Connect with us

kerala

ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക; മുസ്‌ലിം യൂത്ത് ലീഗ് ഡേ നൈറ്റ് മാർച്ച് ഫെബ്രുവരി 13ന്

ഫെബ്രുവരി 13ന് വൈകീട്ട് 4മണിക്ക് മലപ്പുറം പൂക്കോട്ടൂരിൽ നിന്നും ആരംഭിക്കുന്ന നൈറ്റ് മാർച്ച്‌ കോട്ടക്കുന്നിൽ സമാപിക്കും.

Published

on

കോഴിക്കോട് : മുസ്‌ലിം ലീഗ് മുൻകൈയെടുത്ത് രാജീവ് ഗാന്ധി സർക്കാർ നിയമമാക്കിയ 1991ലെ ആരാധനാലയ സംരക്ഷണ നിയമം കേന്ദ്ര സർക്കാർ പാലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. ഇക്കാര്യം ഉയർത്തി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ഡേ നൈറ്റ് മാർച്ച് നടത്തും.

ഫെബ്രുവരി 13ന് വൈകീട്ട് 4മണിക്ക് മലപ്പുറം പൂക്കോട്ടൂരിൽ നിന്നും ആരംഭിക്കുന്ന നൈറ്റ് മാർച്ച്‌ കോട്ടക്കുന്നിൽ സമാപിക്കും. ആരാധനാലയ സംരക്ഷണ നിയമം ഭരണഘടനയുടെ അടിസ്ഥാനമാണെന്ന് സുപ്രീം കോടതി ശരിവെച്ചതാണ്. എന്നാൽ ഈ നിയമത്തെ മുഖവിലക്കെടുക്കാതെ വരാണസി ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവ് നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണ്. നൂറ്റാണ്ടുകളായി മുസ്‌ലിം സമുദായം ആരാധന നിർവ്വഹിച്ച് വരുന്ന ഗ്യാൻവ്യാപി മസ്ജിദിൽ പൂജ നടത്താനാണ് കോടതി അനുമതി നൽകിയത്.

ബാബരി പള്ളി പൊളിച്ച് രാമക്ഷേത്രമുണ്ടാക്കിയതിന് ശേഷം പുതിയ പള്ളികളിൽ പ്രശ്നം ഉന്നയിക്കാനുള്ള സംഘ് പരിവാറിൻ്റെ ഗൂഢലക്ഷ്യത്തിന് ചുവപ്പ് പരവതാനി വിരിക്കുന്ന നിലപാടാണ് കോടതികൾ പോലും സ്വീകരിക്കുന്നതെന്ന് നേതാക്കൾ തുടർന്നു. 2024 ലെ തെരഞ്ഞടുപ്പിലെ വിജയത്തിനായി തീവ്ര ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം മതേതര സമൂഹം തിരിച്ചറിയണം. രാജ്യത്തെ മുസ്‌ലിം – ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ കടന്ന് കയറാൻ ശ്രമിക്കുന്നത് ഇന്ത്യയുടെ മതേതര പൈതൃകത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ്. ഇതിനെ ചെറുത്ത് തോൽപ്പിക്കാൻ ജനാധിപത്യ സമൂഹം ഉണരേണ്ടതുണ്ടെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.

kerala

അഫാനെ കാണാന്‍ ആഗ്രഹമില്ലെന്ന് പിതാവ്; ആത്മഹത്യ ചെയ്യുമെന്ന് ഭാര്യ പറഞ്ഞിരുന്നു

ബന്ധു പണം വായ്പ നല്‍കിയത് പലിശക്കാണ്

Published

on

തിരുവനന്തപുരം കൊലക്കേസ് പ്രതി അഫാനെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പിതാവ് റഹീം. സഹോദരനടക്കം അഞ്ചു പേരെ കൊലപ്പെടുത്തിയ മകനെ കാണണമെന്ന് ആഗ്രഹമില്ല. ആത്മഹത്യ ചെയ്യുമെന്ന് ഭാര്യ പറഞ്ഞിരുന്നുവെന്നും റഹീം വ്യക്തമാക്കി.

അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ല. ഭാര്യക്ക് സെന്‍ട്രല്‍ ബാങ്കിലെയും ബന്ധുവിന്റെ സ്വര്‍ണം പണയം വച്ചതിന്റെയും ബാധ്യത ഉണ്ടായിരുന്നു. ബന്ധു നിരന്തരം ബാധ്യത തീര്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വായ്പ സമയത്ത് അടക്കാതിരുന്നത് ബാധ്യതക്ക് കാരണമായി.

വായ്പ അടച്ചു തീര്‍ക്കുന്നതിനായി പണം കൃത്യമായി താന്‍ അയച്ചു കൊടുത്തിരുന്നു. 20 വര്‍ഷ കാലാവധിയില്‍ 15 ലക്ഷം രൂപയാണ് എടുത്തിരുന്നത്. അഞ്ച് വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു താന്‍. എന്നാല്‍, വായ്പ അടച്ചു തീര്‍ത്തില്ല. ആ ബാധ്യതയാണ് വര്‍ധിച്ചു വന്നത്.

അഫാനും മാതാവിനും തട്ടത്തുമലയിലെ ബന്ധു പണം വായ്പ നല്‍കിയത് പലിശക്കാണ്. പലിശ വൈകിയാല്‍ ബന്ധു ഭീഷണിപ്പെടുത്തുമെന്നും മുന്നോട്ടു പോകാന്‍ വഴിയില്ലെന്നും പിതാവ് റഹീം വ്യക്തമാക്കി. ബന്ധുക്കള്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നതായും റഹീം പറഞ്ഞു.

88കാരിയായ പിതൃ മാതാവ് സല്‍മ ബീവി, 13 വയസുള്ള അനുജന്‍ അഫ്‌സാന്‍, അഫാന്റെ പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, പെണ്‍സുഹൃത്ത് ഫര്‍സാന (19) എന്നിവരെയാണ് പ്രതി അഫാന്‍ കൊലപ്പെടുത്തിയത്.

Continue Reading

kerala

തിരുവല്ലയില്‍ വയോധികയായ മാതാവിനെ ക്രൂരമായി മര്‍ദിച്ചു; ലഹരിക്കടിമയായ മകന്‍ അറസ്റ്റില്‍

ലാപ്ലത്തില്‍ വീട്ടില്‍ സന്തോഷ് (48) ആണ് മാതാവ് സരോജിനിയെ (76) മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായത്.

Published

on

തിരുവല്ലയില്‍ പടിഞ്ഞാറ്റും ചേരിയില്‍ വയോധികയായ മാതാവിനെ ക്രൂരമായി മര്‍ദിച്ച ലഹരിക്കടിമയായ മകന്‍ അറസ്റ്റില്‍. ലാപ്ലത്തില്‍ വീട്ടില്‍ സന്തോഷ് (48) ആണ് മാതാവ് സരോജിനിയെ (76) മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന സന്തോഷും മാതാവ് സരോജിനിയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന സന്തോഷ് മാതാവിനെ പതിവായി ഉപദ്രവിച്ചിരുന്നു.

വ്യാഴാഴ്ച രാത്രിയും മര്‍ദിച്ചതോടെ സമീപത്ത് താമസിക്കുന്ന സന്തോഷിന്റെ സഹോദരി പുത്രന്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാര്‍ തിരുവല്ല പൊലീസിന് വിവരമറിയിച്ചു.

തുടര്‍ന്ന് പൊലീസ് എത്തി സരോജിനിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Continue Reading

kerala

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

സംഭവത്തില്‍ മംഗലാപുരം പൊലീസ് കേസെടുത്തു

Published

on

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ശ്രീ ശാരദവിലാസം സ്‌കൂളിലെ വിദ്യാര്‍ത്ഥിനി സ്‌നേഹ സുനിലാണ് ജീവനൊടുക്കിയത്. സോഫ്റ്റ് ബോള്‍, ബെയ്‌സ് ബോള്‍ താരമാണ് സ്‌നേഹ. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ മംഗലാപുരം പൊലീസ് കേസെടുത്തു

Continue Reading

Trending