Connect with us

india

വര്‍ഗീയതയോ വികസനമോ; കന്നഡിഗര്‍ ആരെ തുണയ്ക്കും?

കര്‍ണാടക വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. 2024ലെ പൊതു തിരഞ്ഞെടുപ്പിനായുള്ള ടെസ്റ്റ് ഡോസ് എന്ന നിലയിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്.

Published

on

ബെംഗളൂരു: കര്‍ണാടക വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. 2024ലെ പൊതു തിരഞ്ഞെടുപ്പിനായുള്ള ടെസ്റ്റ് ഡോസ് എന്ന നിലയിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. കോണ്‍ഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ് പാര്‍ട്ടികളുടെ ത്രികോണ മത്സരത്തിനാണ് സംസ്ഥാനം വേദിയാവുന്നതെങ്കിലും കന്നഡ മണ്ണില്‍ രാഷ്ട്രീയ പരീക്ഷണത്തിന് ആംആദ്മി പാര്‍ട്ടിയും എ.ഐ.എം. ഐ.എമ്മും ജനാര്‍ദ്ദന റെഡ്ഢിയുടെ കെ.ആര്‍.പി.പിയുമുള്‍പ്പെടെ ചെറു പാര്‍ട്ടികളും രംഗത്തുണ്ട്.

5.25 കോടി സമ്മതിദായകരാണ് ഇത്തവണ കര്‍ണാടകയുടെ വിധി നിര്‍ണയിക്കുക ഇതില്‍ 9.17 ലക്ഷം കന്നി വോട്ടര്‍മാരാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാറിനെതിരെ ഭരണ വിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലുള്ളതിനാല്‍ തന്നെ ദ്രുവീകരണം ലക്ഷ്യമിട്ട് വര്‍ഗീയതയിലൂന്നിയ പ്രചാരണത്തിന് ബി.ജെ. പി നേരത്തെ തന്നെ തുടക്കമിട്ടിട്ടുണ്ട്. ഹിജാബ് വിവാദവും ഹലാല്‍ ഭക്ഷണവും തുടങ്ങി ടിപ്പു-സവര്‍ക്കര്‍ പോരാട്ടമെന്ന നരേറ്റീവും ബീഫ് നിരോധനം, മുസ്്‌ലിം, ദളിത് സംവരണം, ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണം തുടങ്ങി സംഘപരിവാര്‍ അജണ്ടകള്‍ക്ക് വിത്തുപാകിയ മണ്ണിലാണ് ഇത്തവണ തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. ബിജെപിക്കും കോ ണ്‍ഗ്രസിനും അഭിമാന പോരാട്ടമാണിത്തവണത്തേത്.

2018ല്‍ അധികാരത്തോളമെത്തി ഭരണം നഷ്ടമായ കോണ്‍ഗ്രസിന് ഭരണം തിരിച്ചുപിടിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. അതിനാല്‍ തന്നെ ഇത്തവണ ഒരു മുഴം മുമ്പേ കോണ്‍ഗ്രസ് പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അഴിമതി, കമ്മീഷന്‍ സര്‍ക്കാരെന്ന ചീത്തപ്പേരിനെ വര്‍ഗീയതയിലൂന്നിയ പ്രചാരത്തിലൂടെ മറികടക്കാനാണ് ബിജെപി ശ്രമം.

മൈസൂര്‍ കര്‍ണാടക, കിട്ടൂര്‍ കര്‍ണാടക, കല്യാണ കര്‍ണാടക, ബെംഗളൂരു കര്‍ണാടക, മധ്യ കര്‍ണാടക, തീരദേശ കര്‍ണാടക എന്നീ ആറു മേഖലകളിലായി 224 മണ്ഡലങ്ങളാണ് കര്‍ണാടകയില്‍. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. 2018 ല്‍ ബിജെപി 104 സീറ്റുകളും കോണ്‍ഗ്രസ് 78 സീറ്റുകളും ജെഡിഎസിന് 37 സീറ്റുകളുമാണ് ജയിച്ചത്. പിന്നീട് തൂക്കു സഭയായിരുന്നു കണ്ടത്.

