Connect with us

india

വിവാദ വഖഫ് ബിൽ അംഗീകരിക്കില്ലെന്ന് കോൺഗ്രസ്; ബില്ലിന് പിന്നിൽ ധ്രുവീകരണമെന്ന് കെ.സി. വേണുഗോപാൽ

വിവാദ ബിൽ ഇന്ന് പാർലമെന്‍റിൽ അവതരിപ്പിക്കാനിരിക്കെയാണ് കോൺഗ്രസ് മാധ്യമങ്ങളെ നിലപാട് അറിയിച്ചത്.

Published

on

വിവാദ വഖഫ് ഭേദഗതി ബിൽ അംഗീകരിക്കില്ലെന്ന് കോൺഗ്രസ്. കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവാദ ബിൽ ഇന്ന് പാർലമെന്‍റിൽ അവതരിപ്പിക്കാനിരിക്കെയാണ് കോൺഗ്രസ് മാധ്യമങ്ങളെ നിലപാട് അറിയിച്ചത്.

വഖഫ് ബില്ലിനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ഹരിയാന, ഝാർഖണ്ഡ്, ജമ്മു കശ്മീർ തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചാണ് ഈ ബിൽ ഇപ്പോൾ അവതരിപ്പിക്കുന്നത്. ധ്രുവീകരണമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.

വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ലും നി​യ​ന്ത്ര​ണ​ത്തി​ലും വ​ഖ​ഫ് ബോ​ർ​ഡു​ക​ളു​ടെ​യും വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ​യും ചി​റ​ക​രി​ഞ്ഞു​ള്ള വി​വാ​ദ വ​ഖ​ഫ് ​ഭേ​ദ​ഗ​തി ബില്ലിന് കേ​ന്ദ്ര സ​ർ​ക്കാ​ർ രൂപം നൽകിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കൂടാതെ, വഖഫ് ബോർഡിൽ മുസ്ലിം ഇതരവിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുന്നതായി വാർത്തകളുണ്ട്.

നി​ല​വി​ലെ വ​ഖ​ഫ് നി​യ​മ​ത്തി​ൽ 40 ഭേ​ദ​ഗ​തി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന ബി​ൽ നി​യ​മ​മാ​യാ​ൽ, ഏ​തെ​ങ്കി​ലും വ​ഖ​ഫ് സ്വ​ത്തി​ന്മേ​ൽ ആ​രെ​ങ്കി​ലും അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചാ​ൽ സ​ർ​ക്കാ​ർ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​കും. മ​ന്ത്രി​സ​ഭ യോഗ തീ​രു​മാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കാ​തെ ബി​ല്ലി​നെ കു​റി​ച്ചു​ള്ള വി​വ​രം മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ‘ചോ​ർ​ത്തി ന​ൽ​കി’ ഈ​യാ​ഴ്ച പാ​ർ​ല​മെ​ന്റി​ൽ കൊ​ണ്ടു​വ​രു​മെ​ന്നാണ് സൂ​ച​ന.

ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്ന നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന സ​ർ​ക്കാ​ർ ന​ട​ത്താ​തെ ആ ​സ്വ​ത്ത് വ​ഖ​ഫാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യം രാ​ജ്യ​ത്ത് സം​ജാ​ത​മാ​കും. വ​ഖ​ഫ് ബോ​ർ​ഡി​ന്റെ അ​ധി​കാ​രം ക​വ​ർ​ന്ന് മോ​ദി സ​ർ​ക്കാ​ർ ബി​ല്ലി​ലൂ​ടെ കൊ​ണ്ടു​വ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ്ര​ധാ​ന മാ​റ്റ​വും ഇ​താ​ണ്.

