Connect with us

kerala

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

ഇന്നലെ വൈകുന്നേരം 4 നാണ് സംഭവം

Published

on

തിരൂരങ്ങാടി: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണു കോളേജ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. പിഎസ്എംഒ കോളേജിലെ ബി.എസ്.സി ബോട്ടണി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയും കോട്ടക്കല്‍ ആട്ടീരി സ്വദേശി യുമായ ഫില്‍സീന (18) ക്കാണ് പരിക്കേറ്റത്.

ഇന്നലെ വൈകുന്നേരം 4 നാണ് സംഭവം. കോളേജ് വിട്ടു വീട്ടിലേക്ക് പോകാന്‍ ബസില്‍ കയറിയതായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഷൂട്ടിനിടയില്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല; വിന്‍സിയുടെ പരാതിയില്‍ പ്രതികരണവുമായി അണിയറ പ്രവര്‍ത്തകര്‍

പരാതിയില്‍ പ്രതികരണവുമായി ‘സൂത്രവാക്യം’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

Published

on

നടി വിന്‍സി അലോഷ്യസ് ഷൈന്‍ ടോം ചാക്കോക്ക് എതിരായി നല്‍കിയ പരാതിയില്‍ പ്രതികരണവുമായി ‘സൂത്രവാക്യം’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ഷൂട്ടിനിടയില്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് നിര്‍മാതാവ് ശ്രീകാന്തും സംവിധായകന്‍ യൂജിനും പറഞ്ഞു.

ഇത്തരത്തില്‍ ഒരു വിഷയമുണ്ടായത് ചീഫ് ടെക്നിഷ്യന്‍മാരില്‍ ആരുടെ അടുത്തും വിന്‍സി പറഞ്ഞിട്ടില്ല. വേറെ ആരുടെയെങ്കിലും അടുത്ത് പറഞ്ഞോ എന്നറിയില്ല. തങ്ങളുടെ സെറ്റില്‍ നിന്ന് ആരും കരഞ്ഞുപോയിട്ടില്ലെന്നും അണിയറക്കാര്‍ പറഞ്ഞു.

മുമ്പ് വിഷയങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് വിഷയം അറിഞ്ഞതെന്നും ഇവര്‍ പ്രതികരിച്ചു. സെറ്റില്‍ ഉണ്ടായിരുന്ന എല്ലാവരുമായും ബന്ധപ്പെടും. 21ന് സിറ്റിങ് നിശ്ചയിച്ചിട്ടുണ്ട്. വിവാദങ്ങളില്‍ ഖേദമുണ്ട്. ആഭ്യന്തര പരാതി പരിഹാര സമിതിക്ക് നേരത്തെ പരാതി ലഭിച്ചിട്ടില്ല. സംഭവിച്ചത് എന്ത് തന്നെയായാലും വിന്‍സിക്ക് ഒപ്പമാണെന്നും പ്രൊഡ്യൂസര്‍ വ്യക്തമാക്കി.

Continue Reading

kerala

ലഹരിക്കേസ്; ഷൈന്‍ ടോം ചാക്കോയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

നടന്റെ മാതാപിതാക്കള്‍ തന്നെയാണ് ജാമ്യം നിന്നത്

Published

on

ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. രണ്ടുപേരുടെ ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. നടന്റെ മാതാപിതാക്കള്‍ തന്നെയാണ് ജാമ്യം നിന്നത്. ഇതേ തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഷൈന്‍ മടങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ നടന്‍ തയ്യാറായില്ല.

ലഹരിക്കേസില്‍ ഒന്നാംപ്രതിയാണ് ഷൈന്‍ ടോം ചാക്കോ. ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുര്‍ഷിദാണ് രണ്ടാംപ്രതി. ഷൈന്‍ ഹോട്ടലില്‍ റൂമെടുത്തത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിക്കാനെന്ന് എഫ് ഐ ആറില്‍ പറയുന്നു. ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈന്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടന്‍ പൊലീസിന് നല്‍കിയ മൊഴി.

മുടി ,നഖം എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഷൈന്‍ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. ഷൈന്‍ ടോം ചാക്കോയുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലില്‍ പരിശോധനക്കായി എത്തിയത്.

പരിശോധന ദിവസം നടന്‍ ഓടി രക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്നാണ് പോലീസ് വിലയിരുത്തല്‍. ചോദ്യം ചെയ്യലിലും പോലീസ് ഇക്കാര്യം ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ ഷൈന്‍ പരാജയപ്പെടുകയായിരുന്നു. അതേസമയം മെത്താഫിറ്റമിനും, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്ന് പോലീസിനോട് ഷൈന്‍ ടോം ചാക്കോ സമ്മതിച്ചിരുന്നു. എന്നാല്‍ പോലീസ് പരിശോധനക്കെത്തിയ ദിവസം ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് ഷൈന്‍ പറയുന്നത്.

മുന്‍പ് ഡി അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നെന്നും ദിവസങ്ങള്‍ക്കിപ്പുറം അവിടെ നിന്ന് പോരുകയായിരുന്നുവെന്നും ഷൈന്‍ മൊഴി നല്‍കി. ലഹരി ഉപയോഗം കൂടിയപ്പോള്‍ പിതാവ് കൂത്താട്ടുകുളത്തെ ചികിത്സാ കേന്ദ്രത്തില്‍ കൊണ്ടാക്കിയെന്നാണ് ഷൈന്‍ പൊലീസിനോട് പറഞ്ഞത്.

എന്‍ഡിപിഎസ് സെക്ഷന്‍ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

Continue Reading

kerala

ലഹരിക്കേസ്; ഷൈന്‍ ഒന്നാംപ്രതി, സുഹൃത്ത് രണ്ടാംപ്രതി

ഷൈന്‍ ഹോട്ടലില്‍ റൂമെടുത്തത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിക്കാനെന്ന് എഫ് ഐ ആറില്‍ പറയുന്നു.

Published

on

ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഒന്നാംപ്രതിയും സുഹൃത്ത് അഹമ്മദ് മുര്‍ഷിദ് രണ്ടാംപ്രതിയുമെന്ന് പൊലീസ്. ഷൈന്‍ ഹോട്ടലില്‍ റൂമെടുത്തത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിക്കാനെന്ന് എഫ് ഐ ആറില്‍ പറയുന്നു. ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈന്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടന്‍ പൊലീസിന് നല്‍കിയ മൊഴി.

മുടി ,നഖം എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഷൈന്‍ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചതായി എഫ്ഐആറില്‍ പറയുന്നു. ഷൈന്‍ ടോം ചാക്കോയുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലില്‍ പരിശോധനക്കായി എത്തിയത്.

Trending