Connect with us

india

റ​മ​ദാ​നി​ൽ മു​സ്‍ലിം ജീ​വ​ന​ക്കാ​ർ​ക്ക് ര​ണ്ടു​മ​ണി​ക്കൂ​ർ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ സ​യ്യി​ദ് അ​ഹ്മ​ദ്, എ.​ആ​ർ.​എം. ഹു​സൈ​ൻ എ​ന്നി​വ​ർ ഇ​തു​സം​ബ​ന്ധി​ച്ച നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ചു.

Published

on

റ​മ​ദാ​നി​ൽ ക​ർ​ണാ​ട​ക​യി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യ മു​സ്‍ലിം​ക​ൾ​ക്ക് വൈ​കു​ന്നേ​രം നാ​ലി​നു​ശേ​ഷം ര​ണ്ട് മ​ണി​ക്കൂ​ർ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​റു​ക​ൾ ഇ​ള​വ് അ​നു​വ​ദി​ച്ച​തു​പോ​ലെ ക​ർ​ണാ​ട​ക​യി​ലും ഇ​ള​വ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. തെ​ല​ങ്കാ​ന​യി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റും ആ​ന്ധ്ര​യി​ൽ തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി സ​ർ​ക്കാ​റു​മാ​ണ് ഭ​ര​ണ​ത്തി​ലു​ള്ള​ത്.

മാ​ർ​ച്ച് ര​ണ്ടു​മു​ത​ൽ മാ​ർ​ച്ച് 31 വ​രെ തെ​ല​ങ്കാ​ന​യി​ലെ മു​സ്‍ലിം​ക​ളാ​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് വൈ​കീ​ട്ട് നാ​ലു​വ​രെ മാ​ത്രം ജോ​ലി സ​മ​യ​മാ​യി നി​ശ്ച​യി​ച്ചി​രു​ന്നു. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, അ​ധ്യാ​പ​ക​ർ, ക​രാ​റു​കാ​ർ, കോ​ർ​പ​റേ​ഷ​ൻ, പൊ​തു​മേ​ഖ​ലാ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

അ​തേ​സ​മ​യം, ജീ​വ​ന​ക്കാ​ർ കു​റ​വു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ മു​സ്‍ലിം ജീ​വ​ന​ക്കാ​ർ നേ​ര​ത്തേ ജോ​ലി അ​വ​സാ​നി​പ്പി​ക്ക​രു​തെ​ന്നും ഉ​ത്ത​ര​വി​ൽ തെ​ല​ങ്കാ​ന സ​ർ​ക്കാ​ർ സൂ​ചി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ക​ർ​ണാ​ട​ക​യി​ലും ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഭ​ര​ണ​പ​ക്ഷ പാ​ർ​ട്ടി​യാ​യ കോ​ൺ​ഗ്ര​സ് ത​ന്നെ മു​ന്നോ​ട്ടു​വ​ന്ന​ത്.

കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ സ​യ്യി​ദ് അ​ഹ്മ​ദ്, എ.​ആ​ർ.​എം. ഹു​സൈ​ൻ എ​ന്നി​വ​ർ ഇ​തു​സം​ബ​ന്ധി​ച്ച നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ചു. ഈ ​ആ​വ​ശ്യ​വു​മാ​യി നേ​താ​ക്ക​ൾ ഉ​ട​ൻ മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.​ഈ ആ​വ​ശ്യം സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ഷ്ട്രീ​യ സെ​ക്ര​ട്ട​റി​യും നി​യ​മ​സ​ഭാ കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ ന​സീ​ർ അ​ഹ്മ​ദി​നും ക​ത്തെ​ഴു​തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ക​ർ​ണാ​ട​ക​യി​ൽ മു​സ്‍ലിം ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​യാ​യ ശ്രീ​രാ​മ​സേ​ന​യു​ടെ ത​ല​വ​ൻ പ്ര​മോ​ദ് മു​ത്ത​ലി​ക് രം​ഗ​ത്തെ​ത്തി. ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം, എ​ല്ലാ മ​ത​ങ്ങ​ൾ​ക്കും തു​ല്യ​പ​രി​ഗ​ണ​ന​യാ​ണ് ന​ൽ​കേ​ണ്ട​ത്. ഇ​ന്ത്യ മ​തേ​ത​ര​രാ​ഷ്ട്ര​മാ​ണ്.

