ഈദിന് പൊതു മേഖല സ്ഥാപനങ്ങള്‍ക്ക് ഏഴു ദിവസം അവധി ലഭിക്കുമെന്ന് പ്രസിഡന്റ് ശൈയിഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശം അനുസരിച്ച് യു.എ.ഇ മന്ത്രി സഭ പ്രഖ്യാപിച്ചു.
ജൂണ്‍ രണ്ടിന് അവധി ഒന്‍പത് വരെ നീളും . അവധിക്ക് ശേഷമേ ഗവണ്മെന്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ.
സ്വകാര്യ മേഖലക്ക് ജൂണ്‍ മൂന്ന്, തിങ്കളാഴ്ച്ച മുതലാണ് അവധി. ശവ്വാല്‍ നാലിന് ഓഫീസുകള്‍ തുറക്കും. മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ച് ഇത് ജൂണ്‍ ആറിനാകുമെന്നാണ് കരുതുന്നത്. ജൂണ്‍ ആറ് വ്യാഴാഴ്ച ആയതിനാല്‍ വാരാന്ത്യ ദിനങ്ങള്‍ കൂടി ചേര്‍ത്ത് സ്വകാര്യ മേഖലക്ക് ആറ് ദിവസത്തെ അവധി കിട്ടും. യു.എ.ഇ.യില്‍ പെരുന്നാള്‍ ജൂണ്‍ അഞ്ചിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.