ജെഡിഎസ് -കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരമേറിയെങ്കിലും എച്ച്.ഡി കുമാരസ്വാമി സര്‍ക്കാറിനെ ‘ഓപ്പറേഷന്‍ കമല’ വഴി മറിച്ചിട്ട്, 17 എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് ബിജെപി അധികാരം പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഭരണത്തിലേറിയ ബി.ജെ.പിക്ക് രണ്ടു വര്‍ഷക്കാലം ബിഎസ് യെദിയൂരപ്പയും അടുത്ത രണ്ടു വര്‍ഷക്കാലം ബസവരാജ് ബൊമ്മെയുമാണ് മുഖ്യമന്ത്രിയായത്. ജെ.ഡി. എസിന്റെ ശക്തികേന്ദ്രമായ മൈസൂര്‍ കര്‍ണാടക മേഖലയില്‍ ആകെയുള്ള 61 സീറ്റുകളില്‍ 27 എണ്ണം കഴിഞ്ഞ തവണ ജെഡിഎസിനെയാണ് തുണച്ചത്. കോണ്‍ഗ്രസിനും ബിജെപിക്കും 11 സീറ്റുകള്‍ വീതമാണ് ലഭിച്ചത്. ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ കിട്ടൂര്‍ കര്‍ണാടക മേഖലയില്‍ ആകെയുള്ള 50 സീറ്റുകളില്‍ 30 എണ്ണം ബിജെപിക്കൊപ്പമാണ് നിന്നത് കോണ്‍ഗ്രസിന് 17, ജെഡിഎസിന് രണ്ടു സീറ്റുമാണ് ഈ മേഖലയില്‍ നിന്ന് കിട്ടിയത്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ കല്യാണ കര്‍ണാടകയിലെ 40ല്‍ 21 എണ്ണം കോണ്‍ഗ്രസിനൊപ്പവും 15 എണ്ണം ബിജെപിക്കും നാലു സീറ്റ് ജെഡിഎസിനുമാണ് ലഭിച്ചത്.

ബെംഗളുരു കര്‍ണാടകയില്‍ 17 സീറ്റുകള്‍ കോണ്‍ഗ്രസിനൊപ്പവും 11 സീറ്റുകള്‍ ബിജെപിക്കൊപ്പവും നിന്നു. മേഖലയിലെ ആകെയുള്ള 32 സീറ്റുകളില്‍ നാലെണ്ണം ജെഡിഎസിനെ തുണച്ചു. മധ്യ കര്‍ണാടക 26ല്‍ 21 സീറ്റുകളും നല്‍കിയിരിക്കുന്നത് ബിജെപിക്കാണ്. ഇത്തവണ യെദിയൂരപ്പയില്ലെന്നത് മേഖലയില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ കടുപ്പമാക്കും. 5 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

സംഘ്പരിവാര്‍ വര്‍ഗീയതയുടെ ഉരകല്ലായ തീരദേശ കര്‍ണാടക ബിജെപിയുടെ പരീക്ഷണശാലയാണ്. 19 ല്‍ 16 സീറ്റുകളും കഴിഞ്ഞ തവണ ബി.ജെ.പി നേടിയപ്പോ. മൂന്നു സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചു. ജാതിസമവാക്യങ്ങള്‍ക്ക് മേല്‍ക്കെയ്യുള്ള മണ്ണാണ് കര്‍ണാടകയിലേത്. ഏഴ് ശതമാനം കുറുബയുള്‍പ്പടെ 28 ശതമാനം വരുന്ന ഒ.ബി.സി വിഭാഗങ്ങള്‍, 24 ശതമാനം വരുന്ന പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങള്‍, 18 ശതമാനം വരുന്ന ലിംഗായത്തുകള്‍, 13 ശതമാനം വീതം വരുന്ന വൊക്കലിഗ, മുസ്്‌ലിം വിഭാഗങ്ങള്‍, രണ്ടര ശതമാനം വരുന്ന ക്രിസ്ത്യാനികള്‍ എന്നിവരാണ് ജനവിധിയെ നിര്‍ണയിക്കുക. പ്രബലരായ ലിംഗായത്ത്, വൊക്കലിംഗ സമുദായങ്ങളെ ഒപ്പം കൂട്ടി ഭരണം നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒബിസി വിഭാഗത്തിലെ മുസ്്‌ലിം സമുദായങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം എടുത്തുമാറ്റി ലിംഗായത്തുകള്‍ക്കും വൊക്കലിഗര്‍ക്കുമായി തുല്യമായി വീതിച്ചു നല്‍കിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാല്‍, ഹിന്ദുത്വകാര്‍ഡിറക്കി തന്നെയാണ് ഇക്കുറിയും ബിജെപി തിഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്നത്.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനെയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഒരേപോലെ മുന്‍നിരയില്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കാനുള്ള നീക്കം നടത്തുന്നത്. ബൊമ്മൈ സര്‍ക്കാരിന്റെ അഴിമതിയും വര്‍ഗീയ ധ്രുവീകരണവുമൊക്കെത്തന്നെയാണ് കോണ്‍ഗ്രസ് പ്രചരണായുധമാക്കുന്നത്. പകുതിയിലധികം സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തങ്ങള്‍ മുന്നൊരുക്കത്തോടെ തന്നെയാണെന്ന് പാര്‍ട്ടി വ്യക്തമാക്കിക്കഴിഞ്ഞു. അഴിമതിരഹിത സദ്ഭരണവും വികസനവുമാണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പലരും എത്തുന്നതും പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത വിഷയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നത് കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണ്. ജെഡിഎസും അതിശക്തരായി തന്നെ മത്സരരംഗത്തുണ്ട്. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയാണ് പാര്‍ട്ടിയെ നയിക്കുന്നത്. തൂക്കുമന്ത്രിസഭ എന്ന സാധ്യതയിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ കിങ്‌മേക്കര്‍ പദവിയില്‍ ജെഡിഎസ് തന്നെയാവും ഉണ്ടാവുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അംബേദ്കർ ശാഖ സന്ദർശിച്ചിട്ടുണ്ടെന്ന് ആർ.എസ്.എസ്

