Connect with us

india

‘സ്വയം പ്രഖ്യാപിത ദിവ്യന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കമ്മിഷന്‍ പരിശോധിക്കണം’: മോദിയ്‌ക്കെതിരെ ശശി തരൂര്‍

Published

on

ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പ്രധാനമന്ത്രി ദിവ്യനാണെങ്കില്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ പൗരത്വത്തിന് അര്‍ഹതയുണ്ടോയെന്നായിരുന്നു തരൂരിന്റെ ചോദ്യം. ”ഒരു ദിവ്യന് ഇന്ത്യയില്‍ പൗരത്വത്തിന് അര്‍ഹതയുണ്ടോ? ഇല്ലെങ്കില്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ വോട്ട് ചെയ്യാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവകാശമുണ്ടോ? സ്വയം പ്രഖ്യാപിത ദിവ്യന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കണം”- തരൂര്‍ പറഞ്ഞു.

തന്റെ ജന്മം ജൈവികമായ ഒന്നല്ലെന്നും ദൈവം തന്നെ നേരിട്ട് അയയ്ക്കുകയാണ് ചെയ്തതെന്നുമാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പ്രതിപക്ഷ നേതാക്കളടക്കം നിരവധി പേര്‍ അദ്ദേഹത്തിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മോദി പറഞ്ഞ കാര്യങ്ങള്‍ ഒരു സാധാരണ പൗരനാണ് പറഞ്ഞിരുന്നതെങ്കില്‍ ജനങ്ങള്‍ അയാളെ ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിക്കുമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

റമദാന്‍ മാസം; മുസ്‌ലിം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് നല്‍കി തെലങ്കാന സര്‍ക്കാര്‍

മാര്‍ച്ച് രണ്ട് മുതല്‍ 31വരെയുള്ള ദിവസങ്ങളിലാണ് ഇളവ്

Published

on

ഹൈദരാബാദ്: റമദാന്‍ മാസത്തില്‍ മുസ്‌ലിം വിഭാഗത്തില്‍പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവദിച്ച് തെലങ്കാന സര്‍ക്കാര്‍. നാല് മണിയോടെ മുസ്‌ലിം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി അവസാനിപ്പിച്ച് ഓഫീസിസില്‍ നിന്ന് മടങ്ങാമെന്നാണ് ഉത്തരവ്. ചീഫ് സെക്രട്ടറി എ ശാന്തകുമാരിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മാര്‍ച്ച് രണ്ട് മുതല്‍ 31വരെയുള്ള ദിവസങ്ങളിലാണ് ഇളവ്. സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍ അധ്യാപകര്‍, കരാറുകാര്‍, കോര്‍പ്പറേഷന്‍, പൊതുമേഖലാ ജീവനക്കാര്‍ എന്നിവിടങ്ങളിലെ മുസ്ലിം ജീവനക്കാര്‍ക്കാണ് ഇളവ്. എന്നാല്‍ അടിയന്തര സാഹചര്യങ്ങളിലും ഉദ്യോഗസ്ഥന്‍ നിര്‍ബന്ധമായും ഉണ്ടായേ മതിയാവൂ എന്ന സാഹചര്യത്തില്‍ ഇളവ് അനുവദിക്കപ്പെട്ട ജീവനക്കാര്‍ ജോലി ചെയ്യേണ്ടി വരുമെന്നും ഉത്തരവിലുണ്ട്.

Continue Reading

india

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ആരാകും? രാഹുല്‍ ഗാന്ധി യോഗം ബഹിഷ്‌ക്കരിച്ചേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരാണ് അംഗങ്ങള്‍.

Published

on

നിലവിലെ മുഖ്യ തെരഞ്ഞടുപ്പു കമ്മിഷണര്‍ രാജീവ് കുമാര്‍ വിരമിക്കാനിരിക്കെ പുതിയ കമ്മീഷണറെ (സിഇസി) തീരുമാനിക്കാനുള്ള തെരഞ്ഞടുപ്പു കമ്മിറ്റി ഇന്ന് ന്യൂഡല്‍ഹിയില്‍ യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരാണ് അംഗങ്ങള്‍. നിലവിലെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ (സിഇസി) രാജീവ് കുമാര്‍ ഫെബ്രുവരി 18നാണ് വിരമിക്കുക. പുതിയ ആളെ കണ്ടെത്താന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കമ്മിറ്റി ചേരുക. പുതിയ കമ്മീഷണറെ (സിഇസി) നിയമിക്കുന്നത് സംബന്ധിച്ച നിയമം പാര്‍ലമെന്റ് പാസാക്കിയതിന് ശേഷം നടപ്പാക്കുന്ന ആദ്യ നിയമനമാണിത്.

സെര്‍ച്ച് കമ്മിറ്റി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത സ്ഥാനാര്‍ത്ഥികളില്‍ നിന്നാണ് ഒരു പേര് ശുപാര്‍ശ ചെയ്യുക. തുടര്‍ന്ന് രാഷ്ട്രപതി നിയമനം നടത്തും. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ കൂടാതെ പുതിയ കമ്മിഷണര്‍മാരയേും ഇന്നു നിയമിച്ചേക്കും. അങ്ങനെയെങ്കില്‍ സമ്പൂര്‍ണ്ണമായ ഒരു അഴിച്ചു പണിയാവും നടത്തുക. തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരുടെ നിയമത്തിലെ ഭേദഗതിയെ പ്രതിപക്ഷം എതിര്‍ക്കുകയാണ്. ഈ നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന കേസ് സുപ്രീം കോടതി ഫെബ്രുവരി 19 നാണ് പരിഗണിക്കുക. അതിനാല്‍ ഈ കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുമോ എന്നത് ഉറപ്പില്ല.