ഒ​രു പ്ര​ത്യേ​ക മ​ത​ത്തി​ൽ​പെ​ട്ട സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​മാ​ത്രം പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത് ശ​രി​യ​ല്ല. ശി​വ​രാ​​ത്രി, ഏ​കാ​ദ​ശി തു​ട​ങ്ങി​യ സ​മ​യ​ങ്ങ​ളി​ൽ ഹി​ന്ദു​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ടോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​ന്ന് ഒ​രു​മ​ണി​ക്കൂ​ർ അ​വ​ധി​യാ​ണ് അ​വ​ർ ചോ​ദി​ക്കു​ന്ന​തെ​ന്നും നാ​ളെ വെ​ള്ളി​യാ​ഴ്ച ദി​വ​സം മു​ഴു​വ​ൻ അ​വ​ധി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വഖഫ് ഭേദഗതി ബില്ലിലൂടെ മോദി സര്‍ക്കാര്‍ ‘ഭരണഘടനയെ നേര്‍പ്പിക്കാന്‍’ ശ്രമിക്കുന്നു; കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ്

ബില്ലിലെ ഭേദഗതികള്‍ ഇന്ത്യയില്‍ കൂടുതല്‍ വ്യവഹാരങ്ങളിലേക്ക് നയിക്കുമെന്നും ഗൊഗോയ് അവകാശപ്പെട്ടു.

Published

on

വഖഫ് ഭേദഗതി ബില്ലിലൂടെ മോദി സര്‍ക്കാര്‍ ‘ഭരണഘടനയെ നേര്‍പ്പിക്കാന്‍’ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ്.

”ഭരണഘടനയെ ദുര്‍ബലപ്പെടുത്താനും ന്യൂനപക്ഷ സമുദായങ്ങളെ അപകീര്‍ത്തിപ്പെടുത്താനും ഇന്ത്യന്‍ സമൂഹത്തെ ഭിന്നിപ്പിക്കാനും ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാനുമാണ് ഈ ബില്‍ ലക്ഷ്യമിടുന്നത്,” ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രതിപക്ഷത്തിന്റെ കൗണ്ടര്‍ തുറന്ന് കോണ്‍ഗ്രസ് നേതാവ് അവകാശപ്പെട്ടു.

എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) ചര്‍ച്ച നടന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും റിജിജുവിന്റെയും അവകാശവാദങ്ങള്‍ നിരസിച്ച കോണ്‍ഗ്രസ് നേതാവ്, ക്ലോസ് ബൈ ക്ലോസ് ചര്‍ച്ച നടന്നിട്ടില്ലെന്ന് പറഞ്ഞു.

പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഒരു ഭേദഗതി പോലും അംഗീകരിച്ചിട്ടില്ലെന്നും വഖഫിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരെയാണ് ജെപിസിയിലേക്ക് ക്ഷണിച്ചതെന്നും ഗൊഗോയ് പറഞ്ഞു.

ഭാവിയില്‍ സര്‍ക്കാര്‍ മറ്റ് ന്യൂനപക്ഷങ്ങളെയും ലക്ഷ്യം വയ്ക്കുമെന്ന് വഖഫ് ഭേദഗതി ബില്ലിനെതിരെ ചര്‍ച്ച ചെയ്ത ഗൊഗോയ് മുന്നറിയിപ്പ് നല്‍കി. ‘ഇന്ന്, അവര്‍ ലക്ഷ്യമിടുന്നത് ഒരു സമുദായത്തിന്റെ ഭൂമിയാണ്, നാളെ അവര്‍ മറ്റൊരു സമുദായത്തെ ലക്ഷ്യമിടുന്നു,’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബില്ലിലെ ഭേദഗതികള്‍ ഇന്ത്യയില്‍ കൂടുതല്‍ വ്യവഹാരങ്ങളിലേക്ക് നയിക്കുമെന്നും ഗൊഗോയ് അവകാശപ്പെട്ടു.

