Culture
കോണ്‍ഗ്രസ് മനുഷ്യരുടെ പാര്‍ട്ടി; മോദിയുടെ വായയടപ്പിച്ച് കോണ്‍ഗ്രസിന്റെ മറുപടി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുസ്ലിം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മനുഷ്യരെ പാര്‍ട്ടിയാണെന്നും സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തിയുള്ള ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് പ്രമോദ് തിവാരി തിരിച്ചടിച്ചു. മുസ്ലിം പാര്‍ട്ടി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള വാക്പോര് മുറുകുകയാണ്.
എല്ലാ മതങ്ങളെയും കോണ്‍ഗ്രസ് ബഹുമാനിക്കുന്നു. വിഭജിച്ചുള്ള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനു വിശ്വാസവുമില്ല.വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തര്‍പ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാനാണു ബി.ജെ.പി ശ്രമം. കോണ്‍ഗ്രസ് മുസ്ലിംകളുടേതാണെന്നു പറഞ്ഞ പത്രവാര്‍ത്ത കെട്ടിച്ചമച്ചതാണ്.സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തിയുള്ള ഒരു പാര്‍ട്ടി കോണ്‍ഗ്രസ്. ഈ രീതി ജവഹര്‍ലാല്‍ നെഹ്റു മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ളവര്‍ ഇന്നും പിന്തുടരുകയാണ് തിവാരി പറഞ്ഞു.
മോദിയുടെ ആരോപണത്തിനെതിരെ മുന്‍ കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദും രംഗത്തെത്തി. മുത്തലാഖിനെപ്പറ്റി യാതൊന്നും അറിയാതെയാണ് മോദി സംസാരിക്കുന്നത്. അറിയാത്ത കാര്യങ്ങള്‍ പറയാതിരിക്കുന്നതാണു നല്ലത്. മുത്തലാഖിനെപ്പറ്റി മോദിക്ക് അറിയാമെങ്കില്‍ അതിനെ കുറച്ച് സംസാരിക്കുകയാണെങ്കില്‍ ഞങ്ങള്‍ ആ വിഷയത്തില്‍ ഉത്തരം മോദിക്ക് നല്‍കാം. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ പാര്‍ട്ടി എന്ന ഒന്നില്ല. മനുഷ്യരാണ് ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളത്. അതിനു ബി.ജെ.പിക്ക് എന്താണു മനുഷ്യത്വമെന്നറിയാമോ? മനുഷ്യരല്ലാത്തവര്‍ക്കൊപ്പമാണ് ബി.ജെ.പി ഏറെ സമയവും ചെലവഴിക്കുന്നത്. ഖുര്‍ഷിദ് തിരിച്ചടിച്ചു.
ഉത്തര്‍പ്രദേശില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തോടനുബന്ധിച്ച് അസംഗഢില്‍ നടന്ന റാലിയിലാണ് കോണ്‍ഗ്രസിനെതിരെ മോദി ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് മുസ്ലിം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോയെന്നു വ്യക്തമാക്കണം. അതോ മുസ്ലിം വനിതകള്‍ക്കൊപ്പവുമുണ്ടോ?’ ഇതുപോലെത്തന്നെ പാര്‍ട്ടി തുടരണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ആവശ്യമെങ്കില്‍ തനിക്കു പ്രശ്നങ്ങളൊന്നുമില്ലയെന്നും മോദി പരിഹസിച്ചു. മുത്തലാഖിനെ കുറ്റകൃത്യമാക്കുന്ന ബില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് തടസ്സപ്പെടുത്തുന്നുവെന്നു പറഞ്ഞായിരുന്നു മോദിയുടെ ഈ പരാമര്‍ശം.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന് ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
തമിഴ്നാട്ടില്‍ ലഡുവിന് ടൊമാറ്റോ സോസ് നല്‍കാത്തതില്‍ മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു