Connect with us

film

ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോക്കിടെ വിവാദ പരാമര്‍ശം; രാഖി സാവന്തിന് നോട്ടീസ്

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നടിക്ക് മഹാരാഷ്ട്ര സൈബര്‍ സെല്‍ നോട്ടീസ് നല്‍കിയത്.

Published

on

ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോക്കിടെ വിവാദ പരാമര്‍ശം നടത്തിയതില്‍ രാഖി സാവന്തിന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നടിക്ക് മഹാരാഷ്ട്ര സൈബര്‍ സെല്‍ നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ഷോയുടെ 12ാം എപ്പിസോഡില്‍ ഗസ്റ്റായിരുന്നു രാഖി സാവന്ത്.

അതേസമയം രണ്‍വീര്‍ അല്ലാബാദിയ വിവാദ പരാമര്‍ശം നടത്തിയ ഷോയില്‍ രാഖി പാനലിസ്റ്റായിരുന്നില്ല. ഷോയുടെ ഒരു എപ്പിസോഡില്‍ മാത്രമാണ് രാഖി അതിഥിയായെത്തിയത്. വിവാദമായ കണ്ടന്റ് ഒഴിവാക്കാന്‍ സൈബര്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യൂട്യൂബര്‍ ആശിഷ് സോളങ്കി, കൊമേഡിയന്‍ മഹീപ് സിങ്, റാപ്പര്‍ യഷ് രാജ്, ദി ഹാബിറ്റാറ്റ് ഉടമ ബല്‍രാജ് സിങ് ഗയ് എന്നിവരും അന്ന് ഷോയില്‍ പാനലിലുണ്ടായിരുന്നു. യൂട്യൂബര്‍ ആശിഷ് ചഞ്ചലാനിയോടും രണ്‍വീര്‍ അല്ലാബാദിയയോടും തിങ്കളാഴ്ച മൊഴി രേഖപ്പെടുത്താന്‍ ഹാജരാകാനും സൈബര്‍ സെല്‍ നിര്‍ദേശിച്ചു.

നടീ നടന്‍മാര്‍, നിര്‍മാതാക്കള്‍, പാനലിസ്റ്റുകള്‍, തുടങ്ങി ഷോയുമായി ബന്ധപ്പെട്ട 42 പേരെ സൈബര്‍ സെല്‍ വിളിപ്പിച്ചിട്ടുണ്ട്. അതേസമയം വിവാദ പരാമര്‍ശത്തില്‍ അല്ലാബാദിയക്ക് സുപ്രീംകോടതി അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

ഭാവി സുരക്ഷിതമാക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണം; വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി ആശിര്‍വാദ് സിനിമാസ്

ഭാവി സുരക്ഷിതമാക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സിനിമയുടെ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസ്.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമയുടെ വിവാദങ്ങള്‍ക്കിടെ ഭാവി സുരക്ഷിതമാക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സിനിമയുടെ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസ്.

”സുരക്ഷിതമായ ഭാവിക്കായി നാല് പ്രധാനപ്പെട്ട മാനുഷിക സ്വാതന്ത്ര്യത്തില്‍ സ്ഥാപിതമായ ലോകത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു. ലോകത്ത് എല്ലായിടത്തും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കണം. ഓരോ വ്യക്തിക്കും സ്വന്തം രീതിയില്‍ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. ഇല്ലായ്മകളില്‍ നിന്നും ഭയത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണം. ഇത് ഏതെങ്കിലും വിദൂര സഹസ്രാബ്ദത്തില്‍ സാധ്യമാകേണ്ട ഒന്നല്ല, അത് നമ്മുടെ സമയത്തും തലമുറയിലും പ്രാപ്യമാവേണ്ട ഒരു ലോകത്തിന്റെ അടിത്തറയാണ്” – ആശിര്‍വാദ് സിനിമാസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

2002 ലെ ഗുജറാത്ത് കലാപം ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള ഭാഗങ്ങള്‍ എമ്പുരാന്‍ സിനിമയില്‍ ഉണ്ടായിരുന്നു. സിനിമ റിലീസായതോടെ വന്‍ സ്വീകാര്യം കിട്ടിയ സിനിമയ്‌ക്കെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെ സിനിമ റീ എഡിറ്റ് ചെയ്ത് ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് പ്രദര്‍ശനത്തിന് എത്തിച്ചത്. സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ സംഘ്പരിവാര്‍ വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണിയും മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആവിഷ്‌കാര സ്വാതന്ത്ര്യം ഓര്‍മ്മപ്പെടുത്തിയുള്ള ആശിര്‍വാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് തെളിഞ്ഞത്.