 

Continue Reading

india

മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ക്ക് നേരെ ആക്രമണം നടത്തി ഹിന്ദുത്വവാദികള്‍

ജബല്‍പൂരിലാണ് ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ക്ക് നേരെ ആക്രമണമുണ്ടായത്

Published

on

മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. ജബല്‍പൂരിലാണ് ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. മതസ്വാതന്ത്ര്യത്തിനും മനുഷ്യന്റെ അന്തസിനും നേരെയുള്ള ആക്രമണമാണിതെന്ന് സിബിസിഐ ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു.

2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികള്‍ അക്രമം നടത്തുകയായിരുന്നു. ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ വിശ്വാസികളെ ഓംതി പൊലീസ് സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോകുകയായിരിന്നു. പോലീസ് അവരെ വിട്ടയച്ചതിനെ തുടര്‍ന്നു വിശ്വാസികള്‍ വീണ്ടും മറ്റൊരു പള്ളിയില്‍ തീര്‍ഥാടനം ആരംഭിച്ചതിനിടെ അക്രമികള്‍ അവരെ തടഞ്ഞുനിര്‍ത്തി റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പൊലീസിന്റെ സാന്നിധ്യത്തില്‍ വൈദികരെയും വിശ്വാസികളെയും മര്‍ദ്ദിച്ച ഹിന്ദുത്വവാദികള്‍ ഭീഷണിയും മുഴക്കി. ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ ലക്ഷ്യമിട്ടുള്ള പീഡനത്തിന്റെയും അക്രമത്തിന്റെയും അസ്വസ്ഥമായ രീതിയുടെ ഭാഗമാണെന്ന് സിബിസിഐ ചൂണ്ടിക്കാട്ടി.

‘ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ ധ്രുവീകരണവും ശത്രുതയും സൃഷ്ടിക്കുന്നതിനുള്ള മനഃപൂര്‍വമായ തന്ത്രമാണ്,’ സിബിസിഐ പറയുന്നു.’ഭരണഘടനാ മൂല്യങ്ങള്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിര്‍മാണത്തിലും ക്രിസ്ത്യന്‍ സമൂഹം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. തീവ്രവാദികളുടെയും ദേശവിരുദ്ധരുടെയും പീഡനങ്ങള്‍ അവര്‍ തുടര്‍ന്നും നേരിടുന്നു എന്നത് വളരെ ആശങ്കാജനകമാണ്.’ സിബിസിഐ വിശദീകരിക്കുന്നു.

ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സംഘടന മധ്യപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ എന്നിവരുള്‍പ്പെടെയുള്ളവരോട് ഇടപെടാനും നീതി ഉറപ്പാക്കാനും സിബിസിഐ ആവശ്യപ്പെട്ടു.’ഇന്ത്യയുടെ ജനാധിപത്യം മതേതരത്വം, ബഹുസ്വരത, മതസൗഹാര്‍ദ്ദം എന്നിവയെ അടിസ്ഥാനമാക്കിയാണ് വളരുന്നത്,’ സിബിസിഐ ഊന്നിപ്പറഞ്ഞു.

Continue Reading

india

വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനുള്ള തീരുമാനവുമായി ഇന്ത്യാ സഖ്യം

പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

Published

on

വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനുള്ള തീരുമാനവുമായി ഇന്ത്യാ സഖ്യം. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധവും ഭിന്നിപ്പ് ഉണ്ടാക്കുന്നതുമായ അജണ്ടയെ പരാജയപ്പെടുത്തുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ബില്ലിലെ നിലപാട് കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷം നാളെ ലോക്‌സഭയിലും പിന്നീട് രാജ്യസഭയിലും ബില്ലിനെ എതിര്‍ക്കാനാണ് തീരുമാനം. അതേസമയം മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു.

ഭരണപക്ഷം പ്രകോപനമുണ്ടാക്കിയാലും സഭക്കുള്ളില്‍ തുടരുാനാണ് നീക്കം. ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കില്ലെന്നും ഇറങ്ങി പോവില്ലെന്നും സഭയ്ക്കുള്ളില്‍ നിന്ന് ശക്തമായ എതിര്‍ വാദം ഉയര്‍ത്തുകയും വോട്ടെടുപ്പ് ആവശ്യപ്പെടാനും പ്രതിപക്ഷം തീരുമാനിച്ചു.

അതേസമയം നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വഖഫ് നിയമഭേദഗതി ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

Continue Reading

Trending