Connect with us

india

മണിപ്പൂരിൽ വീണ്ടും സംഘർഷം; കോളജ് കോമ്പൗണ്ടിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു

താങ്‌മൈബാൻഡിലെ ഡി.എം കോളജ് കോമ്പൗണ്ടിലാണ് സ്ഫോടനമുണ്ടായത്.

Published

on

മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റ് ജില്ലയിലുണ്ടായ ഐഇഡി സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. താങ്‌മൈബാൻഡിലെ ഡി.എം കോളജ് കോമ്പൗണ്ടിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച രാത്രി 9.20 ഓടെയാണ് സംഭവം. ഡിഎം കോളജ് കാമ്പസിനുള്ളിലെ എഎംഎസ്‌യു ഓഫീസിലാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്. ഒയിനം കെനെജി എന്ന 24 കാരനാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒയിനം കെനെജിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേർ രാജ് മെഡിസിറ്റിയിൽ ചികിത്സയിലാണ്. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. മണിപ്പൂർ പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും പ്രദേശം വളയുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. സ്‌ഫോടന കാരണവും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

india

പാകിസ്താന്റെ റാവല്‍പിണ്ടിയിലെ കമാന്‍ഡ് സെന്ററില്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി

പാകിസ്താനില്‍ കടന്ന് പലതവണ ആക്രമണം നടത്തിയ ശേഷം സൈന്യം തിരിച്ചെത്തി.

Published

on

പാകിസ്താന്‍ സൈന്യത്തിന്റെ റാവല്‍പിണ്ടിയിലെ കമാന്‍ഡ് സെന്ററില്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പാകിസ്താനില്‍ കടന്ന് പലതവണ ആക്രമണം നടത്തിയ ശേഷം സൈന്യം തിരിച്ചെത്തി. ഭീകരവാദ കേന്ദ്രങ്ങള്‍ സുരക്ഷിതമല്ലെന്ന് പാകിസ്താന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതായും പ്രതിരോധ മന്ത്രി പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്നലെ ഏറെ വൈകിയും അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനം ഉണ്ടായിരുന്നു. വിവിധ ഇടങ്ങള്‍ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ ഇന്ത്യ തകര്‍ത്തു. നഗ്രോട്ട സൈനിക ക്യാമ്പിന് സമീപമുണ്ടായ വെടിവെപ്പില്‍ ജവാന് നിസാര പരിക്കേറ്റെന്ന് സൈന്യം അറിയിച്ചിരുന്നു.

വെടിനിര്‍ത്തല്‍ തങ്ങളുടെ ഇടപെടല്‍ മൂലമെന്ന് അമേരിക്ക വീണ്ടും ആവര്‍ത്തിച്ചു. ഇന്ത്യ- പാക് വെടിനിര്‍ത്തലിനായി യുഎസ് വൈസ് പ്രസിഡന്റ് മോദിയെ വിളിച്ചുവെന്നും ഭയാനകമായ ഒരു ഇന്റലിജന്‍സ് വിവരം ഇന്ത്യയുമായി പങ്കുവെച്ചെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ വെടിനിര്‍ത്തലിന് തയ്യാറായതെന്നും അമേരിക്ക അവകാശവാദം ഉന്നയിച്ചു.

Continue Reading

india

ഇമ്രാന്‍ ഖാനെ ഐഎസ്ഐ കൊലപ്പെടുത്തിയെന്ന വാര്‍ത്ത നിഷേധിച്ച് പാകിസ്താന്‍

പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐയാണ് കൊലപ്പെടുത്തിയതെന്നും ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നിരുന്നു.

Published

on

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജമെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍ വാര്‍ത്താ വിതരണ മന്ത്രാലയം. കഴിഞ്ഞ ദിവസമാണ് അദിയാല ജയിലില്‍ വെച്ച് ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത പ്രചരിച്ചത്. പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐയാണ് കൊലപ്പെടുത്തിയതെന്നും ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നിരുന്നു.

പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റേതെന്ന പേരില്‍ പുറത്തിറങ്ങിയ പ്രസ്താവനയെ പിന്തുടര്‍ന്നാണ് അഭ്യൂഹം പടര്‍ന്നത്. ഇമ്രാന്‍ ഖാന്‍ മരണപ്പെട്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും വിഷബാധയേറ്റാണ് മരണപ്പെട്ടതെന്ന രീതിയിലാണ് ആരോപണങ്ങളുയര്‍ന്നത്.

പാകിസ്താന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീറിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ ചില പോസ്റ്റുകളിലുണ്ടായിരുന്നു.ഇമ്രാന്‍ ഖാനെ പരിക്കേറ്റ നിലയില്‍ ഗാര്‍ഡുകള്‍ കൊണ്ട് പോകുന്ന വീഡിയോയും പ്രചരിച്ചിരുന്നു. ഇത് 2013 ലുള്ളതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. തോഷഖാന അഴിമതി ഉള്‍പ്പെടെ നാല് കേസുകളില്‍ കുറ്റംചുമത്തപ്പെട്ട് ജയില്‍വാസം അനുഭവിക്കുകയാണ് ഇമ്രാന്‍ ഖാന്‍.

Continue Reading

india

ട്രയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി; യുപി സ്വദേശി പിടിയില്‍

ന്യൂഡല്‍ഹി-ബംഗളൂരു പാതയില്‍ സര്‍വീസ് നടത്തുന്ന കര്‍ണാടക എക്‌സ്പ്രസ് ട്രയിനിലാണ് സംഭവം

Published

on

കര്‍ണാടക എക്‌സ്പ്രസ് ട്രയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി മുഴക്കിയ യാത്രക്കാരനായ യുപി സ്വദേശി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ ദീപ് സിംഗ് റാത്തോഡാണ് (33) അറസ്റ്റിലായത്. ന്യൂഡല്‍ഹി-ബംഗളൂരു പാതയില്‍ സര്‍വീസ് നടത്തുന്ന കര്‍ണാടക എക്‌സ്പ്രസ് ട്രയിനിലാണ് സംഭവം.

ഇന്ന് രാവിലെയാണ് റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് നാല് മണിക്കൂറോളം വാഡി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഡി റെയില്‍വേ പൊലീസ് ഇയാളെ കണ്ടെത്തിയതും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും. ചോദ്യം ചെയ്യലില്‍ വ്യാജ സന്ദേശം അയച്ചത് സമ്മതിക്കുകയായിരുന്നു.

ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുകളുമടങ്ങുന്ന വലിയ സംഘമാണ് ട്രെയിനിന്റെ 22 കോച്ചുകളും പരിശോധിച്ചത്. എന്നാല്‍ സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും ഭീഷണി വ്യാജ മുന്നറിയിപ്പാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.

Continue Reading

Trending