Connect with us

kerala

കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്; ബഫര്‍സോണ്‍ വിഷയം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു

ഗ്രൗണ്ട് സര്‍വേ നടത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം

Published

on

കോഴിക്കോട്: ബഫര്‍സോണ്‍ വിഷയത്തില്‍ കര്‍ഷക സംഘടനകളുമായി ചേര്‍ന്ന് സമരം ഏറ്റെടുക്കാനൊരുങ്ങി കോണ്‍ഗ്രസ്. മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ബഫര്‍സോണുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുള്ളത് നിരവധി ആശങ്കകളാണ്. ഗ്രൗണ്ട് സര്‍വേ നടത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകരുടെ ആവശ്യവും ആശങ്കകളും ഏറ്റെടുത്താണ് സമരത്തിന് കോണ്‍ഗ്രസ് കൈപിടിക്കുന്നത്.

സമരത്തിന് മുന്നോടിയായി ചൊവ്വാഴ്ച കൂരാച്ചുണ്ടില്‍ കോണ്‍ഗ്രസ് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. ബഫര്‍ സോണിന്റെ ഉപഗ്രഹ സര്‍വേ പുറത്തുവന്നതനുസരിച്ച് ഏഴ് പഞ്ചായത്തുകളെ ബാധിക്കുമെന്നാണ് കര്‍ഷകര്‍ പരാതിപ്പെടുന്നത്. എന്നാല്‍ ഇത് ഏതൊക്കെ ഭാഗമാണ് എന്നത് സംബന്ധിച്ച് കൃത്യത വന്നിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരൂരില്‍ കാറിടിച്ച് ഏഴു വയസ്സുകാരന് ഗുരുതര പരിക്ക്

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.

Published

on

തിരൂര്‍ തലക്കടത്തൂരില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഏഴു വയസ്സുകാരന് ഗുരുതര പരിക്ക്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.

ഇന്ന് രാവിലെ 9:45 ഓടെയാണ് അപകടം. തലക്കടത്തൂര്‍ സ്വദേശി നെല്ലേരി സമീറിന്റെ മകന്‍ മുഹമ്മദ് റിക്‌സാന്‍ (7) ആണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Continue Reading

crime

ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു; പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞത് കൊലപാതകം

പോസ്റ്റ്മോര്‍ട്ടത്തില്‍ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തി.

Published

on

ഇടുക്കിയിലെ ബിബിന്റെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചത് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍. പള്ളിക്കുന്നിനടുത്ത് വുഡ് ലാന്‍ഡ്സ് എസ്റ്റേറ്റിലെ ബിബിന്‍ ബാബുവിന്റെ മരണത്തില്‍ ബന്ധുക്കള്‍ അറസ്റ്റിലായി. ബിബിന്‍ ബാബുവിന്റെ അമ്മ, സഹോദരന്‍, സഹോദരി എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറഞ്ഞാണ് ബിബിന്റെ മൃതദേഹം ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ബിബിന് മര്‍ദ്ദനമേറ്റിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പോസ്റ്റ്മോര്‍ട്ടത്തില്‍ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ബിബിന്റെ അമ്മയുള്‍പ്പടെയുള്ളവര്‍ കുറ്റം സമ്മതിച്ചു.

സംഭവ ദിവസം ബിബിന്റെ സഹോദരിയുടെ മകളുടെ പിറന്നാളാഘോഷങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ മദ്യപിച്ചെത്തിയ ബിബിനും അമ്മയുമായി തര്‍ക്കമുണ്ടായി. സഹോദരിയുടെ ആണ്‍സുഹൃത്തുക്കള്‍ സ്ഥിരമായി വീട്ടില്‍ വരുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ബിബിന്‍ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ അടുത്തുണ്ടായിരുന്ന ഫ്ളാസ്‌ക് എടുത്ത് സഹോദരി ബിബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സഹോദരന്റെ ചവിട്ടേറ്റ് ബിബിന്റെ ജനനേന്ദ്രിയം തകരുകയും ചെയ്തു. അനക്കമില്ലാതായതോടെയാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ കൊലപാതകം ആദ്യം വിസമ്മതിച്ചുവെങ്കിലും തെളിവുകള്‍ നിരത്തിയുള്ള വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. സംഭവത്തില്‍ ബിബിന്റെ സഹോദരന്‍ വിനോദ്, അമ്മ പ്രേമ, സഹോദരി ബിനീത എന്നിവരെ അറസ്റ്റ് ചയ്തു. മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.

 

 

Continue Reading

kerala

കോട്ടയത്ത് വിദ്യാര്‍ഥിയെ കാണാതായതായി പരാതി

ഇന്നലെ വൈകീട്ട് മുതലാണ് വിദ്യാര്‍ഥിയെ കാണാതായത്.

Published

on

കോട്ടയം: വിദ്യാര്‍ഥിയെ കാണാതായതായി പരാതി. ഏറ്റുമാനൂര്‍ സ്വദേശി സുഹൈല്‍ നൗഷാദിനെ (19) യാണ് കാണാതായത്. സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. കുടുംബത്തിന്റെ പരാതിയില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഇന്നലെ വൈകീട്ട് മുതലാണ് വിദ്യാര്‍ഥിയെ കാണാതായത്. വിദ്യാര്‍ഥിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 773 656 2986, 952 632 474, 0481 253 5517 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

 

Continue Reading

Trending