 

Continue Reading

film

എമ്പുരാനില്‍ ഉള്ളത് നടന്ന കാര്യങ്ങള്‍; മാങ്ങയുള്ള മരത്തിലല്ലേ കല്ലെറിയൂ: നടി ഷീല

റീ എഡിറ്റ് ചെയ്തത് തന്നെയാണ് സിനിമയുടെ മാര്‍ക്കറ്റിങ്ങെന്നും നടി വ്യക്തമാക്കി.

Published

on

എമ്പുരാന്‍ സിനിമയില്‍ ഉള്ളത് നടന്ന കാര്യങ്ങള്‍ തന്നെയാണെന്ന് നടി ഷീല. റീ എഡിറ്റ് ചെയ്തത് തന്നെയാണ് സിനിമയുടെ മാര്‍ക്കറ്റിങ്ങെന്നും നടി വ്യക്തമാക്കി.

മാങ്ങയുള്ള മരത്തിലേ കല്ലെറിയൂവെന്നും വേറെ ചിന്തയില്ലാതെ പൃഥിരാജ് എടുത്ത സിനിമയാണ് എമ്പുരാനെന്നും ആളുകള്‍ പറയുംതോറും സിനിമക്ക് അത് ഫ്രീ പബ്ലിസിറ്റിയാണെന്നും ഷീല പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ ചിത്രം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതേസമയം എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഭാഗങ്ങളിലെ രണ്ട് മിനിറ്റ് എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ക്കാണ് റീ എഡിറ്റിങ്ങില്‍ കട്ട് ചെയ്തിരിക്കുന്നത്.

ആദ്യ ദിവസം തന്നെ 67 കോടി രൂപ കലക്ഷനുമായി സിനിമ റെക്കോഡ് നേടിയിരുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ ഒരു ദിവസം ഏറ്റവും വലിയ ഓപ്പണിങ് കലക്ഷന്‍ നേടുന്ന സിനിമയെന്ന റെക്കോഡാണ് എമ്പുരാന്‍ സ്വന്തമാക്കിയത്. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

 

Continue Reading

film

റീ എഡിറ്റഡ് എമ്പുരാന്‍ തീയറ്ററുകളിലേക്ക്; ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ പ്രദര്‍ശനം തുടങ്ങും

ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കാനാണ് തീരുമാനം.

Published

on

റീ എഡിറ്റഡ് എമ്പുരാന്‍ തീയറ്ററുകളില്‍ ഡൗണ്‍ലോഡിങ് തുടങ്ങി. ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ പ്രദര്‍ശനം ആരംഭിക്കും. അതേസമയം ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കാനാണ് തീരുമാനം.

ഇരുപത്തിനാല് വെട്ടിനു ശേഷമാണ് എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലേക്ക് എത്തുന്നത്. വില്ലന്റെ പേരടക്കം മാറ്റം വരുത്തിയിട്ടുണ്ട്.

അതേസമയം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയല്ല റീ എഡിറ്റെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബല്‍രാജ് ബജ്‌റംഗിക്ക് പകരം ബല്‍ദേവ് എന്നും നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് നീക്കിയിട്ടുമുണ്ട്.

കൂടാതെ സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന രംഗങ്ങളും, പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എന്‍ഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. 2 മിനിറ്റ് 8 സെക്കന്‍ഡ് ആണ് ചിത്രത്തില്‍ നിന്ന് വെട്ടിയത്.

Continue Reading

Trending