Connect with us

kerala

മെട്രോ എക്സറ്റന്‍ഷനല്ല, സര്‍ക്കാരിന് താല്‍പര്യം കമ്മീഷന്‍ റെയില്‍; വി.ഡി സതീശന്‍

കേരളത്തിന്റെ സാമ്പത്തികനില ഭദ്രമാണെന്ന് മുഖ്യമന്ത്രി പറയുമ്പോഴും അടുത്തമാസം ശമ്പളം കൊടുക്കാന്‍ പണമില്ലെന്നാണ് ധനകാര്യമന്ത്രി പറഞ്ഞത്.

Published

on

വസ്തുതാവിരുദ്ധവും യാഥാര്‍ഥ്യ ബോധമില്ലാത്തതുമായ കാര്യങ്ങളാണ് മുഖ്യമന്ത്രി തൃക്കാക്കരയില്‍ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സോഷ്യല്‍ എന്‍ജിനീയറിങ് എന്ന പേരില്‍ ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഒരേ സമയം ആര്‍.എസ്.എസുമായും എസ്.ഡി.പി.ഐയുമായും കൂട്ടുകൂടാന്‍ മടിയില്ലാത്ത ആളാണ് മുഖ്യമന്ത്രി. എന്നിട്ടാണ് ഞങ്ങള്‍ വര്‍ഗീയതയ്ക്ക് എതിരാണെന്നും കോണ്‍ഗ്രസ് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും പറയുന്നത്. കമ്മീഷന് വേണ്ടി കെ- റെയില്‍ നടപ്പാക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രമെ മുഖ്യമന്ത്രിക്കുള്ളൂ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേരളത്തിന്റെ സാമ്പത്തികനില ഭദ്രമാണെന്ന് മുഖ്യമന്ത്രി പറയുമ്പോഴും അടുത്തമാസം ശമ്പളം കൊടുക്കാന്‍ പണമില്ലെന്നാണ് ധനകാര്യമന്ത്രി പറഞ്ഞത്. 25 ലക്ഷം രൂപയില്‍ കൂടുതലുള്ള ചെക്കുകള്‍ പോലും പാസാക്കാനാകാതെ കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ കടക്കെണിയിലേക്ക് കൂപ്പ് കുത്തുകയാണ്. ഇതിനിടയിലാണ് മുഖ്യമന്ത്രി രണ്ട് ലക്ഷം കോടിയുടെ കെ റെയിലുമായി വരുന്നത്. രാഷ്ട്രീയ വര്‍ഗീയ കൊലപാതകങ്ങള്‍ വര്‍ധിക്കുമ്പോഴും കേരളത്തില്‍ ക്രമസമാധാന നില ഭദ്രമാണെന്നാണ് പറയുന്നത്. ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. ഇന്ത്യയില്‍ ഏറ്റവുമധികം മയക്ക് മരുന്ന് മാഫിയകളുള്ള സ്ഥലമാണ് കേരളം. ഈ മാഫിയകളെ സംരക്ഷിക്കുന്നത് സി.പി.എം നേതാക്കളാണ്. അവര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല.

കലൂരില്‍ നിന്നും തൃക്കാക്കരയിലേക്കുള്ള മെട്രോ റെയില്‍ എക്സറ്റന്‍ഷന്‍ 2015-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചതാണ്. ആറു വര്‍ഷമായിട്ടും ചെറുവിരല്‍ അനാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് സാധിച്ചില്ല. യു.ഡി.എഫ് എം.പിമാര്‍ ചെയ്തില്ലെന്നാണ് പറയുന്നത്. ഹൈബി ഈഡന്‍ രണ്ടു തവണ ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത് തെളിവായി ഹാജരാക്കി. പാര്‍ലമെന്ററി അര്‍ബന്‍ കമ്മിറ്റിയിലും ഹൈബി ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളത്തെ ചിലര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണ്. കേരളത്തിലെ യു.ഡി.എഫ് എം.പിമാര്‍ തൃക്കാക്കരയിലേക്കുള്ള മെട്രോ എക്സ്റ്റന്‍ഷന് വേണ്ടി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് മെട്രോ എക്സ്റ്റന്‍ഷനേക്കാള്‍ താല്‍പര്യം കമ്മീഷന്‍ റെയിലിലാണ്. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിക്ക് ചുറ്റും ഉപചാപക സംഘമുണ്ട്. ക്രമസമാധാനനില ഭദ്രമാണെന്ന് മുഖ്യമന്ത്രിക്കല്ലാതെ ആര്‍ക്ക് പറയാന്‍ കഴിയും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യമന്ത്രിക്ക് ജനങ്ങളോട് ഒന്നും പറയാനില്ല. ഒരു വര്‍ഷത്തെ ഭരണം കൊണ്ട് എല്ലാ മേഖലകളും താറുമാറായി പ്രതിപക്ഷ നേതാവ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോടതി ജീവനക്കാരിയോട് മോശം പെരുമാറ്റം: കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു

ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെതാണ് നടപടി

Published

on

കൊച്ചി: കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ ജുഡീഷ്യൽ ഓഫീസര്‍ക്കെതിരെ നടപടി. ജുഡീഷ്യൽ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെതാണ് നടപടി. കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജി എം സുഹൈബിനെതിരെയാണ് നടപടി.

