Connect with us

Culture

എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു

Published

on

കൊച്ചി: എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ ഐ.സി.എസ്.ഇ ബോര്‍ഡുകള്‍ക്ക് കീഴില്‍ വരുന്ന സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്.

kerala

വെള്ളാപ്പള്ളിയെ പിടിച്ചുകെട്ടാന്‍ വാവ സുരേഷിനെ വിളിക്കണം; ‘വിഷമേറ്റവര്‍ക്ക് ആന്റി വെനം നല്‍കണം’; ഫാത്തിമ തഹ്‌ലിയ

ബി.ജെ.പിയെ പ്രീതിപ്പെടുത്തി കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ വര്‍ഗീയത പറയുന്ന വെള്ളാപ്പള്ളിക്കെതിരെ സാംസ്‌കാരിക കേരളം ശബ്ദമുയര്‍ത്തണമെന്നും ഫാത്തിമ തഹ്‌ലിയ ആവശ്യപ്പെട്ടു.

Published

on

മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയ. വര്‍ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയെ പിടിച്ചുകെട്ടാന്‍ വാവ സുരേഷിനെ വിളിക്കണമെന്നും വെള്ളാപ്പള്ളിയുടെ വിഷമേറ്റവര്‍ക്ക് ആന്റി വെനം കുത്തിവെപ്പ് നല്‍കണമെന്നും ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കില്‍ കുറിച്ചു.

ബി.ജെ.പിയെ പ്രീതിപ്പെടുത്തി കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ വര്‍ഗീയത പറയുന്ന വെള്ളാപ്പള്ളിക്കെതിരെ സാംസ്‌കാരിക കേരളം ശബ്ദമുയര്‍ത്തണമെന്നും ഫാത്തിമ തഹ്‌ലിയ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വര്‍ഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ പിടിച്ചു കെട്ടാന്‍ വാവ സുരേഷിനെ വിളിക്കണം.

അയാളുടെ വീടിന് മുമ്പില്‍ വെള്ളാപ്പള്ളിയുണ്ട്, സൂക്ഷിക്കുക എന്ന് ബോര്‍ഡെഴുതി വെക്കണം.

വെള്ളാപ്പള്ളിയുടെ വിഷം ഏറ്റവര്‍ക്ക് ആന്റി വെനം ഇന്‍ജെക്ഷന്‍ നല്‍കണം.

ബി.ജെ.പിയെ പ്രീതിപ്പെടുത്തി കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ വര്‍ഗ്ഗീയത പറയുന്ന വെള്ളാപ്പള്ളിക്ക് എതിരെ സാംസ്‌കാരിക കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണം.

നിലമ്പൂര്‍ ചുങ്കത്തറയില്‍ നടന്ന എസ്.എന്‍.ഡി.പി യോഗം കണ്‍വെന്‍ഷനില്‍ വെള്ളാപ്പള്ളി മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്ര?ത്യേക ആളുകളുടെ സംസ്ഥാനമാണെന്നും ഇവിടെ ഈഴവരെല്ലാം ഭയന്നു ജീവിക്കുന്നവരാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.

‘നിങ്ങളുടെ പരിമിതികളും പ്രയാസങ്ങളും എനിക്കറിയാം. നിങ്ങള്‍ ?പ്രത്യേക രാജ്യത്തിനിടയില്‍ മറ്റൊരു തരം ആളുകളുടെ ഇടയില്‍ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്ന് എനിക്കറിയാം.

സ്വതന്ത്രമായ വായുപോലും ഇവിടെ നിങ്ങള്‍ക്ക് ലഭിക്കുന്നില്ല. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ? മഞ്ചേരി (കെ.ആര്‍. ഭാസ്‌കരപിള്ള) ഉള്ളതുകൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങള്‍ ഉള്ളതുകൊണ്ടും നിങ്ങള്‍ കുറച്ച് പേര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചു’ വെള്ളാപ്പള്ളി പറഞ്ഞു.

വെറും വോട്ടുകുത്തിയന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഒന്നിച്ചു നില്‍ക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലര്‍ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ് ഇടമുള്ളത്.

സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവര്‍ക്കില്ല. ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാല്‍ പിന്നീട് ഒന്നും കിട്ടിയില്ല. കണ്ണേ കരളേയെന്ന് ?പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയില്‍ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു.

