Connect with us

kerala

‘കേരളത്തില്‍ കോണ്‍ഗ്രസ് 20ല്‍ 20 സീറ്റും നേടും, ബിജെപി അക്കൗണ്ട് തുറക്കില്ല’: കെ.സുധാകരന്‍

Published

on

കണ്ണൂര്‍: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നില്‍ ഓരോ ദേശീയ മാധ്യമങ്ങള്‍ക്കും ചില രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ അതാണ് പ്രതിഫലിച്ചത്. എക്‌സിറ്റ് പോള്‍ തെറ്റിയ ചരിത്രങ്ങളും ഉണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ് 20ല്‍ 20 സീറ്റും നേടുമെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചു.

എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തില്‍ 20ല്‍ 20 സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ട്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മൂന്നുമാസം റേഷന്‍ വാങ്ങിയില്ല; 60,038 കാര്‍ഡുടമകള്‍ക്കിനി സൗജന്യറേഷനില്ല

മുന്‍ഗണനാവിഭാഗത്തില്‍ ആനുകൂല്യം നേടിയിരുന്ന ഇവര്‍ ആനുകൂല്യമില്ലാത്തവരിലേക്ക് തരംമാറ്റപ്പെട്ടു

Published

on

തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തതിനാല്‍ 60,038 റേഷന്‍ കാര്‍ഡുടമകളെ മുന്‍ഗണനേതര സബ്‌സിഡിയിതര വിഭാഗത്തിലേക്ക് മാറ്റി. ഇനി മുന്‍ഗണനാ ആനുകൂല്യം കിട്ടണമെങ്കില്‍ പുതിയ അപേക്ഷ നല്‍കണം. റേഷന്‍വിഹിതം കൈപ്പറ്റുന്ന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കാര്‍ഡ് ഉടമകളുടെ ആനുകൂല്യങ്ങളാണ് ഇല്ലാതായത്. മുന്‍ഗണനാവിഭാഗത്തില്‍ ആനുകൂല്യം നേടിയിരുന്ന ഇവര്‍ ആനുകൂല്യമില്ലാത്തവരിലേക്ക് തരംമാറ്റപ്പെട്ടു. സൗജന്യറേഷന്‍ ഇവര്‍ക്കിനി ലഭിക്കില്ല.

ഇക്കൂട്ടത്തില്‍ മുന്‍ഗണനാവിഭാഗത്തിലെ (പിങ്ക്) 48,946 കാര്‍ഡുടമകളും എ.എ.വൈ വിഭാഗത്തിലെ (മഞ്ഞ) 6,793 കാര്‍ഡുടമകളും എന്‍.പി.എസ് വിഭാഗത്തിലെ (നീല) 4,299 കാര്‍ഡുടമകളും തരം മാറ്റത്തില്‍ ഉള്‍പ്പെടുന്നുണ്ട്. കൂടുതല്‍ കാര്‍ഡുടമകള്‍ മുന്‍ഗണനേതര സബ്‌സിഡിയിതര വിഭാഗത്തിലേക്ക് മാറിയത് എറണാകുളം ജില്ലയിലാണ്. 8,512 പേര്‍. തൊട്ടുപിന്നില്‍ തിരുവനന്തപുരവും (7,553), കുറവ് വയനാട് (871). കഴിഞ്ഞദിവസം സിവില്‍ സപ്ലൈസ് വിഭാഗം പുറത്തിറക്കിയ കണക്കാണിത്.

94,52,535 റേഷന്‍ കാര്‍ഡുടമകളാണുള്ളത്. ഇതില്‍ 36,09,463 കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലും 5,88,174 കാര്‍ഡ് എ.എ.വൈ വിഭാഗത്തിലും 22,63,178 എണ്ണം സബ്‌സിഡി വിഭാഗത്തിലും 29,63,062 കാര്‍ഡ് മുന്‍ഗണനേതര സബ്‌സിഡിയിതര വിഭാഗത്തിലും ഉള്‍പ്പെടുന്നുണ്ട്. ഇവര്‍ക്ക് വീണ്ടും അപേക്ഷ നല്‍കി കാരണം ബോധിപ്പിച്ച് ആനുകൂല്യങ്ങള്‍ തിരികെനേടാം. റേഷന്‍ വാങ്ങുമെന്ന് ഉറപ്പുള്ളവര്‍ക്കുമാത്രമേ കാര്‍ഡ് പുതുക്കി നല്‍കുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അതേസമയം, മുന്‍ഗണനാ കാര്‍ഡ് ലഭിക്കാനായി ആയിരക്കണക്കിന് അപേക്ഷകളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

Continue Reading

kerala

തിരുവനന്തപുരം പാലോട് അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ

മാനസിക സമ്മർദ്ദത്തെ തുടർന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണു ബന്ധുക്കൾ പറയുന്നത്.

Published

on

തിരുവനന്തപുരം: പാലോട് പേരയം ചെല്ലഞ്ചിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരാണു മരിച്ചത്. സംഭവം നടക്കുമ്പോൾ ഗീതയുടെ ഭർത്താവ് വത്സലൻ വീട്ടിൽ ഉണ്ടായിരുന്നു. പാലോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഇന്നു രാവിലെ എട്ടരയോടെ ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്കുള്ളിലുമാണ് കണ്ടെത്തിയത്. പാലോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മാനസിക സമ്മർദ്ദത്തെ തുടർന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണു ബന്ധുക്കൾ പറയുന്നത്.

അമിതമായി ഗുളിക കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസം മുൻപ് 12 സെന്റ് വസ്തുവുമായി ബന്ധപ്പെട്ടുള്ള കേസിൽ ഇവർക്ക് പ്രതികൂലമായിട്ടായി വിധി വന്നിരുന്നു. ഇത് ഇരുവരെയും മാനസികമായി തളർത്തിയിരുന്നുവെന്നാണ് കരുതുന്നത്.

 

Continue Reading

kerala

‘നെഞ്ചുവേദന, ചികിത്സ ലഭിച്ചത് 12 മണിക്കൂര്‍ കഴിഞ്ഞ്’: തിരുവനന്തപുരം മെഡി.കോളജില്‍ രോഗി മരിച്ചു

Published

on

തിരുവനന്തപുരം∙ മെഡിക്കൽ കോളജിൽ ചികിത്സ വൈകിയതിനെ തുടർന്നു വൃദ്ധ മരിച്ചതായി ആരോപണം. വെള്ളിയാഴ്ച ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുളത്തൂർ സ്വദേശി ഗിരിജ കുമാരിയാണു (64) മരിച്ചത്.

ഇസിജിയിൽ വേരിയേഷൻ കണ്ടതിനെ തുടർന്ന് ഗിരിജ കുമാരിക്ക് രക്ത പരിശോധന നടത്താൻ ഡോക്ടർ നിർദേശിച്ചിരുന്നു. എന്നാൽ സാംപിൾ‍ എടുക്കാൻ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും നഴ്സുമാർ തയാറായില്ലെന്നാണു ബന്ധുക്കളുടെ ആരോപണം.

Continue Reading

Trending