Connect with us

Video Stories

കണ്ണാടി തകര്‍ക്കാന്‍ വരട്ടെ

EDITORIAL

Published

on

അങ്ങനെ സി.പി.എം സംസ്ഥാന സമ്മേളനം പതിവ് പോലെ പിണറായി സൂക്തങ്ങള്‍ ഏറ്റുപാടി ഭക്തിയാദരപൂര്‍വം നടന്നു. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്തതിനാല്‍ വിജയനെ എതിര്‍ക്കാന്‍ ആ പാര്‍ട്ടിയില്‍ ആരും ഇല്ലാത്ത കാലമായതിനാല്‍ എല്ലാം മുഖ്യന്‍ മയം. മന്ത്രിമാരുടെ പ്രകടനമെല്ലാം മോശമെന്ന് പ്രതിനിധികള്‍ ഒന്നില്ലാതെ വിമര്‍ശിച്ചപ്പോള്‍ മരുമകന്‍ മന്ത്രി മഹാസംഭവമാണെന്ന് പറയാനും മറന്നില്ല. മറുത്തെങ്ങാനും പറഞ്ഞാല്‍ മഹാരാജാവിന്റെ കോപം ഉറപ്പെന്ന് പ്രതിനിധികള്‍ക്കും അറിയാം. സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖയിലെ സെസും ഫീസും അടക്കമുള്ള വിവാദ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയ്ക്ക് മുന്‍പേ പിന്തുണച്ച് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ ബലേ ഭേഷ് പറഞ്ഞു കഴിഞ്ഞു. സമ്മേളനത്തില്‍ പാര്‍ട്ടി നേതാക്കന്‍മാര്‍ എടുത്ത തിരുമാനളെല്ലാം മുമ്പേ ഫിക്‌സ് ചെയ്‌തോ എന്ന സംശയത്തിലാണ് ഗോവിന്ദന്റെ ഈ നിലപാടില്‍ നിന്നുയരുന്ന സംശയം. ഒരര്‍ത്ഥത്തില്‍ പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിക്ക് എല്ലാ അര്‍ത്ഥത്തിലും കീഴടങ്ങിയിരിക്കുകയാണ്. ഇത്ത വണ പതിവിന് വിരുദ്ധമായി ആകെയുണ്ടായത് പൊതുമേ ഖല സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കാനായി പാര്‍ട്ടി റെഡിയെന്ന് പറയല്‍ മാത്രമാണ്. ഇതാവട്ടെ നേരത്തെ തീരുമാനിച്ച് ഫിക്സ് ചെയ്ത് മുഖ്യന്‍ പ്രഖ്യാപിച്ചത് ഏറ്റുപറയുക എന്ന ജോലി മാത്രമേ പാര്‍ട്ടി സെക്രട്ടറിക്ക് ആകെ ബാക്കിയുണ്ടായിരുന്നത്. അല്ലേലും ഇംഗ്ലീഷ് മരുന്ന് കഴിക്കും പോലെ ഒന്നു വീതം മൂന്നു നേരെ നയം മാറ്റി പറയുന്ന പാര്‍ട്ടി സെക്രട്ടറിക്ക് ഇതല്ലാതെ എന്തുണ്ട് പറയാന്‍. ആര്‍ക്ക് ഭ്രാന ഭ്രാന്തായാലും കാലന്‍ കോഴിക്ക് ഇരിക്കപ്പൊറുതിയില്ല എന്നു പറഞ്ഞ പോലെ സി.പി.എമ്മിനകത്തെ അന്തിഛിദ്രങ്ങള്‍ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ഇതില്‍ നിന്നും അതി വിദഗ്ധമായി മാധ്യമങ്ങളെ പറ്റിക്കാന്‍ നാളേറെയായി മുഖ്യനും പാര്‍ട്ടി സെക്രട്ടറിയും കണ്ടെത്താറുള്ള മാര്‍ഗം ലീഗിനും കോണ്‍ഗ്രസിനും മേല്‍ കുതിര കേറുക എന്ന കലാപരിപാടിയാണ്. ഇത്തവണയും ആവനാഴിയിലെ ആ ആസ്ത്രം തന്നെയാണ് പ്രയോഗിച്ചത്.

