Connect with us

india

ചത്തീസ്ഗഢില്‍ ഇനി മതംമാറ്റം ജാമ്യമില്ലാക്കുറ്റം; 10 വര്‍ഷം വരെ തടവും പിഴയും ശിക്ഷ

ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് കീഴില്‍ വ്യാപകമായ മതംമാറ്റം നടക്കുന്നുണ്ടെന്നും ഇത് ഉടന്‍ അവസാനിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞിരുന്നു.

Published

on

ചത്തീസ്ഗഢില്‍ ഇനി മതം മാറുന്നത് ജാമ്യമില്ലാക്കുറ്റം. വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലാതെ നടക്കുന്ന മതം മാറ്റങ്ങള്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന തരത്തിലുള്ള നിയമത്തിന്റെ കരട് തയ്യാറാക്കിയിരിക്കുകയാണ് ചത്തീസ്ഗഢിലെ ബി.ജെ.പി സര്‍ക്കാര്‍. നിയമത്തിന്റെ കരട് ഉടന്‍ തന്നെ നിയമസഭയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ചത്തീസ്ഗഢ് സര്‍ക്കാര്‍.

സംസ്ഥാനത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് കീഴില്‍ വ്യാപകമായ മതംമാറ്റം നടക്കുന്നുണ്ടെന്നും ഇത് ഉടന്‍ അവസാനിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് പുതിയ നിയമനിര്‍മാണത്തിന് ഒരുക്കം നടക്കുന്നത്.

മതം മാറുന്നവര്‍ 60 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കേണ്ടതുണ്ട്. വ്യക്തിവിവരങ്ങല്‍ കാണിച്ച് ജില്ല മജിസ്ട്രേറ്റിന് നല്‍കുന്ന അപേക്ഷയില്‍ പൊലീസ് പരിശോധന നടത്തും. മതം മാറ്റ ചടങ്ങ് സംഘടിപ്പിക്കുന്നവരും ചടങ്ങിന് ഒരു മാസം മുമ്പ് അപേക്ഷ നല്‍കേണ്ടതുണ്ട്. മതം മാറുന്ന വ്യക്തി മതം മാറിയതിന് ശേഷം 60 ദിവസങ്ങള്‍ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ജില്ല മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകുകയും വേണം.

മതംമാറ്റം നടന്നത് വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലെന്ന് മജിസ്ട്രേറ്റിന് ബോധ്യപ്പെട്ടാല്‍ മതം മാറ്റം അസാധുവാക്കും. അംഗീകാരം നല്‍കുന്നത് വരെ മതംമാറിയ വ്യക്തി സമര്‍പ്പിച്ച സത്യവാങ്മൂലം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുയും ചെയ്യും. മതംമാറുന്ന വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കുകയും ചെയ്യും.

മാത്രവുമല്ല, പുതിയ കരട് പ്രകാരം രക്തബന്ധത്തില്‍ പെട്ടവര്‍ക്കോ, ദത്തെടുക്കല്‍ വഴി ബന്ധമുള്ളവര്‍ക്കോ മതംമാറ്റത്തെ എതിര്‍ക്കാനും സാധിക്കും. ഇത്തരം ബന്ധുക്കള്‍ നല്‍കുന്ന പരാതിയില്‍ കേസെടുക്കാനും ജാമ്യമില്ലാക്കുറ്റം ചുമത്താനും പുതിയ നിയമപ്രകാരം സാധിക്കും. സെഷന്‍സ് കോടതികളിലാകും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുക.

പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ തുടങ്ങിയവരെ മതം മാറ്റുന്നവര്‍ക്ക് 2 മുതല്‍ 10 വര്‍ഷം വരെ തടവും 25000 രൂപ പിഴയുമുണ്ടാകും. കൂട്ടമായി മതംമാറ്റം സംഘടിപ്പിച്ചാല്‍ പരമാവധി 1 മുതല്‍ 10 വര്‍ഷം വരെ തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

 

india

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ മാറ്റണം; മോദിക്ക് കത്തയച്ച് ബി.ജെ.പി എം.എല്‍.എമാര്‍

19 എം.എല്‍.എമാരാണ് മുഖ്യമന്ത്രിക്കെതിരെ നീക്കവുമായി രംഗത്തെത്തിയത്.

