Connect with us

india

രാജസ്ഥാന്‍ ബി.ജെ.പിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കം; പ്രവർത്തകർ ഓഫീസ് അടിച്ചു തകർത്തു

സംസ്ഥാന പ്രസിഡന്റ് സി.പി ജോഷിയുടെ വീടിന് നേരെ കല്ലേറുണ്ടായി.

Published

on

രാജസ്ഥാന്‍ ബി.ജെ.പിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കം. രാജ് സമന്ദിലെ ബി.ജെ.പി ഓഫീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സംസ്ഥാന പ്രസിഡന്റ് സി.പി ജോഷിയുടെ വീടിന് നേരെ കല്ലേറുണ്ടായി. മിസോറാമിലും ചത്തീസ്ഗഡിലും നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ രാജാസ്ഥാനില്‍ തങ്ങി നിരവധി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. 83 സ്ഥാനാര്‍തികളെയാണ് രണ്ടാംഘട്ട പട്ടികയില്‍ ബി.ജെ.പി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 41 സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്.

അന്നുതന്നെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നു. ജയ്പൂരിലെ ബി.ജെ.പി ആസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രതിഷേധം അരങ്ങേറി. പ്രവര്‍ത്തകര്‍ സംസ്ഥാന പ്രസിഡന്റ് സി.പി ജോഷിയുടെ കോലം കത്തിക്കുകയും സി.പി ജോഷിയുടെ പ്രതീകാത്മക ശവഘോഷയാത്ര സംഘടിപ്പിക്കുകയും ചെയ്തു. ഈ പ്രതിഷേധം ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ വലിയ രീതിയില്‍ വെട്ടിലാക്കിയിട്ടുണ്ട്.ചിറ്റോഘട്ടിലെ സിറ്റിംഗ് എം.എല്‍.എ ചന്ദ്രഭവന്‍ സിംഗ് അക്കിയുടെ അനുയായികളാണ് ആക്രമണം നടത്തിയത്. തങ്ങളുടെ എം.എല്‍ക്ക് സീറ്റ് നല്‍കാതെ മറ്റൊരാള്‍ക്ക് സീറ്റ് നല്‍കിയതാണ് ഇവരെ ചൊടുപ്പിച്ചത്.

ചിറ്റോഘട്ട്, അല്‍വാര്‍, ജയ്പൂര്‍, രാജ്സമന്ദ്, ഉദയ്പൂര്‍, ബുണ്ടി ജില്ലകളിലും ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. വസന്തരാജിയുടെ അനുയായിക്കാണ് ചിറ്റോഘട്ടില്‍ സീറ്റ് നല്‍കിയിരിക്കുന്നത്. വസന്തരാജിയുടെ സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധം പലക്കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് വസന്താരാജിക്ക് സിറ്റ് നല്‍കാന്‍ ബി.ജെ.പി നിര്‍ബന്ധിതരായത്.

41 അംഗ പട്ടികയില്‍ സീറ്റ് നല്‍കാത്ത പലരും വിമത ഭീഷണിയുയര്‍ത്തുന്നുണ്ട്. ഇവരെല്ലാവരും ഒറ്റക്ക് ബി.ജെ.പിക്കെതിരെ മത്സരിക്കും. ഇതിനെ സംബന്ധിച്ച ബി.ജെ.പി നേതാക്കള്‍ പരസ്യ പ്രഖ്യാപനം വരെ നടത്തിയിരുന്നു. ബി.ജെ.പി സീറ്റ് നല്‍കിയ രാജ് വത്തന്‍ സിംഗ് റയത്തോട്ടിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഇദ്ദേഹത്തിനെതിരെ രാജ്പാല്‍ സിംഗ് ശഖാവത്ത് സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാനവും നടത്തിയിരുന്നു. മൂന്നാംഘട്ട പട്ടിക പ്രഖ്യാപനത്തിലേക്ക് ബി.ജെ.പി കടക്കമ്പോള്‍ അത് എത്രത്തോളം പ്രതിസന്ധി സൃഷ്ടക്കുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. ഏകദേശം 76 ഓളം സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ക്രിസ്തുമസ് ആഘോഷിച്ചു; ഒഡിഷയില്‍ മൂന്നുപേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് സംഘ്പരിവാര്‍ ഭീകരവാദികള്‍

മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം

Published

on

ക്രിസ്തുമസ് ആഘോഷിച്ചതിന് ഒഡിഷയില്‍ മൂന്നുപേരെ സംഘ്പരിവാര്‍ ഭീകരവാദികള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ബലാസോര്‍ ജില്ലയിലെ ഗോബര്‍ധന്‍പുരി ഗ്രാമത്തിലാണ് സംഭവം. ആഘോഷങ്ങളുടെ മറവില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ദേവസേന എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. നാട്ടുകാരും ഇവരോടൊപ്പമുണ്ടായിരുന്നു.

