Connect with us

kerala

സംസ്ഥാന ഖജനാവ് കാലിയാക്കിയതില്‍ കമ്മീഷനുകള്‍ക്കും പങ്ക്

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കണക്കെണിയിലും പെട്ടിരിക്കെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനും നിയമോപദേശങ്ങള്‍ക്കും രണ്ട് പിണറായി സര്‍ക്കാരുകള്‍ ചെലവഴിച്ചത് കോടികള്‍.

Published

on

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കണക്കെണിയിലും പെട്ടിരിക്കെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനും നിയമോപദേശങ്ങള്‍ക്കും രണ്ട് പിണറായി സര്‍ക്കാരുകള്‍ ചെലവഴിച്ചത് കോടികള്‍. ഇതുവരെ നിയമിച്ച ഏഴ് ജൂഡീഷ്യല്‍ കമ്മീഷനുകള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായത് 6,01,11,166 രൂപ. നാലുവര്‍ഷം നിയമോപദേശങ്ങള്‍ക്കായി മാത്രം മുടക്കിയത് ഒന്നരക്കോടി രൂപയാണെന്ന് സി.ഐ.ജി റിപ്പോര്‍ട്ടിലെ കണക്കുകളിലും വ്യക്തമാണ്. കമ്മീഷനുകളിലേറെയും രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി നിയോഗിച്ചവയാണെങ്കില്‍ നിയമോപദേശങ്ങളില്‍ കൂടുതല്‍ പണം ചെലവഴിച്ചത് സി.പി.എം നേതാക്കളെ രക്ഷിക്കാനുമാണ്. സോളാര്‍ കേസിലെ നിയമോപദേശത്തിനും സര്‍വകലാശാല വി.സി നിയമനവിവാദവുമായി ബന്ധപ്പെട്ടും നിയമോപദേശം തേടിയിരുന്നു.

2016 ജൂണ്‍ മുതല്‍ ഇതുവരെ ഏഴ് കമ്മീഷനുകള്‍ക്ക് ഇതുവരെയുള്ള ചെലവ് 6.01 കോടി രൂപ മുന്‍ സര്‍ക്കാരുകളെയെല്ലാം കടത്തിവെട്ടുന്നതാണ്. ഏറ്റവും അധികം പണം ചെലവായത് ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മീഷനാണ്, 2,77,44814 കോടി. ഹൈക്കോടതിയില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷവും പിന്നാലെയുണ്ടായ പൊലീസ് നടപടിയുമായിരുന്നു അന്വേഷണ വിഷയം. ഏഴില്‍ രണ്ട് കമ്മീഷനുകള്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവിയായിരുന്ന കാലത്ത് പൊലീസില്‍ ചട്ടങ്ങള്‍ ലംഘിച്ചുള്ള ഇടപാടുകള്‍ സി.എ.ജി കണ്ടെത്തി. പൊലീസ് വകുപ്പിലെ പര്‍ച്ചേസുകള്‍ക്കും കരാറുകള്‍ക്കും മാനദണ്ഡങ്ങള്‍ ഉണ്ടാക്കാന്‍ സി.എന്‍ രാമചന്ദ്രന്‍നായരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ മൂന്നംഗ കമ്മീഷന്‍ ഉണ്ടാക്കി. മൂന്ന് വര്‍ഷമായിട്ടും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. കമ്മീഷനായി ഇതുവരെ ചെലവിട്ടത് 12,36,074 രൂപ. സ്വര്‍ണക്കടത്ത് വിവാഗത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ജസ്റ്റിസ് വി.കെ മോഹന്‍ന്‍ കമ്മീഷനെ നിയോഗിച്ചത് വന്‍വിവാദമായിരുന്നു. 2021 മെയ് ഏഴിനായിരുന്നു നിയമനം. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ടായിട്ടില്ല. ഇതുവരെ ഉണ്ടായ ചെലവാകട്ടെ 83,76 489 രൂപയും.

മറ്റ് കമ്മീഷനുകളുടെ ചെലവ് ഇങ്ങനെ: ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ കമ്മീഷന്‍ 1,07,82,661 രൂപ (പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടം), ജസ്റ്റിസ് പി.എസ് ആന്റണി കമ്മിഷന്‍- 25,85,232 രൂപ (എ.കെ ശശീന്ദ്രന്‍ മന്ത്രിയായിരിക്കെ ഫോണ്‍ കെണി വിവാദം), ജസ്റ്റിസ് കെ. നാരായണ കുറുപ്പ് കമ്മിഷന്‍- 92,84,305 രൂപ (നെടുങ്കണ്ടം കസ്റ്റഡിമരണം), ജസ്റ്റിസ് പി.കെ ഹനീഫ കമ്മിഷന്‍- 1,01,791 രൂപ (വാളയാര്‍ പെണ്‍കുട്ടികളുടെ മരണം).

ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള നിയമസെക്രട്ടറിയും എ.ജിയും രണ്ട് അഡീഷനല്‍ എ.ജിമാരും പ്ലീഡര്‍മാരുടെ വന്‍ സംഘവുമുണ്ടായിട്ടും പുറത്തുനിന്നള്ള നിയമോപദേശങ്ങള്‍ക്കും ചെലവിടുന്നത് കോടികളാണ്. 2019 മുതല്‍ 22 വരെയുള്ള കാലത്ത് നിയമോപദേശങ്ങള്‍ക്ക് ചെലവാക്കിയത് 1,47,40,000 രൂപയെന്നാണ് നിയമസഭയില്‍ നിയമമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. സോളാറിലെ നിയമോപദേശത്തിന് 5.50 ലക്ഷം നല്‍കി. സര്‍വകലാശാല വി.സി നിയമനവിവാദത്തില്‍ വാക്കാലുള്ള അഭിപ്രായത്തിന് ചെലവായത് 15 ലക്ഷം. സംസ്ഥാനത്തിന് പുറത്തുന്നിനുള്ള അഭിഭാഷകരെ കൊണ്ട് വന്നതിന് 12 കോടിയോളം രൂപ ചെലവഴിച്ചതായി സഭാ സമ്മേളനതതില്‍ കണക്ക് വന്നിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മൂന്നാറില്‍ വീണ്ടും വാഹനത്തില്‍ സാഹസിക യാത്ര നടത്തി യുവാക്കള്‍

ഇന്നലെയും വാഹനത്തില്‍ സമാനരീതിയില്‍ സാഹസകയാത്ര നടത്തിയിരുന്നു

Published

on

ഇടുക്കി മൂന്നാറില്‍ വീണ്ടും വാഹനത്തില്‍ യുവാക്കളുടെ സാഹസിക യാത്ര. മാട്ടുപ്പെട്ടി ടോപ് സ്റ്റേഷന്‍ റോഡിലാണ് യുവാക്കള്‍ വാഹനത്തില്‍ അഭ്യാസ പ്രകടനം നടത്തിയത്. കാറിന്റ മുന്‍വശത്തും പിന്‍വശത്തുമായി വിന്‍ഡോയില്‍ ഇരുന്നാണ് അപകട യാത്ര. ഇന്നലെയും വാഹനത്തില്‍ സമാനരീതിയില്‍ സാഹസകയാത്ര നടത്തിയിരുന്നു. ഇത്തരത്തിലുള്ള അപകട യാത്രകള്‍ തടയാന്‍ പരിശോധന കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശം; മലപ്പുറത്ത് യൂത്ത് ലീഗ് പ്രതിഷേധം

മലപ്പുറം പ്രത്യേക രാജ്യമാണെന്നും, ഈഴവര്‍ക്ക് ജില്ലയില്‍ അവഗണനയാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശം.

Published

on

മലപ്പുറം ജില്ലക്കെതിരായുള്ള വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ മലപ്പുറത്ത് പ്രതിഷേധം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ താനൂരില്‍ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മലപ്പുറം പ്രത്യേക രാജ്യമാണെന്നും, ഈഴവര്‍ക്ക് ജില്ലയില്‍ അവഗണനയാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശം.

വിഷയത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് ലീഗ് പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ റസാക്കാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. കേരളത്തിലെ വിഷജന്തുക്കളുടെ അപ്പോസ്തലനാണ് വെള്ളാപ്പള്ളി നടേശണെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂര്‍ വിമര്‍ശിച്ചു. മതവും ജാതിയും പറഞ്ഞ് മനുഷ്യമനസ്സുകളില്‍ വിഷം നിറക്കുന്ന നടേശനെതിരെ നമ്മള്‍ മറ്റെല്ലാം മറന്ന് ഒന്നിക്കണം. വെള്ളാപ്പള്ളി ഈ വിഷം ചീറ്റല്‍ തുടര്‍ന്നാല്‍ യൂത്ത് കോണ്‍ഗ്രസ് വേണ്ട രീതിയില്‍ കൈകാര്യം ചെയ്തു വിടുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Continue Reading

kerala

കൊല്ലത്ത് ആദിവാസി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

രാജമ്മയുടെ സുഹൃത്ത് പോലീസ് കസ്റ്റഡിയിലാണ്

Published

on

കൊല്ലം അമ്പനാറില്‍ ആദിവാസി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. സുഹൃത്തിനൊപ്പം വനവിഭവം ശേഖരിക്കാന്‍ പോയ മാമ്പഴത്തറ സ്വദേശി രാജമ്മ ആണ് മരിച്ചത്. പാറപ്പുറത്ത് നിന്ന് വീണ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

രാജമ്മയുടെ സുഹൃത്ത് പോലീസ് കസ്റ്റഡിയിലാണ്. വനം വകുപ്പും പോലീസും സ്ഥലത്ത് പരിശോധന നടത്തുന്നു.

Continue Reading

Trending