Connect with us

kerala

മലപ്പുറത്തിനെതിരെ മുഖ്യമന്ത്രിയുടെ പരാമര്‍ശം: രൂക്ഷ വിമര്‍ശനവുമായി പി.കെ നവാസ്

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ മുഴുവന്‍ സ്വണക്കടത്ത് കേസും മലപ്പുറത്തിന്റെ തലയില്‍ കെട്ടിവെക്കുന്നത് മലപ്പുറം ഫോബിയാണെന്ന് നവാസ് പറഞ്ഞു.

Published

on

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിനെതിരെ എം.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പികെ നവാസ് രംഗത്ത്. മുഖ്യന്ത്രിയുടെ പരാമര്‍ശം മലപ്പുറം ഫോബിയയെന്ന് പികെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ മുഴുവന്‍ സ്വണക്കടത്ത് കേസും മലപ്പുറത്തിന്റെ തലയില്‍ കെട്ടിവെക്കുന്നത് മലപ്പുറം ഫോബിയാണെന്ന് നവാസ് പറഞ്ഞു.

കരിപ്പൂരില്‍ പൊലീസും കസ്റ്റംസും ചേര്‍ന്ന് സ്വര്‍ണം കട്ടെടുക്കുന്നത് മുഖ്യമന്ത്രിക്ക് അറിയാഞ്ഞിട്ടല്ലെന്ന് പികെ നവാസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ആര്‍എസ്എസ് കുപ്പായമണിഞ്ഞ കമ്മ്യുണിസ്റ്റ് വര്‍ഗീയ വാദിയാണെന്ന് പി.കെ നവാസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

പിണറായി വിജയന്റെ പരാമർശം മലപ്പുറം ഫോബിയയാണ്…

പാലക്കാട് ആന ചെരിഞ്ഞത് മലപ്പുറത്താക്കിയ കാവി രാഷ്ട്രീയവും കരിപ്പൂർ എയർപോർട്ടിലെ സ്വർണ്ണ കേസ് മുഴുവൻ മലപ്പുറത്തിന്റെ തലയിൽ കെട്ടിവെക്കുന്ന മുഖ്യമന്ത്രിയുടെ വർഗ്ഗീയ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും വികൃത മനസ്സിൽ നിന്ന് രൂപപ്പെട്ട് വരുന്ന മലപ്പുറം ഫോബിയയാണ്.

“സ്വർണ്ണ കടത്ത് കേസുകൾ ഏറ്റവും കൂടുതൽ റെജിസ്റ്റർ ചെയ്തത് മലപ്പുറത്താണ്”
സ്റ്റേറ്റിന്റെ മുഖ്യമന്ത്രി ഈ സെപ്റ്റംബർ 21 ന് നടത്തിയ പത്രസമ്മേളനത്തിലെ പരാമർശമാണിത്.

കരിപ്പൂർ എയർപോർട്ട് മലപ്പുറത്താണെന്നും , അവിടെ വരുന്ന യാത്രക്കാർ വിവിധ ജില്ലയിലെ യാത്രക്കാർ ഉണ്ടെന്നും , എല്ലാ എയർപോർട്ടുകളിലും കസ്റ്റംസ് കേസ് എടുക്കുമ്പോൾ കരിപ്പൂർ എയർപോർട്ടിൽ കസ്റ്റംസിന് പകരം പോലീസും കസ്റ്റംസും കള്ളക്കടത്ത് സംഘവും ചേർന്ന് പോലീസ് കേസാക്കി കട്ടെടുക്കുകയാണെന്നും അറിയാഞ്ഞിട്ടോ മനസ്സിലകാഞ്ഞിട്ടോ അല്ല പിണറായി ഇങ്ങനെ പറഞ്ഞത് , അത് ഒരു തരം മലപ്പുറം ഫോബിയയുടെ ഭാഗമാണ്.

ഇന്ന് ഒരു പടി കൂടി കടന്ന് THE HINDU ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞത് മലപ്പുറം ജില്ലയിലെ സ്വർണ്ണകടത്ത് രാജ്യ വിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന്. അതും ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകുന്ന അഭിമുഖത്തിലായാൽ കാര്യങ്ങൾ എളുപ്പമാണ്.

