Connect with us

india

കർഷകരുടെ 31,000കോടിയുടെ കടം എഴുതിത്തള്ളാനൊരുങ്ങി തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ; ചരിത്ര നീക്കമെന്ന് രാഹുൽ ഗാന്ധി

കർഷകരുടെ 2 ലക്ഷം രൂപ വ​​​രെയുള്ള കടം എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഢി വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്തെ കർഷകരുടെ കടം എഴുതിത്തള്ളാനുള്ള നിർണായക നീക്കവുമായി തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ. കർഷകരുടെ 2 ലക്ഷം രൂപ വ​​​രെയുള്ള കടം എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഢി വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

‘രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക കടം എഴുതിത്തള്ളാൻ മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ സർക്കാർ 10 വർഷത്തെ ഭരണത്തിൽ 28,000 കോടി രൂപയുടെ കാർഷിക കടങ്ങൾ മാത്രമാണ് എഴുതിത്തള്ളിയത്. വായ്പ എഴുതിത്തള്ളുന്നതിന് സംസ്ഥാന ട്രഷറിക്ക് ഏകദേശം 31,000 കോടി രൂപ ചെലവ് വരുമെന്നും ഇതിന്റെ വ്യവസ്ഥകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും’ റെഡ്ഢി പറഞ്ഞു.

‘കർഷകരുടെ ക്ഷേമത്തിനായാണ് സർക്കാർ വായ്പ എഴുതിത്തള്ളാൻ തീരുമാനിച്ചത്. കഴിഞ്ഞ സർക്കാർ പത്ത് വർഷമായി കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല. സംസ്ഥാനത്ത് അധികാരത്തിൽ വന്ന് എട്ട് മാസത്തിനുള്ളിൽ ഞങ്ങളുടെ സർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനം നിറവേറ്റുകയാണ്ണ് -റെഡ്ഢി പ്രസ്താവനയിൽ പറഞ്ഞു.

കർഷകരുടെ നിക്ഷേപ സഹായ പദ്ധതിയായ ‘റൈതു ഭരോസ’യുടെ നടപടിക്രമങ്ങൾ അന്തിമമാക്കുന്നതിന് ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമർക്കയുടെ നേതൃത്വത്തിൽ ക്യാബിനറ്റ് ഉപസമിതി രൂപീകരിക്കുമെന്നും റെഡ്ഡി പ്രഖ്യാപിച്ചു. മന്ത്രിസഭാ ഉപസമിതി രാഷ്ട്രീയ പാർട്ടികളുമായും മറ്റ് ബന്ധപ്പെട്ടവരുമായും കൂടിയാലോചന നടത്തി ജൂലൈ 15 നകം റിപ്പോർട്ട് സമർപ്പിക്കും.

തെലങ്കാന സർക്കാറിന്റെ തീരുമാനത്തെ ‘ചരിത്രപരം’ എന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചു. ‘കിസാൻ ന്യായ് (കർഷക നീതി) നിറവേറ്റുന്നതിനുള്ള ദൃഢനിശ്ചയത്തോടെയുള്ള ചുവടുവെപ്പാണിതെന്നും കോൺഗ്രസ് എം.പി പറഞ്ഞു. തന്റെ പാർട്ടി കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് ഈ വർഷം ആദ്യം രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു.

‘തെലങ്കാനയിലെ കർഷക കുടുംബങ്ങൾക്ക് അഭിനന്ദനങ്ങൾ! നിങ്ങളുടെ 2 ലക്ഷം രൂപ വരെയുള്ള എല്ലാ വായ്പകളും എഴുതിത്തള്ളിക്കൊണ്ട് ‘കിസാൻ ന്യായ്’ എന്ന ദൃഢനിശ്ചയം നിറവേറ്റുന്നതിനായി കോൺഗ്രസ് സർക്കാർ ചരിത്രപരമായ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുന്നു. ഇത് 40 ലക്ഷത്തിലധികം കർഷക കുടുംബങ്ങളെ കടക്കെണിയിൽനിന്ന് രക്ഷിക്കും.

ഞാൻ എന്ത് പറഞ്ഞുവോ അത് ചെയ്തിരിക്കുന്നു. ഇതാണ് എന്റെ ശീലവും ഉദ്ദേശ്യവും. കർഷകരും തൊഴിലാളികളും ഉൾപ്പെടെയുള്ള സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങളെ ശക്തിപ്പെടുത്തുന്നതിന് കോൺഗ്രസ് സംസ്ഥാന ഖജനാവിൽനിന്ന് ചെലവഴിക്കും എന്നതിന്റെ ഉറപ്പാണി​തെന്നും ‘എക്‌സി’ലെ പോസ്റ്റിൽ രാഹുൽ ഗാന്ധി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂര്‍ റാണ അറസ്റ്റില്‍; ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്.

Published

on

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ അറസ്റ്റില്‍. ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. അമേരിക്കയില്‍ നിന്ന് ഇന്നാണ് തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചത്. പാലം വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്. തിഹാര്‍ ജയിലിലേക്കാണ് റാണയെ മാറ്റുക.

