Connect with us

kerala

കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്ടെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാനില്ലെന്ന് പരാതി.

Published

on

കോഴിക്കോട്ടെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാനില്ലെന്ന് പരാതി. ബാലുശ്ശേരി എരമംഗലം ആട്ടൂര്‍ ഹൗസില്‍ മുഹമ്മദ് അട്ടൂരിനെ(മാമിക്ക-56) ഈമാസം 22ന് ഉച്ചക്ക് ശേഷമാണ് കാണാതായത്. ഭാര്യ റംലത്ത് ടീച്ചറുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

ഇപ്പോള്‍ താമസിക്കുന്ന കണ്ണൂര്‍റോഡ് വൈഎംസിഎ ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാര്‍ട്ട്‌മെന്റിന്‍ നിന്ന് 21 ന് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പിറ്റേദിവസം ഉച്ചവരെ അത്തോളി പറമ്പത്ത്,തലക്കുള്ളത്തൂര്‍ ഭാഗങ്ങളില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. പിന്നീട് മുഹമ്മദിനെ അന്വേഷിച്ച് പൊലീസ് ഹൈദരാബാദില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരം ലഭിക്കുന്നവര്‍ നടക്കാവ് ഇന്‍സ്‌പെകടറുടെ 949798718, 9645005007 നമ്പറില്‍ അറിയിക്കണം.

kerala

പീഡന പരാതി; എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

ഭാരതീയ ന്യായ സംഹിതയിലെ 75, 77 വകുപ്പുകള്‍ പ്രകാരമാണ് ജയപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്

Published

on

കൊച്ചി: പീഡന പരാതിയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിടിയില്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശിനെയാണ് ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ജയപ്രകാശ് വാടകയ്ക്ക് താമസിച്ചിരുന്നിടത്തെ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.സംഭവത്തില്‍ ജയപ്രകാശിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും, സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ 75, 77 വകുപ്പുകള്‍ പ്രകാരമാണ് ജയപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജയപ്രകാശ് കുറെ കാലമായി പരാതിക്കാരിയുടെ വാടക വീട്ടില്‍ താമസിക്കുന്ന വ്യക്തിയാണ്.

Continue Reading

kerala

രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും; മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ മമ്മൂട്ടി

Published

on

കൊച്ചി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ മമ്മൂട്ടി. ‘നിങ്ങളുടെ വിവേകവും വിനയവും ഈ രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും,’ എന്ന് സമൂഹ മാധ്യമത്തില്‍ നടന്‍ കുറിച്ചു.

എളിയ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി ഉയര്‍ന്നു വന്ന അദ്ദേഹം ധനമന്ത്രി ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പദവികളില്‍ സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ സാമ്പത്തിക നയത്തില്‍ ശക്തമായ മുദ്ര പതിപ്പിച്ചു. പാര്‍ലമെന്റിലുളള ഇടപെടലുകളും ഉള്‍ക്കാഴ്ചയുള്ളതായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി വിപുലമായ ശ്രമങ്ങള്‍ നടത്തിയ വ്യക്തി കൂടിയായിരുന്നു മന്‍മോഹന്‍ സിംഗ്.

Continue Reading

india

രാഷ്ട്രീയത്തിന്റെ പരുക്കന്‍ ലോകത്തെ സൗമ്യനായ മനുഷ്യനായിരുന്നു മന്‍മോഹന്‍ സിംഗ് ; പ്രിയങ്കാ ഗാന്ധി

രാജ്യത്തെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ അദ്ദേഹം എന്നേക്കും തലയുയര്‍ത്തി തന്നെ നില്‍ക്കുമെന്നും പ്രിയങ്കാ ഗാന്ധി കുറിച്ചു

Published

on

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി വയനാട് എം പി പ്രിയങ്കാ ഗാന്ധി. രാഷ്ട്രീയത്തിന്റെ പരുക്കന്‍ ലോകത്തെ സൗമ്യനായ മനുഷ്യനായിരുന്നു അദ്ദേഹമെന്ന് പ്രിയങ്കാ ഗാന്ധി തന്റെ ഔദ്യോഗിക എക്‌സ് പോസ്റ്റില്‍ കുറിച്ചു. രാഷ്ട്രത്തെ പ്രതിബദ്ധതയോടെ സേവിച്ച നേതാവാണ് മന്‍മോഹന്‍ സിംഗ്. എതിരാളികളില്‍ നിന്ന് വ്യക്തിപരമായി പോലും ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടും അദ്ദേഹം നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചില്ല. രാഷ്ട്രീയ രംഗത്തെ പരുക്കന്‍ ലോകത്ത് സൗമ്യനായിരുന്നു മന്‍മോഹന്‍ സിംഗ്. രാജ്യത്തെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ അദ്ദേഹം എന്നേക്കും തലയുയര്‍ത്തി തന്നെ നില്‍ക്കുമെന്നും പ്രിയങ്കാ ഗാന്ധി കുറിച്ചു.

Continue Reading

Trending