RSS അജണ്ട വെടുപ്പിനും വൃത്തിക്കും നടത്തിക്കൊടുക്കുകയാണ് ഈ കാവി കളസമണിഞ്ഞ കമ്മ്യൂണിസ്റ്റ് വർഗീയ വാദിയായ മുഖ്യമന്ത്രി. മതേതരത്തിൻ്റ കുപ്പായ മണിഞ്ഞ തനി കമ്മ്യൂണിസ്റ്റ് വർഗീയ വാദി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ടി.പി ചന്ദ്രശേഖരന്‍ വധം: വ്യാജ സിം കാര്‍ഡ് കേസില്‍ കൊടി സുനി ഉള്‍പ്പെടെ അഞ്ച് പ്രതികളെ വെറുതെവിട്ടു

കൊടി സുനിക്കു പുറമെ അഴിയൂർ സ്വദേശികളായ തയ്യിൽ ജാബിർ, നടുച്ചാലിൽ നിസാർ, കല്ലമ്പത്ത് ദിൽഷാദ്, വടകര ബീച്ച് റോഡിലെ കുറ്റിയിൽ അഫ്‌സൽ എന്നിവരെയാണു കുറ്റവിമുക്തരാക്കിയത്.

Published

on

ടി.പി ചന്ദ്രശേഖരൻ വധത്തിനായി വ്യാജ സിം കാർഡ് ഉപയോഗിച്ചെന്ന കേസിൽ പ്രതികളെ വെറുതെവിട്ടു. കൊടി സുനി ഉൾപ്പെടെ അഞ്ചുപേരെയാണ് വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെവിട്ടത്. പൊലീസിന് കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് മജിസ്‌ട്രേറ്റ് എ.എം ഷീജ വ്യക്തമാക്കി.

കൊടി സുനിക്കു പുറമെ അഴിയൂർ സ്വദേശികളായ തയ്യിൽ ജാബിർ, നടുച്ചാലിൽ നിസാർ, കല്ലമ്പത്ത് ദിൽഷാദ്, വടകര ബീച്ച് റോഡിലെ കുറ്റിയിൽ അഫ്‌സൽ എന്നിവരെയാണു കുറ്റവിമുക്തരാക്കിയത്. കേസിൽ ഇവർ മാസങ്ങളോളം റിമാൻഡിലായിരുന്നു. 12 വർഷത്തിനുശേഷമാണ് കേസിൽ ഇപ്പോൾ വിധി വരുന്നത്.

Continue Reading

kerala

സെക്രട്ടേറിയറ്റില്‍ സീലിംഗ് ഇളകി വീണ് അഡീഷണല്‍ സെക്രട്ടറിക്ക് പരിക്ക്

പഴയ നിയമസഭ മന്ദിരത്തിന്‍റെ മുകളിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ ഫാൾസ് സീലിംഗ് അടർന്ന് വീണാണ് അപകടമുണ്ടായത്.

Published

on

സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരുക്ക്. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അജി ഫിലിപ്പിനാണ് പരുക്കേറ്റത്. പഴയ നിയമസഭ മന്ദിരത്തിന്‍റെ മുകളിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ ഫാൾസ് സീലിംഗ് അടർന്ന് വീണാണ് അപകടമുണ്ടായത്. അലൂമിനിയം സീലിംഗ് ട്യൂബ് ലൈറ്റ് ഉൾപ്പെടെ തകർന്ന് വീഴുകയായിരുന്നു.

ഉച്ചയ്ക്ക് 2ന് ആയിരുന്നു സംഭവം. ഓഫീസിൽ ജോലി ചെയ്യുകയായിരുന്ന അഡീഷണൽ സെക്രട്ടറിയുടെ തലക്ക് മുകളിലേക്കാണ് സീലിംഗ് പതിച്ചത്. ഉടൻ തന്നെ അജി ഫിലിപ്പിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹകരണ വകുപ്പിന്‍റെ അഡീഷണൽ സെക്രട്ടറിയുടെ ഓഫീസും നിയമ വകുപ്പിന്‍റെ ചെറിയ ഭാഗവുമാണ് അപകട സ്ഥലത്ത് പ്രവർത്തിക്കുന്നത്.