മുഖം വികൃതമാകുമ്പോള്‍ കണ്ണാടി കുത്തിപ്പൊട്ടിക്കുന്ന പോലെ സ്വന്തം വകുപ്പിലെ പ്രവര്‍ത്തനം എന്തെന്ന് പോലും മനസ്സിലാവാതെ ഫാസിസം ഒരുകാലത്തും വരില്ലെന്നും പറഞ്ഞിരിക്കുന്ന മുഖ്യന് സ്വന്തം വിഴ്ചകള്‍ മറക്കാന്‍ ബെസ്റ്റ് ലീഗും കോണ്‍ഗ്രസും തന്നെ. ലീഗും കോണ്‍ഗ്രസുമൊക്കെ മാറിയാല്‍ കാര്യങ്ങള്‍ സിപി.ഐക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ മുണ്ടുടുത്ത മോദിക്ക് എളുപ്പമാവും. പിന്നെ സാക്ഷാല്‍ മോദിയും മുണ്ടുടുത്ത മോദിയും തമ്മില്‍ ധ്രുവീകരണത്തില്‍ ആരാണ് കേമന്‍ എന്ന മത്സരം മാത്രമേ ബാക്കി കാണു. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും വാലന്‍മാരെ പോലെ പാത്തും പതുങ്ങിയും ലീഗിന്റെ പിന്നാലെ നടക്കുകയും തങ്ങളുടെ പാട്ടിന് വരില്ലെന്ന് ഉറപ്പാകുമ്പോള്‍ പുരപ്പുറത്ത് കയറി കൂവുകയും ചെയ്യുക എന്നത് സി.പി.എമ്മിന് നാളേറെയായുള്ള കലാപരിപാടിയാണ്. അല്ലേലും കിട്ടാത്ത മുന്തിരി ഇത്തിരി പുളിക്കും. ലീഗും കോണ്‍ഗ്രസുമൊന്നുമില്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള ഒരു കനല്‍ തരി മാത്രമേ ഇന്ന് ലോക്‌സഭയില്‍ സി.പി.എമ്മി നുണ്ടാകു എന്ന സാമാന്യ ബോധമൊക്കെ മുഖ്യനും ആവാം. താന്‍ കണ്ണടക്കുമ്പോള്‍ ലോകം മുഴുവന്‍ ഇരുട്ടാകുന്നു എന്ന് പറഞ്ഞാല്‍ കേരളത്തിലെ ഭക്ത ജനം ചിലപ്പോള്‍ കേട്ടേക്കാം. എന്നാല്‍ മാലോകരെല്ലാം പാര്‍ട്ടി അന്തങ്ങളെ പോലെ പാര്‍ട്ടി ഓഫീസില്‍ ബുദ്ധി പണയം വെച്ചവരാവില്ലല്ലോ?.

