നിയമസഭയിലെ സംഘര്‍ഷത്തിന് പിന്നാലെ ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്കി.
തിരുവഞ്ചൂര്‍ രാധക്യഷണന്‍, ഉമ തോമസ്,കെ.കെ രമ,ടി.വി. ഇബ്രാഹിം,എ.കെ.എം അഷറഫ്,സനീഷ് കുമാര്‍ ജോസഫ്
്എന്നിവരാണ് പരാതി നല്‍കിയത്.
എംഎല്‍എമാരെ മര്‍ദിച്ച വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ക്ക് എതിരെ നടപടി വേണം എന്ന ആവശ്യമാണ് പരാതിയില്‍ ഇവര്‍ ഉന്നയിച്ചത്. അതേസമയം നിയമസഭയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. നാളെ രാവിലെയാണ്് യോഗം.