മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും പി.വി അന്‍വര്‍ എംഎല്‍എ ആരോപണമുയര്‍ത്തിയ പശ്ചാത്തലത്തില്‍ ‘സഖാക്കളെ’ ട്രോളി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ.
സഖാക്കളൊക്കെ സുഖമായിരിക്കുന്നല്ലോ അല്ലേ…! അപ്പോള്‍ എങ്ങനാ ഒരു കുഴലപ്പം എടുക്കട്ടെ… എന്നാണ് മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് കുറിപ്പ്. കുറിപ്പിനൊപ്പം കുഴലപ്പം കഴിക്കുന്ന സ്വന്തം ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനും എതിരെ മാസപ്പടി വിവാദം ഉയര്‍ത്തിയ മാത്യു കുഴല്‍നാടനെ സഖാക്കള്‍ ‘കുഴലപ്പം’ എന്നു വിളിച്ചാണ് ആക്ഷേപിച്ചിരുന്നത്. ഇതിലാണ് ഇപ്പോള്‍ അതേ നാണയത്തില്‍ കുഴല്‍നാടന്‍ തിരിച്ചടിച്ചത്.
ജനങ്ങള്‍ മുഖ്യമന്ത്രിയെ വെറുക്കുകയാണെന്നും അദ്ദേഹം ഏകാധിപതിയായെന്നും തുടങ്ങിയ നിരവധി ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരുന്നത്. ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും അന്‍വര്‍ വിമര്‍ശിക്കുകയുണ്ടായി.