Connect with us

kerala

വിവാദം എത്തി നില്‍ക്കുന്നത് ക്ലിഫ് ഹൗസില്‍; പിന്നാമ്പുറകഥകളുടെ ചുരുളഴിയുന്നു

മറ്റൊരു രാജ്യത്തെ ഭരണാധികാരിയോട് സ്വകാര്യ ആവശ്യത്തിനായി ചര്‍ച്ച നടത്തുന്നത് ചട്ടലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്നിരിക്കെ സ്വര്‍ണക്കടത്തിന്റെ പിന്നാമ്പുറക്കഥകളുടെ ചുരുളഴിയുകയാണ്.

Published

on

രാജ്യത്തിന്റെ ചരിത്രത്തിലിതുവരെ ഒരു മുഖ്യമന്ത്രിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത ഗുരുതരമായ ആരോപണം ചുമന്ന് പിണറായി വിജയന്‍. മകളുടെ ബിസിനസിന് ഷാര്‍ജാ ഭരണാധികാരിയുടെ സഹായം തേടിയെന്നും അതിനായി ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലെ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയെന്നുമുള്ള സ്വപ്‌നയുടെ മൊഴി കേരളം ഞെട്ടലോടെയാണ് കേട്ടത്. മറുപടിയില്ലാതെ മാധ്യമങ്ങളില്‍ നിന്നകന്നും നിശബ്ദനായും തത്വത്തില്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ അടച്ചിട്ട മുറിയിലാണ്.

മറ്റൊരു രാജ്യത്തെ ഭരണാധികാരിയോട് സ്വകാര്യ ആവശ്യത്തിനായി ചര്‍ച്ച നടത്തുന്നത് ചട്ടലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്നിരിക്കെ സ്വര്‍ണക്കടത്തിന്റെ പിന്നാമ്പുറക്കഥകളുടെ ചുരുളഴിയുകയാണ്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസ് ക്ലിഫ് ഹൗസില്‍ എത്തിനില്‍ക്കുന്നത് സര്‍ക്കാരിനെയും സി.പി.എമ്മിനെയും സംബന്ധിച്ച് വളരെ ദുര്‍ഘടമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.

ഏത് വിവാദത്തിനും വ്യക്തമായ മറുപടിയുമായി തിരിച്ചടിക്കുന്ന പിണറായി, ഇതാദ്യമായി സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ക്കു മുന്നില്‍ പതറുന്ന കാഴ്ചയാണിപ്പോള്‍. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും ഭാര്യ കമലക്കും മകള്‍ വീണക്കും പങ്കുണ്ടെന്ന സ്വപ്‌നയുടെ ആരോപണത്തോട് മുഖ്യമന്ത്രി ഇനിയും പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രഹസ്യമൊഴിക്ക് മുന്നോടിയായി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തുവന്നത്. ഇരട്ടച്ചങ്കുള്ള നേതാവ് എന്ന് അനുയായികള്‍ കൊട്ടിഘോഷിക്കന്ന പിണറായി തീര്‍ത്തും സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. വെളിപ്പെടുത്തല്‍ തെറ്റെങ്കില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യാത്തത് എന്തെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല.

ഒരു വര്‍ഷം മുന്‍പ് കസ്റ്റംസിനും ഇ.ഡിക്കും നല്‍കിയ രഹസ്യമൊഴിയില്‍ ഈ വിവരങ്ങളെല്ലാം ഉണ്ടായിരുന്നെന്നും എന്നാല്‍ അതില്‍ തുടര്‍നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് എറണാകുളം കോടതിയില്‍ അപേക്ഷ നല്‍കി രഹസ്യമൊഴി നല്‍കിയതെന്നും സ്വപ്‌ന പറയുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ഇത്രയും സുപ്രധാനമായ മൊഴി ലഭിച്ചിട്ടും എന്തുകൊണ്ട് അന്വേഷണം ഉണ്ടായില്ല എന്നത് വിചിത്രമാണ്. അതേസമയം മുന്‍കൂര്‍ ജാമ്യമെന്ന നിലയില്‍ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തുവരുന്നതിന് തൊട്ടുമുന്‍പ് രണ്ടുവര്‍ഷം മുന്‍പുള്ള വീഡിയോ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു. സ്വപ്‌ന ക്ലിഫ് ഹൗസില്‍ ഔദ്യോഗിക കാര്യത്തിന് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിക്കുന്ന വിഡിയോയാണ് പുറത്തുവിട്ടത്. 2020 ഒക്‌ടോബര്‍ 13ന് നടന്ന വാര്‍ത്താസമ്മേളനത്തിന്റെ വിഡിയോയാണിത്. കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് അവര്‍ അന്നു വന്നതെന്നും ആ നിലക്കാണ് അവരെ പരിചയമെന്നു നേരത്തെ പറഞ്ഞിട്ടുണ്ടെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറയുന്നത്. കോണ്‍സുലേറ്റ് ജനറല്‍ വരുന്ന സമയത്തൊക്കെ ഇവര്‍ ഉണ്ടാകുമെന്നത് വസ്തുതയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നല്‍കുന്നത് വിഡിയോയിലുണ്ട്.

തന്നെ അറിയില്ലെന്നു മുഖ്യമന്ത്രി മുന്‍പു പറഞ്ഞത് കള്ളമാണെന്ന് സ്വപ്‌ന മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകള്‍, മകന്‍ എന്നിവര്‍ക്കൊപ്പം ഒരുപാടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുത്തിട്ടുണ്ട്. അതെല്ലാം അദ്ദേഹം ഇപ്പോള്‍ മറന്നുപോയെങ്കില്‍ അവസരം വരുമ്പോള്‍ എല്ലാം ഓര്‍മിപ്പിക്കാമെന്നും സ്വപ്‌ന പറഞ്ഞിരുന്നു. പുതിയ സംഭവങ്ങളില്‍ മുഖ്യമന്ത്രിയോ സി.പി.എമ്മോ ഇത് വരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി പ്രതികരിച്ചാല്‍ ക്ലിഫ് ഹൗസ് ചര്‍ച്ചകളുടെ കുടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് സ്വപ്നയുടെ ഭീഷണി.

kerala

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ മഴക്കെടുതി; മരണം രണ്ടായി

ചാത്തമംഗലത്ത് വീട്ടമ്മ മിന്നലേറ്റ് മരിച്ചു

Published

on

സംസ്ഥാനത്ത് വേനല്‍ മഴയില്‍ മരണം രണ്ടായി. കോഴിക്കോട് ചാത്തമംഗലത്ത് വീട്ടമ്മ മിന്നലേറ്റ് മരിച്ചു. ചാത്തമംഗലം താത്തൂര്‍ എറക്കോട്ടുമ്മല്‍ ഫാത്തിമ ആണ് മിന്നലേറ്റ് മരിച്ചത്. വൈകിട്ടോടെയായിരുന്നു അപകടം. ഇന്ന് ആറ് ജില്ലകളിലും നാളെ നാല് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.

ഇടുക്കിയില്‍ കനത്ത മഴയില്‍ കല്ലും മണ്ണും ദേഹത്ത് വീണ് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി അയ്യാവാണ് മരിച്ചത്. അയ്യപ്പന്‍ കോവിലിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മുകളില്‍ നിന്ന് കല്ല് ഉരുണ്ട് അയ്യാവുവിന്റെ ദേഹത്ത് വീഴുകയായിരുന്നു.

കോട്ടയം മുണ്ടക്കയത്ത് ഏഴ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു. മൂന്നുമണിയോടെ വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. അതേസമയം, ഇടുക്കിയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. നെടുങ്കണ്ടം പ്രകാശ്ഗ്രാം സ്വദേശി ശശിധരന്റെ വീടാണ് തകര്‍ന്നത്. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു. പത്തനംതിട്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് അബാന്‍ മേല്‍പ്പാലത്തിനു സമീപത്തെ കാനറ ബാങ്കില്‍ വെള്ളം കയറി. നഗരത്തില്‍ വെള്ളക്കെട്ടു രൂപപ്പെട്ടിട്ടുണ്ട്.

Continue Reading

kerala

കടക്കല്‍ ക്ഷേത്രത്തിലെ വിപ്ലവഗാനം; ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം

ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കി കടയ്ക്കല്‍ പൊലീസ് കേസെടുത്തിരുന്നു

Published

on

കൊല്ലം കടക്കല്‍ ക്ഷേത്രത്തിലെ വിപ്ലവഗാനത്തില്‍ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. പകരം പുതിയ ഉപദേശക സമിതി രൂപീകരിക്കും. കടയ്ക്കല്‍ ക്ഷേത്രത്തിലെ ഗാനമേളയിലെ വിപ്ലവഗാന വിവാദത്തില്‍ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കി കടയ്ക്കല്‍ പൊലീസ് കേസെടുത്തിരുന്നു. ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടുപേരെയും കേസിലെ പ്രതികളാക്കിയിട്ടുണ്ട്.

വിഷയത്തില്‍ നിയമപരമായി നേരിടുമെന്ന് ഗായകന്‍ അലോഷി അറിയിച്ചിരുന്നു. പ്രേക്ഷകരുടെ ആവശ്യപ്രകാരം ആണ് ഗാനമേളയില്‍ പാട്ട് പാടുന്നത്. ക്ഷേത്രോത്സവത്തില്‍ വിപ്ലവഗാനം പാടരുതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അലോഷി പറഞ്ഞു.

Continue Reading

kerala

ജോണ്‍ ബ്രിട്ടാസിനെതിരെ വധഭീഷണി; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ ജോണ്‍ ബ്രിട്ടാസിനെതിരെ വധഭീഷണി മുഴക്കിയത്

Published

on

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു. കോഴിക്കോട് അഴിയൂര്‍ സ്വദേശി സജിത്തിനെതിരെ ചോമ്പാല പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ ജോണ്‍ ബ്രിട്ടാസിനെതിരെ വധഭീഷണി മുഴക്കിയത്.

വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്ക് പിന്നാലെയാണ് ജോണ്‍ ബ്രിട്ടാസ് എം പിക്കെതിരെ വധഭീഷണി എത്തിയത്. വഖഫിനെ പറ്റി കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന് ‘എബിസിഡി’ അറിയില്ലെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്. വഖഫ് ബോര്‍ഡില്‍ നിന്നും മുസ്ലീങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ബ്രിട്ടാസ് പറഞ്ഞു. ക്രിസ്ത്യാനികളുടെ പേരില്‍ ബിജെപി മുതലകണ്ണീര്‍ ഒഴുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Continue Reading

Trending