Continue Reading

kerala

പോളി തെരഞ്ഞെടുപ്പ് കലാലയങ്ങളില്‍ എം.എസ്.എഫ് തരംഗം

Published

on

മലപ്പുറം: എസ്.എഫ്.ഐയുടെ ഏകാധിപത്യത്തിനും ജനാധിപത്യവിരുദ്ധതക്കുമെതിരായ വിധിയെഴുതി ജില്ലയിലെ പോളിടെക്‌നിക് വിദ്യാര്‍ഥികള്‍. അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക് കോളജിലെ 52 വര്‍ഷത്തെ കുത്തകയവസാനിപ്പിച്ചും ജില്ലയിലെ മറ്റു മൂന്ന് കോളജുകളില്‍ വന്‍മുന്നേറ്റം നല്‍കിയുമാണ് വിദ്യാര്‍ഥികള്‍ എം.എസ്.എഫിനൊപ്പം നിന്നത്. എസ്.എഫ്.ഐയുടെ വിദ്യാര്‍ഥി വേട്ടക്കെതിരെ വോട്ട് രേഖപ്പെടുത്തി പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥികള്‍ മിന്നും വിജയമാണ് എം.എസ്.എഫിന് സമ്മാനിച്ചത്. നാല് കോളജുകളിലെയും മുഴുവന്‍ സീറ്റുകളും നേടി സമ്പൂര്‍ണ്ണ ആധിപത്യമാണ് എം.എസ്.എഫ് കരസ്തമാക്കിയത്. കോട്ടക്കല്‍ ഗവ. വനിത പോളിടെക്‌നിക് കോളജ് എം.എസ്.എഫ് മുന്നണി എസ്.എഫ്.ഐയില്‍ നിന്നും പിടിച്ചെടുത്തു. തിരൂര്‍ സീതിസാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് കോളജ്, മഞ്ചേരി ഗവ. പോളിടെക്‌നിക് കോളജ് എന്നിവിടെയും എം.എസ്.എഫ് മുന്നണി വിജയം ആവര്‍ത്തിച്ചു. തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിയിലും ശക്തമായ പോരാട്ടമാണ് നടന്നത്.

ഭരണസ്വാധീനം ഉപയോഗിച്ചും ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചും ജില്ലയിലെ മുഴുവന്‍ കലാലയങ്ങളിലും വിജയമുറപ്പിച്ചു കാത്തുനിന്ന എസ്.എഫ്.ഐക്ക് ഞെട്ടിക്കുന്ന തിരിച്ചടിയാണുണ്ടായത്. ഇടത് സര്‍ക്കാരിന്റെ വിദ്യാര്‍ഥി ദ്രോഹ നടപടികള്‍ക്കും എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിനുമെതിരെ വിദ്യാര്‍ഥികള്‍ ജനാധിപത്യാവകാശം വിനിയോഗിച്ചു. അവകാശ ലംഘനം തുടര്‍ച്ചയാകുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കാതെ ഒളിച്ചുകളിച്ച എസ്.എഫ്.ഐയെ വിദ്യാര്‍ഥികള്‍ തള്ളിക്കളയുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ടെക്‌നിക്കല്‍ ബോര്‍ഡ് നിരന്തരം വിദ്യാര്‍ഥി വിരുദ്ധതയുമായി മുന്നോട്ടുപോകുകയും ഇന്റര്‍ പോളി യൂണിയന്‍ പരിപാടികള്‍ എസ്.എഫ്.ഐ പരിപാടികളാക്കി മാറ്റി യൂണിയന്‍ ഫണ്ടുകള്‍ തിരിമറി നടത്തുകയുമായിരുന്നു എസ്.എഫ്.ഐ. ഇത് വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞുവെന്നാണ് ഫലം വ്യക്തമാക്കുന്നത്. അവകാശ ലംഘനങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച എം.എസ്.എഫിന്റെ സമരോത്സുകതയിൽ വിദ്യാര്‍ഥികള്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.

Continue Reading

Trending