Connect with us

kerala

എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് കോൺഗ്രസ് നിലപാടെടുത്തു; സിപിഎമ്മിന് ആ ധൈര്യമുണ്ടോ?: വി.ഡി. സതീശൻ

രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കെതിരെ കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ ആക്ഷേപത്തിലും വി.ഡി സതീശൻ പ്രതികരിച്ചു.

Published

on

സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് കോൺഗ്രസ് നിലപാടെടുത്തു. സിപിഐഎമ്മിന് ആ ധൈര്യമുണ്ടോ? മുട്ട് വിറയ്ക്കും എന്നും വി.ഡി സതീശൻ പറഞ്ഞു.

കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കരുത്. ചട്ട വിരുദ്ധമാണ്. മെഡിക്കൽ കോളജ് പീഡനക്കേസിൽ അതിജീവിതയ്ക്കൊപ്പം നിന്ന നഴ്സ് അനിതയെ സിപിഎം തൊഴിലാളി സംഘടന ഭീഷണിപ്പെടുത്തി. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടുപോലും അനിതയ്ക്ക് പോസ്റ്റിങ്ങ്‌ കൊടുത്തില്ല. പീഡിപ്പിച്ചവർക്കൊപ്പമാണ് സർക്കാരും ആരോഗ്യ മന്ത്രിയും.

തെരഞ്ഞെടുപ്പ് ചട്ടം എല്ലാർക്കും ബാധകമാണ്. പി എ മുഹമ്മദ് റിയാസിന്റെ പ്രസംഗം പകർത്തിയ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാരനെ ഭീഷണിപ്പെടുത്തി. ദൃശ്യം പൂർണമായും നീക്കം ചെയ്തു. സിപിഎമ്മിന് എന്തുമാകാം എന്ന നിലപാട് അംഗീകരിക്കാനാകില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.

തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന്റെ പണി ബോംബ് ഉണ്ടാക്കലാണ്. തിരുവനന്തപുരം, പാനൂർ മേഖലകളിൽ ബോംബ് പൊട്ടിയത് ആഭ്യന്തര വകുപ്പ് അറിഞ്ഞിട്ടില്ല. തങ്ങളുടെ പ്രചാരണം നോക്കാൻ തങ്ങൾക്ക് അറിയാം. സിപിഎം കൊടിയും ചിഹ്നവും നഷ്ടപ്പെടാതിരിക്കാൻ ശ്രമിച്ചാൽ മതി. അല്ലെങ്കിൽ മരപ്പട്ടിയും നീരാളിയും ഒക്കെ ചിഹ്നമായി വരും.

ജനങ്ങൾ നൽകുന്ന പണം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം. ശശിധരൻ കർത്താ പണം നൽകിയാൽ വാങ്ങും രസീതും കൊടുക്കും. ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല എന്നും സതീശൻ പറഞ്ഞു.

kerala

അതിരപ്പിള്ളിയിലെ സതീഷിന്റെ മരണം ആനയുടെ ചവിട്ടേറ്റ്; പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി

ആക്രമണത്തില്‍ സതീഷിന്റെ വാരിയെല്ലുകള്‍ തകര്‍ന്നതായും, ഒടിഞ്ഞ വാരിയെല്ലുകള്‍ ശ്വാസകോശത്തിലും കരളിലും തുളച്ചുകയറിയതായും കണ്ടെത്തി

Published

on

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് സതീഷിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. യുവാവിന്റെ മരണം ആനയുടെ ചവിട്ടേറ്റെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തില്‍ സതീഷിന്റെ വാരിയെല്ലുകള്‍ തകര്‍ന്നതായും, ഒടിഞ്ഞ വാരിയെല്ലുകള്‍ ശ്വാസകോശത്തിലും കരളിലും തുളച്ചുകയറിയതായും കണ്ടെത്തി.

രക്തം വാര്‍ന്നാണ് സതീഷിന്റെ മരണം സംഭവിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതിരപ്പിള്ളിയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരണപ്പെട്ടത്. അതിരപ്പിള്ളി വഞ്ചി കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവര്‍ക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.

ആനക്കൂട്ടത്തെ കണ്ടപ്പോള്‍ ഇവര്‍ ചിന്നിച്ചിതറി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് വാഴക്കാട് ഡിഎഫ് ഒ ലക്ഷ്മി പറഞ്ഞു.