വാളയാറിനും കളൈക്കവിളക്കുമപ്പുറം ചുവന്ന കൊടി പറത്തണമെങ്കില്‍ മറ്റു പാര്‍ട്ടികളുടെ സഹായം കൂടിയേ തീരൂ. എന്തിനതികം പറയണം ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച സീറ്റില്‍ പ്രചാരണത്തിന് പോലും സമീപ സംസ്ഥാനത്തെ മുഖ്യനായിട്ടു പോലും പിണറായിയെ ആരും വിളിച്ചില്ല. പകരം രാഹുല്‍ ഗാന്ധിയുടെയും സ്റ്റാലിന്റേയും പോസറ്ററൊട്ടിച്ചാണ് വോട്ടു തേടിയത്. രാജസ്ഥാനിലാവട്ടെ കെ.സി വേണുഗോപാലിന്റെറെ വരെ ഫോട്ടോ പതിച്ചാണ് വോട്ടു തേടിയത്. മറവി ഒരു അനുഗ്രഹമാണ്. പ്രത്യേകിച്ചും പിണറായിക്ക് മുമ്പ് എന്തു പറഞ്ഞിരുന്നോ അതെല്ലാം വിഴുങ്ങി ഞാനും ഞാനുമെന്റാളും ആ കണ്ണൂര്‍ക്കാരും എന്ന രീതി കൊണ്ടു പോവുകള്‍ അടുത്ത തിരഞ്ഞെടുപ്പോടെ മ്യൂസിയത്തില്‍ മാത്രം കാണാന്‍ ഭാഗ്യം ലഭിക്കുന്ന ഒരു പാര്‍ട്ടിയെ നയിച്ച അവസാന മുഖ്യമന്ത്രി എന്ന ഖ്യാതി ടിയാന് സ്വന്തമാകാനാണ് സാധ്യത. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആപിനെ തോല്‍പിച്ചുവെന്നാണ് നോട്ടയോട് പൊരുതിത്തോറ്റ സി.പി.എമ്മിന്റെ മുഖ്യമന്ത്രി പറയുന്നത്.സി.പി.എം അവിടെ ആര്‍ക്കെതിരെയാണാ മത്സരിച്ചത്. വാക്ക് ഒരു വഴിക്ക് പ്രവൃത്തി ഒരു വഴിക്ക് യഥാര്‍ഥ
മതനിരപേക്ഷ കക്ഷികള്‍ക്ക് ഇങ്ങനെയുള്ള കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോയെന്നാണ് മുഖ്യന്‍ ചോദക്കുന്നത്. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പയറ്റിയ തനി വര്‍ഗീയ പ്രചാരണം തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പേ ബി.ജെ.പിയുമായുള്ള അഡ്ജസ്റ്റ്മെന്റ് എന്നിവയാണ് ഇപ്പോള്‍ മുഖ്യനും പാര്‍ട്ടിയും മുസ്ലിം ലീഗിനെതിരെ ആരോപണം നെയ്യുന്നതിന് പിന്നിലെ ചേതോവികാരം. കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടുമ്പോള്‍ അവിടെ സിപിഎം മത്സരിക്കുകയും ഇതേ മുഖ്യമന്ത്രി അവിടെ കോണ്‍ഗ്രസിനെതിരെ പ്രചാരണത്തിനിറങ്ങുകയും ചെയ്തത് മറക്കുരുത്. അല്ലേലും കോണ്‍ഗ്രസ് പരാജയപ്പെട്ട് ബിജെപി വിജയിക്കട്ടെ എന്ന തിയറി കാലങ്ങളായിട്ട് സി.പി.എമ്മിനുള്ളതാണ്. ആര്‍എസ്എസ് പിന്തുണയോടെ മുമ്പ് നിയമസഭയിലെത്തിയതിന്റെ കടപ്പാട് ഇന്നും കാണുമല്ലോ?. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് പോലുമല്ലെന്നാണ് സി.പി.എമ്മിന്റെ പുതിയ കണ്ടെത്തല്‍. ആണെന്ന് സമര്‍ഥിച്ചു സിതാറാം യെച്ചൂരിയെഴുതിയ ലേഖനങ്ങളൊക്കെ അദ്ദേഹം മരിച്ചതോടെ അലിഞ്ഞു പോയി. അപ്പോള്‍ മ്യതു ഹിന്ദുത്വയുടെ എക്കാലത്തേയും വക്താവാണ് പാര്‍ട്ടിയെ നയിക്കുന്നത്. അപ്പോള്‍ ഇതല്ല ഇതിലും അപ്പുറം നടന്നാലും അത്ഭുതപ്പെടേണ്ടതില്ല.

 

Video Stories

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണു; അഞ്ചു വയസ്സുകാരന്‍ മരിച്ചു

സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു.

Published

on

പാലക്കാട്: സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. എലപ്പുള്ളി നെയ്തല ഇരട്ടകുളം കൃഷ്ണകുമാര്‍-അംബിക ദമ്പതികളുടെ മകന്‍ അഭിനത്താണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൂട്ടുകാരുമായി സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയതായിരുന്നു.

കാലപ്പഴക്കം ചെന്ന ഗേറ്റില്‍ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

Trending