നിലവിലെ നിയമമനുസരിച്ച്, ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സെക്രട്ടറി പദവിക്ക് തുല്യമായ പദവി വഹിക്കുന്നവരോ വഹിച്ചവരോ ആയ വ്യക്തികളില്‍ നിന്നാണ് സിഇസിയെയും മറ്റ് ഇസികളെയും നിയമിക്കുക. തിരഞ്ഞെടുപ്പ് നടത്തിപ്പിലും നടത്തിപ്പിലും അറിവും പരിചയം സല്‍പ്പേരുമുള്ള വ്യക്തികളായിരിക്കും ഇവര്‍ . പുതിയ സി ഇസി സ്ഥാനത്തേയ്ക്ക് കൂടുതല്‍ സാദ്ധ്യത കല്‍പ്പിക്കുന്നത് ഗ്യാനേഷ് കുമാറിനാണ്. 2029 ജനുവരി 26 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. സുഖ്ബീര്‍ സിംഗ് സന്ധുവാണ് ഈ സ്ഥാനത്തേയ്ക്കു സാദ്ധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരാള്‍,.

2023 ലെ നിയമം പാസാക്കുന്നതുവരെ, സിഇസിയെയും മറ്റ് ഇസികളെയും നിയമിക്കുന്നതിന് ഇന്ത്യയ്ക്ക് ഒരു സംവിധാനമോ എഴുതപ്പെട്ട നടപടിക്രമമോ ഉണ്ടായിരുന്നില്ല. ആര്‍ട്ടിക്കിള്‍ 324 പാര്‍ലമെന്റിന്റെ നിയമത്തെ അടിസ്ഥാനമാക്കി രാഷ്ട്രപതിയുടെ വിവേചനാധികാരത്തിലാണ് ആ നിയമനങ്ങള്‍ നടന്നത് . അതിനാല്‍, എക്സിക്യൂട്ടീവ് ബോഡിയുടെ, അതായത് പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശപ്രകാരം രാഷ്ട്രപതി ഉദ്യോഗസ്ഥരെ നിയമിക്കുകയായിരുന്നു പതിവ്. എന്നാല്‍ ആ രീയിയി്ല്‍ പരാതി ഉര്‍ന്നതിനെതുടര്‍ന്ന് സുപ്രീം കോടതി ഇടപെട്ടു. 2023 മാര്‍ച്ചില്‍, ജസ്റ്റിസ് കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, സിഇസിയുടെയും ഇസിമാരുടെയും നിയമനങ്ങള്‍ പരിശോധിക്കുമ്പോള്‍, അവ സ്വതന്ത്രമായിരിക്കണമെന്ന് അഭിപ്രായപ്പെട്ടു.

Continue Reading

crime

ഗോവയില്‍ വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

തെളിവ് നശിപ്പിച്ചതിന് പ്രതിക്ക് രണ്ട് വർഷം തടവും ലഭിക്കും.

Published

on

ഗോവ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ്-ഐറിഷ് ടൂറിസ്റ്റുമായി സൗഹൃദം സ്ഥാപിക്കുകയും ശേഷം അവരെ കല്ലുകൊണ്ട് തലക്കടിച്ച് കൊല​പ്പെടുത്തുകയും ചെയ്ത കേസിൽ ഗോവ സ്വദേശിയായ യുവാവിന് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി. തെളിവ് നശിപ്പിച്ചതിന് പ്രതിക്ക് രണ്ട് വർഷം തടവും ലഭിക്കും.

2017ലാണ് ഐറിഷ്-ബ്രിട്ടീഷ് പൗരയായ ഡാനിയേൽ മക്‌ലോഗിനെ (28) ഗോവൻ നഗരവാസിയായ വികാത് ഭഗത് (31) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വടക്കുപടിഞ്ഞാറൻ അയർലണ്ടിലെ ഡൊണഗൽ സ്വദേശിയായ മക്‌ലോഗിൻ 2017 മാർച്ചിൽ ഗോവ സന്ദർശിക്കുന്നതിനിടെയാണ് ഭഗത് അവളുമായി സൗഹൃദത്തിലായത്. അവരോടൊപ്പം ഒരു വൈകുന്നേരം ചെലവഴിച്ച ശേഷം പ്രതി യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഗോവ പൊലീസ് സമർപ്പിച്ച കുറ്റപത്രം പറയുന്നു.

ദക്ഷിണ ഗോവയിലെ കാനകോണ ഗ്രാമത്തിലെ വനപ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലക്കും മുഖത്തും പരിക്കേറ്റ നിലയിൽ വസ്ത്രങ്ങളില്ലാതെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് 10,000 രൂപ പിഴയും ജില്ലാ സെഷൻസ് ജഡ്ജി ക്ഷമ ജോഷി ശിക്ഷ വിധിക്കുകയായിരുന്നു.

‘നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കെടുത്ത എല്ലാവരോടും വളരെ നന്ദിയുള്ളവരാണ്. അവർ ഒരു മകളെപ്പോലെയാണ് അവളെ പരിഗണിച്ചത്. പൊലീസും അധികൃതരും അക്ഷീണം പോരാടിയെന്ന്’ കൊല്ലപ്പെട്ട യുവതിയുടെ കുടുംബം പറഞ്ഞു.

Continue Reading

Trending