Connect with us

kerala

സംസ്ഥാനത്തുടനീളം മാലിന്യനീക്കം സ്തംഭിച്ചു, സര്‍ക്കാര്‍ നോക്കുകുത്തികളാകുന്നു: വി ഡി സതീശന്‍

സംസ്ഥാനത്തെ ആരോഗ്യരംഗം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു

Published

on

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് റെയില്‍വെ താല്‍കാലിക ജീവനക്കാരന്‍ ജോയി മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്തെ മാലിന്യപ്രശ്‌നം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍ സര്‍ക്കാര്‍ പരിഹസിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ആരോഗ്യരംഗം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘മാലിന്യപ്രശ്‌നം പ്രതിപക്ഷം നിയമസഭയില്‍ ഗൗരവകരമായി ഉന്നയിച്ച സമയത്ത് സര്‍ക്കാര്‍ പരിഹസിക്കുകയാണ് ചെയ്തത്. മഴക്കാലപൂര്‍വ്വ ശുചീകരണം നടന്നിട്ടില്ല. കേരളത്തില്‍ മാലിന്യനീക്കം നടക്കുന്നില്ല. ജോയിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എത്ര ടണ്‍ മാലിന്യമാണ് അവിടെനിന്ന് നീക്കിയത്. റെയില്‍വെയും കോര്‍പ്പറേഷനും തമ്മില്‍ സംഘര്‍ഷമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ അവിടെ നോക്കുകുത്തിയാവുകയാണ്’, വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തുടനീളം മാലിന്യനീക്കം സ്തംഭിച്ചു. അതിന്റെ ഭാഗമായി വ്യാപകമായി പകര്‍ച്ചവ്യാധികള്‍ പടരുകയാണ്. നിയമസഭയില്‍ ഈ പ്രശ്‌നങ്ങളെല്ലാം പ്രതിപക്ഷം ഉന്നയിച്ചു. സാധാരണ സംഭവിക്കുന്നതാണെന്നായിരുന്നു മറുപടി. അപകടകരമായ നിലയിലേക്ക് കേരളം പോകുന്നുവെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. കേരളം ഇതുവരെ കേട്ടിട്ടുകൂടിയില്ലാത്ത പകര്‍ച്ചവ്യാധിയാണ് ഉണ്ടാകുന്നത്. 150ഓളം ആളുകള്‍ പകര്‍ച്ചവ്യാധി മൂലം മരിച്ചു.
വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണം. മെഡിക്കല്‍ കോളേജില്‍ രോഗി കുടുങ്ങിക്കിടന്നിട്ട് കൂടി ആരും അറിഞ്ഞില്ല. ആരോഗ്യരംഗത്ത് ഏറെ നേട്ടങ്ങളുണ്ടാക്കിയ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങളെന്നും വി ഡി സതീശന്‍ ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചിയില്‍ അമ്മയെ മകന്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു

അമ്മ മരിച്ചതിനുശേഷം കുഴിച്ചിട്ടെന്നയുരുന്നു മകന്റെ മൊഴി

Published

on

കൊച്ചി വെണ്ണലയില്‍ അമ്മയെ മകന്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. അമ്മ മരിച്ചതിനുശേഷം കുഴിച്ചിട്ടെന്നയുരുന്നു മകന്റെ മൊഴി. 78കാരി അല്ലിയുടെ മൃതദേഹമാണ് മകന്‍ പ്രദീപ് കുഴിച്ചിട്ടത്. പ്രദീപ് പോലീസ് കസ്റ്റഡിയില്‍ ആണ്.ഇന്നലെയാണ് സംഭവം നടന്നത്. ഇയാള്‍ സ്ഥിരം മദ്യപിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

വീട്ടുമുറ്റത്തായി ചെറിയ കുഴിയെടുത്ത് അമ്മയെ കുഴിച്ചിടുകയായിരുന്നു. അമ്മയും മകനും സ്ഥിരം താമസക്കാരാണ്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പ്രദീപിന്റെ ഭാര്യ വഴക്കിട്ട് പോയിട്ട് കുറച്ചുനാളുകളായെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദീപിന്റെ രണ്ട് മക്കളും വീട്ടില്‍ താമസിക്കുന്നുണ്ട്. പ്രദീപ് മദ്യപിച്ച ശേഷം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Continue Reading

kerala

എറണാകുളത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു, ഒഴിവായത് വന്‍ ദുരന്തം

കണ്ടനാട് ജെബിഎസ് എല്‍പി സ്‌കൂളിന്റെ പഴയ കെട്ടിടമാണ് തകര്‍ന്നുവീണത്.