Published

on

കലാപം തുടരുന്ന മണിപ്പൂരിലെ സര്‍ക്കാരില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേന്‍ സിങിനെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എം.എല്‍.എമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 19 എം.എല്‍.എമാരാണ് മുഖ്യമന്ത്രിക്കെതിരെ നീക്കവുമായി രംഗത്തെത്തിയത്.

ഒരു മന്ത്രി, നിയമസഭാ സ്പീക്കര്‍ ഉള്‍പ്പെടെയാണ് ബിരേന്‍ സിങിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മണിപ്പൂരിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാര മാര്‍ഗം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേന്‍ സിങിനെ മാറ്റുക എന്നതാണെന്ന് കത്തില്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മെയ്തേയി, കുക്കി, നാഗ വിഭാഗങ്ങളിലെ നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിരേന്‍ സിങിനെതിരെ എം.എല്‍.എമാര്‍ പടയൊരുക്കം നടത്തിയിരിക്കുന്നത്.

ഒന്നര വര്‍ഷം പിന്നിടുന്ന മണിപ്പൂരില്‍ കലാപം മുന്നോട്ട് പോകുമ്പോഴും അവിടെ സമാധാനം കൊണ്ടുവരാന്‍ ഭരണകക്ഷിയായ ബിജെപിക്ക് കഴിയുന്നില്ല. മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ വീഴ്ചയായാണ് ഇതിനെ വിലയിരുത്തുന്നത്. ബിരേന്‍ സിങിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടും നടപടി സ്വീകരിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം തയ്യാറായിട്ടില്ല. ബിരേന്‍ സിങിനെ പിന്തുണയ്ക്കുന്ന സമീപനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും സ്വീകരിക്കുന്നത്.

Continue Reading

india

പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ഏഴ് ദിവസം വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

Published

on

കോണ്‍ഗ്രസ് വയനാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുന്‍ എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും.

തുടര്‍ന്ന് വയനാട്ടില്‍ റോഡ് ഷോയുമുണ്ടായിരിക്കും. ഏഴ് ദിവസം വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. യു.ഡി.എഫ് നേതൃയോഗത്തില്‍ പ്രാഥമിക പ്ലാന്‍ തയാറായിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും അയൽക്കൂട്ട യോഗങ്ങൾ സംഘടിപ്പിക്കും. അടുത്ത മാസം 13നാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്.

എല്ലാ പഞ്ചായത്തുകളിലും യോഗങ്ങള്‍ നടത്തും. യുഡിഎഫ് നേതൃയോഗത്തില്‍ പ്രാഥമിക പ്ലാന്‍ തയാറായിട്ടുണ്ട്. അതേസമയം പാലക്കാട് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും പ്രചരണങ്ങള്‍ ആരംഭിച്ചു.

Continue Reading

india

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങ് ഇനി 60 ദിവസം മുമ്പ് വരെ മാത്രം; നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

ഇതുവരെ 120 ദിവസം മുന്‍കൂട്ടിയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നു.

Published

on

മുന്‍കൂട്ടിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം വരുത്തി റെയില്‍വേ. യാത്ര ദിവസത്തിന്‍റെ പരമാവധി 60 ദിവസം മുമ്പ് മാത്രമേ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ഇനി മുതൽ സാധിക്കൂ. ഇതുവരെ 120 ദിവസം മുന്‍കൂട്ടിയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇനി മുതല്‍ പറ്റില്ല.  റെയില്‍വേ 60 ദിവസമാക്കി ചുരുക്കിയിരിക്കുന്നു.

നവംബര്‍ ഒന്നുമുതലാണ് പുതിയ നിയമം റെയിൽവേ നടപ്പിലാക്കുക. നവംബര്‍ ഒന്നിന് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ പുതിയ നിയമം ബാധിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാൽ വിദേശ വിനോദസഞ്ചാരികള്‍ക്ക് യാത്രാ തീയതിക്ക് 365 ദിവസം മുമ്പ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്‍റെ ആനുകൂല്യം തുടരും.

Continue Reading

Trending