Connect with us

kerala

തുടര്‍ച്ചയായ ഇടിവ്; സ്വര്‍ണവില ഇന്നും കുറഞ്ഞു

ഒരു പവന്‍ സ്വര്‍ണത്തിന് 54,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6770 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 54,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 5 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5625 രൂപയായി.

തുടര്‍ച്ചയായ ഇടിവിനും അവധി ദിവസത്തിനും ശേഷം വീണ്ടും സ്വര്‍ണവില താഴേക്കിറങ്ങുക തന്നെയാണ്. നന്നായി ഉയര്‍ന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ കഴിഞ്ഞ മൂന്ന് ദിവസവും കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ മൂന്നുദിവസം കൊണ്ട് 760 രൂപയുടെ ഇടിവാണ് ഒരു പവന്‍ സ്വര്‍ണവിലയില്‍ ഉണ്ടായത്. 55000 കടന്ന് മുന്നേറ്റം തുടരുന്നതിനിടെയാണ് വില ഇടിഞ്ഞ് താഴേക്ക് വന്നത്. അന്താരാഷ്ട്ര തലത്തിലെ ട്രെന്‍ഡുകളാണ് വില ഇടിയാന്‍ കാരണമായിരിക്കുന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,000 കടന്നതിന് ശേഷമാണ് ഇപ്പോള്‍ വില തിരിച്ചിറങ്ങുന്നത്. ഈ മാസം 17ന് ഒറ്റയടിയ്ക്ക് 720 രൂപ പവന് വര്‍ധിച്ച് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. ബുധനാഴ്ച 55000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 6875 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

kerala

കൊല്ലത്ത് ക്ഷേത്രത്തിന്റെ കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രം; അന്വേഷണത്തിന് ഉത്തരവ്

വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

Published

on

കൊല്ലം പുതിയകാവ് ക്ഷേത്രത്തിന്റെ കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രം. നവോത്ഥാന നായകരായ വിവേകാനന്ദന്‍, അംബേദ്കര്‍, ശ്രീനാരായണ ഗുരു എന്നിവരുടെ ചിത്രത്തിനൊപ്പമാണ് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത്. വിഷയത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

കൊല്ലം ആശ്രാമം ക്ഷേത്ര ഭാരവാഹികളാണ് പൂരം നടത്തുന്നത്. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. ക്ഷേത്ര ആചാരങ്ങളിലും വിശ്വാസങ്ങളിലും രാഷ്ട്രീയം കലര്‍ത്തുന്ന നടപടിയാണ് ഉണ്ടായതെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളമാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

വിഷയത്തില്‍ അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍ദേശം നല്‍കി. വിജിലന്‍സ് എസ്പിക്കാണ് അന്വേഷണ ചുമതല. കൊല്ലം എസിയോട് സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ടും തേടി. വിഷയത്തില്‍ നിജസ്ഥിതി ബോധ്യപ്പെട്ടാല്‍ നടപടി ഉണ്ടാകും. ഹൈകോടതിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്. കടയ്ക്കല്‍ ക്ഷേത്രത്തിലെ വിവാദത്തില്‍ ദേവസ്വം ബോര്‍ഡ് യോഗം വിളിച്ചിരുന്നു. അന്ന് തന്നെ കര്‍ശന നിര്‍ദ്ദേശം നല്‍കിയതാണ്. കൊല്ലം AC യോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ദേവസ്വം വിജിലന്‍സ് എസ്.പി അന്വേഷിക്കും. ഇങ്ങനെയുള്ള കാര്യങ്ങള്‍ വെച്ചു പൊറുപ്പിക്കാന്‍ കഴിയില്ല. ക്ഷേത്രം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ ഉള്ളതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മത സമുദായിക സംഘടകള്‍ക്കോ പരിപാടി നടത്താന്‍ കഴിയില്ല. ഉപദേശക സമിതിക്ക് കൊടി അടയാളങ്ങളില്ല. പല സ്ഥലങ്ങളിലും ഉപദേശക സമിതി ബോര്‍ഡ് ഉദ്യോഗസ്ഥരെ ഭരിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അതും അനുവദിക്കാന്‍ കഴിയില്ല. ധിക്കരിച്ചു മുന്നോട്ടു പോകുന്ന ഉപദേശക സമിതികള്‍ പിരിച്ചു വിടും – പി.എസ് പ്രശാന്ത് വ്യക്തമാക്കി.