Continue Reading

kerala

വ്യാജവാര്‍ത്ത ചമച്ച കേസില്‍ കര്‍മ ന്യൂസ് എം.ഡി പിടിയില്‍

ഒളിവിലായിരുന്ന വിൻസ് മാത്യുവിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Published

on

കർമ ന്യൂസ് ഓൺലൈൻ ചാനൽ എംഡി വിൻസ് മാത്യു അറസ്റ്റിൽ. ആസ്‌ത്രേലിയയിൽ നിന്ന് എത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്. മൂന്ന് കേസുകൾ പൊലീസ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു. ഒളിവിലായിരുന്ന വിൻസ് മാത്യുവിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കളമശ്ശേരി സ്‌ഫോടനമുണ്ടായപ്പോൾ അതിനെ പിന്തുണച്ച് വിൻസ് മാത്യു കർമ ന്യൂസിൽ വാർത്ത കൊടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടന്നുവെന്നായിരുന്നു മറ്റൊരു വാർത്ത. ഇതിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് വിൻസിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ആസ്‌ത്രേലിയയിൽ നിന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് സൈബർ പൊലീസിന് കൈമാറി. കേസിൽ ചോദ്യം ചെയ്തതിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.

Continue Reading

kerala

മലപ്പുറം എല്ലാവരുടെയും സാമ്രാജ്യം, ഞാൻ മുസ്‍ലിം വിരോധിയല്ല; മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ

. തന്നെയൊരു മുസ്‌ലിം തീവ്രവാദി ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുസ്ലിം വിരോധം പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Published

on

മലപ്പുറത്തെ തന്റെ പ്രസംഗം അടര്‍ത്തിയെടുത്തത് താന്‍ മുസ്‌ലിം വര്‍ഗീയവാദിയാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെയൊരു മുസ്‌ലിം തീവ്രവാദി ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുസ്ലിം വിരോധം പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

‘എന്റെ പ്രസംഗത്തിലെ സത്യാവസ്ഥ ജനങ്ങള്‍ മനസ്സിലാക്കണം. മലപ്പുറം മുസ്‌ലിംകളുടെ രാജ്യം എന്ന് പറയാന്‍ കഴിയില്ല. മുസ്‌ലിംകള്‍ പോലും തങ്ങള്‍ 56% ഉണ്ടെന്നു പറയുന്നില്ല. മുസ്‌ലിംകളുടെ രാജ്യം എന്ന് അവര്‍ പോലും പറയില്ല. മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞത്. മതവിദ്വേഷം എസ്എന്‍ഡിപി യോഗത്തിന്റെ ലക്ഷ്യമില്ല.

ഏതു ജില്ലയില്‍ ആണെങ്കിലും എല്ലാവര്‍ക്കും പ്രാതിനിധ്യം കൊടുക്കണം. ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ ഏറ്റവും ശക്തമായ പ്രതികരിച്ചത് എസ്എന്‍ഡിപി യോഗമാണ്. എന്നുമുതലാണ് തന്നെ മുസ്‌ലിം വിരോധിയായി മുദ്രകുത്തിയത്’ വെള്ളാപ്പള്ളി ചോദിച്ചു.

മലപ്പുറത്ത് പലയിടങ്ങളിലും ഈഴവ സമുദായത്തിന് ശ്മശാനങ്ങള്‍ പോലുമില്ല. സാമൂഹ്യനീതിയുടെ യാഥാര്‍ത്ഥ്യം തുറന്നുപറയുമ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കുന്നു. അഭിപ്രായങ്ങള്‍ പറയുമ്പോള്‍ തന്നെ ആണി അടിക്കുന്നു.

താന്‍ ക്രിസ്ത്യന്‍ സമുദായത്തെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ? അവര്‍ ആരും തന്നെ കൊല്ലാന്‍ വന്നിട്ടില്ല. ഒരു ക്രിസ്ത്യാനിയും എന്നെ ചാടിക്കടിക്കാന്‍ എത്തിയിട്ടില്ല.’ തനിക്കെതിരായ വിവാദം ഗോകുലം ഗോപാലനെ രക്ഷിക്കാനെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending