Connect with us

kerala

വിലയിൽ മത്സരം; കോഴി വില നേര്‍ പകുതി; മത്സ്യ വിലയും താഴോട്ട്

നേരത്തെ 260 രൂപ വരെ വിലയുണ്ടായിരുന്ന കോഴി ഇറച്ചിക്ക് പിന്നീട് വില 220 ല്‍ എത്തിയിരുന്നു.

Published

on

കോഴി വില നേര്‍ പകുതിയായി 130 ല്‍ എത്തി. നേരത്തെ 260 രൂപ വരെ വിലയുണ്ടായിരുന്ന കോഴി ഇറച്ചിക്ക് പിന്നീട് വില 220 ല്‍ എത്തിയിരുന്നു.ചില സ്ഥലങ്ങളില്‍ കോഴി ഇറച്ചി വില 150 ആണെങ്കിലും പരപ്പന്‍പോയില്‍ ഇന്നത്തെ വില 130 ആണ്.

മത്സ്യത്തിന്‍റെയും വില ഗണ്യമായി കുറഞ്ഞിട്ടുണ്ട്.ട്രോളിങ്ങ് നിരോധനത്തിന് ശേഷമാണ് വില ഇത്തരത്തില്‍ കുറഞ്ഞത്.

വിവാഹം,സല്‍ക്കാരം തുടങ്ങിയവ ഉദ്ധേശിക്കുന്നവര്‍ക്ക് കോളടിച്ചിരിക്കുകയാണ്. ഓണത്തിന് മുമ്പെ തന്നെ വില വീണ്ടും ഉയര്‍ന്ന് ഇരുന്നൂറിന്‍റെ മുകളിലേക്ക് തന്നെ എത്തിയേക്കും.അതിന് മുമ്പെ പൂതി തീര്‍ക്കാനുള്ള അവസരമായാണ് പലരും കാണുന്നത്.ഇന്നലെ പരപ്പന്‍പോയിലും മറ്റും കോഴിക്കടകള്‍ക്ക് മുമ്പില്‍ വലിയ വരി രൂപപ്പെട്ടിരുന്നു.ഇന്നും ഇതിന് മാറ്റമില്ല.

kerala

‘മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മ’: വി.ഡി.സതീശൻ

Published

on

മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മയെന്നും വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

‘‘പ്രേം നസീറും സത്യനും മധുവും ഉള്‍പ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും സിനിമയില്‍ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍. കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’’– വി.ഡി.സതീശൻ അറിയിച്ചു.

Continue Reading

kerala

തൃശൂരിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത‍്യം: ഒരാൾക്ക് പരുക്ക്

ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല

Published

on

തൃശൂർ മുളങ്കുന്നത്തുകാവിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി നജീബുൾ റഹിമാൻ ഖാൻ (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ.ബാനു (36) നെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. അടാട്ട് ആമ്പലംകാവിൽ വീടുപണി നടക്കുന്നതിനിടെ തൊഴിലാളികളുടെ മേൽ മൺകൂന ഇടിഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല. പഞ്ചായത്തംഗം അജിത കൃഷ്ണന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പേരാമംഗലം പൊലീസ് ഉടനെ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Continue Reading

kerala

‘അമ്മക്കണ്ണുനീരിന്റെ മഹത്വം പരത്തിയ കലാകാരിയുമായിരുന്നു കവിയൂർ പൊന്നമ്മ’: ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി

Published

on

മനുഷ്യജീവിതത്തിൻ്റെ നിസ്തുലമായ വൈകാരികാടിസ്ഥാനവും മാനവസംസ്കാരത്തിന്റെ മഹാ സ്ഥാപനവുമായ മാതൃത്വത്തെ അതിൻ്റെ മഹിമയോടെയും തനിമയോടെയും ആവിഷ്കരിച്ച കലാപ്രക്രിയയുടെ ഉടമസ്ഥയും, മലയാളികളിൽ അമ്മക്കണ്ണുനീരിന്റെ മഹത്വം പരത്തിയ കലാകാരിയുമായിരുന്നു കവിയൂർ പൊന്നമ്മയെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.

Continue Reading

Trending