Continue Reading

kerala

ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; വ്ളോഗര്‍ തൊപ്പിയെ വിട്ടയച്ചു

തൊപ്പിയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരും അഞ്ച് മണിക്കൂറിലധികം വടകര പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു

Published

on

കോഴിക്കോട് വടകരയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതില്‍ കസ്റ്റഡിയിലെടുത്ത വ്ളോഗര്‍ തൊപ്പിയെ പൊലീസ് വിട്ടയച്ചു. ബസ് ജീവനക്കാര്‍ക്ക് പരാതിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. തൊപ്പിയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരും അഞ്ച് മണിക്കൂറിലധികം വടകര പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു.

ഇന്നലെ വൈകിട്ട് 5.30യോടെയായിരുന്നു സംഭവം. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയതിനാണ് കണ്ണൂര്‍ കല്യാശേരി സ്വദേശിയായ തൊപ്പി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ പിടികൂടുന്നത്. മുഹമ്മദ് നിഹാലിന്റെ കാര്‍ കോഴിക്കോട് പോകുകയായിരുന്ന സ്വകാര്യ ബസില്‍ ഉരസിയിരുന്നു. പിന്നാലെ വടകര സ്റ്റാന്‍ഡിലെത്തിയ തൊപ്പിയും സുഹൃത്തുക്കളും ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് നിഹാല്‍ തോക്ക് ചൂണ്ടിയത്. തുടര്‍ന്ന് സ്ഥലം വിടാന്‍ ശ്രമിച്ച ഇവരെ ബസ് ജീവനക്കാര്‍ പിടിച്ചുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Continue Reading

kerala

സ്വകാര്യ സ്‌കൂളില്‍ ഹിജാബിന്റെ പേരില്‍ അഡ്മിഷന്‍ നിഷേധിച്ചതായി ആരോപണം

സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപരമായ വേര്‍തിരിവ് ഉണ്ടാകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും അധികൃതര്‍ പറഞ്ഞു

Published

on

തിരുവനന്തപുരത്ത് ഹിജാബിന്റെ പേരില്‍ സ്വകാര്യ സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിച്ചതായി ആരോപണം. മുക്കോലയ്ക്കല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ ഹിജാബ് ധരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കില്ലെന്ന് പറതായി മാതാപിതാക്കള്‍ ആരോപിച്ചു. എന്നാല്‍ സ്‌കൂളിലെ യൂണിഫോം നിബന്ധനകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടുപെടുക മാത്രമാണ് ചെയ്തതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

പ്ലസ് വണ്‍ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് വട്ടിയൂര്‍ക്കാവ് സ്വദേശികളായ രണ്ടു വിദ്യാര്‍ഥിനികള്‍ മാര്‍ത്തോമാ ചര്‍ച്ച് എജുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മുക്കോലയിലെ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അഡ്മിഷന്‍ നല്‍കുന്നതിന്റെ അവസാനഘട്ടത്തില്‍ ഹിജാബ് ധരിച്ച് സ്‌കൂളിലെത്താനാകില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞെന്നാണ് പിതാവിന്റെ ആരോപണം.

വിഷയത്തില്‍ കുട്ടികളുടെ രക്ഷകര്‍ത്താക്കളും പ്രിന്‍സിപ്പലും തമ്മിലുള്ള സംഭാഷണവും കുടുംബം പുറത്തുവിട്ടു. എന്നാല്‍ സ്‌കൂളിലെ യൂണിഫോം കര്‍ശനമായി പാലിക്കണമെന്ന് മാത്രമാണെന്ന് നിര്‍ദ്ദേശിച്ചതെന്നാണ് സ്‌കൂളിന്റെ വിശദീകരണം. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപരമായ വേര്‍തിരിവ് ഉണ്ടാകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും അധികൃതര്‍ പറഞ്ഞു.

Continue Reading

Trending