറല്‍ വിഭാഗത്തിന് അഡ്മിഷന്‍ നല്‍കിയതായാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. ഏഴുപേര്‍ പങ്കെടുത്ത അഭിമുഖത്തില്‍ നേരത്തേ പ്രവേശനം നല്‍കാന്‍ തീരുമാനിച്ച നാല് പേര്‍ക്ക് മാര്‍ക്ക് നല്‍കുകയും ബാക്കി മൂന്ന് പേര്‍ക്ക് മാര്‍ക്കുകളൊന്നും നല്‍കാതെ മാര്‍ക്ക് ലിസ്റ്റില്‍ യോഗ്യതയില്ലെന്ന് കാണിക്കുകയാണ് ചെയ്തതെന്നാണ് പരാതി. മലയാള സര്‍വകലാശാലയില്‍ ഇത് തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്.

Continue Reading

EDUCATION

എസ്എസ്എൽസി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; ഫല പ്രഖ്യാപനം മെയ് മൂന്നാം വാരം

72 ക്യാമ്പുകളിലായി മൂല്യനിർണയം നടക്കും.

Published

on

എസ്എസ്എൽസി പരീക്ഷ മുന്നൊരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കുമെന്ന് മന്ത്രി അറിയിച്ചു. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയും നടക്കും. 72 ക്യാമ്പുകളിലായി മൂല്യനിർണയം നടക്കും. ഫലം മെയ് മൂന്നാം വാരം പ്രഖ്യാപിക്കും.

ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 3 മുതൽ 26 വരെയും നടക്കും. 25000 അധ്യാപകരെ പരീക്ഷ ഡ്യൂട്ടിക്കായി നിയോ​ഗിക്കും. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷമാകും നടക്കുക.

ഒന്നാം വർഷ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയും രണ്ടാംവർഷ പരീക്ഷ മാർച്ച് 3 മുതൽ 26 വരെയും നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Continue Reading

EDUCATION

യു.ജി.സി 2024 ജൂണില്‍ നടത്തിയ നെറ്റ്‌ ഫലം പ്രസിദ്ധീകരിച്ചു

ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് പരീക്ഷ നടത്തിയത്.

Published

on

 യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി.) 2024 ജൂണില്‍ നടത്തിയ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ (NET) ഫലം പ്രസിദ്ധീകരിച്ചു. 53,694 പേര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കായി യോഗ്യത നേടി. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം അറിയാം.

ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് പരീക്ഷ നടത്തിയത്. 11,21,225 പേരാണ് രാജ്യവ്യാപകമായ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 6,84,224 പേര്‍ പരീക്ഷ അഭിമുഖീകരിച്ചു.

Continue Reading

Trending