Connect with us

kerala

‘തേങ്ങലടക്കി കേരളം’; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു

കേരളത്തിനാകെ നൊമ്പരമായി ക്രൂരമായി പീഡനങ്ങള്‍ക്ക് വിധേയയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിക്ക് വേദനയോടെ യാത്ര നല്‍കി കേരളം.

Published

on

കേരളത്തിനാകെ നൊമ്പരമായി ക്രൂരമായി പീഡനങ്ങള്‍ക്ക് വിധേയയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിക്ക് വേദനയോടെ യാത്ര നല്‍കി കേരളം. കുട്ടി പഠിച്ചിരുന്ന തായിക്കാട്ടൂക്കര എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനുശേഷം കീഴ്മാട് പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

ആലുവയില്‍ കാണാതായ അഞ്ചുവയസുകാരിയെ
അതിക്രൂരമായി കൊലപ്പെടുത്തി

മണിക്കൂറുകള്‍ നീണ്ട തിരച്ചിലുകള്‍ക്കും, പ്രാര്‍ഥനകള്‍ക്കും ആ അഞ്ചുവയസുകാരിയെ രക്ഷിക്കാനായില്ല. കൊടുംക്രൂരത അനുഭവിച്ച് അവള്‍ മറ്റൊരു ലോകത്തേക്ക് യാത്രയായി. കഴിഞ്ഞ ദിവസം ആലുവയില്‍ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത് ആലുവ മാര്‍ക്കറ്റിലെ അറവുമാലിന്യങ്ങള്‍ക്കിടയില്‍. തായിക്കാട്ടുകര റെയില്‍വേ ഗേറ്റിനടുത്ത് താമസിക്കുന്ന ബീഹാര്‍ സ്വദേശികളുടെ മകള്‍ക്കാണ് ദാരുണാന്ത്യം.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ബീഹാര്‍ സ്വദേശി അഷ്ഫാഖ് ആലം(40) കുറ്റം സമ്മതിച്ചു. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചാക്കില്‍ക്കെട്ടി ചളിയില്‍ താഴ്ത്തുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകളുണ്ട്. മുഖത്ത് കല്ലുകൊണ്ട് അടിച്ച പാടുകളുമുണ്ട്. പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ചാണ് കൊന്നതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ ഉള്‍പ്പെടെ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്.

കാണാതായി 21 മണിക്കൂറിന് ശേഷമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം കുട്ടിയെ കാണാതായെന്ന വിവരം ലഭിച്ചിട്ടും അന്വേഷിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന വിമര്‍ശനം ഉയര്‍ന്നു. വീഴ്ചയുണ്ടായിട്ടില്ലെന്ന് ആദ്യം ന്യായീകരിച്ച പൊലീസ്, ഇന്നലെ രാത്രിയോടെ വിമര്‍ശനം ശരിവെക്കുന്ന തരത്തില്‍ മകളേ മാപ്പ്.., ജീവനോടെ മാതാപിതാക്കള്‍ക്കരികില്‍ എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായി എന്ന് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചക്കെതിരെ പ്രതിപക്ഷ കക്ഷികളും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെയാണ് തായിക്കാട്ടുകര ഗ്യാരേജിന് സമീപം മൊക്കത്ത് പ്ലാസയില്‍ വാടകക്ക് താമസിക്കുന്ന പെണ്‍കുട്ടിയെ ജ്യൂസ് വാങ്ങി നല്‍കിയ ശേഷം അഷ്ഫാഖ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. രണ്ടുദിവസം മുമ്പാണ് പ്രതി ഇവിടെ താമസത്തിന് എത്തിയത്. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് മൂന്ന് സഹോദരങ്ങളുണ്ട്. സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ നാലുപേരും മാത്രമായിരുന്നു മുറിയില്‍. മാതാപിതാക്കള്‍ വൈകിട്ട് ജോലി കഴിഞ്ഞു വന്നപ്പോഴാണ് രണ്ടാമത്തെ കുട്ടിയെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് വൈകിട്ടോടെ ആലുവ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. രാത്രി ഒമ്പതര മണിയോടെ തോട്ടക്കാട്ടുകരയില്‍ നിന്ന്പ്രതിയെ പിടികൂടി. തട്ടി കൊണ്ടുപോയത് താനല്ലെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. സിസിടിവി പരിശോധിച്ചപ്പോള്‍ പ്രതി പെണ്‍കുട്ടിയുമായി റെയില്‍വേ ഗേറ്റ് കടന്ന് ദേശീയപാതയില്‍ എത്തി തൃശൂര്‍ ഭാഗത്തുള്ള ബസില്‍ കയറി പോയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. മദ്യലഹരിയിലായിരുന്ന ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതോടെ പെണ്‍കുട്ടിയെ പണം വാങ്ങി മറ്റൊരാള്‍ക്ക് കൈമാറിയെന്നായി മൊഴി. എന്നാല്‍ രാവിലെ മാധ്യമ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പൊലീസ് പങ്കുവെച്ച വിവരങ്ങളും ശ്രദ്ധയില്‍ പെട്ട ആലുവ മാര്‍ക്കറ്റിലെ തൊഴിലാളികളാണ് ഒരു കുട്ടിയുമായി ഒരാളെ ഇന്നലെ വൈകിട്ട് മൂന്നരയോടെ മാര്‍ക്കറ്റില്‍ കണ്ടതായി പൊലീസിനെ അറിയിച്ചത്. 12 മണിയോടെ മാര്‍ക്കറ്റിനു പുറകില്‍ മാലിന്യം നിക്ഷേപിക്കുന്ന പെരിയാര്‍ തീരത്ത് മൃതദേഹം കണ്ടെത്തി. വീണ്ടും ചോദ്യം ചെയ്തതോടെ അഷ്ഫാഖ് കുറ്റം സമ്മതിക്കുകയായിരുന്നു. ചാക്കുകൊണ്ട് മൂടി പുറത്ത് കല്ല് കയറ്റിവെച്ച മൃതദേഹം ഉറുമ്പരിച്ച നിലയിലായിരുന്നു. ഇതിനിടെ പ്രതിയെ പൊലീസ് എത്തിച്ചുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പുറത്തിറക്കാതെ മടക്കിക്കൊണ്ടു പോയി.