ദലിത് കുടുംബങ്ങളെ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ വലിയ രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെട്ടിയിട്ടവര്‍ക്ക് മുന്നില്‍നിന്ന് നാട്ടുകാര്‍ ജയ് ശ്രീരം വിളിക്കുന്നത് ഇതില്‍ കാണാം. സംഭവം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും രക്ഷിച്ചു. ഇരു വിഭാഗങ്ങളുടെയും പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Continue Reading

india

ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടംനേടി ഇന്ത്യയുടെ കൊനേരു ഹംപി

പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് വനിത വിഭാഗത്തില്‍ കൊനേരു ഹംപി ചാമ്പ്യനായത്

Published

on

ഡല്‍ഹി: ഗുകേഷിന് പിന്നാലെ ലോക ചെസില്‍ ഇന്ത്യയിലേക്ക് വീണ്ടും കിരീടവുമായി കൊനേരു ഹംപി. ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞത്. പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് വനിത വിഭാഗത്തില്‍ കൊനേരു ഹംപി ചാമ്പ്യനായത്.

8.5 പോയന്റ് നേടിയാണ് ഇന്തോനേഷ്യന്‍ താരത്തെ കൊനേരു ഹംപി തോല്‍പ്പിച്ചത്. ലോക റാപ്പിഡ് ചെസ്സില്‍ കൊനേരു ഹംപിയുടെ രണ്ടാം കിരീടമാണിത്. മോസ്‌കോയില്‍ 2019ലാണ് കൊനേരു ഹംപി കിരീടം നേടിയിരുന്നത്. ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി രണ്ട് തവണ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ ആകുന്ന രണ്ടാമത്തെ വനിതയാണ്

Continue Reading

crime

ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ജയ് ശ്രീറാം വിളിച്ചു; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ കേസ്

ആകാശ് സാഗര്‍ എന്ന യുവാവിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Published

on

ക്രിസ്ത്യന്‍ പള്ളിയില്‍ കടന്നുകയറി മൈക്കില്‍ ജയ് ശ്രീറാം അടക്കമുള്ള ഹിന്ദു നാമങ്ങള്‍ ചൊല്ലിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ക്കെതിരെ കേസ്. ആകാശ് സാഗര്‍ എന്ന യുവാവിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മേഘാലയയിലെ ഈസ്റ്റ് കാശി ഹില്‍സ് ജില്ലയിലെ മാവ്‌ലിനോങ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളിയില്‍ കയറിയാണ് യുവാവ് ജയ് ശ്രീറാം അടക്കമുള്ള നാമങ്ങള്‍ ചൊല്ലിയത്. ആകാശിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍, ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം പള്ളിയിലെ അള്‍ത്താരയില്‍ കയറിയ ആകാശ്, മൈക്കിന് മുന്‍പില്‍ ചെന്ന് പാടുകയും ജയ് ശ്രീറാം എന്ന് ഇടയ്ക്കിടെ ചൊല്ലുകയും ചെയ്യുന്നുണ്ട്. ക്രൈസ്തവ ഭക്തിഗാനങ്ങള്‍ വക്രീകരിച്ച് പാടുകയും ചെയ്യുന്നുണ്ട്.

ഷില്ലോങ്ങിലെ ഒരു ആക്ടിവിസ്റ്റ് ആണ് ആകാശിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്നുവെന്നും മതവൈരം ഉണ്ടാക്കുന്നുവെന്നുമാണ് പരാതിയിലുള്ളത്. ഇത് പ്രകാരം ആകാശിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ജയ് ശ്രീ റാം വിളിച്ചതിനാണോ തനിക്കെതിരെ കേസ് എടുത്തതെന്ന് ചോദിച്ച ആകാശ്, തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തന്റെ വിമര്‍ശകരാണെന്നും പറഞ്ഞ് ന്യായീകരിക്കുകയാണ് ചെയ്തത്.

Continue Reading

Trending