ജഡ്ജിയുടെ ചേംബറിൽ വെച്ച് സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതി. ജുഡീഷ്യൽ ഓഫീസറെ സംഭവത്തിൽ നേരത്തെ അഡീഷണൽ ജില്ലാ ജഡ്ഡിയെ വടകരയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേർന്ന ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് സുഹൈബിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

ജഡ്ജിയുടെ ചേംബറിൽ നടന്ന സംഭവം ജുഡീഷ്യറിയുടെ സൽപേരിന് കളങ്കമാണെന്ന് യോഗം വിലയിരുത്തി. ജീവനക്കാരി ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. സംഭവം സ്ഥിരീകരിച്ച് കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആണ് നടപടി.

Continue Reading

kerala

തിരുവനന്തപുരത്ത് കടലിൽ കാണാതായ ഒരു വിദ്യാർഥി മരിച്ചു; രണ്ടു പേർക്കായി തിരച്ചിൽ

തിരുവനന്തപുരം അഞ്ചുതെങ്ങ് കോസ്റ്റൽ സ്റ്റേഷൻ പരിധിയിൽ ക്രിസ്മസ് ദിനത്തിൽ കടലിൽ കുളിക്കുന്നതിനിടെയാണ് ജോഷ്വയെ കാണാതായത്

Published

on

തിരുവനന്തപുരം: കടലിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മര്യനാട് സ്വദേശി ജോഷ്വ (19)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്കാണ് കടലിൽ കുളിക്കുന്നതിനിടെ ജോഷ്വയെ കാണാതായത്.

തിരുവനന്തപുരം അഞ്ചുതെങ്ങ് കോസ്റ്റൽ സ്റ്റേഷൻ പരിധിയിൽ ക്രിസ്മസ് ദിനത്തിൽ കടലിൽ കുളിക്കുന്നതിനിടെയാണ് ജോഷ്വയെ കാണാതായത്. സമാനമായി സെന്റ് ആൻഡ്രൂസ്, മര്യനാട്ടും സമാന രീതിയിൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

പഞ്ചായത്തുനട സ്വദേശിയായ പ്ലസ് ടു വിദ്യാർഥി നെവിൻ (180 ആണ് സെന്റ് ആൻഡ്രൂസിൽ ഉഴുക്കിൽപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെ മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് നെവിൻ കടലിൽ കുളിക്കാനിറങ്ങിയത്. മുങ്ങിത്താണ നെവിനെ രക്ഷിക്കാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

അഞ്ചുതെങ്ങിൽ കടയ്ക്കാവൂർ സ്വദേശികളായ നാലം​ഗ സംഘത്തിൽപ്പെട്ട ആളെയാണ് കടലിൽ കാണാതായത്. വൈകീട്ട് 4.45ഓടെയാണ് സംഭവം.

Continue Reading

kerala

മുനമ്പം ഭൂമി തര്‍ക്കം: ‘കരം അടയ്ക്കാനുള്ള സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അപാകതകള്‍ ഉണ്ടാകരുത്’: വി.ഡി സതീശന്‍

പാണക്കാട് തങ്ങളും ബിഷപ്പുമാരും അവസരത്തിനൊത്ത് ഉയര്‍ന്നു

Published

on

കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ കരം അടയ്ക്കാനുള്ള സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അപാകതകള്‍ ഉണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായി രണ്ടു വര്‍ഷമായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ നിരാഹാര സമരം അനുഷ്ഠിച്ചിരുന്നു. സമരപന്തലില്‍ പ്രത്യാശ ദീപം തെളിയിക്കാനെത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചത്.

ഇപ്പോള്‍ സത്യവാങ്മൂലം നല്‍കുമെന്ന് പറയുന്നത് കാപട്യം. പ്രതിപക്ഷം അവസരോചിതമായി ഇടപെട്ടതുകൊണ്ടാണ് മുനമ്പം പ്രശ്‌നം വഷളാകാത്തിരുന്നത്. പാണക്കാട് തങ്ങളും ബിഷപ്പുമാരും അവസരത്തിനൊത്ത് ഉയര്‍ന്നു. സംഘപരിവാറിന്റെ അജണ്ടയ്ക്ക് സര്‍ക്കാര്‍ കുട പിടിക്കുകയാണ്. മുനമ്പം സന്ദര്‍ശനം ക്രിസ്മസിന് മുന്‍പ് തന്നെ തീരുമാനിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു.

മുനമ്പം ഭൂവിഷയത്തില്‍ സമരം നടത്തുന്നവര്‍ക്ക് ആദ്യം പിന്തുണ കൊടുത്തത് തങ്ങളാണെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. റവന്യൂ അവകാശം വാങ്ങി നല്‍കുന്നത് വരെ അവര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാനതല ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

Continue Reading

Trending