Continue Reading

kerala

തിരുവനന്തപുരത്ത് മദ്യ ലഹരിയില്‍ 13 കാരനെ മുത്തച്ഛന്‍ ക്രൂരമായി മര്‍ദിച്ചു

ക്രൂരമായി അടിച്ചെന്നും അടിവയറ്റില്‍ ചവിട്ടിയെന്നും കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റിക്കും പൊലീസിനും മൊഴി നല്‍കി

Published

on

തിരുവനന്തപുരത്ത് മദ്യ ലഹരിയില്‍ 13 കാരനെ മുത്തച്ഛന്‍ ക്രൂരമായി മര്‍ദിച്ചു. മരത്തില്‍ കെട്ടിയിട്ട് കേബിള്‍ കൊണ്ട് കുട്ടിയെ അടിക്കുകയായിരുന്നു. സ്ഥലത്തെ വാര്‍ഡ് മെമ്പര്‍ ഇടപെട്ടാണ് സംഭവം പുറത്ത് കൊണ്ട് വന്നത്. കുട്ടിയുടെ കാലിലും തുടയിലുമായി അടികൊണ്ട നിരവധി പാടുകളുണ്ട്. തന്നെ ക്രൂരമായി അടിച്ചെന്നും അടിവയറ്റില്‍ ചവിട്ടിയെന്നും കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റിക്കും പൊലീസിനും മൊഴി നല്‍കി.

കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. സുഹൃത്തുമായി മദ്യപിക്കുന്നതിനിടെ പെട്ടന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് കുട്ടിയെ ഇയാള്‍ മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിയെ ഇയാള്‍ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. അച്ഛന്റെ മരണശേഷം അമ്മ മറ്റൊരാളെ വിവാഹം കഴിച്ച് പോയതിനെ തുടര്‍ന്ന് കുട്ടിയും ചേട്ടനും മുത്തച്ഛനൊപ്പമായിരുന്നു താമസം. പരുക്കേറ്റ കുട്ടി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

മുസ്‌ലിംലീഗ് മഹാറാലി: ഗതാഗത നിയന്ത്രണം

Published

on

ഗതാഗത നിയന്ത്രണം: മുസ്‌ലിംലീഗ് മഹാറാലിയുമായി ബന്ധപ്പെട്ട വാഹന നിയന്ത്രണം താഴെ പറയുന്ന പ്രകാരമാണ്

1. മലപ്പുറം ജില്ലയിൽ നിന്നും, തെക്കൻ ജില്ലകളിൽ നിന്ന് മലപ്പുറം ജില്ല വഴി വരുന്നതുമായ വാഹനങ്ങൾ രാമനാട്ടുകര-ഫറോക്ക് ചുങ്കം – ഫറോക്ക് പുതിയ പാലം ചെറുവണ്ണൂർ – അരിക്കാട് – കല്ലായി- പുഷ്പ ജംഗ്ഷൻ നിന്ന് ഇടതു തിരിഞ്ഞ് ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്ജ് വഴി ബീച്ചിൽ എത്തി ആളുകളെ ഇറക്കിയ ശേഷം സൗത്ത് ബീച്ച് പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യണം.

2. കടലുണ്ടിക്കടവ്, കോട്ടക്കടവ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഫറോക്ക് പുതിയ പാലം വഴി വന്ന് ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്ജ് സൗത്ത് ബീച്ചിൽ പാർക്കിംഗ് ഏരിയിയൽ പാർക്ക് ചെയ്യേണ്ടതാണ്.

3. കണ്ണൂർ, ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എലത്തൂർ വഴി വെങ്ങാലി പാലത്തിനടിയിലൂടെ വന്ന് വെള്ളയിൽ പോലീസ് സ്റ്റേഷൻ കഴിഞ്ഞ് പെന്റഗൺ ബിൽഡിങ്ങിനടുത്ത് യൂ ടേൺ എടുത്ത് ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിംഗ് ഏരിയയിൽ പടിഞ്ഞാറ് ഭാഗത്തായി പാർക്ക് ചെയ്യേണ്ടതാണ്.

4. ബാലുശ്ശേരി, നരിക്കുനി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ വേങ്ങേരി, എരഞ്ഞിപ്പാലം, ക്രിസ്ത്യൻ കോളേജ്, ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി ഗാന്ധി റോഡ് ജംഗ്ഷനിൽ എത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിംഗ് ഏരിയയിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി പാർക്ക് ചെയ്യേണ്ടതാണ്.