Published

on

തൃപ്പൂണിത്തുറയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു. കണ്ടനാട് ജെബിഎസ് എല്‍പി സ്‌കൂളിന്റെ പഴയ കെട്ടിടമാണ് തകര്‍ന്നുവീണത്. ഈസമയത്ത് കുട്ടികള്‍ ആരും ഇല്ലാതിരുന്നത് കൊണ്ട് വന്‍അപകടം ഒഴിവായി. തകര്‍ന്നുവീഴുന്ന ശബ്ദം കേട്ട് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ആയ പുറത്തേയ്ക്ക് ഓടിയത് കൊണ്ട് രക്ഷപ്പെട്ടു.

ഇന്ന് രാവിലെ 9.30 ഓടേയാണ് സംഭവം. കുട്ടികള്‍ എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന് നൂറ് വര്‍ഷത്തോളം പഴക്കമുണ്ട്. നാലുവര്‍ഷം മുന്‍പ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്. പുതിയ കെട്ടിടം പണിതതിനെ തുടര്‍ന്ന് സകൂള്‍ അവിടേയ്ക്ക് മാറ്റി. നിലവില്‍ അങ്കണവാടിയാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. കാലപഴക്കമാണ് മേല്‍ക്കൂര തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം

നാളെ ഈ കെട്ടിടത്തില്‍ വച്ച് അങ്കണവാടി കുട്ടികള്‍ക്കായി ക്രിസ്മസ് ആഘോഷങ്ങള്‍ നടത്താനിരുന്നതാണ്. അതിന് മുന്‍പാണ് കെട്ടിടം തകര്‍ന്നുവീണത്. കുട്ടികള്‍ എത്തുന്നതിന് മുന്‍പ് മേല്‍ക്കൂര തകര്‍ന്നുവീണത് വന്‍ദുരന്തം ഒഴിവാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു.

Continue Reading

kerala

അംബേദ്ക്കര്‍ പരാമര്‍ശം: പാര്‍ലമെന്റിന്റെ പുറത്ത് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ വിവാദപ്രസ്താവന പിന്‍വലിക്കുന്നത് വരെ സഭക്കകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും ഇടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

Published

on

അംബേദ്ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വിവാദ പ്രസ്ഥാവനയെ തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ പ്രതിഷേധ പ്രകടനം. നീല വസ്ത്രമണിഞ്ഞായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഭരണഘടനാ ശില്പി ഡോ ബി ആര്‍ അംബ്ദേകറെ രാജ്യസഭയിലെ പ്രസംഗത്തിനിടയില്‍ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിരുപാധികം മാപ്പ് പറയണം എന്നാവശ്യപ്പെട്ട് കൊണ്ട് സഭക്ക് പുറത്ത് പ്രതിപക്ഷ എം പിമാര്‍ കടുത്ത പ്രതിഷേധം സംഘടിപ്പിച്ചു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, കോണ്‍ഗ്രസ് എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, പ്രിയങ്കാ ഗാന്ധി, മല്ലികാര്‍ജുന്‍ ഗാര്‍ഖെ തുടങ്ങീ ഇന്ത്യ മുന്നണിയിലെ പ്രധാന നേതാക്കളെല്ലാം പ്രതിഷേധത്തില്‍ അണിനിരന്നു. ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ വിവാദപ്രസ്താവന പിന്‍വലിക്കുന്നത് വരെ സഭക്കകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും ഇടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

Continue Reading

Trending