85 വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍.എസ്.എസ്) ശാഖ സന്ദര്‍ശിച്ചിരുന്നതായി സംഘടനയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗമായ വിശ്വ സംവാദ് കേന്ദ്ര (വി.എസ്.കെ) പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്. 

Published

on

ഇന്ത്യയുടെ ഭരണഘടനാ ശില്‍പ്പിയായ ബി.ആര്‍. അംബേദ്ക്കര്‍ 1940ല്‍ ആര്‍.എസ്.എസിന്റെ ശാഖ സന്ദര്‍ശിച്ചിരുന്നതായി അവകാശപ്പെട്ട് സംഘപരിവാര്‍. 85 വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍.എസ്.എസ്) ശാഖ സന്ദര്‍ശിച്ചിരുന്നതായി സംഘടനയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗമായ വിശ്വ സംവാദ് കേന്ദ്ര (വി.എസ്.കെ) പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്.

ശാഖ സന്ദര്‍ശിച്ച അംബേദ്ക്കര്‍ അവിടുത്തെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നെന്നും അതിനിടയിലാണ് തനിക്ക് ആര്‍.എസ്.എസുമായി ആത്മബന്ധമുള്ളതായി അദ്ദേഹത്തിന് അനുഭവപ്പെട്ടതായി പറഞ്ഞതെന്നും പ്രസ്താവനയില്‍ പറയുന്നു.

‘ഡോ. അംബേദ്കര്‍ 1940 ജനുവരി രണ്ടിന് സത്താറ ജില്ലയിലെ കരാഡിലെ ഒരു ആര്‍.എസ്.എസ് ശാഖ സന്ദര്‍ശിച്ചു, അവിടെ അദ്ദേഹം  സ്വയംസംഘ സേവകരെ അഭിസംബോധന ചെയ്യുകയും ചെയ്തു,’ പ്രസ്താവനയില്‍ പറയുന്നു.

ചില വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ആര്‍.എസ്.എസിനെക്കുറിച്ച് സ്വന്തം എന്ന തോന്നാലാണുണ്ടാവുന്നതെന്ന് സന്ദര്‍ശന വേളയില്‍ അംബേദ്കര്‍ പറഞ്ഞതായാണ് പ്രസ്താവനയില്‍ പറയുന്നത്. ‘ ചില വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, ഞാന്‍ സംഘത്തെ കാണുന്നത് സ്വന്തം എന്ന ബോധത്തോടെയാണ്,’ പ്രസ്താവനയില്‍ പറഞ്ഞു.