kerala

ബാവലിപ്പുഴയിലെ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു

ഇന്ന് സംസ്ഥാനത്താകെ ആറ് പേരാണ് മുങ്ങിമരിച്ചത്

Published

on

കണ്ണൂര്‍: ബാവലിപ്പുഴയിലെ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു. കൊളക്കാട് നെല്ലിക്കുന്നിലെ ശാസ്താംകുന്നേല്‍ ജെറിന്‍ ജോസഫ് (27) ആണ് മരിച്ചത്.

കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ മുങ്ങുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇന്ന് സംസ്ഥാനത്താകെ ആറ് പേരാണ് മുങ്ങിമരിച്ചത്. കണ്ണൂര്‍ ഇരിട്ടി കിളിയന്തറയില്‍ രണ്ട് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു. കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് മൂന്നു വിദ്യാര്‍ഥികളും മരിച്ചിരുന്നു.

Continue Reading

kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; കൃഷി വകുപ്പിലെ 29 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

സയന്റിഫിക് അസിസ്റ്റന്റ് മുതല്‍ ഫാമിലെ സ്ഥിരം തൊഴിലാളികള്‍ വരെ ഇവരില്‍ ഉള്‍പ്പെടുന്നു

Published

on

അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ കൃഷി വകുപ്പിലെ 29 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. റവന്യു, മൃഗസംരക്ഷണ വകുപ്പുകള്‍ക്ക് പിന്നാലെയാണ് കൃഷി വകുപ്പിന്റെയും നടപടി.സയന്റിഫിക് അസിസ്റ്റന്റ് മുതല്‍ ഫാമിലെ സ്ഥിരം തൊഴിലാളികള്‍ വരെ ഇവരില്‍ ഉള്‍പ്പെടുന്നു.

ഇവര്‍ 18% പലിശ സഹിതം തുക തിരിച്ചടയ്ക്കണം. സസ്‌പെന്‍ഷനില്‍ ആയതില്‍ ആറ് പേര്‍ 50000 ത്തിലധികം രൂപ ക്ഷേമ പെന്‍ഷനായി തട്ടിയെടുത്തവരാണ്. ഇതോടെ ക്ഷേമപെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് നടപടി നേരിട്ട സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 145 ആയി. 1458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്നതായാണ് ധനവകുപ്പ് റിപ്പോര്‍ട്ട്.

Continue Reading

kerala

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ പിടികൂടി വിജിലന്‍സ്

ആലുവ ജോയിന്റ് ആര്‍.ടി ഓഫിസിലെ എം.വി.ഐ താഹിറുദ്ദീനാണ് പിടിയിലായത്

Published

on

ആലുവ: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ പിടികൂടി വിജിലന്‍സ്.ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരില്‍ നിന്ന് 7000 രൂപ വാങ്ങുന്നതിനിടെ ആലുവ ജോയിന്റ് ആര്‍.ടി ഓഫിസിലെ എം.വി.ഐ താഹിറുദ്ദീനാണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം.

ആലുവ പാലസിന് സമീപം സ്വകാര്യ വാഹനത്തില്‍ വച്ചായിരുന്നു പണം കൈപറ്റിയത്. പണം കൈമാറിയ ഓട്ടോ കണ്‍സള്‍ട്ടന്റ് ഓഫിസിലെ മജീദിനെയും കസ്റ്റഡിയിലെടുത്തു. വിജിലന്‍സ് ഡിവൈ.എസ്.പി ജയരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയിലാണ് കണ്ടെത്തിയത്.

Continue Reading

Trending