വ​ഖ​ഫ് ബോ​ർ​ഡു​ക​ളു​ടെ അ​ധി​കാ​രം വെ​ട്ടി​ക്കു​റ​ക്കു​ന്ന ത​ര​ത്തി​ൽ ഘ​ട​ന​യി​ൽ ന​ട​ത്തു​ന്ന അ​ഴി​ച്ചു​പ​ണി​യാ​ണ് ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന മാ​റ്റം. നി​ല​വി​ലെ വ​ഖ​ഫ് നി​യ​മ​ത്തി​ലെ ചി​ല വ്യ​വ​സ്ഥ​ക​ൾ പു​തി​യ ബി​ല്ലി​ൽ എ​ടു​ത്തു​ക​ള​ഞ്ഞി​ട്ടു​​മു​ണ്ട്. വ​ഖ​ഫ് ബോ​ർ​ഡു​ക​ൾ​ക്കു​മേ​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം വ​രു​ന്ന​​തോ​ടെ ബോ​ർ​ഡു​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​വും സ്വ​യം​ഭ​ര​ണ​വും ന​ഷ്ട​മാ​കും. വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലു​ക​ൾ​ക്കു​ള്ള അ​ധി​കാ​ര​ത്തി​ലും വെ​ള്ളം ചേ​ർക്കപ്പെടും. രാ​ജ്യ​ത്തൊ​ട്ടാ​കെ​യു​ള്ള 8.7 ല​ക്ഷം വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ 9.4 ല​ക്ഷം ഏ​ക്ക​ർ വ​രു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ണ​ക്ക്.

1954ലെ ​വ​ഖ​ഫ് നി​യ​മ​ത്തി​ൽ 1996ലും 2013​ലും പാ​ർ​ല​മെ​ന്റി​ൽ ഭേ​ദ​ഗ​തി​ക​ൾ കൊ​ണ്ടു​ വ​ന്നാ​ണ് വ​ഖ​ഫ് കൈ​യേ​റ്റ​ങ്ങ​ൾ ​വീ​ണ്ടെ​ടു​ക്കാ​നും സം​ര​ക്ഷി​ക്കാ​നും വ​ഖ​ഫ് ബോ​ർ​ഡു​ക​ൾ​ക്ക് അ​ധി​കാ​രാ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്. എ​ന്നാ​ൽ, വ​ഖ​ഫ് സം​ര​ക്ഷ​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ഇ​ത്ത​രം വ്യ​വ​സ്ഥ​ക​ൾ എ​ടു​ത്തു​മാ​റ്റു​ന്ന​താ​ണ് വി​വാ​ദ ബി​ൽ.

നി​യ​മ​പ​ര​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഗെ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ, വ​ഖ​ഫ് പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി​യ സ്വ​ത്തു​ക്ക​ളി​ലും പു​നഃ​പ​രി​ശോ​ധ​ന​ക്കും സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​നും ഇ​ത് വ​ഴി​യൊ​രു​ക്കും. വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ​ക്കു​മേ​ൽ സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ അ​വ​കാ​ശ​ത്ത​ർ​ക്കം ഉ​ന്ന​യി​ച്ചാ​ലും സ​ർ​ക്കാ​ർ മേ​ൽ​നോ​ട്ട​ത്തി​ൽ നി​ർ​ബ​ന്ധ പ​രി​ശോ​ധ​ന ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്.

വ​ഖ​ഫ് ഗെ​സ​റ്റ് വി​ജ്ഞാ​പ​നം

സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ക്കു​ന്ന സ​ർ​വേ ക​മീ​ഷ​ണ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​ടെ പ​ട്ടി​ക ​വി​ജ്ഞാ​പ​നം ചെ​യ്യു​ക. തു​ട​ർ​ന്ന് ഗെ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ൽ ആ​ക്ഷേ​പ​ങ്ങ​ളു​ണ്ടെങ്കി​ൽ ഒ​രു വ​ർ​ഷം വ​രെ അ​ത് ചോ​ദ്യം ചെ​യ്യാ​നു​ള്ള സ​മ​യ​പ​രി​ധി​യു​മു​ണ്ട്. ഗെ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ന്മേ​ൽ ഒ​രു വ​ർ​ഷ​ത്തി​ന​കം ആ​രും ആ​ക്ഷേ​പ​മു​ന്ന​യി​ച്ചി​ല്ലെ​ങ്കി​ൽ അ​ത് വ​ഖ​ഫ് സ്വ​ത്താ​യി മാ​റും.

ഇ​ത്ത​രം വ്യ​വ​സ്ഥാ​പി​ത​മാ​യ നി​യ​മ ന​ട​പ​ടി​ക്ര​മ​ത്തി​ലൂ​ടെ നി​ല​നി​ൽ​ക്കു​ന്ന വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ വീ​ണ്ടും സ​ർ​ക്കാ​റി​ന്റെ പു​ന​ര​വ​ലോ​ക​ന​ത്തി​നും പു​നഃ​പ​രി​ശോ​ധ​ന​ക്കും വി​ധേ​യ​മാ​ക്കു​ന്ന​താ​ണ് പു​തി​യ ബി​ൽ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചായയുമായി ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമം, ട്രാക്കിലേക്ക് തെന്നിവീണു, ഒറ്റപ്പാലം സ്വദേശിക്ക് ദാരുണാന്ത്യം

നാട്ടിൽ ഓണം ആഘോഷിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

Published

on

ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിന് അടിയിലേക്ക് വീണ് ഒറ്റപ്പാലം സ്വദേശി മരിച്ചു. വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്. ചെന്നൈയ്ക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടമുണ്ടായത്.

ഭുവനേശ്വറിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനാണ് സന്ദീപ്. നാട്ടിൽ ഓണം ആഘോഷിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ചായ വാങ്ങാനായി കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു സന്ദീപ്. ചായയുമായി തിരികെ ട്രെയിനിലേക്ക് കയറവെയാണ് അപകടമുണ്ടായത്.

ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയ്യില്‍ ചായയുമായി സന്ദീപ് കയറാന്‍ ശ്രമിക്കവേ തെന്നിവീണു. ട്രെയിന്റെ അടിയില്‍പെട്ട് സന്ദീപ് മരിക്കുകയായിരുന്നു. ബാലകൃഷ്ണന്‍ നായരുടേയും സതീദേവിയുടേയും മകനാണ്. സഹോദരി: ശ്രുതി.

Continue Reading

india

മുംബൈ മുൻ പൊലീസ് മേധാവി സഞ്ജയ് പാണ്ഡെ കോൺഗ്രസിൽ ചേർന്നു

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

Published

on

വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും മുംബൈ മുന്‍ പൊലീസ് മേധാവിയുമായ സഞ്ജയ് പാണ്ഡെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മുംബൈയില്‍ നിന്ന് മത്സരിക്കുമെന്നാണ് വിവരം. വടക്കേ ഇന്ത്യയിലെ ഒരു മണ്ഡലത്തില്‍ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കുന്നത് പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

മഹാരാഷ്ട്ര ഇന്‍ചാര്‍ജ് രമേശ് ചെന്നിത്തലയുടെയും മുംബൈ റീജിയണല്‍ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ വര്‍ഷ ഗെയ്ക്വാദിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് പറഞ്ഞു.

ഐഐടി-കാന്‍പൂരിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും 1986 ബാച്ച് ഐപിഎസ് ഓഫീസറുമായ സഞ്ജയ് പാണ്ഡെ 2022 ഫെബ്രുവരി 18-ന് മുംബൈ പൊലീസ് കമ്മീഷണറായി നിയമിതനായി.

Continue Reading

india

രാഹുൽ ഗാന്ധിക്കെതിരായ തീവ്രവാദി പരാമർശം; കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിനെതിരെ എഫ്.ഐ.ആര്‍

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 353 (2), 192, 196 എന്നീ വകുപ്പുകൾ ചുമത്തിയാണ് FIR രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Published

on

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് എതിരായ തീവ്രവാദ പരാമർശങ്ങളിൽ കേന്ദ്രമന്ത്രി രവനീത് സിംഗ് ബിട്ടുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തു. കർണാടക കോൺഗ്രസ് സമർപ്പിച്ച പരാതിയിലാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്ന് അധിക്ഷേപിച്ചതിനാണ് നടപടി.ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 353 (2), 192, 196 എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആര്‍രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിലെ പരാമർശങ്ങളിൽ പ്രതികരിച്ചു കൊണ്ടാണ് കേന്ദ്രമന്ത്രി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ പരാമർശങ്ങൾ ഉന്നയിച്ചത്. രാഹുൽ ഗാന്ധി രാജ്യത്തെ നമ്പർ വൺ ഭീകരവാദിയാണെന്നും അദ്ദേഹം ഇന്ത്യക്കാരൻ അല്ലെന്നുമായിരുന്നു മാധ്യമങ്ങളോട് പ്രതികരിക്കവേ കേന്ദ്രമന്ത്രിയുടെ പരാമർശം. പഞ്ചാബിൽ നിന്നുള്ള ബിജെപി എംപിയാണ് രവനീത് സിംഗ് ബിട്ടു.

ഞാന്‍ എന്തിന് മാപ്പുപറയണം? പ്രസ്താവനയിൽ ഉറച്ച് ബിട്ടു

രാഹുൽ ഗാന്ധിയെ നമ്പർ വൺ തീവ്രവാദി എന്ന് വിളിച്ചതിൽ തനിക്ക് ഖേദമില്ലെന്നും മാപ്പ് പറയില്ലെന്നുമാണ് ബിട്ടുവിന്റെ നിലപാട്. ഗാന്ധി കുടുംബം പഞ്ചാബിനെ ചുട്ടെരിക്കുകയും അതിൻ്റെ ഫലമായി സംസ്ഥാനത്തിന് തലമുറകളുടെ ജീവൻ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞാനെന്തിന് ഖേദിക്കണം? പഞ്ചാബിൽ നമുക്ക് (സിഖ് സമുദായത്തിന്) നമ്മുടെ തലമുറകളെ നഷ്ടപ്പെട്ടു. ഗാന്ധി കുടുംബം പഞ്ചാബിനെ കത്തിച്ചു. ഒരു സിഖുകാരനെന്ന നിലയിൽ ഞാൻ എൻ്റെ വേദന പ്രകടിപ്പിക്കുകയാണ്. ബിട്ടു പറഞ്ഞു. ഇപ്പോൾ താൻ മന്ത്രിയാണെങ്കിലും ഒരു സിഖുക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാദമായ തൻ്റെ പ്രസ്താവനയിൽ മാപ്പ് പറയുമോ എന്ന ചോദ്യത്തിന് വിഷയത്തിൽ ആ​ദ്യം മാപ്പ് പറയേണ്ടത് കോൺ​ഗ്രസ് അധ്യക്ഷ്യൻ മല്ലികാർജുൻ ഖാർ​ഗെയാണെന്നായിരുന്നു ബിട്ടുവിന്റെ മറുപടി. രാഹുൽ ഗാന്ധിയുടെ അതേ നിലപാട് തന്നെയാണോ കോൺ​ഗ്രസ് പാർട്ടിക്കുമുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ബിട്ടു ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധി പറഞ്ഞത്

മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി, രാജ്യത്ത് വർധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ സിഖ് വിഭാഗക്കാർക്ക് സ്വതന്ത്രമായി തങ്ങളുടെ മതപരമായ കാര്യങ്ങൾ ചെയ്യാനാവുന്നില്ലെന്നായിരുന്നു അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞത്.

സിഖുകാരനായ വ്യക്തിക്ക് രാജ്യത്ത് ടർബൻ ധരിക്കാൻ സ്വാതന്ത്ര്യമുണ്ടോ? ഗുരുദ്വാരയിൽ പോകാൻ അനുവാദമുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച അദ്ദേഹം സിക്കുകാർക്ക് രാജ്യത്ത് മതസ്വാതന്ത്ര്യമില്ലെന്നും തങ്ങളുടെ പോരാട്ടം എല്ലാ മതങ്ങൾക്കും വേണ്ടിയുള്ളതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. യുഎസിലെ വിർജീനിയയിൽ നടന്ന പരിപാടിയിലാണ് ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിൻ്റെ അവസ്ഥയെക്കുറിച്ച് സിഖുകാരെ ഉദ്ധരിച്ച് രാഹുൽ സംസാരിച്ചത്.

കോൺ​ഗ്രസ് എം.പിയായിരുന്ന ബിട്ടു, ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിൽ ചേർന്നത്. പരാമർശത്തിൽ, കഴിഞ്ഞദിവസം ബിജെപി നേതാവും മുൻ എംഎൽഎയുമായ തർവീന്ദർ സിങ് മർവയും രാഹുലിനെതിരെ വധഭീഷണിയുമായി രംഗത്തെത്തിയിരുന്നു.

Continue Reading

Trending