1940 ജനുവരി ഒമ്പതിന് പൂനെയിലെ മറാത്തി ദിനപത്രമായ കേസരിയില്‍ ഡോ. അംബേദ്കറുടെ ആര്‍.എസ്.എസ് ശാഖാ സന്ദര്‍ശനത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്തയുടെ ചിത്രം പങ്കുവെച്ചാണ് വി.എസ്.കെ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

Continue Reading

india

യു.പിയില്‍ ഗോഹത്യ ആരോപിച്ച് കൊല: കൊല്ലപ്പെട്ടയാളുടെ സഹായി ഗോവധ കേസില്‍ അറസ്റ്റില്‍

കൊ​ല​പാ​ത​ക​ത്തി​ൽ ഖു​റൈ​ശി​യു​ടെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് ഷ​ജാ​ദി​ന്റെ പ​രാ​തി​യി​ൽ അ​ജ്ഞാ​ത​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രാ​ളെ പോ​ലും ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

Published

on

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​റാ​ദാ​ബാ​ദി​ൽ ഗോ​ഹ​ത്യ ആ​രോ​പി​ച്ച് ജ​ന​ക്കൂ​ട്ടം മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ മു​ഹ​മ്മ​ദ് ശാ​ഹി​ദി​ൻ ഖു​റൈ​ശി​യു​ടെ (37)കൂ​ട്ടാ​ളി​യാ​യ മു​സ്‍ലിം യു​വാ​വി​നെ ഗോ​വ​ധ കേ​സി​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല​പാ​ത​ക​ത്തി​ൽ ഖു​റൈ​ശി​യു​ടെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് ഷ​ജാ​ദി​ന്റെ പ​രാ​തി​യി​ൽ അ​ജ്ഞാ​ത​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രാ​ളെ പോ​ലും ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

ഇ​തി​നി​ട​യി​ലാ​ണ് മു​ഹ​മ്മ​ദ് ശാ​ഹി​ദി​ൻ ഖു​റൈ​ശി​ക്കും സ​ഹാ​യി മു​ഹ​മ്മ​ദ് അ​ദ്നാ​നു​മെ​തി​രെ പൊ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. അ​ദ്നാ​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ഡി​സം​ബ​ർ 30ന് ​പു​ല​ർ​ച്ചെ​യാ​ണ് ജ​ന​ക്കൂ​ട്ടം ഖു​റൈ​ശി​യെ ആ​ക്ര​മി​ച്ച​ത്. അ​ന്നു​ത​ന്നെ അ​ദ്ദേ​ഹം മ​രി​ച്ചു. മൂ​ന്ന് കു​ട്ടി​ക​ളു​ടെ പി​താ​വാ​യ ഖു​റൈ​ശി പ്ര​മേ​ഹ​വും വൃ​ക്ക​രോ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​യാ​ളാ​ണെ​ന്ന് ഭാ​ര്യ റി​സ്‍വാ​ന പ​റ​ഞ്ഞു.

എ​ന്തി​നാ​ണ് ആ​ൾ​ക്കൂ​ട്ടം ഇ​ത്ര ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തെ​ന്ന് മ​ന​സ്സി​ലാ​കു​ന്നി​ല്ലെ​ന്നും മ​നു​ഷ്യ​ജീ​വ​ന് ഇ​ത്ര വി​ല​യി​ല്ലാ​താ​യോ എ​ന്നും ഭാ​ര്യാ​സ​ഹോ​ദ​രി മ​സൂ​മ ജ​മാ​ൽ ചോ​ദി​ച്ചു.

Continue Reading

india

ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിങ് പരീക്ഷണം ഈ മാസം ഏഴിന്

ഉപഗ്രഹ സംയോജനത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Published

on

ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിങ് പരീക്ഷണം (സ്‌പെഡെക്‌സ്) ഈ മാസം ഏഴിന് നടക്കും. ബഹിരാകാശത്ത് വെച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ദൗത്യമാണ് സ്‌പേസ് ഡോക്കിങ്. രാവിലെ 9-10ന് ഇടയിലായിരിക്കും ഉപഗ്രഹങ്ങള്‍ ഒന്നാകുക. ബംഗളൂരുവിലെ ഇസ്ട്രാക്കില്‍ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്.

ഉപഗ്രഹ സംയോജനത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 30ന് പിഎസ്എല്‍വി സി 60 റോക്കറ്റിലാണ് സ്‌പെഡെക്‌സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചിരുന്നത്.

സ്‌പേസ് ഡോക്കിങ് ദൗത്യം വിജയിച്ചാല്‍ ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമായി മാറും ഇന്ത്യ. ഡോക്കിങ് സാങ്കേതികവിദ്യയില്‍ ഇതുവരെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് വിജയം കണ്ടിട്ടുള്ളത്.

 

 

Continue Reading

Trending