5. മാവൂർ, മെഡിക്കൽ കോളേജ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ അരയിടത്തു പാലം സരോവരം കെ.പി ചന്ദ്രൻ റോഡ് – ക്രിസ്ത്യൻ കോളേജ് ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി ഗാന്ധി റോഡ് ജംഗ്ഷനിൽ എത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിംഗ് ഏരിയയിൽ പടിഞ്ഞാറ് ഭാഗത്തായി പാർക്ക് ചെയ്യേണ്ടതാണ്.

6. വയനാട് നിന്നും താമരശ്ശേരി വഴി വരുന്ന വാഹനങ്ങൾ മലാപ്പറമ്പ എരഞ്ഞിപ്പാലം സരോവരം കെ പി ചന്ദ്രൻ റോഡ് – ക്രസ്ത്യൻ കോളേജ് വഴി ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി ഗാന്ധി റോഡ് ജംഗ്ഷനിൽ എത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിംഗ് ഏരിയയിൽ പടിഞ്ഞാറ് ഭാഗത്തായി പാർക്ക് ചെയ്യേണ്ടതാണ്.

7. ഉള്ള്യേരി ഭാഗത്തു നിന്നും അത്തോളി വഴി വരുന്ന വാഹനങ്ങൾ പാവങ്ങാട് – പുതിയങ്ങാടി – നടക്കാവ് ക്രിസ്ത്യൻ കോളേജ് – ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി ഗാന്ധി റോഡ് ജംഗ്ഷനിൽ എത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിംഗ് ഏരിയയിൽ പടിഞ്ഞാറു ഭാഗത്തായി പാർക്ക് ചെയ്യേണ്ടതാണ്.

8. സമ്മേളനത്തിന് എത്തുന്ന പ്രവർത്തകർ തിരികെ വാഹനത്തിനടുത്ത് പോയി വാഹനത്തിൽ കയറേണ്ടതാണ്. അല്ലാതെ വാഹനങ്ങൾ പ്രവർത്തകരെ കയറ്റുന്നതിനായി സമ്മേളന സ്ഥലത്തേക്ക് വരാൻ പാടുള്ളതല്ല.

കോഴിക്കോട് സിറ്റിയിലേക്ക് വരുന്ന യാത്രാ ബസ്സുകൾക്കും മറ്റു വാഹനങ്ങൾക്കും 3:00 മണി മുതൽ ചുവടെ കൊടുത്തിരിക്കുന്ന പ്രകാരം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.

1. കണ്ണൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കോരപ്പുഴ – പാവങ്ങാട് പുതിയങ്ങാടി വഴി വെസ്റ്റഹിൽ ചുങ്കത്ത് എത്തി ഇടതു തിരിഞ്ഞ് കാരപ്പറമ്പ് എരഞ്ഞിപ്പാലം അരയിടത്ത് പാലം വഴി പുതിയ ബസ് സ്റ്റാൻറിൽ പ്രവേശിക്കേണ്ടതും തിരിച്ച് പുതിയ ബസ് സ്റ്റാന്റിൽ നിന്നും സ്റ്റേഡിയം ജംഗ്ഷൻ പുതിയറ ജംഗ്ഷൻ അരയിടത്തു പാലം എരഞ്ഞിപ്പാലം – കാരപ്പറമ്പ് – വെസ്റ്റ് ഹിൽ ചുങ്കം വഴി സർവ്വീസ് നടത്തേണ്ടതാണ്.

2. ബാലുശ്ശേരി നരിക്കുനി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കാരപ്പറമ്പ – എരഞ്ഞിപ്പാലം അരയിടത്തു പാലം വഴി സിറ്റിയിൽ പ്രവേശിച്ച് തിരികെ അതേ റൂട്ട് വഴി സർവ്വീസ് നടത്തേണ്ടതാണ്.

3. ഒരാൾ മാത്രമായി യാത്ര ചെയ്യുന്ന നാലു ചക്ര വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കാതെ പരമാവധി നഗരത്തിന് പുറത്ത് സ്വകാര്യ പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തിയും മറ്റും പാർക്ക് ചെയ്യേണ്ടതാണ്. ഇത്തരം വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നുവെങ്കിൽ പോലീസിന്റെ അതാതു സമയത്തെ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും.

Continue Reading

Trending