Connect with us

india

ലക്ഷ​ദ്വീപിൽ കോൺ​ഗ്രസ് മുന്നേറ്റം

കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും എൻ.സി.പി- എസ്.പിക്കായിരുന്നു വിജയം

Published

on

ലക്ഷ​ദ്വീപിൽ ലീഡ് ചെയ്ത് കോൺ​ഗ്രസ് സ്ഥാനാർഥി മുഹമ്മ​ദ് ഹംദുള്ള സയീദ്. നിലവിലെ എം.പിയും എതിർ സ്ഥാനാർഥിയുമായ മുഹമ്മ​ദ് ഫൈസൽ പടിപ്പുരയെ പിന്നിലാക്കിയാണ് കോൺ​ഗ്രസ് ലീഡ് ചെയ്യുന്നത്. എൻ.സി.പി- എസ്.പിയുടെ സ്ഥാനാർഥിയാണ് ഫൈസൽ. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും എൻ.സി.പി- എസ്.പിയാണ് ലക്ഷദ്വീപിൽ വിജയിച്ചത്. ടി.പി യൂസഫാണ് എൻ.ഡി.എ സ്ഥാനാർഥി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വീണ്ടും ആൾക്കൂട്ടക്കൊല; യു.പിയിൽ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

Published

on

ഉത്തര്‍പ്രദേശിലെ ജലാലബാദില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു. ഗംഗ ആര്യനഗറില്‍ ജോലികള്‍ക്കായി പോയ ഫിറോസ് ഖുറേഷിയെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.

കൊലയാളികള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് പ്രകാരമണ് പൊലീസ് കേസ് എടുത്തത്. ആസൂത്രിതമായ കൊലപാതകമെന്ന് കുടുംബം ആരോപിച്ചു.

Continue Reading

india

‘ജനങ്ങൾ മരിച്ചതിൽ ദുഃഖമുണ്ട്, ദുരന്തമുണ്ടാക്കിയവർ ശിക്ഷിക്കപ്പെടും’: അജ്ഞാത കേന്ദ്രത്തില്‍ നിന്നുള്ള വിഡിയോയില്‍ വിവാദ ആൾദൈവം ഭോലെ ബാബ

ഭോലെ ബാബക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ യുപി പോലീസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല

Published

on

ഹാത്രാസിൽ തന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ചതിൽ ദുഃഖമുണ്ടെന്ന് വിവാദ ആൾദൈവം ഭോലെ ബാബ. ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു. ദുരന്തമുണ്ടാക്കിയവർ ശിക്ഷിക്കപ്പെടുമെന്നും പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ഭോലെ ബാബ പറയുന്നു.

അതേസമയം അജ്ഞാത കേന്ദ്രത്തിലെത്തി പോലീസ് ഇയാളുടെ മൊഴി എടുത്തതായും സൂചനയുണ്ട്. ഹാത്രാസ് ദുരന്തവുമായി ബന്ധപ്പെട്ട എഫ് ഐ ആറിൽ ഭോലെ ബാബയുടെ പേര് ചേർക്കാത്തത് വിവാദമായി തുടരുന്നതിനിടെയാണ് ഇയാളുടെ മൊഴിയെടുത്തെന്ന വാർത്തയും പുറത്തുവരുന്നത്‌.

ഭോലെ ബാബക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ യുപി പോലീസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇയാളെ പ്രതി ചേർക്കാൻ തക്ക വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ ന്യായീകരണം.

Continue Reading

india

പാസഞ്ചറിലെ എക്‌സ്പ്രസ് കൊള്ള; ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിൽ റെയിൽവേയുടെ ഒളിച്ചുകളി

നാല് വര്‍ഷം മുമ്പ് എടുത്തുകളഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ പുനസ്ഥാപിക്കാനും നടപടിയില്ല.

Published

on

പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് കൊവിഡ് കാലത്ത് കൂട്ടിയ 200 ശതമാനം ടിക്കറ്റ് നിരക്ക് വര്‍ധന പിന്‍വലിക്കുന്നതില്‍ റെയില്‍വേയുടെ ഒളിച്ചുകളി. നിരക്ക് കുറയ്ക്കുമെന്ന് റെയില്‍വേ അറിയിച്ചിരുന്നെങ്കിലും മിക്ക ട്രെയിനുകളിലും ഇത് നടപ്പായിട്ടില്ല. നാല് വര്‍ഷം മുമ്പ് എടുത്തുകളഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ പുനസ്ഥാപിക്കാനും നടപടിയില്ല.

10 രൂപയായിരുന്നു നേരത്തെ പാസഞ്ചര്‍ ട്രെയിനുകളിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക്. കോവിഡ് കാലത്ത് ഈ ട്രെയിനുകളെ സ്പെഷ്യല്‍ എക്സ്പ്രസ് ആക്കി മാറ്റിയാണ് മിനിമം നിരക്ക് 200 ശതമാനം കൂട്ടിയത്.. കൂട്ടിയ ചാര്‍ജ് പിന്‍വലിക്കുമെന്ന് റെയില്‍വേ അറിയിച്ചെങ്കിലും നാമമാത്രമായ ട്രെയിനുകളില്‍ മാത്രമാണ് ഇത് നടപ്പായത്.

നിരക്ക് കുറയ്ക്കുമെന്ന് റെയില്‍വേ അറിയിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ചാര്‍ജ് കുറയ്ക്കാത്ത ട്രെയിനുകളില്‍ ചിലത് മാത്രമാണ് ഇവ. കുറഞ്ഞ ടിക്കറ്റ് നിരക്ക് മുപ്പത് ഇപ്പോഴും രൂപ തന്നെ. നേരത്തെ പത്ത് രൂപ മാത്രമായിരുന്നു മാത്രമായിരുന്നു മിനിമം ചാര്‍ജ്. ഒടുവില്‍ കണ്ണൂര്‍ – ഷൊര്‍ണൂര്‍ റൂട്ടില്‍ ഓടിത്തുടങ്ങിയ ട്രെയിനിലും മിനിമം ചാര്‍ജ് 30 രൂപയാണ്.

Continue Reading

Trending