gulf
നടത്തിയത് 60 ലക്ഷം കോവിഡ് പരിശോധന; ആഗോള പട്ടികയില്‍ ഒന്നാം സ്ഥാനത്ത്- നേട്ടത്തിന്റെ നെറുകയില്‍ വീണ്ടും യു.എ.ഇ
പരിശോധാ കേന്ദ്രത്തിനൊപ്പം മെഡിക്കല്‍ ഗവേഷണത്തിനായി പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടും കഴിഞ്ഞ ദിവസം രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ദുബൈ: കോവിഡ് പരിശോധനയില്‍ ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകയായി യു.എ.ഇ. ഇതുവരെ 60 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് യു.എ.ഇ നടത്തിയത് എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പത്തുലക്ഷം പേരില്‍ നടത്തുന്ന പരിശോധന പ്രകാരം ആഗോള തലത്തില്‍ ഒന്നാമതാണ് രാജ്യം.
പരിശോധനയ്ക്കായി വിപുലമായ സൗകര്യങ്ങളാണ് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്. ഈയിടെ ഏഴു ഇമാറാത്തിലും 14 ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങള്‍ ഒരുക്കിയതായി ആരോഗ്യമന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ് വ്യക്തമാക്കി. ഷാര്‍ജ, അബുദാബി, ദുബൈ, അജ്മാന്‍, ഫുജൈറ എന്നിവിടങ്ങളിലെ പരിശോധനാ കേന്ദ്രങ്ങള്‍ക്ക് പുറമേയാണിത്.
പരിശോധാ കേന്ദ്രത്തിനൊപ്പം മെഡിക്കല്‍ ഗവേഷണത്തിനായി പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടും കഴിഞ്ഞ ദിവസം രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മുഹമ്മദ് ബിന്‍ റാഷിദ് മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മുന്നൂറോളം ഗവേഷകരാണ് പകര്‍ച്ച വ്യാധികളുടെ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ദുബൈയിലെ ആദ്യത്തെ സ്വതന്ത്ര ബയോ മെഡിക്കല്‍ റിസര്‍ച്ച് സെന്ററാണിത്. ആഗോള ആരോഗ്യസുരക്ഷയില്‍ സജീവ സംഭാവന നല്‍കുന്ന കേന്ദ്രമായി ഇതു മാറുമെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിന്‍ പരിശീലനത്തിന് വിജയകരമായ ഫലങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. മൂന്നാം ഘട്ടത്തില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഉണ്ടായിട്ടുള്ളത്. വോളണ്ടിയര്‍മാര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരീക്ഷണത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. യു.എ.ഇക്കു മാത്രമല്ല, ലോകത്തുടനീളമുള്ള കോടിക്കണക്കിന് പേര്‍ക്ക് ഇതുമൂലം നേട്ടമുണ്ടാകും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
-
film1 day ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india3 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
india3 days ago
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
-
News3 days ago
ഗസ്സയില്‍ പട്ടിണി മരണങ്ങള് 29 ആയതായി പലസ്തീന് ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തു
-
india3 days ago
വംശീയ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി മണിപ്പൂരില്‍ പ്രത്യേക എന്‍ഐഎ കോടതി രൂപീകരിച്ചു