crime
പ്രധാനമന്ത്രിയുടെ വരവ്; കൊച്ചിയില്‍ 12 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തി കൊച്ചിയിലെ പന്ത്രണ്ടോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്. കെപിസിസി സെക്രട്ടറി തമ്പി സുബ്രമണ്യം, ഡിസിസി സെക്രട്ടറി ശ്രീകുമാര്‍ തുടങ്ങിയ നേതാക്കള്‍ കരുതല്‍ തടങ്കലിലെന്നാണ് അഭ്യൂഹം. ഇനിയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.
ഇതിന് മുന്‍പ് മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
crime
കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ
ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്‌ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.
മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്‌ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.
നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.
crime
കണ്ണൂർ റെയില്‍വേ സ്‌റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; പ്രതി പിടിയിൽ
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.
crime
വടകരയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 12കാരിക്ക് നേരെ പീഡന ശ്രമം; പ്രതി പിടിയിൽ
കോഴിക്കോട്: വടകര തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിക്ക് നേരെ പീഡന ശ്രമം. സംഭവത്തിൽ മേളം കണ്ടി മീത്തൽ അബ്‌ദുള്ളയെ വടകര പൊലീസ് പിടികൂടി. പ്രതി സ്ഥിരം കുറ്റവാളി എന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. തിരുവള്ളൂരിലെ നിർമാണം നടക്കുന്ന വീടിന്റെ മുകൾ നിലയിൽ വാതിൽ ഉണ്ടായിരുന്നില്ല. ഇതുവഴി വീട്ടിനുള്ളിലേക്ക് കടന്ന പ്രതി ഉറങ്ങി കിടക്കുകയിരുന്ന പന്ത്രണ്ടുകാരിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
കുട്ടി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയായ തിരുവള്ളൂർ മേളം കണ്ടി മീത്തൽ അബ്‌ദുള്ള സ്ഥിരം കുറ്റവാളി ആണെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ആറോളം മോഷണ കേസുകളിൽ പ്രതിയാണ് അബ്ദുള്ള.
-
india2 days ago‘ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്’; അധിക്ഷേപ പരാമര്‍ശവുമായി യോഗി
-
kerala2 days agoമുസ്ലിംലീഗിന്റെ കൂടെനിന്ന പാരമ്പര്യമാണ് നീലഗിരിക്കുള്ളത്, വിളിപ്പാടകലെ ഞങ്ങളുണ്ടാകും; പി.കെ ബഷീര്‍ എം.എല്‍.എ
-
kerala2 days agoഅഹമ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ അന്തരിച്ചു
-
kerala3 days agoകേരളത്തില്‍ ഒരു അതിദാരിദ്രനുണ്ട്, അത് സര്‍ക്കാറാണ്; പി.കെ കുഞ്ഞാലിക്കുട്ടി
-
india2 days agoതമിഴകത്ത് ചരിത്രം സൃഷ്ടിച്ച് മുസ്ലിം ലീഗ് നീലഗിരി ജില്ലാ സമ്മേളനം
-
News3 days agoഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് ജയം
-
Film3 days ago‘സമ്മർ ഇൻ ബത്ലഹേം’ വീണ്ടും പ്രേക്ഷകമുന്നിൽ — 4K അറ്റ്മോസ് പതിപ്പായി റീമാസ്റ്റർ ചെയ്തു
-
india3 days agoചെന്നൈ എണൂര്‍ ബീച്ചില്‍ ദുരന്തം; ശ്രീലങ്കന്‍ അഭയാര്‍ഥിയും 17കാരിയുമടക്കം നാല് പേര് കടലില്‍ മുങ്ങി മരിച്ചു