തിഹാര്‍ ജയിലിലും എന്‍ഐഎ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഡല്‍ഹി പോലീസ് ‘സ്വാറ്റ് ‘ സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്. മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ തഹാവൂര്‍ റാണയെ തൂക്കിലേറ്റണമെന്ന് ഭീകരാക്രമണത്തില്‍ പരുക്കേറ്റ സുബേദാര്‍ മേജര്‍ പിവി മനേഷ് പറഞ്ഞു. എവിടെപ്പോയാലും പിടികൂടുമെന്ന സന്ദേശമാണ് ഇന്ത്യ തഹാവൂര്‍ റാണയെ കൊണ്ടുവന്നതിലൂടെ നല്‍കുന്നതെന്നും പിവി മനേഷ് പറഞ്ഞു.

Continue Reading

india

ആര്‍ത്തവക്കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി

കോയമ്പത്തൂരിലെ സ്വകാര്യ സ്‌കൂളിലാണ് ആര്‍ത്തവക്കാരിയായ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയുടെ സ്റ്റെപ്പിലിരുത്തി പരീക്ഷ എഴുതിച്ചത്

Published

on

കോയമ്പത്തൂരില്‍ ദലിത് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി. കോയമ്പത്തൂരിലെ സ്വകാര്യ സ്‌കൂളിലാണ് ആര്‍ത്തവക്കാരിയായ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയുടെ സ്റ്റെപ്പിലിരുത്തി പരീക്ഷ എഴുതിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട വിദ്യാഭ്യാസ വകുപ്പ് പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. സ്റ്റെപ്പിലിരുന്ന് പരീക്ഷ എഴുതുന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

കുട്ടിയുടെ കയ്യിലുള്ള ഉത്തരക്കടലാസില്‍ ‘സ്വാമി ചിദ്ഭാവനന്ദ മെട്രിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെങ്കുട്ടൈപാളയം’ എന്നാണ് സ്‌കൂളിന്റെ പേര് ഉള്ളത്. ഇവിടെയിരുന്ന പരീക്ഷയെഴുതാനാണ് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതെന്ന് കുട്ടി അമ്മയോട് പറഞ്ഞിരുന്നു. ഇത് ആദ്യമല്ലെന്നും നേരത്തെയും ഇത്തരത്തില്‍ ഒറ്റക്കിരുത്തി പരീക്ഷ എഴുതിച്ചിട്ടുണ്ടെന്നും കുട്ടി പറയുന്നുണ്ട്.

എന്നാല്‍, കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടത് പ്രകാരമാണ് പുറത്തിരുത്തി പരീക്ഷ എഴുതിച്ചത് എന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. കുട്ടികള്‍ക്കെതിരായ ഒരു നടപടിയും വെച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്നാട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അന്‍ബില്‍ മഹേഷ് പറഞ്ഞു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്.

Continue Reading

india

‘ഭൂമിയും വേണ്ട, ജോലിയും വേണ്ട’; ഹരിയാന സര്‍ക്കാറിന്റെ ഓഫറില്‍ വിനേഷ് ഫോഗട്ട് താരുമാനമറിയിച്ചു

സര്‍ക്കാരിന്റെ കായിക നയപ്രകാരം നല്‍കിയ ഒഫറുകള്‍ രണ്ടാഴ്ചക്ക് ശേഷമാണ താരം സ്വീകരിച്ചത്

Published

on

പ്രശസ്ത ഗുസ്തി താരവും ഹരിയാന എംഎല്‍എയുമായ വിനേഷ് ഫോഗട്ടിന് ഹരിയാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് ഓഫറുകളില്‍ ഒന്ന് സ്വീകരിച്ച് താരം. ഗുസ്തി താരമായ ഫോഗട്ടിന് സര്‍ക്കാരിന്റെ കായിക നയപ്രകാരം നല്‍കിയ ഒഫറുകള്‍ രണ്ടാഴ്ചക്ക് ശേഷമാണ താരം സ്വീകരിച്ചത്.

മാര്‍ച്ച് 25 ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ജുലാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ താരത്തിന് ഹരിയാന സര്‍ക്കാര്‍, 4 കോടി രൂപ ക്യാഷ് പ്രൈസ്, ഗ്രൂപ്പ് എ ജോലി, അല്ലെങ്കില്‍ ഭൂമി അനുവദിക്കാം എന്നീ ഓഫറുകള്‍ മുന്നില്‍ വെച്ചത്. രണ്ടാഴ്ചക്ക് ശേഷമാണ് നാല് കോടി രൂപ ക്യാഷ് പ്രൈസ് എന്ന ഓഫര്‍ തിരഞ്ഞെടുക്കുന്നതായി താരം സര്‍ക്കാരിനെ അറിയിച്ചത്.

‘വിനേഷ് ഫോഗട്ട് ഇപ്പോള്‍ എംഎല്‍എ ആയതിനാല്‍, അവര്‍ക്ക് ഏതൊക്കെ ആനുകൂല്യങ്ങളാണ് ലഭിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് മാര്‍ച്ച് 25 ന് നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന് ശേഷം ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പറഞ്ഞിരുന്നു.

2024-ല്‍ പാരീസ് ഒളിമ്പിക്സില്‍ ചരിത്രംകുറിച്ചുകൊണ്ട് വിനേഷ് ഫൈനല്‍ പ്രവേശനം നേടിയിരുന്നു. നൂറുഗ്രാം ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending